സിനിമ തിയേറ്ററിൽ ശല്യമുണ്ടാക്കുന്നവർക്കായി പുതിയ പേരുകൾ കണ്ടുപിടിച്ചെന്നുള്ള വാർത്തവായിച്ചപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയെ..
ഫേസ്‌ബുക്കിൽ പോസ്റ്റുകൾക്കു കമന്റിടുന്ന ചിലർക്കുമത് പോലേ പേരിടുകയാണെങ്കിൽ എങ്ങിനെയിരിക്കും..
അത്തരം ചിലരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ..
ഇതില്പറയുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ ദയവു ചെയ്തു പോസ്റ്റിലേക്കു വിളിച്ചു വരുത്താതിരിക്കുക..
കുറച്ചുകാലം കൂടി ജീവിക്കണമെന്നാഗ്രഹം ഉള്ള ഒരുപാവം മനുഷ്യന്റെ അപേക്ഷയാണ്..

ബുള്ളറ്റ് ലൈക്കർ..
പോസ്റ്റിട്ടു സെക്കന്റുകൾക്കിടയിൽ
ലൈക്കും കമന്റുമിടുന്ന ഇവരാണ് പോസ്റ്റുകളുടെ മുന്നോട്ടേക്കുള്ള ഗതി നിശ്ചയിക്കുന്നത്..

സ്റ്റിക്കറാംഗിതൻ..
എത്ര മികച്ച പോസ്റ്റുകളാണെങ്കിലും അഭിപ്രായം വെറും സ്റ്റിക്കറിൽ ഒതുക്കുന്നവർ..
ഒട്ടുമിക്ക പോസ്റ്റുകളിലും അവരുടെ സാന്നിധ്യമുണ്ടാവാറുണ്ട്..

നിഷ്കളങ്കോത്തമൻ..
വിഷയം കണ്ണീരാവട്ടെ സന്തോഷമാവട്ടെ ജനനമോ മരണമോ ആവട്ടെ എല്ലാറ്റിലും കേറി 'നൈസ്' കിടു' എന്നൊക്കെ മാത്രം കമന്റായിടുന്നവർ..

വെറുപ്പിയൂക്കെൻ..
കമന്റിട്ടു വെറുപ്പിച്ചു എഴുതാനുള്ള പ്രേരണ വരെ നശിപ്പിച്ചു കളയുന്നവരാണ് ഈ വിഭാഗത്തിലുള്ളവർ..

വിജ്ഞാന ദായിനീക്ഷ..
ഏതുപോസ്റ്റിലും വന്നു അവരുടെ അറിവുകൾ മാത്രം വിളമ്പുന്നവർ..
മറ്റുള്ള കാര്യങ്ങളൊന്നും അവരെ ബാധിക്കില്ല..

പുച്ഛിസ്റ്റ്..
എത്ര നല്ല പോസ്റ്റ് കണ്ടാലും "ഓഹ് ഇതൊക്കെ എന്ത് ഇതിനെക്കാൾ നന്നായി ഞാനെഴുതിയേനെ സമയമില്ലാഞ്ഞിട്ടാ".. എന്നുള്ള മനോഭാവത്തോടെ കമന്റിടുന്നവർ..

പഞ്ചാരക്കുട്ടൻ..
സ്ത്രീകളുടെ പോസ്റ്റുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രത്യേക പ്രതിഭാസം..

ഇൻബോക്സിയ ഉൽപ്രേക്ഷൻ..
പോസ്റ്റ് വായിച്ചു കമന്റിൽ കമാന്നൊരക്ഷരം മിണ്ടാതെ ഇൻബോക്സിലേക്ക് ആട്ടോ പിടിച്ചു പോവുന്നവരാണ് ഇക്കൂട്ടത്തിൽ പെട്ടവർ..

ലിങ്കൊമാനിയാക്..
പോസ്റ്റെന്താണെന്നോ വിഷയമെന്താണെന്നോ നോക്കാതെ ഏതെങ്കിലും സൈറ്റുകളുടെ ലിങ്കുകളുമായി പ്രത്യക്ഷപ്പെടുന്നവർ..

ഇനിയുമൊത്തിരി പ്രത്യേകതകളുള്ളവരുണ്ടാവും നമുക്ക് ചുറ്റും..
അതിസൂക്ഷ്മമായി പോസ്റ്റുകളെ നിരീക്ഷിച്ചു കൃത്യമായ വിലയിരുത്തലുകൾ നടത്തുന്നവർ..
കൂടുതലെഴുതുവാനായി പ്രചോദനമേകുന്നവർ..
അധ്യാപകരെ പോലെ നിർദ്ദേശങ്ങളും ശാസനകളും നൽകുന്നവർ..
ഇവരൊക്കെ തന്നെയാണു ഓരോ എഴുത്തുകളുടെയും അടിത്തറ പണിയുന്നത്..
ഇവരിൽപ്പെടാത്ത ചിലരാവും അടിത്തറ മാന്താനായി വരുന്നതും.
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക