പ്രണയ പോസ്റ്റുകള് വായിച്ചാണോ എന്തോ കുറച്ചീസായി ഭാര്യയെ പ്രണയിക്കണമെന്നൊരു പൂതി..
നേരെ അടുക്കളയിലേക്കു ചെന്നു..
അവളവിടെ കാര്യമായ പണിയിലാണ്..
ദോശമാവൊഴിക്കുന്നു..
അടച്ചുവെക്കുന്നു..
പിന്നെ കറി ചട്ടിയുടെ മൂടിതുറന്നു നന്നായൊന്നിളക്കി കയ്യിലേക്കൊഴിച്ചു ഉപ്പുണ്ടോന്നു നോക്കുന്നു..
അവളവിടെ കാര്യമായ പണിയിലാണ്..
ദോശമാവൊഴിക്കുന്നു..
അടച്ചുവെക്കുന്നു..
പിന്നെ കറി ചട്ടിയുടെ മൂടിതുറന്നു നന്നായൊന്നിളക്കി കയ്യിലേക്കൊഴിച്ചു ഉപ്പുണ്ടോന്നു നോക്കുന്നു..
മോൻ തറയിൽ മൈദമാവിട്ടു ഫുഡ് ആർട്ടിന് പഠിക്കുകയാണ്..
ഇതുതന്നെ അവസരം..
അടുത്തേക്കു ചെന്നു രണ്ടു വരി കവിത ചൊല്ലിയാലോ..
അടുത്തേക്കു ചെന്നു രണ്ടു വരി കവിത ചൊല്ലിയാലോ..
അല്ലേവേണ്ട മുമ്പൊരിക്കൽ ഇതേപോലെ പാടിക്കേൾപ്പിച്ചപ്പോൾ മോനുണർന്നു കരഞ്ഞൂന്നും പറഞ്ഞു കലിതുള്ളിയതാ..
അല്ലേലും വീട്ടിലുള്ളോരെക്കാളും കലാവാസന ഫേസ്ബുക്കിലെ കുട്യോൾക്കാ..
ഇന്നാള് ഇതേകവിത ഇന്ബോക്സിലൊരു പെണ്ണിനു പാടിക്കേൾപ്പിച്ചപ്പോ എന്തൊരു സന്തോഷായെന്നോ അവൾക്കു..
ഇന്നാള് ഇതേകവിത ഇന്ബോക്സിലൊരു പെണ്ണിനു പാടിക്കേൾപ്പിച്ചപ്പോ എന്തൊരു സന്തോഷായെന്നോ അവൾക്കു..
"ചേട്ടനിനിയും പാടണം..
അത്രക്കു മനോഹരമായ ശബ്ദമാണെ"ന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ കുളിരുകോരി..
അത്രക്കു മനോഹരമായ ശബ്ദമാണെ"ന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ കുളിരുകോരി..
ഹോ അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യമാ..
എന്തായാലും കവിത പരീക്ഷിക്കേണ്ട..
കഷ്ടകാലത്തിനു ചെക്കനെങ്ങാനും പേടിച്ചു കരഞ്ഞാലതു മതി ഇന്നത്തെ വഴക്കിനു..
എന്തായാലും കവിത പരീക്ഷിക്കേണ്ട..
കഷ്ടകാലത്തിനു ചെക്കനെങ്ങാനും പേടിച്ചു കരഞ്ഞാലതു മതി ഇന്നത്തെ വഴക്കിനു..
പിറകിലൂടെ ചെന്നു വട്ടംപിടിച്ചാലോ..
ഇപ്പോഴതാണ് ട്രെൻഡ്..
ഇപ്പോഴതാണ് ട്രെൻഡ്..
പിറകിലൂടെ ശബ്ദമുണ്ടാക്കാതെ ചെന്നു കെട്ടിപ്പിടിച്ചു പിൻകാതിലൊന്നുമ്മ വെക്കുക..
പൊളിക്കും..
പൊളിക്കും..
അവൾ കറിച്ചട്ടി വാങ്ങിവെക്കാനുള്ള തയാറെടുപ്പിലാണ്..
ശബ്ദമുണ്ടാക്കാതെ ചെന്നു ഒരൊറ്റപ്പിടുത്തമാരുന്നു..
ശബ്ദമുണ്ടാക്കാതെ ചെന്നു ഒരൊറ്റപ്പിടുത്തമാരുന്നു..
ചട്ടിയും കറിയും ദെ കിടക്കുന്നു താഴെ..
ഫുഡ് ആർട്ട് അലങ്കോലമായിട്ടാണോ ചട്ടി വീഴുന്ന ശബ്ദം കേട്ടു പേടിച്ചാണോ എന്തോ ചെക്കൻ പതിവു ടോണിൽ തൊള്ളതുറന്നു..
ദുർഗാദേവിയെപ്പോലെ അവളെന്റെ നേർക്കു തിരിഞു..
"നിങ്ങൾക്കിതെന്തിന്റെ കേടാ മനുഷ്യാ..
ഇല്ലാത്ത സമയമുണ്ടാക്കിയാണ് ഇവിടുള്ള സകല ജോലിയും തീർക്കുന്നത്..
എന്നാ വന്നോന്നു സഹായിക്കൊ..
അതോപോട്ടെ ആ ചെക്കനെയൊന്നെടുത്തു നടക്കെങ്കിലും ചെയ്തിരുന്നേൽ എത്ര
ആശ്വാസമായേനെ.."
ഇല്ലാത്ത സമയമുണ്ടാക്കിയാണ് ഇവിടുള്ള സകല ജോലിയും തീർക്കുന്നത്..
എന്നാ വന്നോന്നു സഹായിക്കൊ..
അതോപോട്ടെ ആ ചെക്കനെയൊന്നെടുത്തു നടക്കെങ്കിലും ചെയ്തിരുന്നേൽ എത്ര
ആശ്വാസമായേനെ.."
ചെക്കൻ ഞാനൊന്നും പറയുന്നില്ല..
ഈ ചെക്കൻ കാരണം എത്ര രാത്രികളാണ് ലൈക്കില്ലാത്ത പോസ്റ്റ് പോലെ വെറുതെ പോയതു..
സന്ധ്യാനേരത്ത് ഉറങ്ങീട്ടു പാതിരക്കാണ് എഴുന്നേൽക്കുക..
അതോടെ എല്ലാം തീരും..
ഈ ചെക്കൻ കാരണം എത്ര രാത്രികളാണ് ലൈക്കില്ലാത്ത പോസ്റ്റ് പോലെ വെറുതെ പോയതു..
സന്ധ്യാനേരത്ത് ഉറങ്ങീട്ടു പാതിരക്കാണ് എഴുന്നേൽക്കുക..
അതോടെ എല്ലാം തീരും..
"എല്ലാം ചെയ്തുവെച്ചിട്ടു എന്തൊന്നാ ആലൊചിക്കുന്നേ മനുഷ്യാ..
ആ ചെക്കനെയെടുത്ത്
കരച്ചിലൊന്നു മാറ്റ്.."
ആ ചെക്കനെയെടുത്ത്
കരച്ചിലൊന്നു മാറ്റ്.."
ദയനീയമായി അവളെനോക്കി ചെക്കനെയുമെടുത്തു തിരികെ നടക്കയല്ലാതെ വേറൊരു വഴിയുമുണ്ടാരുന്നില്ല മുന്നിൽ..
ഒത്തിരിസമയം ആയിട്ടും അവളെ കാണാതായപ്പോ മോനെ സോഫയിലിരുത്തി ഞാനടുക്കളയിലേക്കു നടന്നു..
കുത്തിയിരുന്നു തറ ക്ളീൻ ചെയ്യുന്ന തിരക്കിലായിരുന്നു പാവം..
ശരിക്കും സങ്കടം തോന്നി..
സഹായിക്കാൻ പോയിട്ട് ഇന്നെവരെ ഒരുനല്ല വാക്കുപോലും പറയാൻ ശ്രമിച്ചിട്ടില്ല...
സഹായിക്കാൻ പോയിട്ട് ഇന്നെവരെ ഒരുനല്ല വാക്കുപോലും പറയാൻ ശ്രമിച്ചിട്ടില്ല...
പതിയെ അടുത്തേക്കു ചെന്നു ഞാനാ തുണി പിടിച്ചു വാങ്ങിച്ചു..
"നീയവിടിരിക്കു ഞാൻ ചെയ്തോളാടീ.."
ആദ്യമായി കാണുന്ന പോലേ അവളെന്റെ നേരെ നോക്കി..
പിന്നെ ചിരിച്ചോണ്ട് എന്റെ കൈക്ക് കടന്നുപിടിച്ചു..
"വേണ്ട..
ഈ വാക്കുകൾ മതിയെനിക്ക് ഓർത്തു സന്തോഷിക്കാൻ.."
"വേണ്ട..
ഈ വാക്കുകൾ മതിയെനിക്ക് ഓർത്തു സന്തോഷിക്കാൻ.."
അത്രയും പറയുമ്പോഴേക്കും
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..
ഒന്നും മിണ്ടാതെയവളെ ചേർത്തുപിടിക്കുമ്പോൾ അറിയുകയായിരുന്നു..
യഥാർത്ഥ പ്രണയമെന്നത് വാക്കുകൾ കൊണ്ടുതീർക്കുന്ന മായിക സൗധങ്ങളല്ല..
മനസ്സിലാക്കലുകളുടെ തിരിച്ചറിവുകളുടെ നൂലിഴകൾ കൊണ്ടു തുന്നുന്ന കുഞ്ഞു പുതപ്പാണ്..
സ്നേഹത്തിന്റെ ഇളംചൂടുള്ള പുതപ്പ്.
മനസ്സിലാക്കലുകളുടെ തിരിച്ചറിവുകളുടെ നൂലിഴകൾ കൊണ്ടു തുന്നുന്ന കുഞ്ഞു പുതപ്പാണ്..
സ്നേഹത്തിന്റെ ഇളംചൂടുള്ള പുതപ്പ്.
സമർപ്പണം..
നാലുവരി പ്രണയം എഴുതിയപ്പോഴേക്കും ആരോടാണു പ്രണയമെന്നു ചോദിച്ചു വന്നവർക്കു..
നാലുവരി പ്രണയം എഴുതിയപ്പോഴേക്കും ആരോടാണു പ്രണയമെന്നു ചോദിച്ചു വന്നവർക്കു..
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക