Slider

കഥ പറയുന്ന ബെഞ്ചുകൾ പാർട്ട് 2

0
കഥ പറയുന്ന ബെഞ്ചുകൾ പാർട്ട് 2
'ഗോവിന്ദേട്ടൻ ഉണ്ടോ' അവിടെ തൊട്ടടുത്ത ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീയോട് അന്വേഷിച്ചു. ഗോവിന്ദൻ കൊട്ടാരത്തിലെ പരിചാരക വൃന്ദങ്ങളിൽ ഏറ്റവും പ്രായമുള്ള ആൾ. ഒരു പുരാവസ്തു.... പ്രായം പോലെ തന്നെ അറിവുള്ളതാണ്. അലക്സിന്റെ ചരിത്രാന്വേഷണ സഹായി. അല്പസമയം കഴിഞ്ഞപ്പോൾ ഗോവിന്ദേട്ടൻ അലക്സിയുടെ അടുത്തേക്ക് വന്നു . പ്രായം എൺപത് കഴിഞ്ഞിരിക്കുന്നു .പ്രായത്തെ വെല്ലുന്ന ഊർജ്ജസ്വലത .അലക്സി ക്ക് തന്നെ അയാൾ ഒരു അത്ഭുതമാണ് .ഈ പ്രായത്തിലും ഇത്രയ്ക്ക് അധ്വാനിക്കുന്നു.
'എന്താണ് സർ എന്തിനാണ് എന്നെ അന്വേഷിച്ചത' ഗോവിന്ദൻ അലക്സി യോട് ചോദിച്ചു .എന്തെങ്കിലും അന്വേഷിക്കാൻ ആയിരിക്കും. 'ഓ ഒന്നുമില്ല ചേട്ടാ' പുഞ്ചിരിയോടെ അലക്സ് പറഞ്ഞു .അപ്പോഴും അയാളുടെ നോട്ടം ആ ബെഞ്ചിൽ തന്നെയായിരുന്നു. ആ നോട്ടം കണ്ട് ഗോവിന്ദൻ അന്തിച്ചു.. 'എന്താണ് അവിടെ ആരും ഇരിക്കാത്ത എന്നല്ലേ സാറിന് അറിയേണ്ടത് '.തന്റെ മനസ്സ് എങ്ങനെ ഈ വയസ്സൻ അറിഞ്ഞു എന്നതിനപ്പുറം അറിയാനുള്ള ത്വരയോടെ അയാൾ മറുപടി പറഞ്ഞു. 'അതെ '' ഒരു നിമിഷം ആലോചിച്ചിട്ട് ഗോവിന്ദൻ പറഞ്ഞു.' സർ അത് അറിയണമെങ്കിൽ അത് ആസ്വദിക്കണം. അതിന് മനോധൈര്യം വേണം .കാരണം ഞാൻ അറിഞ്ഞവനാണ് പക്ഷേ മനോധൈര്യം ഇല്ലാത്തതുകൊണ്ട് എന്റെ ജീവിതം നശിച്ചു' ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തി. സാറിന് മനോ ധൈര്യം ഉണ്ടെങ്കിൽ അതിൽ പോയി ഇരുന്നോളൂ .മൂന്നാം ദിവസം മുതൽ ആസ്വദിക്കാം. പക്ഷേ അതിന് ആയുസ്സുണ്ടാകില്ല. അലക്സിയുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം ഗോവിന്ദൻ പറഞ്ഞു 'സാറിന്റെ ആയുസിന്റെ കാര്യമല്ല ആസ്വാദനത്തിന്റെ ആയുസ്സിന്റെ കാര്യമാണ് 'പിന്നെയും ഗോവിന്ദൻ അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു കൊട്ടാരം വലംവച്ച് പോകാൻ ഒരുങ്ങുമ്പോൾ വീണ്ടും ഒരു കൗതുകം ഒന്നു പോയി ഇരുന്നാലോ .മനസ്സിൽ ഗോവിന്ദന്റെ ശബ്ദം പെരുമ്പറയായി .സാറെ മനോ ധൈര്യം വേണം സ്വന്തം ജീവിതം നഷ്ടപ്പെടാതിരിക്കാൻ എന്റെ അനുഭവമാണ്
മനസ്സിൽ പതിഞ്ഞ നടക്കാതെ പോയ പ്രണയം നടക്കും അയാൾ പറഞ്ഞു നിർത്തി. പക്ഷെ അതിനൊരിക്കലും ആയുസ്സുണ്ടാവില്ല.മരിയയുടെയും ജോണിന്റെയും കഥ അവർ ആരാണെന്നോ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഹിന്ദു കൊട്ടാരത്തിൽ എങ്ങനെ നസ്രാണി കുട്ടികളുടെ പേരു കുത്തി .അതിനും ഉത്തരമില്ല. എന്തായാലും പുറത്തേക്ക് നടന്ന അലക്സി തിരിച്ചു നടന്ന് ബെഞ്ചിൽ ചെന്നിരുന്നു .പിന്നെ സാവധാനം പുറത്തേക്കു നടന്നു. അടുത്ത ദിവസവും അലക്സി നടപ്പു മുടക്കിയില്ല .ഇന്ന് പതിവിലും തെളിഞ്ഞ അന്തരീക്ഷം എന്തോ പ്രത്യേകതയുള്ളത് പോലെ .ഇന്നാണ് ഗോവിന്ദൻ പറഞ്ഞ് മൂന്നാംപക്കം .അലക്സി ക്ക് പ്രണയഭംഗം ഇല്ലാത്തതുകൊണ്ട് യാതൊരു ആകാംക്ഷയും തോന്നിയില്ല. അയാൾ സാവധാനം നടന്നു പതിവ് ചിട്ടകളോടെകൊട്ടാരവളപ്പിൽ കയറി നടന്നുതുടങ്ങി. നടന്ന ബഞ്ചിനടുത്ത് എത്തിയപ്പോൾ വെറുതെ ഒന്നു നോക്കി. എന്തെങ്കിലും അത്ഭുതം നടന്നോ എന്നറിയാൻ...
അതിൽനിന്നും നോട്ടം പിൻവലിച്ച് മുന്നോട്ടുപോകാൻ കാൽ വെച്ചപ്പോൾ ആരോ വിളിക്കുന്നത് പോലെ തിരിഞ്ഞു നോക്കി. നാല്പതിനോട് അടുത്തു പ്രായമുള്ള ഒരു പുരുഷനും മുപ്പതിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീയും എവിടെയോ കണ്ട മുഖങ്ങൾ. സ്ത്രീരൂപം പെട്ടെന്ന് ഓർമ്മ വന്നു . അപ്പാർട്ട്മെന്റിലെ താമസക്കാർ ഇടനാഴിയിലൂടെ പലപ്പോഴും പുഞ്ചിരിച്ചു കടന്നുപോയിട്ടുള്ളവർ . പരിചയപ്പെട്ടിട്ടില്ല. എന്നാലും ആ സ്ത്രീരൂപം ഇടയ്ക്ക് എവിടെയൊക്കെയോ കയറിയിട്ടുണ്ട്. കുട്ടികളും ഭർത്താവുമായി പോവുമ്പോഴും പലപ്പോഴും അവളുടെ കണ്ണുകൾ തന്റെ നേരെ നീളാറുണ്ട.് ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നതുപോലെ തോന്നിയിട്ടുമുണ്ട് .അലക്സിയുടെ ഓർമ്മ ഒന്ന് പിന്നോക്കം പോയി. രാവിലെ ഓഫീസിലേക്ക് ഇറങ്ങി നടന്ന കോറിഡോറിലൂടെ ലിഫ്റ്റിനടുത്തേക്ക് വരുമ്പോൾ ആണ് ആദ്യമായി അവരെ കണ്ടത്. കയ്യിൽ നിന്നും താഴെ വീണ മൊബൈൽ ഫോൺ എടുക്കാൻ കുനിഞ്ഞ നിവർന്നപ്പോൾ ആണ് ആ രൂപം അലക്സിയുടെ കണ്ണിൽ പതിഞ്ഞത്
വെളുത്ത് തുടുത്ത മദാലസമായ രൂപം. ആരും മോഹിക്കുന്ന ശരീരസൗന്ദര്യം....താഴെ വീണ ഫോണെടുത്തപ്പോൾ കണ്ടിട്ടാണോ അതോ താൽപര്യം കൊണ്ടോ ശ്രദ്ധിച്ചിട്ട് തിരിഞ്ഞ് എന്നെ നോക്കി ചോദിച്ചു .'ഏതാണ് കെയർ ടേക്കർ റൂം'?
ഞാൻ നേരെ വഴിയിലേക്ക് ചൂണ്ടി എന്നു തോന്നുന്നു... ഒന്നും പറഞ്ഞില്ല... അലക്സിയുടെ കണ്ണുകൾ ബ്ലൗസിനുള്ളിലെ മാറിടത്തിൽ പതിഞ്ഞു പെട്ടന്ന് നോട്ടം പിൻവലിച്ച് അലക്സി അവളുടെ മുഖത്തേക്ക് നോക്കി.... ആ മുഖവും അടക്കിയുള്ള ചിരിയും മനസ്സിൽ പതിഞ്ഞു .അവിടെയും കണ്ടു ഒരു വ്യത്യസ്തത . പടർന്നുകിടക്കുന്ന സിന്ദൂരം.. സാധാരണ ഭാര്യമാർ ചെറുതായി നെറുകയിൽ തൊടുന്നു .പക്ഷേ ഇത് പെരുവിരൽ വലുപ്പത്തിൽ പതിഞ്ഞുകിടക്കുന്നു ആകെ ഒരു പ്രത്യേകത ... അതിനെല്ലാം ഉപരിയായി ചെറിയ കണ്ണുകളിൽ ഒരു കള്ള നോട്ടവും. .'ഹലോ സർ ഞാൻ അനൂപ്' അലക്സിയുടെ ഞെട്ടൽ കണ്ട് അനൂപ് ചോദിച്ചു.. 'സർ എന്താണ് ആലോചിച്ചത്' 'ഒന്നും ഇല്ലാ. ഞാൻ അലക്സ് ബോബൻ അലക്സി എന്ന് വിളിക്കും.'അനൂപ് തിരഞ്ഞ് ഭാര്യയെ പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേക്കും അവൾ തന്നെ പറഞ്ഞു ഞാൻ ശ്രേയ അനൂപ് എന്നെ ചിക്കു എന്നാണ് ഏട്ടൻ വിളിക്കുന്നത്...
'ചിക്കു നൈസ് നെയിം 'അലക്സിയുടെ മനസ്സിലുള്ള വികാരം വാക്കുകളിലൂടെ പുറത്തു വന്നു. നിങ്ങളുടെ ഈ സർ വിളി വളരെ അരോചകമാണ് അലക്സി് പറഞ്ഞു... .'പിന്നെന്താ ഞങ്ങൾ വിളിക്കേണ്ടത്. ഞാൻ ജോ എന്ന് വിളിച്ചോട്ടെ. '. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചിക്കു ചോദിച്ചു..
വിളിച്ചോളൂ പുഞ്ചിരിയോടെ അലക്സി മറുപടി പറഞ്ഞു. ജോയുടെ മൊബൈൽ നമ്പർ ഒന്നു തരാമോ... അതിനെന്താ അലക്സി തന്റെ നമ്പർ അവർക്ക് പറഞ്ഞുകൊടുത്തു... ശരി ഞങ്ങൾ നടന്ന് തുടങ്ങട്ടെ... ആ സ്വരം അനൂപിന്റെ തായിരുന്നു... ഒരല്പം നീരസം കലർന്നിട്ടുണ്ടോ എന്ന് സംശയം. അവരോട് നന്ദി പറഞ് അലക്സി തന്റെ നടപ്പു തുടർന്നു... വഴിയിൽ വച്ച് ഗോവിന്ദേട്ടനെ കണ്ടു .അലക്സി യേ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു അയാൾ... 'എന്തായി സർ എന്തെങ്കിലും സൂചനകൾ '
.ഒന്നുമില്ല ഗോവിന്ദേട്ടാ എല്ലാം വെറും കെട്ടുകഥകൾ..... അങ്ങനെ ആവില്ല സാറെ എനിക്ക് അനുഭവം ഉണ്ട്.ഗോവിന്ദേട്ടൻ ചിരിച്ചു.... ഇന്ന് തന്നെ സൂചന കാണും.. അല്ലേ തരും .... അയാൾ നടന്നു തുടങ്ങി കൂടെ അലക്സിയും...

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo