ചിത്രം ! (മിനിക്കഥ )
വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കു കയറുമ്പോൾ അപ്പു ഉമ്മറത്തിരുന്നെഴുതുന്നു.. മിക്കവാറും ഏതെങ്കിലും ചിത്രം വരക്കുകയാവും. ഈയിടെയായി അവന്റെ ശ്രദ്ധ മുഴുവൻ വരയിലാണ്..
“അപ്പു നന്നായി ചിത്രം വരക്കുന്നു “ കഴിഞ്ഞ തവണ കണ്ടപ്പോൾ ലളിത ടീച്ചറും പറഞ്ഞു..
അടുത്ത് ചെന്ന് നോക്കുമ്പോൾ വളരെ ശ്രദ്ധയോടെ ചെറിയ മരത്തിനു പച്ച ചായമടിക്കുകയാണ് അപ്പു.
വാത്സല്യത്തോടെ അവന്റെ ചുരുണ്ട മുടിയിൽ വിരലോടിച്ചു -“അച്ഛമ്മയെന്തിയേ അപ്പുവേ ?”
വാത്സല്യത്തോടെ അവന്റെ ചുരുണ്ട മുടിയിൽ വിരലോടിച്ചു -“അച്ഛമ്മയെന്തിയേ അപ്പുവേ ?”
“ഒറക്കാ” മുഖമുയർത്താതെ തിടുക്കപ്പെട്ട മറുപടി കേട്ട് അകത്തേക്ക് കയറി ..
അമ്മയുടെ മുറിയിൽ നിന്നും നേർത്ത കൂർക്കം വലി കേൾക്കാം.. കട്ടിൽ കണ്ടാൽ അപ്പോളുറങ്ങും പാവം !പ്രായത്തിന്റെയാവും..
അടുക്കള പണിയൊതുക്കി ,മേൽ കഴുകി ,പിഞ്ഞി പോയ നൈറ്റി തുന്നനായി ഉമ്മറത്തിരിക്കുമ്പോൾ അപ്പു പൂർത്തിയായ ചിത്രവുമായോടി വന്നു..
ചുവന്ന ചായമടിച്ച വീടും മരവും പിന്നെ നന്നേ ഉയരത്തിലൊരച്ഛനും അമ്മയും കുട്ടിയും….
ചുവന്ന ചായമടിച്ച വീടും മരവും പിന്നെ നന്നേ ഉയരത്തിലൊരച്ഛനും അമ്മയും കുട്ടിയും….
"ഇതിവിടെ വരക്കട്ടേമ്മേ... " കറുപ്പിച്ച കട്ടി മീശയുള്ള ആളെ ചൂണ്ടി അപ്പു ചോദിച്ചപ്പോൾ ചിത്രങ്ങളിൽ മാത്രമൊതുങ്ങിയ അപ്പുവിന്റെ അച്ഛന്റെ രൂപത്തിലൂടെ വിരലുകളോടിക്കുകയായിരുന്നു ഞാൻ..
അതുകൊണ്ടാവും അപ്പു അവന്റെ കുഞ്ഞു വിരലുകളെത്തിച്ചു എന്റെ കവിൾത്തടം തുടച്ചത്.........** Sanee John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക