Slider

ശബ്ദങ്ങൾ

0
ശബ്ദങ്ങൾ ജനിച്ചുകൊണ്ടേയിരിക്കും
അതിനർത്ഥമില്ലയെങ്കിൽ കുഴപ്പമില്ല
അത് സ്തുതി ഗീതമായാൽ ഗുണമായി
അതിൽ വിലാപമോ ദാനരൂപമായി
ശബ്ദം സത്യ സ്വരം സ്വീകരിച്ചാൽ
ശബ്ദ സ്വരം മൂർച്ച നേടിയാൽ
അത് തരംഗമായി ഹൃദയങ്ങളിലേക്ക് സഞ്ചരിക്കാൻ ശക്തി നേടിയാൽ
....... .. ഠോ ..........
എന്ന വലിയ ശബ്ദം അതിനെ ഇല്ലാക്കും
പക്ഷേ
യന്ത്രം തൊടുത്ത ശബ്ദം ജീവനുള്ളതല്ല
ജീവനില്ലാതാക്കും
അതിന് ജീവനില്ല
എന്നാൽ ജീവന്റ്റെ ശബ്ദം
തപിക്കും തരംഗമായ് പരക്കും പ്രവാഹമായ് നിറയ്ക്കും ഹൃദയങ്ങൾ
മിടിയ്ക്കണം യുവത്വമായ് വൃദ്ധരും
ചിന്തയിൽ യുവത്വമൊരു നിലയ്ക്കാത്ത
കാലമായ്
അതില്ലെങ്കിൽ നടക്കും നാമാകെയും
ശവങ്ങളായ് ചുമക്കും ശവങ്ങൾ തൻ
വരും തലമുറാ ജനയിതാവെന്ന് താൻ


VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo