Slider

താജ്മഹൽ

0
താജ്മഹൽ
എന്റെമകൻ കണ്ണന് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ഞങ്ങളോടല്ല .അത് മറ്റൊന്നിനോട് ആണ് .സാക്ഷാൽ" ചിക്കൻ".അത് പുഴുങ്ങി കൊടുത്താലും കഴിച്ചോളും .വൃതമൊക്കെ ഉള്ള ദിവസ്സം പട്ടിണി കിടന്നോളും ഒരു മടിയുമില്ല എന്നാലും ചിക്കൻ ഇല്ലാതെ ..അല്ലേൽ മിനിമം മീൻ വറുത്തെങ്കിലും വേണം ..
ഇന്നലെ നാട്ടിൽ പോയത് ക്ഷേത്രത്തിൽ പോകാനാണ് .ഒരു വഴിപാടുണ്ടായിരുന്നു
രാത്രിയിൽ ക്ഷേത്രത്തിൽ കഥകളി കാണാൻ പോയതായിരുന്നു ഞങ്ങൾ .കാഴ്ചക്കാർ കുറവാണു .കഥകളി അല്ലെ ?
കഥകളി ആർട്ടിസ്റ്റുകളെ ഒക്കെ പരിചയപ്പെടുന്ന കൂട്ടത്തിൽ ഒരു ചെറിയ പെണ്കുട്ടിയുമുണ്ടായിരുന്നു .അതും കഥകളി പഠിച്ചിട്ടുണ്ടത്രെ .പൂജാരിയുടെ മകൾ ആണ് നിലവിളക്കു കത്തിച്ചു വെച്ച പോലെ അല്ലെങ്കിൽ തുളസിക്കതിർ പോലെ ഒരു പെൺകുട്ടി .എനിക്കാ കുട്ടിയെ വലിയ ഇഷ്ടമായി .ഞാൻ അതിനോട് സംസാരിച്ചു plus one പഠിക്കുകയാണ് .തിരിച്ചു വരുമ്പോൾ കണ്ണൻ എന്നോട് പറഞ്ഞു
"നല്ലഭംഗി അല്ലെ അമ്മെ?
ഞാൻ തലകുലുക്കി ,എത്രയോ കുട്ടികൾ ദിനവും വീട്ടിൽ പഠിക്കാനായി വന്നിട്ടുണ്ട് അതി സുന്ദരികൾ .അവന്റ കൂടെ പഠിക്കുന്നവരും നല്ല സുന്ദരികുട്ടികൾ തന്നെ .ആദ്യമായാണ് അവൻ ഇങ്ങനെ എന്നോട് പറയുന്നത് .എന്തും ആദ്യം പറയുക എന്നോടാണ് അതാവും
വീട്ടിൽ നിന്ന് തിരികെ വരുമ്പോ ഞാൻ അവനോടു തമാശക്ക് ചോദിച്ചു
"എടാ സപ്പോസ് ഈ കൊച്ചു വര്ഷങ്ങള്ക്കു ശേഷം ഇതേ പോലെ നിൽക്കുന്നു എന്നിരിക്കട്ടെ ..കല്യാണം ആലോചിക്കുന്നു എന്നിരിക്കട്ടെ ..നിനക്ക് ചിക്കൻ തിന്നാൻ പറ്റുകേല ..കാരണം കൊച്ചു ബ്രാഹ്മണൻ ആണ് ...നീ കല്യാണം കഴിക്കുമോ?"
ഞാൻ വെറുതെ ചോദിച്ചതാണ്
"പിന്നെ കഴിക്കാതെ ?"
അവൻ ഗൗരവത്തിൽ
"ഹേ എടാ നിനക്ക് ചിക്കൻ കഴിക്കാൻപറ്റില്ലാന്നു "
"ചിക്കൻ ആണോ വലുത് ജീവിതം അല്ലെ?നല്ല ഒരു പെൺകൊച്ച് ..ഒന്ന് പോയെ അമ്മെ ..സാക്രിഫൈസ് ചെയ്തില്ലേൽ പിന്നെന്തു ജീവിതം ?"
ദൈവമേ ! ഇവൻ എന്റെ മകനോ?അച്ഛനോ? ഇവനിൽ നിന്ന് ഞാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
"സന്തോഷേട്ടാ ഇവൻ ഒരു താജ്മഹൽ പണിയും "ഞാൻ താടിക്കു കൈ കൊടുത്തു
കൊണ്ട് പറഞ്ഞു
"നീ ഒന്നല്ല ഒമ്പതെണ്ണം പണിഞ്ഞോടാ അച്ഛനുണ്ട് കൂടെ"
"ബെസ്റ് കണ്ണാ സിവിൽ എൻജിനീയർ ആയത്കൊണ്ട് നിന്റെ അച്ഛൻ അങ്ങനെ ഒക്കെ പറയും കെട്ടിടം പണിന്നു കേട്ട പ്രാന്ത മൂപ്പർക്ക് ..നീ ഒരു ടാജ്മഹൽപ്പണിഞ്ഞ മതിട്ട...ഞാൻ സിംബോളിക് ആയിട്ടു പറഞ്ഞതാണെ"ഞാൻ കൈ കൂപ്പി
കാര്യം തമാശ ആണേലും ..അതിലിത്തിരി കാര്യമുണ്ട് ..വർഷങ്ങൾ ഒരു പാട് കിടക്കുന്നു മുന്നിൽ .എന്നാലും അവനു കല്യാണ പ്രായമാകുമ്പോൾ; ആദ്യം ഞാൻ അന്വേഷിക്കുക ഈ കുട്ടീനെ ആയിരിക്കും .അന്ന് ജാതിക്കോമരങ്ങൾ ഒന്നും തുള്ളിയില്ലെങ്കിൽ തുളസിക്കതിരിനെ ഞാൻ എന്റെ വീട്ടിലോട്ടു കൊണ്ട് പോരും
..അന്നും എന്റെ മകന് ഇതേ ഇഷ്ടം ഉണ്ടെങ്കിൽ .............ഉണ്ടാകും
.ഇഷ്ടങ്ങൾ മാറാത്തവൻ ആണ് അവൻ .
.അവൻ എന്റെ മകൻ ആണ്
.ഒരിക്കൽസ്‌നേഹിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു അമ്മയുടെ മകൻ
.ദൈവംഅനുഗ്രഹിക്കട്ടെ

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo