നശിച്ച് നാറാണകല്ലെടുത്ത് നിൽക്കും നേരം ഒരു സാരി വാങ്ങിതരണമെന്നവൾ ....
ഇപ്പൊ പറ്റില്ലന്നു അറിയാതൊന്നു പറഞ്ഞു പോയി ഞാനും
അതുവരെ ഒരു സ്റ്റേജ് ഷോയിലും കാണാത്ത നൃത്തചുവടുകളുമായ് അവളും
ആകെ അന്തിച്ച് വട്ടം കറങ്ങി ഞാനും..

കഞ്ഞി കുടിച്ചാൽ ശരീരം നന്നാകും എന്ന് മക്കളോട് പറഞ്ഞപ്പോൾ.. ന്യൂഡിൽസ് വാങ്ങി തരാതിരിക്കാനുള്ള ഐഡിയ അല്ലേന്ന് പറഞ്ഞ് മക്കളും .... ന്യൂഡിൽസിലെ ആകർഷണം എന്തെന്നറിയാതെ ഞാൻ അവരോട് ഒരാകർഷണവുമില്ലാതെ ഉത്തരത്തിലിരിക്കുന്ന പല്ലി പോലെ ഉമ്മറത്തിരുന്നു....
സ്വപ്നം കാണണേൽ ഒരു ലോട്ടറി എടുക്കേണ്ട ഗതികേടിലായ് കാര്യങ്ങൾ
അന്തമില്ലാത്തെന്റെ ചിന്ത കണ്ടവൾ ചോദിച്ചു '' നിങ്ങളെന്താ കഞ്ചാവ് വലിച്ചോ മനുഷ്യാ പതിവില്ലാത്ത ചിന്തയെന്താ ഇന്നെന്ന്....
തലക്ക് ഭ്രാന്ത് പിടിപ്പിച്ച നേരം അവളെ ഒന്ന് തറച്ചു നോക്കി അപ്പോഴാണെൻ കണ്ണുകൾ അവളുടെ കഴുത്തിൽ മിന്നിചിരിക്കുന്ന സ്വർണ്ണ മാലയിൽ കൊളുത്തിയത്..
നോട്ടം കണ്ട പാടെ അവൾക്ക് കത്തി '' നോ നോ എന്ന് ചെല്ലിയവൾ അകത്തേക്കോടവേ പറഞ്ഞു
'' പണ്ടിത് പോലെ എന്റെ കൈകളിൽ കിടക്കുന്ന വളകളിൽ നിങ്ങളുടെ നോട്ടം പതിഞ്ഞതാ അതു പിന്നെ കണികാണാൻ കിട്ടിയിട്ടില്ല എന്നും പറഞ്ഞവൾ എനിക്കിട്ട് താങ്ങി..

കാശിനുള്ള ചിന്തയാണന്നറിഞ്ഞവൾ ഊരി തന്നു ബാങ്ക് കാരും പോലും വെക്കാത്ത ചില ഉപാധികളോടെ...
ഇനി ഊരി തരാൻ പൊന്നൊന്നുമില്ല കുറച്ചു മുക്കുപണ്ടമല്ലാതെ എല്ലാം ശരിയാകും എന്ന് പറഞ്ഞവൾ തലയിൽ ഒന്നു തലോടി അടുക്കളയിലേക്ക് പോയി...

എന്റെ ലക്കും ലഗാനുമില്ലാത്ത പോക്ക് കണ്ടൊരു ദിവസം ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞുടക്കി..
അവൾ പെട്ടിയും കുട്ടിയേയും തൂക്കി അവളുടെ വീട്ടിലേക്കു പിണങ്ങിപ്പായി...

ഇതറിഞ്ഞെത്തിയ കൂട്ടുകാരൻ എന്നോട് ചോദിച്ചു...
നീ അവളെ വിളിച്ചോ ?
::വിളിച്ചു !
നീ അവളെ വിളിച്ചോ ?
::വിളിച്ചു !
എന്തു പറഞ്ഞവൾ ?
::ബാങ്കിൽ വെച്ച സ്വർണ്ണം എടുത്തു കൊടുക്കാതെ വീട്ടിലേക്കില്ലെന്നവൾ പറഞ്ഞു !

നീ എന്തു തീരുമാനിച്ചു ?
::ഞാൻ തീരുമാനിച്ചു അവൾ അവിടെ തന്നെ നിൽക്കട്ടെ എന്ന് !

അവൾ ദേഷ്യത്തിൽ വല്ല കടും കയ്യും ചെയ്താലോ ?
::അതുണ്ടാവില്ല ഞാൻ ജീവനോടെ ഇരിപ്പുണ്ടെന്നവൾക്കറിയാം !

അത്രക്ക് സ്നേഹമാണോ നിന്നോട് ?
::സ്നേഹം കൊണ്ടൊന്നുമല്ലത് അവൾ പറയാറുണ്ട് പോകുമ്പോൾ എന്നേം കൊണ്ടേ പോവൂ എന്ന്...

എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക