ഒരിക്കലും അവസാനിക്കാത്ത ബന്ധങ്ങൾ
സൂര്യൻ അസ്തമിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഞാൻ കടൽതീരത്ത് എത്തിയത്. വൈകുനേരങ്ങളിൽ ഇതിലൂടെ നടക്കാൻ നല്ല രസമാണ്. കടലിൽ നിന്നും കാറ്റു എന്നെയും തഴുകി കടന്നു പോയികൊണ്ടിരുന്നു. സൂര്യന്റെ വെളിച്ചം കൂടുതൽ ചുവന്നു കൊണ്ടിരുന്നു. അതിന്റെ വെളിച്ചത്തിൽ കടലിന് ഒരു പ്രതേക ഭംഗിയാണ്. തീരത്തു കുറച്ചു വള്ളങ്ങൾ കയറ്റി വെച്ചിട്ടുണ്ട്. അതിൽ കുറേപേർ ചേർന്നു അന്ന് കിട്ടിയ മീനുകളെ വേർതിരിച്ചു വെച്ചു കൊണ്ടിരിക്കുന്നു. കുറച്ചു മാറി ഒരു വള്ളത്തിന്റെ കീഴിൽ കുറച്ചുപേർ ചീട്ടു കളിച്ചുകൊണ്ടിരിപ്പുണ്ട്. അതു കാണാൻ കുറെ കുട്ടികളും ചുറ്റും കൂടി നില്പുണ്ട്. കടല്തീരത്തുള്ള മന്നാൽതരികളെ തട്ടിത്തെറുപ്പിച്ചു കൊണ്ടു ഞാൻ മുന്നോട്ട് നടന്നു. ദൂരെയുള്ള ഒരു ചെറിയ പാറയാണ് എന്റെ ലക്ഷ്യം. അവിടെ ഇരുന്നാൽ കടൽ ശരിക്കും കാണാം.
ഞാൻ നടന്നു പാറയുടെ മുകളിൽ എന്നും ഇരിക്കാറുള്ള സ്ഥലത്തേക്കു ചെന്നു. അവിടെ എത്തിയപ്പോൾ പതിവില്ലാതെ ഞാൻ ഇരിക്കാറുള്ള സ്ഥലത്തു ഒരു കാഷായ വസ്ത്രം ധരിച്ച ഒരാൾ ഇരിക്കുന്നു. ഈ സ്ഥലം ഞാൻ തിരഞ്ഞെടുക്കാൻ കാരണം ആരുടെയും ശല്യമില്ലാതെ നഗരത്തിന്റെ ഒരു തിരക്കും ബഹളവും ഇല്ലാതെ കുറെ നേരം സ്വസ്ഥമായി ഇരിക്കാൻ പറ്റും എന്നോർത്തിട്ടാണ്. അപ്പോഴാണ് ഒരാൾ എന്റെ സാമ്രാജ്യം കൈയടക്കി ഇരിക്കുന്നു. അതിന്റെ ദേഷ്യം ഉള്ളിലൊതുക്കി ഞാൻ കുറച്ചു മാറി ഇരുന്നു.
അയാൾ തിരിഞ്ഞു കടലിനെ നോക്കി ഇരിക്കുകയാണ്. ഇതുവരെ ഇവിടെങ്ങും ഇയാളെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. അയാളുടെ നീളമുള്ള കറുത്ത മുടികൾ കാറ്റിൽ പറന്ന് കിടക്കുന്നുണ്ടായിരുന്നു. നല്ല ഭംഗിയുള്ള കാഷായ വസ്ത്രമാണ് വേഷം. സമയം കടന്നു പോകുന്നതിന്റെ കൂടെ എന്റെ ആകാംഷയും കൂടി. എന്റെ സമയം നഷ്ടപ്പെടുന്നു അയാൾ പോകുന്ന ലക്ഷണവും കാണുന്നില്ല.
ഞാൻ എന്റെ ദേഷ്യം അടക്കിപിടിച്ചു കൊണ്ടു അയാളോട് ചോദിച്ചു.
"ആരാണ് നിങ്ങൾ? ഇവിടെ എന്ത് ചെയ്യുന്നു?."
"ആരാണ് നിങ്ങൾ? ഇവിടെ എന്ത് ചെയ്യുന്നു?."
ഇതു കേട്ടിട്ടും കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
"ഞാൻ ചോദിച്ചത് നിങ്ങൾ കേട്ടിലെ".
അപ്പോൾ അയാൾ ഒന്നു ചിരിച്ചു എന്നിട്ടു പറഞ്ഞു.
" ഞാൻ ആരാണ് എന്നു അറിയാനാണോ അതോ എന്തിന് വന്നു എന്നറിയാനാണോ."
" ഞാൻ ആരാണ് എന്നു അറിയാനാണോ അതോ എന്തിന് വന്നു എന്നറിയാനാണോ."
"രണ്ടും അറിയണം എന്നുണ്ട്'
"അപ്പോൾ രണ്ടാമത്തെ കാര്യമാണ് അറിയേണ്ടത് അല്ലെ."
"അതും വേണം".എന്റെ സ്ഥലം അതിക്രമിച്ചു കടന്നതിന്റെ ദേഷ്യം മറച്ചു വെക്കാതെ അല്പം അധികാരത്തോടെ ഞാൻ പറഞ്ഞു.
"നീ എന്തിനാണോ വന്നത് അതിനു തന്നെ."
"ഞാൻ എന്തിനു വന്നു എന്ന് നിങ്ങൾക്ക് എങ്ങനെയറിയാം."
"നിന്റെ വാക്കുകളിൽ അതു വ്യക്തമാണ്."
"അതു മനസിലാക്കാൻ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലെലോ"
"ഈ ഭൂമിയിൽ ഒന്നും അവസാനിക്കുന്നില്ല. ഈ സൂര്യനെ കണ്ടില്ലെ അതു അസ്തമിക്കുന്നു. പക്ഷെ അവസാനിക്കുന്നില്ല തുടരുകയാണ്. അതുപോലെയാണ് ബന്ധങ്ങളും."
അതു കേട്ടപ്പോൾ എനിക്കു ദേഷ്യവും പരിഹാസവും ഒരുമിച്ചു വന്നു.
" ബന്ധങ്ങളെ കുറിച്ചു പറയാൻ നിങ്ങൾക്ക് എന്തറിയാം. ഇപ്പോഴുള്ള ബന്ധങ്ങൾ എല്ലാം ഓരോരുത്തരുടെ ആവശ്യങ്ങൾ നടത്താൻ ചിലർ വേണം. അതിനുവേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങൾ അല്ലെ. ചിലർ അതിനെ കാര്യമായി വിശ്വസിച്ച് സഹായിച്ചു പോകുന്നു. ഇതൊക്കെ അല്ലെ നിങ്ങൾ പറയുന്ന ബന്ധങ്ങൾ."
" ശരിയാണ് നീ പറഞ്ഞത്. നമ്മുടെ അരികിൽ വരുന്നവർക്ക് എല്ലാം അവരുടെ ലക്ഷ്യങ്ങൾ ഉണ്ടാവും. അതു പ്രകൃതി നിയമമാണ്. നീ ഈ കടൽ കണ്ടില്ലെ അതു തീരത്തേക്ക് ശക്തിയായി അടിച്ചു കയറുന്നു. പക്ഷെ തീരം അതു എത്ര ക്ഷമയോടെ സ്വീകരിക്കുന്നു. അവരുടെ ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല. ഈ പ്രപഞ്ചത്തിലേ എല്ലാ വസ്തുക്കൾക്കും ഇതുപോലെ ഒരു പരസ്പരബന്ധം ഉണ്ട്. അതു കൊണ്ടു നമ്മുടെ ഇടയിൽ ബന്ധങ്ങൾ വരികെയും പോകുകയും ചെയ്തു കൊണ്ടിരിക്കും."
അത്രെയും കേട്ടപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന ആള് സാധാരണ ഒരാൾ അല്ല എന്നു മനസിലായി.
"അപ്പോൾ പിന്നെ എന്താണ് ശരിക്കും നിലനിൽക്കുന്ന ബന്ധം."
അദ്ദേഹം കുറച്ചു നേരം മിണ്ടാതിരുന്നിട്ടു പറഞ്ഞു.
" പരസ്പ്പരം സ്നേഹിക്കുകയും മനസിലാക്കുകയും സഹായിക്കുകയും മാത്രമല്ല ബന്ധങ്ങൾ. അതു ജീവിതം മുഴുവനും ഉണ്ടാവണമെങ്കിൽ ഒരാൾ മറ്റൊരാളുടെ മനസിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. അവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കി അതു എന്തു ത്യാഗവും സഹിച്ചു ഒഴിവാക്കുക അപ്പോൾ ആ ബന്ധം അവിടെ ഉണ്ടാകും. പക്ഷെ നമ്മൾ എല്ലാവരും പരസ്പരം സന്തോഷിപ്പിക്കാൻ നോക്കും ബന്ധം നിലനിർത്താൻ. സാഹചര്യത്തിന്റെ പേരിൽ നമ്മൾ അവരെ ചിലപ്പോഴൊക്കെ അറിഞ്ഞോണ്ടു വേദനിപ്പിക്കും. നല്ല ബന്ധങ്ങൾ അങ്ങനെയാകരുത് എന്തു വന്നാലും അവരെ വേദനിപ്പിക്കരുത് പകരം അത്തരം സാഹചര്യം വരുമ്പോൾ അവരുടെ കൂടെ നിൽക്കണം. ഈ കടലും തീരവും പോലെ. കടൽ എത്ര ശക്തിയായി കരയിലേക്ക് വന്നാലും കരയിൽ എത്തുമ്പോൾ അതു ശാന്തമാകും. അവരുടെ ബന്ധം ഒരിക്കലും അവസാനിക്കുന്നുമില്ല."
" പരസ്പ്പരം സ്നേഹിക്കുകയും മനസിലാക്കുകയും സഹായിക്കുകയും മാത്രമല്ല ബന്ധങ്ങൾ. അതു ജീവിതം മുഴുവനും ഉണ്ടാവണമെങ്കിൽ ഒരാൾ മറ്റൊരാളുടെ മനസിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. അവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കി അതു എന്തു ത്യാഗവും സഹിച്ചു ഒഴിവാക്കുക അപ്പോൾ ആ ബന്ധം അവിടെ ഉണ്ടാകും. പക്ഷെ നമ്മൾ എല്ലാവരും പരസ്പരം സന്തോഷിപ്പിക്കാൻ നോക്കും ബന്ധം നിലനിർത്താൻ. സാഹചര്യത്തിന്റെ പേരിൽ നമ്മൾ അവരെ ചിലപ്പോഴൊക്കെ അറിഞ്ഞോണ്ടു വേദനിപ്പിക്കും. നല്ല ബന്ധങ്ങൾ അങ്ങനെയാകരുത് എന്തു വന്നാലും അവരെ വേദനിപ്പിക്കരുത് പകരം അത്തരം സാഹചര്യം വരുമ്പോൾ അവരുടെ കൂടെ നിൽക്കണം. ഈ കടലും തീരവും പോലെ. കടൽ എത്ര ശക്തിയായി കരയിലേക്ക് വന്നാലും കരയിൽ എത്തുമ്പോൾ അതു ശാന്തമാകും. അവരുടെ ബന്ധം ഒരിക്കലും അവസാനിക്കുന്നുമില്ല."
ഇത്രെയും പറഞ്ഞുകൊണ്ട് എന്റെ നേരെ നോക്കി ഒന്നു ചിരിച്ചു. ആ മുഖം കണ്ടതും ഞാൻ ഒന്നു ഞെട്ടി. അപ്പോഴേക്കും ഒരു കാറ്റു എന്റെ നേരെ ശക്തിയായി അടിച്ചു. അതിന്റെ നേരെ ഞാൻ നോക്കിയപ്പോൾ കടൽ ശാന്തമായി തീരത്തിൽ തട്ടിയിട്ടു തിരിച്ചു പോകുന്നു. വീണ്ടും ഞാൻ അദ്ദേഹം ഇരുന്ന ഭാഗത്തേക്ക് നോക്കി. അയാളെ അവിടെ എങ്ങും കാണാനില്ലായിരുന്നു. അയാൾ എവിടെ പോയി എന്നു എനിക്കു മനസ്സിലായി.
ഞാൻ അവിടെ നിന്നും എഴുന്നേറ്റു. അപ്പോഴേക്കും സൂര്യൻ പതിയെ കടലിലേക്ക് അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു. അതുപോലെ അലിഞ്ഞു തീരാൻ വന്ന ഞാൻ എന്നെ വേദനിപ്പിച്ചവരോട് നന്ദിയും ഞാൻ വേദനിപ്പിച്ചവരോട് ആയിരം മാപ്പുകളും പറഞ്ഞു കൊണ്ട് ജീവിതം എന്ന കടലിലേക്ക് അലിഞ്ഞു ചേർന്നു.
നല്ല ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല.
ശുഭം.
അനൂപ് ജയകുമാർ
അനൂപ് ജയകുമാർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക