Slider

ദൈവത്തിന്റെ മേൽവിലാസം

0


എന്റെ കവിതകൾ ഹൃദയത്തിൽ തന്നെയാണ് പിറവിയെടുക്കുന്നത്
എന്നിട്ടും അമ്പിന്റെ മൂർച്ച അതിനില്ല
സിംഫണികളുടെ സംഗീതവുമില്ല
അശ്വമേധത്തിന്റെ മരണ വേഗതകളില്ല
തീ പോലെയാളും സ്വപ്നങ്ങൾ
തന്നെയാണെന്റെ അക്ഷരങ്ങൾ
എന്നിട്ടും അഗ്നിയുടെ ചൂടതിനില്ല
ഞാൻ ദൈവത്തിനൊരു കത്തെഴുതി
എന്നാലോ മേൽവിലാസം
അറിയാത്തതിനാൽ മാറ്റി വെച്ചു
എന്നിട്ടും ഒരു രാത്രി വെളിപാടുണ്ടായി
പ്രണയ സുരഭില ഈരടികൾ നിനക്ക് വേണ്ട
കത്തുന്ന തെരുവിന്റെ നേർക്കാഴ്ച നോക്കുക
സഹജീവിതൻ ഒട്ടിയ വയറുകൾ നോക്കുക
പകലിലിറങ്ങി നിരത്തിലൂടെ നടക്കുക
കുനിഞ്ഞ നിന്റെ ശിരസ്സുയർത്തി നടക്കുക
നന്മതിന്മകളുടെ നേർക്കാഴ്ച കാണുക
ക്രൂരത ദഹിപ്പിക്കും പിഞ്ചിളം പാദങ്ങൾ കാണുക
പ്രണയസരോവര തീരങ്ങൾ മറക്കുക
മാറ്റം പാട്ടുകൾ പാട്ടുക
നിന്റെ കരയുന്ന വാക്കുകൾ മറക്കുക
ഹൃദയം കത്തുന്നത് കാണാം
അപ്പോൾ നിന്റെ കവിതയും കത്തിപ്പടരും
നിന്റെ അക്ഷരങ്ങൾ തീ പോൽ ജ്വലിക്കും
മേൽവിലാസമില്ലെങ്കിലും ദൈവം എന്റെ
കത്തു വായിച്ചു.
ഇരുട്ടിൽ ഞാനുണർന്നവനെ കണ്ടു
അവന്റെ വിരലിലെ തണുപ്പ് തൊട്ടു
പിന്നെയും ഞാനുറങ്ങിയുണരുമ്പോൾ
ദൈവത്തിനുള്ള എന്റെ കത്ത് അപ്രത്യക്ഷമായിരുന്നു


By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo