അമൃത കലശം
നടവഴിയിൽ വേലിപ്പടർപ്പുകളിൽ മഞ്ഞ കോളാമ്പി പൂവുകൾ പൂത്തിരിക്കുന്നു .കേട്ടു മറന്ന ഏതോ ഗാനശകലത്തിന്റെ ഒരു വരി അവളുടെ ഓർമയിലേക്കു വന്നു ."മണമി്ല്ലാത്ത മധുവില്ലാത്ത പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കൾ "
".എങ്കിലും അവ എത്ര ഭംഗി ആയി പടർന്നു കിടക്കുന്നു .കാണുന്നവന്റെ കണ്ണിനു തെളിച്ചമായി ".
വീടിന് മുന്നിലെ പുഴ കലങ്ങി മറിഞ്ഞു ഒഴുകുക തന്നെയാണ് പുഴക്കു അക്കരെയാണ് രാജീവിന്റെ വീട്.ഒരു പിണക്കത്തിന്റെ തിരയിളക്കത്തിൽ സർവം നശിപ്പിച്ച്കഴിഞ്ഞ ദിവസം ആണ് പിരിഞ്ഞത്
തൻറെ അവസ്ഥ എന്തായിരുന്നു പോയി കഴിഞ്ഞു ?
അനന്തമായ പാതയോരങ്ങളിൽ പൊടുന്നനെ തനിച്ചാക്കപ്പെട്ട അല്ലെങ്കിൽ ഒരു പടുമുള പോലും മുളയ്ക്കാത്ത തരിശുഭൂമിയിൽ ദാഹജലം കിട്ടാതെ ദാഹിക്കുന്ന അതുമല്ലെങ്കിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു കോട്ടയ്ക്കുള്ളിൽ പുറത്തിറങ്ങാനുള്ള വഴി അറിയാതെ മനസും ശരീരവും തളർന്ന ഒരു ബാലിക
"അനു എന്റെ ഞരമ്പുകൾ വല്ലാതെ വരിഞ്ഞു മുറുകുകയാണ് .എന്റെ മനസ് എന്റെ നിയന്ത്രണത്തിലില്ല.ഒരു ബന്ധവും എനിക്ക് വേണ്ട .അതെനിക്കു അസ്വസ്ഥതയുടെ ചുഴലിക്കാറ്റുകളാണ് സമ്മാനിക്കുക. ഒറ്റയാനാണ് ഞാൻ ഒറ്റയ്ക്ക് ആവുന്നതാണ് സുഖം .എന്നെ വിട്ട് പോകുക എനിക്ക് മടുത്തു ."
തിരസ്കാരങ്ങൾ പുതുതല്ല .ഒരു പാട് തവണ നിന്ദയോടെ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്പക്ഷെ അത് ഒരാളെ ഒഴിവാക്കാൻ തന്ത്രപരമായി ശ്രമിക്കുന്നതാണ് എന്ന് തോന്നിയിട്ടില്ല ..
പതിന്നാലാം വയസിലാണ് രാജീവിന്റെ സ്നേഹം തന്നിലേക്ക് വന്നത് .ആർത്തിരമ്പുന്ന ഒരു കടലിലേക്ക് എടുത്തു എറിയുമ്പോലെയായിരുന്നു അത്. എഴുനേറ്റു നില്ക്കാൻ ശ്രമിക്കുമ്പോൾ അടുത്ത തിര വന്നു വലിച്ചിഴച്ചു കൊണ്ട് പോകും .കണ്ണീരിന്റെയും വേദനയുടെയും ദിനരാത്രങ്ങൾക്കിടയിൽ കത്തുന്ന പ്രണയത്തിന്റെ ഉൾച്ചൂടിൽനീറി പുകഞ്ഞു ഇല്ലാണ്ടായി പോയ ദിനരാത്രങ്ങൾ .
കുസൃതി നിറഞ്ഞ കണ്ണുകളിൽ ആഴക്കടലിന്റെ അഗാധത ഒളിപ്പിച്ചു പുഞ്ചിരിക്കുന്ന മായക്കണ്ണനെ പോൽ പ്രേമാതുരനാകും രാജീവ് ചിലപ്പോൾ
"നീയില്ലാതെ വയ്യ വാവേ "ഇടറിയ ഒച്ചയോടെ നെഞ്ചിലണയ്ക്കുന്ന ഒറ്റ നിമിഷത്തിന്റെ പച്ചത്തുരുത്തിലാണ് പിന്നെയുള്ള കലാപങ്ങളുടെ നാൾവഴിയിലേക്കു മനസ് മടുത്തു പോകാതെ ജീവിക്കുന്നത്
രാജീവിന്റെ ജോലിക്കു യാത്രകൾ ആവശ്യമാണ് .പ്രകൃതിയുടെ,മഴക്കാടുകളുടെ, ആഴക്കടലിന്റെ വന്യവും നിഗൂഢവുമായ സൗന്ദര്യം രാജീവിന്റെ കാമറ ഒപ്പിയെടുക്കും .പലപ്പോഴുമാ ചിത്രങ്ങൾ താൻ തന്നെയാവും ആദ്യം കാണുക. തനിക്കയച്ചു തന്നിട്ട് മാത്രമേ .പ്രസിദ്ധീകരിക്കാറുള്ളു പുരസ്‌കാരങ്ങളുടെ പെരുമഴയിൽ രാജീവ് വിനയാന്വിതനാകുന്ന കാഴ്ച തന്നിൽ ചിരി ഉണർത്താറുണ്ട് .കാരണം അതൊരു മുഖം മൂടിയാണ്.ധിക്കാരിയും തന്റേടിയുമായ രാജീവിന്റെ മുഖം മൂടി .
"അനു "
'അമ്മ വിളിക്കുന്നത് കേട്ടു അവൾ വേലിക്കൽ നിന്ന് മുറ്റത്തേക്ക് ചെന്നു.പൂമുഖത്തു അമ്മാവന്മാരും അച്ഛനും ചേർന്ന കുടുംബസദസ് ഇന്നും ചർച്ച ചെയ്യുന്നത് തന്റെ വിവാഹക്കാര്യം ആവും .
'അമ്മ വിളിക്കുന്നത് കേട്ടു അവൾ വേലിക്കൽ നിന്ന് മുറ്റത്തേക്ക് ചെന്നു.പൂമുഖത്തു അമ്മാവന്മാരും അച്ഛനും ചേർന്ന കുടുംബസദസ് ഇന്നും ചർച്ച ചെയ്യുന്നത് തന്റെ വിവാഹക്കാര്യം ആവും .
"അവർക്കൊരു മറുപടി കൊടുക്കണ്ടേ അനു ?"
"അവർക്കറിയാമല്ലോ ആ മറുപടി .."രാജീവ് എന്ന ആ മറുപടി"..അച്ഛന്റെ ഏടത്തിയുടെ മകനല്ല അമ്മെ?എന്തിനാ എതിർക്കണേ"
"മോളെ അവന്റെ അച്ഛന് ഒരു ദീനമുള്ളതു മറന്നോ?ശരീരത്തിന്റെ ദീനമല്ല അത് .ആയിരുന്നെങ്കിൽ പോകട്ടെ എന്ന് വെക്കാമായിരുന്നു .പാരമ്പര്യമാണ്
...ഏടത്തിയുടെ കാര്യത്തില് അതൊരു അബദ്ധമായിരുന്നു .അറിയാതെ അന്വേഷിക്കാതെ പറ്റിയത് .ഇത് അതാണോ?അവനീ മുറ്റത്തു നിന്നല്ലേ പറഞ്ഞത് "നിന്നെ വേണ്ടാന്ന്"അതും അച്ഛന്റെ മുൻപിൽ വെച്ച്?"
...ഏടത്തിയുടെ കാര്യത്തില് അതൊരു അബദ്ധമായിരുന്നു .അറിയാതെ അന്വേഷിക്കാതെ പറ്റിയത് .ഇത് അതാണോ?അവനീ മുറ്റത്തു നിന്നല്ലേ പറഞ്ഞത് "നിന്നെ വേണ്ടാന്ന്"അതും അച്ഛന്റെ മുൻപിൽ വെച്ച്?"
"വെറുതെ പറയണത്..ആണ് "അവളുടെ സ്വരം താഴ്ന്നു "എന്നെ വലിയ ഇഷ്ടമാണമ്മേ ..ഞാനില്ലാണ്ടായാല് അമ്മാവനെ പോലെയാകും രാജീവും "
അവൾ സങ്കടത്തോടെ നിറകണ്ണുകൾ തുടച്ചു അമ്മയ്ക്കരികിൽ നിന്ന് മാറി പോയി.
"പറ്റില്ല തന്നെ കൊണ്ട് "
ഹൃദയത്തിലേക്ക് പ്രണയജാലകം തുറന്നു വന്ന ആദ്യ പുരുഷനെ മറക്കാൻ ഒരു പെണ്ണിനും കഴിയില്ല. കഴിയുന്നു എന്ന് ഭാവിക്കുന്നവരുണ്ടാകും പക്ഷെ അവർക്കു സ്വസ്ഥതയുണ്ടാവില്ല .രാജീവിന്റെ ഉള്ളിലെ ചെകുത്താൻ പുറത്തു ചാടുമ്പോൾ ആണ് എല്ലാം അവസാനിപ്പിക്കണം എന്ന് ആക്രോശിക്കുന്നത്.തന്നിലെ പരിമിതികളെ ,നിസ്സഹായാവസ്ഥയെ , ഒക്കെ ഓർക്കുമ്പോളാണ് അടർത്തി മാറ്റാൻ ശ്രമിക്കുന്നത് .പൂർണമായതും അസന്നിഗ്ധമായതും ആയ ഒരു ബന്ധവും ഭൂമിയിലില്ല എന്ന് അറിയാഞ്ഞിട്ടല്ല .
എന്നാലും രാജീവ് എന്ന പ്രപഞ്ചത്തിന്റേതായി പോയിരിക്കുന്നു താൻ എന്ന ഒറ്റമരം .
സ്വപ്നങ്ങൾ യാഥാർഥ്യങ്ങൾ ആയി തീരുക പ്രയാസമാണ് എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് സ്വപ്നം കാണാറില്ല ഓർമകളാണ് സുഖം.
രാജീവിന്റെ ചുംബനത്തിന്റെ ഓർമ്മകൾ ,പ്രണയാർദ്രമായ ശബ്ദ സംഗീതത്തിന്റെ ഓർമ്മകൾ,പരിലാളനത്തിന്റെയും
പരിരംഭണത്തിന്റെയും ഓർമ്മകൾ .കാലിലെ കൊലുസിനു പോലും പറയാനുണ്ടാകും ഏറെ കഥകൾ
പരിരംഭണത്തിന്റെയും ഓർമ്മകൾ .കാലിലെ കൊലുസിനു പോലും പറയാനുണ്ടാകും ഏറെ കഥകൾ
പാദസ്വരങ്ങൾ രാജീവിന് വലിയ ഇഷ്ടമാണ് . ഓരോ യാത്രക്കൊടുവിലും സമ്മാനം കൊണ്ട് വരിക പാദസ്വരങ്ങളാണ് .കറുത്ത മുത്തുകളുള്ളവ,വെള്ളിയിൽ മാങ്ങാ പിഞ്ചിന്റെ പടമുള്ളവ,ചുവന്ന കല്ലുള്ളവ, ഒരു പാട് അലുക്കുകൾ തൂങ്ങിയാടുന്നവ, വിവിധ നിറത്തിലും ഭംഗിയിലും ഉള്ളവ°
മടിയിലേക്കു കാലുയർത്തി വെച്ച് രാജീവ് തന്നെ അണിയിക്കും അത്. .മീശരോമങ്ങളുരസി കാൽത്തണ്ടയിൽ മൃദുവായി കടിച്ചു മെല്ലെ തരുന്ന ഒരു ചുംബനവുമുണ്ടാകും തൊട്ടു പിന്നാലെ
"നിന്റെ പാദങ്ങളിലാണ് പെണ്ണെ എന്റെ സ്വർഗം "
പ്രചണ്ഡമായിട്ട് പ്രഷുബ്ധമായിട്ട് വികാരതീഷ്ണതയോടെ പറയുന്ന ആ ആൾ തന്നെ ആവും അടുത്ത ഞൊടി നിസ്സഹായതയുടെ ആൾരൂപമാകുന്നത്.എങ്കിലും സ്നേഹ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ താൻ ആയിട്ടു ശ്രമിക്കാതിരിക്കും .ഓരോ മനസിന്റെ നിറയുന്ന അവസ്ഥ നമുക്കു വിവേചിക്കാനറിയില്ലല്ലോ .ഓരോരുത്തർക്കും ഓരോന്നല്ലേ?
തന്റെ ജീവിതത്തിന്റെ മുഴുവൻ കാലവും രാജീവ് എന്ന മുൾച്ചെടിയിൽ ഉടക്കികിടക്കുന്നു.അത് അവനുമറിയാം.
എരിഞ്ഞു തീരുന്ന കൽ വിളക്കിലെ തിരി ആകാനും പെയ്തുതോരുന്ന മഴയാകാനും ആഹ്ലാദമാണ് അത് രാജീവിന് ചൂടും വെളിച്ചവും തണുപ്പും ലഭിക്കുമെങ്കിൽ .
തനിക്കറിയാം ഭാവിയിൽ ഇതിനേക്കാൾ വലിയ പീഡാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്ന് .തീവ്രമായ വേദനകൾ ഇപ്പോൾ ശീലിക്കുന്നത് നല്ലതു തന്നെ .അപകർഷതാബോധവും വാശിയും ഉപേക്ഷിച്ചു അവൻ വരുമെന്ന് അവൾക്കറിയാം കാരണം അവന്റെ ജീവിതത്തിലെ ഒരേയൊരു പെണ്ണായിരുന്നു അവൾ
"മറ്റൊരു പെണ്ണിന്റെ ചുരുൾ മുടിത്തുമ്പിലും
ഞാൻ സൗരഭ്യം തേടിയിട്ടില്ല പെണ്ണെ
മറ്റൊരു പെണ്ണിന്റെ ഉടലഴകിന്റെ
മധുവും പാനം ചെയ്തതുമില്ല
നീയെന്ന സ്വർഗ്ഗത്തിന്റെ കാവൽപടയാളി
ആണിന്നെന്റെ മനസും ഞാനും "
ഞാൻ സൗരഭ്യം തേടിയിട്ടില്ല പെണ്ണെ
മറ്റൊരു പെണ്ണിന്റെ ഉടലഴകിന്റെ
മധുവും പാനം ചെയ്തതുമില്ല
നീയെന്ന സ്വർഗ്ഗത്തിന്റെ കാവൽപടയാളി
ആണിന്നെന്റെ മനസും ഞാനും "
ഒരിക്കലയച്ച ഒരു ചിത്രത്തിന് താഴെ രാജീവ് എഴുതിയതാണ് .ഏതോ മോഡലിന്റെ ചിത്രമായിരുന്നു അത് .ഒരു തവണയെ രാജീവ് അത്തരം ചിത്രങ്ങൾ എടുത്തിട്ടുള്ളു.പിന്നീട് അത്തരം നിർദേശങ്ങൾ വരുമ്പോൾ സ്വീകരിക്കാതെയായി
പിന്നിൽ അച്ഛന്റെ പാദപതനശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു
"മോളെ നാളെ വാക്ക് കൊടുക്കാൻ പോകുകയാണ് .ഈ മുറ്റത്തു നിന്നല്ലേ അവൻ?മോളും കേട്ടതല്ലേ"?
അച്ഛന്റെ സങ്കടം അവൾക്കു മനസിലാകുന്നുണ്ടായിരുന്നു .തർക്കിക്കാനും അപഗ്രഥിച്ചു ജയിക്കാനുമുള്ള ശക്തി അവൾക്കപ്പോൾ ഉണ്ടായിരുന്നില്ല
വടക്കേ പുറത്തെ പുഴക്കരുകിലെ അതിഥികൾക്കായുള്ള ഒറ്റമുറി വീടിന്റെ കൊലയിലിരുന്നാൽ പുഴ കാണാം പുഴക്കക്കരെ അവനുണ്ടാകും .അവൾ അവിടെ പോയിരുന്നു .മഴ പെയ്തു തുടങ്ങുന്നു പുഴയിലേക്ക് മഴ പെയ്യുന്നതും നോക്കി അവൾ ഇരുന്നു
പെട്ടെന്ന് പുഴ നീന്തിയെത്തുന്ന ഒരുരൂപം കരയിലേക്ക് നടന്നു കയറി അവൾക്കരികിലേക്കെത്തി. അവളുടെ കണ്ണിലും മഴ തുടങ്ങി
"പുഴ നീന്തി നിന്നിലേക്ക് വരുന്നതിൽ ഒരു സുഖം ഉണ്ട് പെണ്ണെ "
രാജീവ് കുനിഞ്ഞു അവളുടെ പാദങ്ങൾ എടുത്തു മടിയിൽ വെച്ചു.പച്ചക്കല്ലു പതിപ്പിച്ച സ്വർണ കൊലുസുകൾ .പതിവുപോലെ അവൻ അവളുടെ കാൽത്തണ്ടയിൽ മൃദുവായി ഒന്ന് കടിച്ചു ഉമ്മ വെച്ചു .ചിരിക്കുന്ന കണ്ണുകളോടെ അവളുടെ മുന്നിലേക്കു അവൻ വന്നപ്പോൾ അനു സാരിത്തലപ്പ് മെല്ലെയുയർത്തി ആ മുടിയും മുഖവും തുടച്ചു കൊടുത്തു രാജീവ് ഒന്ന് മന്ദഹസിച്ചു .പിന്നെ ചുരുട്ടിയ കൈപ്പടം അവൾക്കു മുന്നിലേക്ക് നിവർത്തി പിടിച്ചു
"എന്റെ വിശ്വാസമല്ല ...നിന്റെ വിശ്വാസത്തിനുമല്ല ,നിന്റെ വീട്ടുകാരുടെ വിശ്വാസത്തിന്..എവിടെ പോയാലും രാജീവ് ഇങ്ങു വരുമെന്ന് ..അത് തെളിയിക്കാൻ സത്യത്തിൽ രാജീവിന് ഈ താലി വേണ്ട ..പക്ഷെ ഇനി നീ വേദനിക്കണ്ട ...ഞാൻ നിന്നെ ഉപേക്ഷിക്കില്ല "
അനുപമ പൊടുന്നനെ അവന്റെ മാറോടു ചേർന്നവനെ ഇറുകെ പുണർന്നു ..ആർത്തലച്ചു പെയ്യുന്ന മഴയിൽ ഒറ്റ ഉടലായി ഒറ്റ ശ്വാസമായി അവർ . .അനുഭവിക്കുന്നത് ഏത് കൊടിയ വേദനയുമാകട്ടെ, ഏത് പീഡാനുഭവവും ആകട്ടെ അവന്റെ മുഖം മുന്നിൽ ഉണ്ടായാൽ മതി. ആ സ്വരം കാതിലുണ്ടായാൽ മതി. .പെണ്ണിന് ഒരു പ്രളയത്തിനെ മറികടക്കാൻ
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക