കടലാഴങ്ങൾ തിരയുന്നവർ കഥ ലിൻസി അരുൺ.
______________________________€€____________________

നീയെന്നെ വരയ്ക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പുറംതിരിഞ്ഞു നിന്നതുകൊണ്ടാണോ.. നിനക്ക് നിന്റെ ചിത്രകാരനെ എന്നന്നേക്കുമായി നഷ്ടമായത് ?
വേണ്ട ഞാൻ വരാം. ..
കാവിന്റെ പടിഞ്ഞാറ് ആ വേരുകൾ ഇരുട്ടു പടർന്നു വീണുകിടക്കുന്ന ആലും പേരാലും.. ഇലഞ്ഞിയും പാലയും ഇടതൂർന്നുവളരുന്ന ആ കുളക്കരയിലെ പടവിൽ നിനക്കായ്...
ഞാൻ വരാം. ..
വരയ്ക്കുമോ , വരയ്ക്കാൻ ശ്രമിക്കുമോ ഒരിക്കൽ കൂടി....
ക്യാൻവാസിൽ നിന്റെ ബ്രഷ് തെന്നി നീങ്ങുമ്പോൾ അന്നത്തേതുപോലെ...
ചൂണ്ടുവിരലിൽ ബ്രഷ് ഒതുക്കി നടുവിരലുകൊണ്ട് നെറ്റിയിൽ നാസികയിൽ കഴുത്തിൽ. .. താഴെ... ഞാനോടിയ ആ നെഞ്ചിലെ നടുവിലെ ഒറ്റവരയിൽ...
ഞാനോർമ്മിക്കുന്നു...
ഇന്നുമോർമ്മിക്കുന്നു...
എല്ലാം ഇന്നലെയെന്നപോലെ..
അന്ന് ഓടാതിരുന്നെങ്കിൽ...
ഇന്ന്. ..ഓർമ്മകൾ. ...ഓർമ്മകൾ. ..നിലയ്ക്കാത്ത ഓർമ്മകൾ.
*****

മുകളിലെ ശിഖരങ്ങൾ കൂടൊരുക്കുകയാണ്..അസംഖ്യം കിളിക്കൂട്ടങ്ങൾക്ക്... ചേക്കേറാൻനേരം അവറ്റകൾക്ക് എന്തൊരു പായാരമൊക്കെയാണെന്നോ...
കാത് പൊട്ടുന്നു...
കാത് പൊട്ടുന്നു...
നീയിവിടെ എന്തെടുക്കുവാ കുട്ടീ...
മാമയാണ് ...
നിനക്ക് രാവിലെ പോണ്ടതല്ലേ...
ഉം.
ക്ഷേത്രത്തിൽ കയറീട്ടല്ലേ പോവാ..
അതേ ..
ഉം..
അകത്തേക്ക് പൊക്കോളൂ.നേരമിരുട്ടി...
മാമ കുളത്തിലേക്ക്. ..
ഞാൻ അകത്തേക്ക്. ..
മാമയാണ് ...
നിനക്ക് രാവിലെ പോണ്ടതല്ലേ...
ഉം.
ക്ഷേത്രത്തിൽ കയറീട്ടല്ലേ പോവാ..
അതേ ..
ഉം..
അകത്തേക്ക് പൊക്കോളൂ.നേരമിരുട്ടി...
മാമ കുളത്തിലേക്ക്. ..
ഞാൻ അകത്തേക്ക്. ..
കാവുംതൊടിയും വീണ്ടും മറന്നു .
രാവിൽ നല്ല കിനാവുകൾ...
വെണ്ണ കട്ട് കള്ള നോട്ടവുമായി അവൻ അമ്പാടി കണ്ണൻ. .. ഓടിനടക്കുകയാണ് ചുറ്റിലും...കിലുകിലെ ചിരിച്ചുംകൊണ്ട്...
പുലർച്ചെ അമ്മ വിളിച്ചെണീപ്പിച്ചു, കുളിക്കാനയക്കുമ്പോ തെല്ലു മടി തോന്നി. ..

ആർക്കുവേണ്ടിയാണീ യാത്ര. .. കണ്ണുകൾ കാവിനുനേരെ നീണ്ടു. ..
ഒരു പിടച്ചിൽ...
പെട്ടെന്നു തന്നെ നോട്ടം പിൻവലിച്ചു.
പാടില്ല. ..മനസ്സിൽ നിയന്ത്രണം തെറ്റാൻ പാടില്ല. .
നീറിച്ചുവന്ന കണ്ണുകൾ കുളത്തിൽ മുങ്ങിയപ്പോൾ ഉലയിൽ പഴുത്ത ഇരുമ്പ് പോലെ തിളച്ചെരിഞ്ഞു...

അടുക്കളയിൽ തടയിട്ട ചോറ് നീർത്ത് അമ്മ വാഴയിലയിൽ പൊതി കെട്ടുന്നത് നോക്കി നിന്നപ്പോ ഓർമ്മകൾ വീണ്ടും എവിടൊക്കെയോ തട്ടിത്തൂവി..
കാവിന്റെ പുറകിലെ ഊടുവഴിയിൽ
സ്കൂളിലെ ഞാവൽമരത്തിനു മറവിൽ. ...
പൈപ്പിന്റെ ചോട്ടിലെ തമ്മിൽ കൊരുക്കുന്ന കണ്ണുകളുടെ പരസ്പരമുള്ള കൈമാറ്റങ്ങളിൽ. .. അടിവയറ്റിലൊരാളൽ...

അതിന്റെ പ്രതിഫലനത്തിൽ ഞെട്ടിയുണർന്നപ്പോ.. കണ്ടു
അമ്മ പൊതികെട്ടിക്കഴിഞ്ഞിരിക്കുന്നു...
അകത്തെന്താന്നു ചോദിക്കാനൊന്നൂല്ല...
അച്ചിങ്ങാ മെഴുക്കുപുരട്ടി... തേങ്ങ ചുട്ടരച്ച ചമ്മന്തി..നാരങ്ങാ രണ്ടല്ലി . ...പിന്നെ കുടന്നപാത്രം ചെറുതൊന്നിൽ കാളൻ അല്ലെങ്കിൽ മോര് ..
എന്നും ഇതുതന്നെയാണല്ലോ പതിവും...
ഞാനൊന്നും ആവശ്യപ്പെട്ടിട്ടല്ല അമ്മ ഇത് ചെയ്യുന്നത്. ..അമ്മ ഇങ്ങനെയാണ്. ..സ്നേഹംകൊണ്ട് വിങ്ങിവിതുമ്പി സ്വയമുരുകി ഒരു പാവം.... അമ്മയെക്കുറിച്ച്... വേണ്ട ഓർക്കേണ്ട...ഓർമ്മിച്ചാൽ കണ്ണുകൾ നീറിയെരിയും....

മോളേ.....
എന്താമ്മേ...
വളരെ ശ്രദ്ധിച്ച് സ്വരമിടറാതെ ഒരു വിളികേൾക്കൽ..
ദാ മോൾക്ക് കൊണ്ടോവാൻ അമ്മ ഇത്തിരി ഉണ്ണ്യപ്പം ണ്ടാക്കീട്ടുണ്ട്... നിർമ്മലക്കും കൊടുക്കാലോ...
ഉം ശരിയമ്മേ... ചെറിയ ചിരിയോടെ മറുപടി പറഞ്ഞു.

നിർമ്മല എന്റെ റൂംമേറ്റാണ്.മെലിഞ്ഞ, കറുത്ത ഒരു മുപ്പത്തിമൂന്നുകാരി.... കല്യാണം കഴിഞ്ഞിട്ടില്ല ഇതുവരെ .ജാതകദോഷമാണ് പോലും. പാവം.എപ്പോഴും നാട്ടിലേക്ക് ഓടും. തിരിച്ചു വരുമ്പോൾ കുറെ നെടുവീർപ്പിട്ടു കൊടുത്ത ചായയുടെയും കാപ്പിയുടെയും കണക്കു പറയും....
ഞാൻ ആശ്വസിപ്പിക്കും.. പോട്ടെ സാരല്ല...അടുത്ത വട്ടം ഉറപ്പായും നടക്കും കുട്ടീന്ന്...
അതു കേൾക്കുമ്പോ ആണ് അവൾക്ക് ആശ്വാസമാവുക...
പിന്നങ്ങ് കൂളാവും...
സൗന്ദര്യ വർദ്ധകവസ്ഥുക്കൾ ഒരിന്നതുണ്ട് കക്ഷിയുടെ കയ്യിൽ. പിന്നെ അതെടുത്തു ഭയങ്കര പ്രയോഗമാണ്... അടുത്ത വട്ടം നാട്ടിൽ പോകുമ്പോൾ സൗന്ദര്യം കുറയാൻ പാടില്ലല്ലോ....

നീയെന്താ മോളേ ഓർക്കുന്നെ.. വേഗം എല്ലാം എടുത്തു വെക്കൂ കുട്ടീ...അതോ നാളെ പോയാ മതിയോ...?
ഇല്ലമ്മേ... പോവണം.ഇന്ന് തന്നെ.ഞാൻ വെറുതെ നിമ്മിയെ ഓർത്തുപോയി.
ഉം.ഒന്നുമായില്ല ല്ലേ..
ഇല്ലമ്മേ...അവൾക്ക് നല്ല വിഷമമുണ്ട്...അതു പറഞ്ഞപ്പോൾ അമ്മ എന്റെ കണ്ണുകളിൽ സൂക്ഷിച്ച് നോക്കിയപോലെ...
അതു കാണാത്ത മട്ടിൽ പൊതിച്ചോറും ഉണ്ണിയപ്പക്കവറുമെടുത്തു തിരിഞ്ഞു നടന്നപ്പോൾ അമ്മ പതിഞ്ഞ സ്വരത്തിൽ പിന്നീന്നു വിളിച്ചു.

മോളേ....
എന്താമ്മേ...
തിരിഞ്ഞു നോക്കി..അമ്മയുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ....
ഉവ്വ്. നനഞ്ഞിരിക്കുന്നു..
ഹൃദയം വല്ലാതെ നൊന്തുപോയി.
എല്ലാം മേശപ്പുറത്തുവെച്ച് അമ്മയുടെ അരികിലേക്ക്. ...
തോളിൽ ചേർത്ത് പിടിച്ചപ്പോ ഒരു കുഞ്ഞിനെ പോലെ അമ്മ വിങ്ങിക്കരഞ്ഞു...
അറിയാതെ ഞാനും.

ആദ്യത്തെ കുരുന്ന്... താഴത്തു വെക്കാതെ... തല്ലാതെ നുള്ളാതെ,ഓമനിച്ച്...ഇളേത്തുങ്ങളു രണ്ടെണ്ണം വേറെ വന്നിട്ടും മൂത്തതിനോടുള്ള ആ ഒരിഷ്ടം... അതു പറയാനാവില്ലല്ലോ...ആദ്യം അമ്മേന്നു വിളിച്ചത്. ... കുഞ്ഞു കാലുകൾ. ....ചവിട്ടിയത്.പിച്ചവെച്ചത്...
നനഞ്ഞൊഴുകുന്ന നാലു കണ്ണുകൾ.
നോവുരുകിയിറങ്ങി...
നനഞ്ഞൊഴുകുന്ന നാലു കണ്ണുകൾ.
നോവുരുകിയിറങ്ങി...
മനസ്സ് തിരികെ പിടിക്കാൻ തെല്ലു പാടായിരുന്നു.ഒടുവിൽ. ..അമ്മയുടെകൈകളിൽ നിന്നു പിടിവിടുവിച്ച്
അകന്നുമാറി.
അകന്നുമാറി.
എന്താമ്മേയിത്....
എന്നേക്കൂടി കരയിച്ചു. ...
ആ കണ്ണുകൾ തുടച്ച് കവിളിൽ ഒരുമ്മയും കൊടുത്ത് വരാത്ത ഒരു ചിരിയെടുത്തു മുഖത്തണിഞ്ഞ്...തിരിഞ്ഞു നടന്നു.
ഇനി യാത്ര. പോകാൻ സമയമായി.നിർമ്മല ഇപ്പോൾ കാത്തിരിക്കുന്നുണ്ടാവും.

എക്സ്പോർട്ടിങ് കമ്പനിയിൽ സാംപിൾ സെക്ഷനിലെ ജോലിയാണ്. ഭയങ്കര തീപിടിച്ച ഒരു സെക്ഷൻ. അമേരിക്കൻ കമ്പനിയായതുകൊണ്ടാണ്... ലീവുമില്ല റെസ്റ്റുമില്ല.. സൂപ്പർവൈസർ എന്ന ഒരു പേരും. ..കൂടെ നിമ്മിയും വേറെ അഞ്ചു പേരും. ഫ്ളാറ്റ് ലോക്ക്, ഓവർ ലോക്ക് സിംഗർ, ബട്ടൺ ഹോൾ, എംബ്രോയ്ഡറി, പിന്നെ പ്രിന്റിംഗ്. ..കൂട്ടത്തിൽ കട്ടിങ്ങ്. ..ലേയ്.. ഇങ്ങനെ നൂറായിരം ജോലിയെടുത്ത്
ഒരു ഡ്രസ് ബൈയറിന്റെ മുന്നിൽ എത്തിക്കണം.ഒരു ചെറിയ മിസ്റ്റേക്ക് മതി ബൈയർ ലക്ഷങ്ങളുടെ ഓഡർ ക്യാൻസലാക്കാൻ..

ആരും ഏറ്റെടുക്കാൻ തയ്യാറാവാത്ത റിസ്ക്കുകളേറെയുള്ള ജോലി.
ജീവിതത്തിന്റെ മറ്റു വശങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നവരാണ് പലപ്പോഴും റിസ്കുള്ള ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നതും ,അതിഷ്ടപ്പെടുന്നതും അതിൽ വിജയിക്കുന്നതുമെന്നു തോന്നാറുണ്ട് പലപ്പോഴും.

എനിക്കും അങ്ങനെ തോന്നാറുണ്ട്.മേഡത്തിന്റെ ചില ചിരികളിൽ..അഭിനന്ദനങ്ങളിൽ...
ഞാൻ ഈ ഓർഡർ നമുക്ക് കിട്ടുമെന്നു പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു തുടങ്ങിയത്. ..
നീയുണ്ടെങ്കിൽ....നമുക്ക് ഇത് കിട്ടും എന്നു വരെയെത്തിനിൽക്കുകയാണ് കാര്യങ്ങൾ.

അതുകൊണ്ടാണ്... എത്ര തിരക്കിനിടയിലും ഒന്നു വീട്ടിൽ പോകണമെന്ന് പറയുമ്പോൾ മേഡം ലീവ് തരുന്നത്
***
കഞ്ഞിമുക്കിയ കോട്ടൺ സാരി. ..
അതിലും മെറൂൺ കളറിനോട് ഒരു പ്രത്യേക ഇഷ്ടംണ്ട്...
സാരി ചുറ്റുമ്പോൾ ഓർമ്മകൾ വീണ്ടും പറയാതെ പടിയിറങ്ങിപ്പോയി..
ആദ്യമായി സാരി ഉടുത്തത്..
അന്നു കാവിൽ പൂരം കൊടിയേറിയ നാളായിരുന്നു...
അമ്മയോടൊപ്പം എല്ലാം കണ്ടു നടക്കുമ്പോൾ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു... പക്ഷേ എങ്ങും കണ്ടില്ല. ഒടുവിൽ സങ്കടം തിങ്ങി മുഖം കുനിഞ്ഞുതുടങ്ങിയ നേരത്ത് തിരക്കിൽ കൈയിൽ കടന്നു പിടിച്ച് തൊട്ടു മുന്നിൽ ആ മുഖം.
മുഖത്ത് നിലാവുദിച്ചോലെ..
വിട് ... ആരേലും കാണും .ഞാൻ കൈ വലിച്ചെടുത്തു...
ന്നാ ഇതു കൂടി വേണം. ന്നാലേ ന്റെ കുട്ടിക്ക് ചന്തം കൂടൂ...
ഒരു പൊതി കയ്യിൽ തന്ന്... വീണ്ടും മറഞ്ഞു. ..
തുറന്നു നോക്കുമ്പോൾ കുപ്പിവളകൾ..
പച്ച. ... ചുവപ്പ്. ...മെറൂൺ... ഹൃദയം നിറയുന്നത് അറിഞ്ഞെന്നപോലെ...ആകാശം പോലും ചുവന്ന് തുടുത്ത ഒരു ദിവസം...അങ്ങനെ കടന്നുപോയി.

മോളേ...ഇറങ്ങാറായോ...
അമ്മ വാതിലിൽ എത്തീരിക്കുന്നു...
ഓർമ്മകൾ തിരികെ വന്നു കൂടണഞ്ഞു.
അമ്മ വാതിലിൽ എത്തീരിക്കുന്നു...
ഓർമ്മകൾ തിരികെ വന്നു കൂടണഞ്ഞു.
ഒരു ചെറിയ കറുത്ത പൊട്ടു കുത്തി. ഇഷ്ടപ്പെട്ട കുട്ടിക്യൂറ പൗഡറും ഇത്തിരി പൂശി.തിരിഞ്ഞു.
അമ്മയുടെ മുഖത്ത് ചിരി.
തൃപ്തിയായപോലെ.
അമ്മക്ക് പോകാനിറങ്ങുമ്പോഴെല്ലാം ഈ ചിരിയാണ്.എന്നും.
അതു കാണുന്ന എനിക്കും സന്തോഷമാണ്.
തുമ്പപ്പൂ പോലാഎന്റെ കുട്ടി എന്ന് ആയിരം വട്ടം പറയും.

ഒന്നും അധികമായി ഇല്ല. ഒരു വെള്ളക്കല്ലു കമ്മൽ... നൂലുപോലെ ഒരു മാല.പൊന്നെന്ന പേരിന്...
ഒരു കൈയിൽ വാച്ച്. മറ്റേ കയ്യിൽ ഒരു കുഞ്ഞു കാപ്പും. . .ഗുരുവായൂരപ്പന്റെ മുന്നിൽ പൂജിച്ച കുറുപ്പും ചുവപ്പും ഇഴകലർന്ന ഒരു ചരടും.
ഇതൊക്കെയേ ഉള്ളൂ അലങ്കാരങ്ങൾ.പക്ഷേ
പവൻ... പവനുരുക്കിയ നിറമാണ്. നക്ഷത്രക്കണ്ണുകളും... ചെമ്പകപ്പൂവിന്റെ ഗന്ധവും....
ഇത് ഞാൻ പറഞ്ഞതല്ല..
അവൻ....അന്നു പറഞ്ഞതാണ്.
വിളക്ക് കൊളുത്തിയ ഒരു സന്ധ്യക്ക്.
അന്ന് നാണംകൊണ്ട് കൂമ്പിപ്പോയി.. തിരികെ ഓടി ,അകത്തേക്ക്.
***
മുളകും കടുകും ഉപ്പും. ..മുഖത്ത് ഉഴിഞ്ഞ്...അമ്മ അടുക്കളയിലേക്ക്...മൗനമായി പോകുന്നു.

കണ്ണുകിട്ടാതെ... നല്ലോണം ഇരിക്കട്ടെ ല്ലേ...
കണ്ണാടിയിൽ ഒന്നൂടി നോക്കി. ആ, അമ്മേ...ഇറങ്ങാ.
നിക്ക്. .. മാമ ഇപ്പോൾ വരും. ബസ്സ്സ്റ്റോപ്പു വരെ...
ഓ വേണ്ടാരുന്നല്ലോ അമ്മേ... ഞാൻ തനിയെ പോയേനേ... മാമയിനി അതുവരെ...
സാരമില്ല മാമക്ക് അതൊന്നും ഒരു ബുദ്ധിമുട്ട് അല്ല. ..
ഉം...
ഞാൻ മൂളി.
പക്ഷേ പടികടന്നു വന്ന ആളേ കണ്ടു കണ്ണുകൾ പിടച്ചു.
ശിവേട്ടൻ.പുറകേ മാളുവും

മൂക്കിന്റെ തുമ്പത്ത് വിയർപ്പ് ഉരുണ്ടുകൂടുന്നു.ചുണ്ടുകൾ ചെറുതായി വിറകൊണ്ടു...
നെഞ്ചിലൊരു കുഞ്ഞു കിളി ചിറകിട്ടടിച്ചു.
ന്റെ കൃഷ്ണാ...ഗുരുവായൂരപ്പാ...
ന്നെ കൈവെടിയരുതേ..ഉള്ളൊന്നു തേങ്ങിയോ... മച്ചിന്റെ കോണുകളിലെവിടെയോ ഒരാശ്വാസം ഒളിഞ്ഞിരിക്കുന്നപോലെ... കണ്ണുകൾ പരതി.

ആഹാ ദേവേച്ചി ഇറങ്ങിയോ...
മാളു പടികയറി നെഞ്ചോട് ചേർന്ന് ഒന്നു കെട്ടിപ്പിടിച്ചു.
ഞാനുമവളെ ശ്രദ്ധിക്കുകയായിരുന്നു.ഇത്തിരി തടി കൂടിയ പോലെ.
കല്യാണം കഴിഞ്ഞ് ആദ്യമായാണ് അവളെ കാണുന്നത്. രണ്ടു മാസം ആയിരിക്കുന്നു.

ആ മാളൂ ഇറങ്ങാണ്.സുഖമാണോ മോളേ...
ആണ് ദേവേച്ചീ.ഇനി എന്നാ വരാ ?
വരാം മോളേ... എപ്പോൾ വേണമെങ്കിലും വരാല്ലോ..
രണ്ടീസം കഴിഞ്ഞു പോയാപ്പോരേ ദേവേച്ചീ?
യ്യോ, പറ്റില്ല കുട്ടീ അവിടെ തിരക്കും. നല്ല വർക്കുള്ള നേരാണ്. ചേച്ചി പിന്നെ വരാ ന്റെ കുട്ടീനെ കാണാൻ.
അവൾ ചിരിച്ചു.
ഉം....ബാക്കി അമ്മ ഏറ്റെടുത്തു.കേറിവാ ശിവാ.. മാളു അവനെന്താ മുറ്റത്ത് തന്നെ നിക്കുന്നെ കേറിയിരിക്ക് കുട്ടീ...
ശിവേട്ടൻ മെല്ലെ തലയാട്ടുന്നു....

അമ്മേ... അഛൻ വടക്കേലേക്ക് എന്തോ അത്യാവശ്യത്തിനു പോയിരിക്കുന്നു.
ദേവിയെ ബസിൽ കയറ്റിവിടണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടാ പോയത്. ..
അമ്മ നോക്കുന്നു. ....
ആ മുഖത്ത് എന്താണന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ വേഗം മുഖം മാറ്റി.
"വേണ്ട ശിവേട്ടാ ഞാൻ തനിയെ നടന്നോളാം .കുഴപ്പമില്ല."
അതു വേണ്ട.ഏട്ടൻ കൊണ്ടാക്കും.വേഗം പോയിവാ ശിവേട്ടാ ...മാളു ഇടക്ക് കയറി.
മടിച്ച്മടിച്ച് ആ പിറകെ നടക്കുമ്പോൾ എന്തോ ഒരു .....
എന്തു സംസാരിക്കണം... എന്താവും പറയുക...
ബാഗ് തരൂ ..ഞാൻ പിടിക്കാം.
വേണ്ട. ഞാൻ പിടിച്ചോളാം.
ഉം. ഒരു മൂളൽ.
പാടവും പുഴയിറമ്പും കാവും കുളവുമൊക്കെ പതിവിലും കൂടുതൽ ശാന്തമായി ഏതോ ധ്യാനത്തിലെന്നപോലെ...
കാതോർക്കയാവും ഞങ്ങളെ. ...
ആദ്യമായാണ് തനിയെ തമ്മിൽ സംസാരിക്കാതെ ഞങ്ങളിതിലെ കടന്നുപോകുന്നത്....

മൺറോഡിൽനിന്നും ടാറിട്ട റോഡിലേക്ക് കയറുമ്പോൾ, പണ്ടിവിടെ രണ്ടു തെങ്ങിൻ തടികൾ ചേർത്തിട്ട പാലമായിരുന്നു....
രാത്രി മുത്തശ്ശിയും അമ്മയും അച്ഛനും മാമയുമൊക്കെയായി കാവിലെ അമ്പലത്തിൽ പൂരം കാണാൻ പോകുമ്പോൾ എപ്പോഴും ഒരോർമ്മ ഈ പാലത്തിൽ അവശേഷിക്കാറുണ്ട്.. ഏറ്റവും ഒടുവിലാവും അല്ലെങ്കിൽ ഏറ്റവും ആദ്യാവും ഞാനും ശിവേട്ടനും പാലം കടക്കുക .... ആ സമയത്താണ് ആ ചുണ്ടുകൾ
കവിളിൽ വേഗന്നൊരു ചിത്രം വരയ്ക്കുക..
എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ മുത്തശ്ശിയെയും അമ്മയെയുമൊക്കെ കൈപിടിച്ച് ഇക്കരെയെത്തിക്കും... അച്ഛന്റെയും മാമേടെയുമൊക്കെ വിചാരം നാട്ടിലിതുപോലെ ഒരു നല്ല ചെക്കനെ കിട്ടാനില്ലെന്നാണ്....
ദേവി...
എന്താ ആലോചിക്കുന്നത്?
അത്..
മുഖം കുനിച്ചുപോയി... ഒന്നു പതറിയോ ?
ഇല്ല സമനില വീണ്ടെടുത്ത് വീണ്ടും പഴയത് പോലെ. . .
ഒന്നുമില്ല
തൊഴുതിട്ട് പോവണംന്നുണ്ടായിരുന്നൂ.
ഉം അച്ഛൻ പറഞ്ഞിരുന്നു. ആ ബാഗ് തരൂ ഞാൻ പിടിക്കാം. ദേവി പോയി തൊഴുതുവരൂ.
ആലിലകൾ മന്ത്രം ചൊല്ലുന്നത് നിർത്തി ... നോക്കി നിൽക്കുന്ന പോലെ...
ശ്രീകോവിലിനു നേരെ നടക്കുമ്പോൾ വഴിയോരക്കാഴ്ചകളിലേക്കെന്നപോലെ ഒന്നു തിരിഞ്ഞു നോക്കി.
ആൽത്തറയിൽ ബാഗ് മടിയിൽ വെച്ച് ആലിന്റെമുകളിലേക്ക് നോക്കിയിരുക്കുന്നു ശിവേട്ടൻ.
പാവം .ഒരുപാട് വേദനിക്കുന്നുണ്ടാവാം...ഒരുപക്ഷേ പ്രണയനഷ്ടം ഒരു പെണ്ണിനേക്കാൾ കൂടുതൽ ബാധിക്കുന്നത് അവളെ നഷ്ടപ്പെടുന്ന പുരുഷനായിരിക്കുമെന്ന് തോന്നുന്നു.
ശിവേട്ടൻ ആകെ മാറീട്ടുണ്ട്.
മുഖത്തൊക്കെ നിരാശമൂടി.. ഷേവ് ചെയ്യാതെ
ആകെ അലങ്കോലമായ മുടി.കണ്ണുകളിലെ ആ കുസൃതി എങ്ങോ മറഞ്ഞിരിക്കുന്നു. ചിരിക്കാറില്ലന്ന് തോന്നുന്നു,ഒരു വല്ലാത്ത കടുപ്പം ആണ് മുഖത്ത് .
പ്രണയത്തിന്റെ നാളുകളിൽ ഒരു രാജകുമാരനായിരുന്നു ശിവേട്ടൻ.കാതിൽ കിന്നാരം പറയുന്ന ഒരു കൊച്ചു ഗന്ധർവ്വൻ.
ആ ഗന്ധർവ്വന് ഒരിക്കൽ പറ്റിയ ഒരബദ്ധമാണ് ഇപ്പോൾ ഈ അവസ്ഥയിലെത്തി നിൽക്കുന്നതും.
ജീവിതത്തിനുംമരണത്തിനുമിടയിൽ....
അല്ല. ..മരിച്ചു കഴിഞ്ഞു. ആത്മാവ് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഇപ്പൊ കാണുന്ന ഈ ശരീരങ്ങൾ, അതിൽ ജീവനവശേഷിക്കുന്നോ...എനിക്ക് ഒന്നും തോന്നാറില്ല. അതേ അവസ്ഥ ആവൂല്ലോ ശിവേട്ടനും.

അശ്രദ്ധയാണോ അതോ വിധിയുടെ വിളയാട്ടമോ... ഒരുപാടു സ്നേഹിച്ച് പോയതുകൊണ്ട് , മോഹിച്ചു പോയതുകൊണ്ട് ആരോ അസൂയ മൂത്ത് തട്ടിപ്പറിച്ചതുപോലെ ഒറ്റദിവസംകൊണ്ട് എല്ലാം തകിടം മറിഞ്ഞു. മനസറിയാതെ തകർന്ന രണ്ടു ഹൃദയങ്ങൾ.
ശിവേട്ടനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. പിന്നാരെയാണ് പറയുക ? മാളുവിനെയോ ?
ഇല്ല ഒട്ടുമില്ല.
എന്റെ പാവംകുട്ടി ഒരു പൊട്ടിപ്പെണ്ണാണ്.ഞാനവൾക്ക് ചേച്ചിയല്ലല്ലോ ,അമ്മ തന്നെയല്ലേ...അവളെ കുറ്റം പറയാനോ, ഒരിക്കലുമില്ല...
അന്നത്തെ ദിവസത്തെ അറിയാതെ ശപിച്ചുപോകുന്നു...
അന്ന് വിളക്ക് വെക്കുമ്പോഴാണ് ശിവേട്ടൻ കയറി വന്നത്.ദീപംതൊഴുത് അകത്തേക്ക് പോകുമ്പോൾ കണ്ണുകൾ കൊണ്ട് പറഞ്ഞു. പുറകിലേക്കു വരണേയെന്ന്.
അതൊരു സിഗ്നലാണ്... എന്തെങ്കിലും എടുക്കാനായി മാമ പറഞ്ഞു വിടുമ്പോ പുറകിലുള്ള പത്തായപ്പുരയിൽ കൂടെ ചെല്ലാറുണ്ട്.... വെറുതെ ആ മുഖത്തെ ചിരിയും കുസൃതിയും ഒക്കെ ഇഷ്ടായതുകൊണ്ട്...
തെറ്റാണെന്ന് തോന്നിയിട്ടില്ല. ഒരു ജീവിതമുണ്ടെങ്കിലത് ശിവേട്ടന്റൊപ്പമാണെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു.കനവുകൾക്ക് എന്നും ശിവേട്ടന്റെ മുഖമായിരുന്നു.നീയില്ലെങ്കിൽ ഞാനില്ലയെന്ന് ആവർത്തിക്കുന്ന ഒരു മന്ത്രമായിരുന്നു പ്രണയം. .തിരിച്ചും അങ്ങനെ തന്നെ. ദേവീ... നമ്മൾ രണ്ടല്ല. .... ഒന്നാണ്. അതിനു ഒരു നുള്ളു കുങ്കുമം നിന്റെ നെറ്റിയിൽ തൂവണമെങ്കിൽ... ആ പവിത്രമായ ദിവസത്തിനുവേണ്ടി കാത്തിരിക്കാമെന്ന് പ്രതീക്ഷ തന്നത് ശിവേട്ടനാണ്.കൊതിയായിരുന്നു..രണ്ടാളുടെയും ഹൃദയം നിറയെ. പൂത്തുലയുന്ന ആ മോഹത്തിനുവേണ്ടി കാത്തിരുന്ന നാളുകൾ. അതെത്ര മനോഹരങ്ങളായിരുന്നു.പ്രണയാതുരമായ രണ്ടു ഹൃദയങ്ങൾ, മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ കിട്ടുന്ന നിമിഷങ്ങൾ അപൂർവങ്ങളായിരുന്നു അന്നൊക്കെ.
എപ്പോഴും കൂടെ മാളുവോ അമ്മയോ അച്ഛനോ ഒക്കെ ഉണ്ടാവും. കത്തുകളൊന്നും കൈമാറാറില്ലായിരുന്നു.പക്ഷേ ഹൃദയം സംസാരിച്ചു കൊണ്ടേയിരുന്നു,ഇടവിടാതെ.ഇടയിലാണ് ഇങ്ങനെ ഒരവസരംകിട്ടുക..
ഒന്നു ചേർന്ന് നിൽക്കാൻ.
ആരാണ് മോഹിക്കാത്തത്... ഒരാലിംഗനം, കവിളിൽ കവിൾചേർത്ത് ഒരു നിമിഷം.ആ ദേഹത്തുനിന്നും പടരുന്ന ആ ചെറിയ ചൂട്. ..
അതിനൊക്കെ ആ പ്രണയകാലത്തല്ലേ ഏറ്റവും ആഗ്രഹിക്കുക. .പരസ്പരം.

അന്ന് കണ്ണിമാങ്ങ പൊട്ടിക്കാൻ മാവിൽകയറാൻ ഏണിയെടുക്കാനാണ് ശിവേട്ടൻ വന്നത്. വീട്ടിൽ കയറാതെ പുറകിലൂടെ പത്തായപ്പുരയിലേക്ക് കയറിയ ശിവേട്ടനെ അച്ഛൻ കണ്ടിരുന്നു. അതുകൊണ്ടാവാം മാളുവിനെ ആ സമയം എലിപ്പെട്ടിയെന്ന മഹാ കെണിപ്പെട്ടിയെടുക്കാനഛൻ പറഞ്ഞു വിട്ടതും.
നശിച്ച ആ നേരത്തു കരണ്ടു പോയപ്പോൾ. ഞാനടക്കം എല്ലാവരും ആദ്യം എത്തിയത് പത്തായപ്പുരയിലായിരുന്നു.
അച്ഛനും അമ്മയും തട്ടിത്തടഞ്ഞെത്തിയ മുത്തശ്ശിയും. .. മുറ്റത്തെത്തിയ മാമയും അടക്കം എല്ലാവരും ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി.
കരണ്ടുവന്നതറിയാതെ കെട്ടിപ്പിടിച്ച് ചുബനത്തിലമർന്ന് രണ്ടു ശരീരങ്ങൾ.
ടാ... അച്ഛനലറി...
ഞെട്ടി അകന്ന് മാറിയ ശിവേട്ടൻ അടുത്ത നിമിഷം വീണ്ടും ഞെട്ടുന്നത് ഞാനേ കണ്ടുള്ളൂ.
ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞപ്പോ ശരിക്കും ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്നു തോന്നി രണ്ടാൾക്കും. മാളു മറ്റേതോ ലോകത്തായിരുന്നുവെന്ന് തോന്നി.. എല്ലാവരെയും കണ്ടപ്പോൾ
പേടി കൂടിയായി അവൾ ബോധംകെട്ടുപോയിരുന്നു.
അന്നത്തെ ആ വീട്ടിലെ അവസ്ഥ, അതു പറഞ്ഞറിയിക്കാനാവില്ല...
ഒന്നും മിണ്ടാനാവാതെ ശിവേട്ടനും ഞാനും നിന്നെരിഞ്ഞു. മുത്തശ്ശി പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി. അമ്മയുടെ കണ്ണിൽ തുള്ളി തോരാതെ ഒരു ചാലൊഴുകുന്നു.അച്ഛൻ ഉമ്മറത്ത് ഒരേയിരിപ്പ് .മാമയും മുഖം കുനിച്ച് ഇരിക്കുന്നു.
ശിവേട്ടൻ നോക്കുന്നത് ഞാനറിയുന്നുണ്ട്.ആ ദയനീയസ്ഥിതി കണ്ട് എനിക്ക് പറയണമെന്നുമുണ്ട്. ... എനിക്ക് മനസിലായി ശിവേട്ടാ .. അറിയാതെ സംഭവിച്ചുപോയതാണെന്ന്, ശിവേട്ടന്റെ ദേവൂനറിയാമെന്ന് ഹൃദയം പറയുന്നുണ്ടെന്ന്.പക്ഷേ അനങ്ങാൻ വയ്യാരുന്നു.
കണ്ണുതുറന്നു നിഷ്കളങ്കമായി നോക്കിയ മാളുവായിരുന്നു എന്റെ മുന്നിലപ്പോൾ.ഒന്നൂല്ല കുട്ടീ ,സാരല്ലാന്ന് പറഞ്ഞു ചേർത്തിറുക്കിപിടിക്കുമ്പോൾ കണ്ണീരിനിടയിലൂടെ, കണ്ടു ആ മിഴികകളിൽ കൊച്ചു മിന്നാമിന്നികൾ ഇളകിപ്പറക്കുന്നത്.മനസ്സിൽ ഒരപായമണി മുഴങ്ങിയതും ഒരു കിളിയുടെ നേർത്ത ചിറകടിയൊച്ചയും.... എന്തോ വലിയ ഒരു നഷ്ടം. ...വരാനിരിക്കുകയായിരുന്നു എന്ന് തോന്നിപ്പിച്ചു.ദുബലമായിപ്പോകുന്നപോലെ...കൈകൾക്ക് ശക്തി ചോരുന്നപോലെ.തളർന്നുപോയി .ശരിയായിരുന്നു.
രാവിലെ എണീക്കുമ്പോ അവളില്ലായിരുന്നു കൂടെ.അമ്മയോടു ചോദിച്ചപ്പോൾ അമ്പലത്തിൽ പോയത്രെ.
പറയാതെ പോകുന്നത് ആദ്യമായാണ്. അതും തനിയെ.
തിരികെ കൊണ്ടാക്കിയത് മാമയാണ്. .അവളതുവഴി മാമയുടെ വീട്ടിൽ കയറിയിരിക്കുന്നു. എല്ലാം വ്യക്തമാകുന്നത് പോലെ... പക്ഷേ അവളെത്തുംമുന്നേതന്നേ ശിവേട്ടൻ എവിടേക്കോ രക്ഷപ്പെട്ടു പോയിരുന്നു.
മുഖത്ത് സങ്കടവുമായി മാളു കുറെ ദിവസം നടന്നു, ശിവേട്ടനെയൊന്നു കാണാൻ. കാണാതിരുന്നാൽ മറക്കുമെന്നു കരുതി എല്ലാവരും കാത്തിരുന്നു. പക്ഷേ ആ മനസ്സിൽ പ്രണയം തീപോലെയാളിക്കത്തുന്നത് ഞാൻ മാത്രമറിയുന്നുണ്ടായിരുന്നു.ഊണില്ലാതെ ഉറക്കമില്ലാതെ എന്റെ കുട്ടി.
പലതവണ പറയണമെന്ന് വിചാരിച്ച് അടുത്ത് ചെന്നപ്പോഴും ആ മുഖം എന്നെ വല്ലാതെ പേടിപ്പെടുത്തി.
ഇരുട്ടിന്റെ മറവിൽ ആ കരച്ചിലുകൾക്ക് ശക്തിയേറുന്നതറിഞ്ഞ് എന്റെ നെഞ്ചു തകരുന്നുണ്ടായിരുന്നു.
അന്ന് ആ രാത്രി. .. ഒരു ചെറിയ ശബ്ദം എവിടെയോ കേട്ടപോലെ കണ്ണുതുറന്നു. നോക്കിയപ്പോൾ മാളുവില്ല ,കട്ടിലിൽ. തനിയെ ഒരു ലൈറ്റിടാൻ,സ്വിച്ച് ബോർഡിന്റെ അടുത്ത് പോകാൻ ഭയക്കുന്ന മാളു ഈ പാതിരാത്രിയിൽ....
ഞാൻ ചാടിയെണീറ്റു.അപകടം മുന്നിൽ കണ്ടു ദേഹംവിറക്കുന്നുണ്ടായിരുന്നു.
അച്ഛന്റെയും അമ്മയുടെയും കതകിൽ തട്ടി കരഞ്ഞുവിളിച്ചപ്പോ പാതി ജീവൻ പോയപോലെതോന്നി.ലൈറ്റിട്ട് എല്ലാവരും കൂടി തിരയുമ്പോൾ കണ്ടു. പത്തായപ്പുരയിൽ നെല്ലിനു തളിക്കാൻ വെച്ചിരുന്ന ആ നീലനിറമുള്ള ദ്രവ്യം കഴിച്ച് അവശയായി നിലത്തു കിടക്കുന്ന മാളു...
കണ്ണീരിൽമുങ്ങിത്താണ കുറെ ഹൃദയങ്ങൾ...
കാത്തിരുന്ന പേടിപ്പെടുത്തിയ മണിക്കൂറുകൾ. ഒടുവിൽ കണ്ണുതുറന്നു പൊട്ടിക്കരഞ്ഞ മാളുവിന്റെ വാക്കുകൾ.
ശിവേട്ടനില്ലാതെ മാളു ജീവിക്കില്ലെന്ന്.ആവില്ലെന്ന്. ആ മുഖത്തെ സങ്കടത്തിനുമുന്നിൽ....
ഉരുകിത്തീരുകയായിരുന്നു.ഇല്ല. മാളുവിനേക്കാൾ വലുതല്ല എനിക്ക് എന്റെ പ്രണയം. അവൾക്ക് ഞാൻ ചേച്ചിയല്ല അമ്മയാണ് .എന്റെ കൈപിടിച്ച് പിച്ചനടന്നവൾ.എന്റെ നെഞ്ചോട് ചേർന്നുറങ്ങിയ, ചേച്ചീ ചേച്ചീന്ന് ആയിരം വട്ടം വിളിച്ച എന്റെ കുഞ്ഞുവാവ.ഞാൻ പറയുന്നത് എന്തോ അതാണ് അവൾ. ആ ഹൃദയം ഇത്രയും വേദനിച്ചെങ്കിൽ... പാവം എന്റെ കുട്ടി. അവളൊരിക്കലും വേദനിക്കാൻ പാടില്ല. എനിക്കവൾ വേണം. എന്റെ കണ്ണിന്റെ മുന്നിൽ. സന്തോഷമായി.ഒരു ജീവിതകാലം മുഴുവൻ. അതിനു വേണ്ടി..ഞാനതു തീരുമാനിച്ചു. എന്റെ, എന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും അവിടെ മൂകമായി.
പൊട്ടിക്കരഞ്ഞ മാളുവിന്റെ കണ്ണുകൾ തുടച്ച്
ഞാനന്നവളോടു പറഞ്ഞു.
"കരയാതെ. ചേച്ചിയല്ലേ വാവേ പറയുന്നെ.എല്ലാം ശരിയാകും.ശിവേട്ടനെ മോൾക്ക് തന്നെ കിട്ടും. ഞാനച്ഛനോട് പറയാമെന്ന്."
പലതവണ കാണാൻ ശ്രമിച്ച ശിവേട്ടനെ ഞാൻ മനപ്പൂർവം അവഗണിച്ചു. പകരം മാമയോടും അച്ഛനോടും അമ്മയോടുമൊക്കെ അവർക്കു വേണ്ടി സംസാരിച്ചു. ആ നാളുകളിലാണ് ഒരമ്മ തന്റെ മകളെ എത്രമാത്രം മനസിലാക്കുന്നു എന്ന് തിരിച്ചറിയുന്നത്.
അവര് ജീവിക്കട്ടെ അമ്മേ..മാളുവിന്റെ
സന്തോഷം അല്ലെ നമുക്ക് വലുതെന്ന് പറഞ്ഞപ്പോൾ അമ്മ പെട്ടെന്ന് എന്റെ മുഖം പിടിച്ചുകൊണ്ട് ചോദിക്കുകയാണ്
മോളെ നിനക്ക് അതിനു കഴിയുമോ അമ്മക്ക് എല്ലാം അറിയാം കുട്ടീ.അച്ഛനും ഞാനും നിങ്ങളുടെ കാര്യം നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന്.
ഒരു തേങ്ങലോടെ അമ്മയുടെ മാറിൽചായുമ്പോ അറിഞ്ഞു. മാതൃവാത്സല്യം ഒരു പുഴപോലെയൊഴുകുന്നത്.കരഞ്ഞു തോർന്നിട്ടും എന്റെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു.
കാരണം എന്റെ സന്തോഷത്തെ തിരയുന്നതിനെക്കാൾ മാളുവിന്റെ സന്തോഷം ഞാനാഗ്രഹിച്ചു.
ഭ്രാന്തിയായ ഒരനിയത്തിയെ; അല്ലെങ്കിൽ നിഛലമായ ഒരു ശരീരത്തെ ഞാൻ ഭയപ്പെട്ടിരുന്നു.അങ്ങനെയൊന്നു സംഭവിച്ചാൽ പിന്നെ എന്താണ്, എന്തിനാണൊരു ജീവിതം. എവിടെയാണൊരു സന്തോഷം.
അച്ഛനും മാമയുമൊക്കെ തമ്മിൽ സംസാരിച്ച് ഒരു തീരുമാനമായി.ശിവേട്ടൻ കാണാൻ ശ്രമിച്ചു പലതവണ പരാജയപ്പെട്ടെങ്കിലും ഒടുവിൽ ആ മുന്നിൽ ചെന്നു പെടുകതന്നെ ചെയ്തു.
ദേവീ എന്താണിത്? നിനക്കറിയില്ലേ സത്യം? ആ സ്വരം ഇടറുന്നതറിഞ്ഞും കണ്ടില്ല, കേട്ടില്ലെന്ന് നടിച്ചു.
എല്ലാം മറക്കണം.എന്റെ വാവയെ കരയിക്കരുത്.എന്നെപ്പോലെ അവളും ഇങ്ങനെ ഒന്നും കാണാനിടവരല്ല്.സഹിക്കാൻ കഴിഞ്ഞൂന്നു വരില്ല. ....
ആ ഹൃദയം പൊട്ടിത്തെറിച്ചിട്ടുണ്ടാകും എന്റെയീ വാക്കുകളിൽ. ഇനി നിന്നാലൊരുപക്ഷേ എനിക്ക് എന്നെത്തന്നെ കൈവിട്ട് പോകുമെന്ന് തോന്നിയതുകൊണ്ട് നിന്നില്ല,തിരിഞ്ഞു നോക്കാതെ വേഗം നടന്നു.
ഒന്നുമറിയേണ്ട.കാണുകയും വേണ്ട.

ഞാൻ, എനിക്ക് എന്റെ ഹൃദയത്തിൽ ഇപ്പൊ ഒന്നുമില്ല. ചില ഓർമ്മകളുണ്ട്.
അതു പോവില്ലല്ലോ.. ആരും കാണാതെ എല്ലാം മാഞ്ഞു പോകുന്ന ഒരു നാൾ ഒരുപക്ഷേ ഉമാദേവിയെന്ന ഈ ഞാനും മാറിയേക്കാം. അന്ന് ഒരു പുതിയ ജീവിതം ആഗ്രഹിച്ചേക്കാം.പക്ഷേ ഇപ്പോഴില്ല.കണ്ടു തീരാത്ത ചില സ്വപ്നങ്ങൾ. അതു പാതിവഴിയിൽ പെട്ടെന്ന് നിശ്ചലമാകുന്ന ഒന്നല്ലല്ലോ.സമയം വേണം .അതുവരെ സ്വയം തീർത്ത ജീവിതത്തിന്റെ തിരക്കുകളിലേക്കൂളിയിടാനായി.. നഗരത്തിലേക്ക്. ...
കണ്ണന്റെ മുന്നിൽ തൊഴുതുനിൽക്കുമ്പോ വീണ്ടും വന്നു കയറി എങ്ങോ കൊണ്ടു കളഞ്ഞ ചില ഓർമ്മകൾ. പൂർവ്വാധികം ശക്തിയോടെ...
സുഖമാണ്. സുഖമാണീ ഓർമ്മകൾ. ഒരിക്കലും നടക്കാത്ത നഷ്ട സ്വപ്നങ്ങൾ.
നോവിന്റെ, കുറിക്കാൻ മറന്ന അക്ഷരങ്ങൾ പോലെ...

ലിൻസി അരുൺ
♡♡♡♡♡♡♡♡♡♡
♡♡♡♡♡♡♡♡♡♡

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക