Slider

എല്ലാ അച്ഛൻമാരുടെയും ആഗ്രഹം ആയിരിക്കും ഒരു പെൺ കുഞ്ഞു

0
എല്ലാ അച്ഛൻമാരുടെയും ആഗ്രഹം ആയിരിക്കും ഒരു പെൺ കുഞ്ഞു
ഭാര്യ ഗർഭിണി ആയപ്പൊൾ ഉറപ്പിച്ചു പെണ്ണാണ്.ആരൊക്കെയോ പറഞ്ഞു മുടി പൊഴിഞ്ഞാൽ ചെറുക്കൻ ആയിരിക്കുമെന്ന്
വൈകുന്നേരം വന്നു ചായേം ഇലയടയും കഴിക്കുമ്പോൾ ഞാൻ സംശയം ദൂരീകരിച്ചു.
ഡി നിന്റെ മുടി പൊഴിയുന്നുണ്ടോ ???
ഉടനെ വന്നു ഉത്തരം " അതെ മനുഷ്യൻമാരാ യാൽ ചെലപ്പോ മുടി പൊഴിഞ്ഞന്നു ഇരിക്കും "
പറയുക മാത്രം അല്ല. ഇനി നിങ്ങൾക്കു വേണ്ടേൽ ഞാൻ അത് തിന്നോളാം എന്നു പറഞ്ഞ ദ്രോഹി എൻറെ ഇലയടേം എടുത്തു തിന്നു !!
പത്തു മാസവും ഞാൻ അവളുടെ വയറ്റിൽ തല വെച്ച് മോളെ മോളെ എന്നു വിളിച്ചെങ്കിലും അവസാനം എന്നെ ഇളിഭ്യൻ ആക്കി കൊണ്ട് വന്നത് എൻറെ മോൻ ആണ് !!!
കാര്യം അവനെ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ഒരു മോളെ വേണമെന്ന ആഗ്രഹം കൂടി കൂടി വന്നു
പക്ഷെ എന്ത് ചെയ്യാൻ അമ്മ മകന്റെ സ്വന്തം ആണ്. ഞാൻ പോയി കഴിഞ്ഞേ അവൻ പോകു
ഞാൻ വരുന്നതിനു മുൻപേ അവൻ വന്നു അമ്മയുടെ മേലെ ഉള്ള അവകാശം സ്ഥാപിക്കുകേം ചെയ്യും
രാത്രി ഉറങ്ങുമ്പോൾ അവൻ കാലെടുത്തു അവളുടെ വട്ടം വെക്കും. അതാരെലും മാറ്റിയാൽ അന്ന് രാത്രി ആ ജില്ലയിലെ ആർക്കും ഉറങ്ങണ്ട
അവൻ ഉറങ്ങി കഴിഞ്ഞു അവൾക്കൊന്നു ഒന്നിന് പോകാൻ പോലും പറ്റാത്ത അവസ്ഥ
പിന്നെ എൻറെ കാര്യം പറയാൻ ഉണ്ടോ !!!കരിഞ്ഞ രാത്രികളും പകലുകളും ആയി ഞാൻ അവനെ നോക്കി നെടു വീർപ്പിട്ടു ജീവിതം തള്ളി നീക്കി
ഒടുവിൽ ഒരു ബുദ്ധി ഉദിച്ചു.അവളെ രണ്ടു ദിവസം ലീവെടുപ്പിച്ചു. ഞാനും ലീവെടുത്തു. അവനെ അമ്മയെ ഏല്പിച്ചു ഊട്ടിക്ക് പോകാൻ പ്ലാൻ ഇട്ടു
അവൾക്കു വിഷമം. ഡി അവന്റെ ക്ലാസ്സ്‌ പോകില്ലേ ??
പിന്നെ എൽ കെ ജി അല്ലെ വല്യ ക്ലാസ്സ്‌ !!! അച്ഛൻ ആണ്
ഞാൻ അച്ഛനെ തുറിച്ചു നോക്കി. ആയ കാലത്തു ഞാനും നിങ്ങളോടിത് ചെയ്തിട്ടുണ്ടെൽ ആ വിരോധം മനസ്സിൽ വെച്ചോണ്ട് നിങ്ങളിപ്പോ പകരം വീട്ടല്ലേ എന്നു പറയണമെന്ന് ഉണ്ടായിരുന്നു
ഡി ഊട്ടി അല്ലേ. വെറുതെ അവനു ചുമേം പനിം
പിടിപ്പിക്കണോ. എൻറെ ബുദ്ധി അവൾ അതിൽ വീണു
ഇറങ്ങാൻ നേരത്തു കാറി കരയുന്ന അവനെ കണ്ടപ്പോൾ എൻറെ മനസ് വരെ മാറുമോ എന്നു പേടിച്ച്
നീ എന്നുമിങ്ങനെ ഒറ്റക് കരഞ്ഞാൽ മതിയോ ഞാൻ നിനക്ക് കൂടേ കരയാൻ ഒരു അനിയത്തിയേം കൊണ്ട് വരാമെന്നു മനസ്സിൽ പറഞ്ഞു അവളേം കൊണ്ട് രക്ഷപെട്ടു
നല്ലൊരു ഹോട്ടലിൽ റൂമിൽ ബുക്ക് ചെയ്തിരുന്നു
കൊള്ളാം ഒരു റൊമാന്റിക് അന്തരീക്ഷം !!!
ഞാൻ ചെന്ന പാടെ അവളെയും കെട്ടിപിടിച്ചു കിടക്കാൻ ഒരു ശ്രമം നടത്തി
അവൾ എന്നെ തള്ളി മാറ്റി തുണിയും എടുത്തു പോയി.. അവളുടെ ഒരു കുളി. ഇനി ഞാനും കുളിക്കണം
അവൾ കുളിച്ചു വന്നു. അവൾ പറയാൻ നിന്നില്ല. ഞാനും ഓടി പോയി ഒരു കാക്ക കുളി കുളിച്ചു വന്നു !!! ആവശ്യം നമ്മുടെ ആണല്ലോ
പുറത്തോട്ടു കുളിയും കഴിഞ്ഞു വരുമ്പോൾ അവൾ കണ്ണാടിയുടെ മുന്നിലാണ്.
പിറകിന്നു കെട്ടിപ്പിടിക്കാം എന്നു വിചാരിച്ചു രണ്ടടി വെച്ചതേ ഉള്ളു. ആ ദ്രോഹിയുടെ മുടിയിൽ നിന്നു വീണ വെള്ളത്തിൽ തെന്നി ഞാൻ നടും കുത്തി താഴെ
അയ്യോ എന്തേലും പറ്റിയോ എന്നു ചോദിച്ചു അവൾ ഓടി വന്നു പിടിച്ചെഴുന്നേല്പിച്ചു
നടു വെട്ടിയിരിക്കുന്നു. മുടിഞ്ഞ വേദന. രണ്ടു ദിവസം എഴുന്നേറ്റു നിന്നിട്ട് വേണമല്ലോ !!!
അല്ലെങ്കിലും കൊച്ചിനേം കരയിപ്പിച്ചിട്ടു വന്നപ്പോഴേ ഞാൻ ഓർത്തതാ !!!അവളാണ്
Sabaries RK Kjipmer

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo