Slider

ദാനം

0
Image may contain: 1 person, smiling, selfie and closeup

ആയിരമില്ല ഇനിയും കുറയണം വാടകയിതിന്...
തണുപ്പു നിറയ്ക്കുന്നൊരാപെട്ടിമേൽ ശയിക്കുവാൻ
കാത്തുക്കിടക്കുന്നൊരാ അമ്മതൻ ദേഹം
നോക്കാതെയവൻ വില പേശുന്നു...
പുത്രനവൻ പിശുക്കൻ.....
നിണ ശുദധി കർമ്മമാം അവയവമൊന്നിൻ പ്രവർത്തനം പാടെ നിലച്ച നേരം.....
ദേഹി വിട്ടൊഴിഞ്ഞൊരാ മാംസത്തിൽ നുരയ്ക്കാൻ പുഴുക്കൾ കാത്തു നിൽക്കെ....
തന്നുള്ളിൽ തുടിയ്ക്കുന്നൊരാ അമ്മ തൻ ദാനമാമൊരു മാംസഭാഗം....
നഷ്ടമായതല്ലയോ..
ആ ശരീരം നിശ്ചലമാകുവാൻ
ഹേതുവായതോർക്കാതെയവൻ
പേശുന്നു വില വീണ്ടും...വീണ്ടും...
പുത്രനവൻ പിശുക്കൻ....
കീശ തന്നുള്ളിലെ കടലാസ്സിൻ കനം കുറയാതെയവൻ
ഒടുവിലാ പുഴുക്കൾ തൻ കാത്തുനിൽപ്പവസാനിപ്പിച്ച് മടങ്ങവെ....
അന്ത്യാഭിലാഷമാമൊരു ദേഹത്തിൻ ജൻമഗേഹത്തിൽ ശാന്തിയണയുവാൻ
നാഴികകൾ തൻ ദീർഘമാം യാത്രയിൽ
ചീയുന്ന മാംസത്തിൻ ഗനധം മറന്നവൻ....
പൂജ്യങ്ങൾ തൻ കൂട്ടം നിറഞ്ഞൊരാ കടലാസ്സിൻ കഷണത്തിൻ ഗനധം ആസ്വദിച്ചവനിരിക്കെ..
അറിയുന്നില്ലയവൻ ദാനമായ് മുറിച്ച് വാങ്ങിയൊരാ മാംസഭാഗത്തിലും പുഴുക്കൾ ഭോജനം തുടങ്ങിയെന്ന്....
കാലാന്തരങ്ങളിലവൻ കാത്തുവച്ചൊരാ കടലാസ്സിൽ കഷണങ്ങളിൽ പൂജ്യങ്ങൾ വെറും ശൂന്യം.....
ജെ..... Jayachandran NT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo