Slider

കഥയില്ലായ്മ

0
Kavitha Saphal

ഈയിടെ ആയി ഇവൾക്ക് ഒന്നിനും ഒരു ബോധവുമില്ല ഡോക്ടർ..
തെല്ലൊരു നിശബ്ദതക്കു ശേഷം ഹരി വാചാലനായി.
സുസ്മിതയുടെ കണ്ണുകൾ അപ്പൊ ഡോക്ടറുടെ ടേബിളിൽ ഉള്ള
പേപ്പർ വെയ്റ്റിലേക്കായിരുന്നു..
മനസ്സിൽ ഖനീഭവിച്ചു കിടന്ന ഓർമകൾ അവളെ കൊച്ചു കുട്ടിയാക്കി.
അച്ഛന്റെ ടൈപ്പ് റൈറ്റിങ് ടേബിളിലെ വെണ്ണക്കൽ കൊട്ടാരം പണിത ടേബിൾ വെയിറ്റിലൂടെ അവൾ കൊട്ടാരത്തിലെ ഭൂത ത്താന്റെ ഹൂറി ആയി.
പച്ചയും ചുവപ്പും വെള്ളാരം കല്ലിലൂടെ ഒഴുകി കൊണ്ടിരിക്കുന്ന പൂക്കൾ.
അച്ഛൻ ഉറക്കമൊഴിച്ചു വലിയ ശബ്ദത്തിൽ ടൈപ്പ് ചെയ്യുന്ന പേപ്പർ കൂട്ടങ്ങൾ വെണ്ണക്കൽ കൊട്ടാരത്തിനടിയിൽ ഭദ്ര മായിരിക്കും .
അമ്മയുടെ രാവിലത്തെ പരക്കം പാച്ചലിനിടയിൽ ആളറിയാതെ പൂമുഖത്തെത്തുന്ന ചായ കോപ്പകൾ.
സർവീസ് നൂലാമാലകളുമായിട്ടെത്തുന്ന അപരിചിതരെ നിരാശപ്പെടുത്താതിരിക്കാൻ പുലർ കാലത്തും ചലിച്ചു കൊണ്ടിരിക്കുന്ന ടൈപ്പ് റൈറ്റിങ്‌മെഷീൻ.
ഒരു നിറപുഞ്ചിരിയിലോ ഒരു പാക്കറ്റ് ഉപ്പേരിയിലോ അവസാനിക്കുന്ന ബന്ധങ്ങൾ.
അച്ഛന് അതൊരു ലഹരി ആയിരുന്നു..വലിച്ചു കൂട്ടുന്ന സിഗരറ്റ് കുറ്റി കൾക്കൊപ്പം ടൈപ്പിങ്ങും മുറയിലങ് പോവും.
കുട്ട്യോളുടെ പഠിപ്പും വീട്ടു ജോലിയും സ്കൂൾ ജോലിയും .
പരാതിയില്ലാതെ അമ്മ.
പൂമ്പാറ്റയെ പോലെ പാറി നട ക്കുന്ന
ഒന്നിനും വിലക്കില്ലാത്ത.
ഓരോ ശ്വാ സ ത്തി ലും സ്വാതന്ത്ര്യ ത്തിന്റെ ഗന്ധം വേണ്ടുവോള മുള്ള ബാല്യം.
എന്തിനാ കുട്ടീ ഇത്ര ടെൻഷൻ.
ഡോക്ടറുടെ ചോദ്യം അവളെ ഓർമകളിൽ നിന്നും ഉണർത്തി..
ടെൻഷനൊന്നുമില്ല ഡോക്ടർ .
വരകൾക്കും ക്യാൻവാസിനും നിയന്ത്രണ മേർ പ്പെടുത്തിയ ലോക ത്ത് ചിത്രകാരൻ എത്തീട്ട് കാര്യ മുണ്ടോ ഡോക്ടർ..??
അവളുടെ ഈ ഒരു ചോദ്യത്തിൽ
ഡോക്ടർക്കാവശ്യ മുള്ള തെല്ലാം ഉണ്ടായിരുന്നു..
ഇവിടേക്ക് വരാൻ ഹരിയെ പ്രേരിപ്പിച്ചതെന്താണ്.
ഹരിയോടായി ഡോക്ടർ.
ഇന്നെനിക്ക് കിട്ടിയത് ഉപ്പു ചായ.
അത് ഞാൻ മനസ്സിലാക്കും വരെ ഇവൾ അറിഞ്ഞില്ല.
ഒരുപാടുണ്ട് ഡോക്ടർ പറയാൻ..
ഇത് മറ വിയ ല്ല .ആബ്‌സെന്റ മൈൻഡ് എന്ന് കേട്ടിട്ടില്ലേ..?
ഈ കുട്ടിയുടെ കണ്ണുകളിൽ എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ട്.
കലാകാരന്മാരിലും എളുപ്പം വികാരത്തിനടിമ പ്പെടുന്നവരിലും ഇത് കൂടുതലായിരിക്കും..ഉപബോധ മനസ്സ്‌ ബോധ മനസ്സിനെ മറക്കും ...ഭാവനയുടെ ലോകത്തായിരിക്കും ഇവർ.
ഡോക്ടറുടെ വാക്കുകളെ ഖണ്ഡി ച്ചു കൊണ്ട് ഹരി സംസാരിക്കാൻ തുടങ്ങി..
ഈയിടെ നാണം കെട്ട ഒരാനുഭവ മുണ്ടായി ഡോക്ടർ.
സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു.
തിരിച്ചി റങ്ങുമ്പോഴാ ഇവളുടെ കാലിലെ ജോഡി മാറിയ ചെരുപ്പ് ഞാൻ കണ്ടത്..
ഇവൾ അതൊന്നും അറിഞ്ഞില്ല.
അറിഞ്ഞിരുന്നു ഡോക്ടർ ഒരു പാട് ദൂരം പിന്നിട്ടിരുന്നു..തിരിച്ചു പോക്കും ബഹളവും ..ആലോചിച്ചു നോക്കിയപ്പോ വേണ്ട എന്ന് വച്ചു.
എത്ര സില്ലിയായിട്ടാ...ഹരി അവളെ തുറിച്ചു നോക്കി....
എനിക്ക് ഹരിയോടായി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...സുസ്മിത പുറത്തു നിൽക്കുമോ.
അവിടുത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും പുറത്തു കടക്കാൻ മനസ്സ് വെമ്പൽ കൊണ്ടപ്പോഴാണ്....
പുറത്തെ ലോണിൽ ഒരുക്കി വെച്ച ചാര് ബെഞ്ചിലേക്ക്.
തൊട്ടപ്പുറത്തെ ഭംഗിയായി ഒരുക്കിയ ഫിഷ് പോണ്ട്.
കൊച്ചിയിൽ താമസം തുടങ്ങിയപ്പോ ഹരി ആദ്യം വാങ്ങിയത് അക്വേറിയാം ആയിരുന്നു.
പേരറിയാത്ത വർണ്ണ മീനുകൾ.
തന്നെ കാണുമ്പോ മുകളിലേക്ക് വായി പൊളിച്ചു വരുന്ന ഗോൾഡ് ഫിഷ്.
സുസ്മിതാ ഡോക്ടറുടെ വിളി അവളെ വീണ്ടും ഉണർത്തി.
നിങ്ങൾ രണ്ടുപേരും അപൂരകങ്ങൾ ആയ ദമ്പതികൾ ആയിട്ടാ എനിക്ക് തോന്നിയത്.
ഹരിയുടെ താൽപ്പര്യങ്ങൾ വേറെ സുസ്മിതയുടേത് മറ്റൊന്ന്.
ഇത് ബാലൻസ് ചെയ്യാൻ പറ്റിയ മരുന്നാണ് സ്നേഹം.
പങ്കാളിയുടെ മനസ്സ് കണ്ടുള്ള സ്നേഹം.
രണ്ടു വ്യക്തികളാണെ ന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള സ്നേഹം.
സുസ്മിതയുടെ ഇഷ്ടങ്ങളെ അവഗണ നയോടെയും പുച്ഛത്തോടെയും ഹരി സമീപിച്ചപ്പോഴാണ് ഇഷ്ടങ്ങളും അനിഷ്ടങ്ങളും അബോധമനസ്സിൽ കൂട്ടിയും കിഴിച്ചും ബോധമാനസ്സിനെ കീഴടക്കിയത്..അവരുടെ കഴിവുകളെയും ആഗ്രഹങ്ങളെയും ഒന്ന് പരിഗണിച്ചു നോക്ക് അപ്പൊ അറിയാതെ നിങ്ങളുടെ ജീവിതം സുന്ദരമാവും പ്രണയം മനോഹരമാവുന്നത് പരസ്പരം താങ്ങും തണലും ആവുമ്പോഴാണ്.
ഹരിയപ്പോ നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടിരിക്കുകയായിരുന്നു.
(കവിതസഫൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo