1985- ൽ ഞാൻ എഴുതി, പ്രസദ്ധീകരിച്ച ഒരു കഥ ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു..ഈ ആധുനിക കാലഘട്ടത്തിൽ ഞാൻ നിങ്ങളുടെ അനുവാദത്തോടെ ഒരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്..അന്ന് ഈ കഥ പ്രസദ്ധീകരിച്ചപ്പോൾ വായനക്കാർക്കുണ്ടായ ഒരു ചോദ്യവും.. ഉത്തരവും വായനക്കാർക്ക് പൂർണമായും ആർജിക്കുവാനോ അന്നെനിക്ക് നൽകുവാനോ കഴിയുമായിരുന്നില്ല.കാരണം..വായനക്കാരുടെ സംവേദനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു.സെൽഫോണോ,ഇന്റർനെറ്റൊ,ഫേസ്ബുക്കോ..ഇന്നുകാണുന്ന ആധുനിക മാധ്യമ സൗകര്യങ്ങളോ അന്ന് പരിമിതമായിരുന്നു..ഇന്ന് ആസ്വാദനവും, അറിവും,അഭിപ്രായങ്ങളും,ആശയങ്ങളും,വിമർശനങ്ങളും വിരൽത്തുമ്പിലാണ്. ഇവിടെയാണ് എന്റെ ഈ പരീക്ഷണത്തിൻറ്റെ പ്രസക്തി…ഈ കഥയിൽ ഒരു ചോദ്യം ഒളിഞ്ഞിരിപ്പുണ്ട്.. ഉത്തരം കണ്ടെത്തേണ്ട ചുമതല ഞാൻ വായനക്കാർക്കു വിനയപൂർവം നൽകുകയാണ്..
ഈ പരീക്ഷണത്തിനുവേണ്ടി കഥയിൽ ഇഴുകിച്ചേരാനും, ആകാംഷ ജനിപ്പിക്കാനും ചില വർണ്ണനകളും....പദപ്രയോഗങ്ങളും ഉൾപെടുത്തിയുട്ടുണ്ട്..ഇവയെ കഥയായിമാത്രം കാണുക. പലർക്കും ഇതിൻറെ ഉത്തരം അറിയാമായിരിക്കും..ചിലപ്പോൾ നേരെ മറിച്ചും.. `ഈ കഥയിലൂടെ ഞാൻ പ്രിയ വായനക്കാരെ..സുഹൃത്തുക്കളെ.. ഒരു സംവേദനത്തിന് ക്ഷണിക്കുന്നു..ഇന്നുവരെ ആരും ചെയ്യാത്ത ഒരു പരീക്ഷണം...മനസ്സിരുത്തി ക്ഷമയോടെ വായിക്കുക..ഷെയർ ചെയ്യുക.. ടാഗ് ചെയ്യുക..ലൈക്കാകാം...കണ്ടെത്തൂ ..
നന്ദിയോടെ..

-----------------------------------------------------------------------------
ഹൃദയത്തിൽ സൂക്ഷിക്കാൻ
കഥ
-----------------------------------------------------------------------------
ഏലിയാസ് പാപ്പാലിൽ

പട്ടണത്തിലേക്ക് അവസാനമായി മടങ്ങിപ്പോകേണ്ട ബസ്സ് കടവിന് മുകളിലുള്ള നിരപ്പായ സ്ഥലത്തു വന്നുനിൽക്കുന്നതിന്റെ ശബ്ദം കേട്ടപ്പോൾ വള്ളപ്പടിയിൽ തളർന്നുറങ്ങുകയായിരുന്ന അനന്തകൃഷ്ണൻ ഉൾവിളിയാൽ ചാടിയെഴുന്നേറ്റു.വള്ളത്തിൽനിന്നും വെള്ളം കോരിയെടുത്തു പുഴയുടെ നെഞ്ചിലേക്കൊഴിച്ചു. അരയാൽത്തണലിൽനിന്നും വള്ളം തള്ളി കടവിലേക്കടുപ്പിച്ചു.
കടവിന് ഇടതുവശത്തു പൂത്തുനിൽക്കുന്ന കൈതച്ചെടിയിൽ നിന്നുയരുന്ന കൈനാറിപ്പൂവിൻറെ മണം. കടവിൽനിന്നും മുകളിലെ റോഡിലേക്ക് കയറിപ്പോകുന്ന നടപ്പാത കല്ലുകളും ചെളിയും കൂടിക്കുഴഞ്ഞു വികൃതമായി കിടക്കുന്നു .
അനന്തകൃഷ്ണൻ മുകളിലേക്ക് നോക്കി .അവസാനത്തെ ബസ്സാണ്.യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞു .
വള്ളം നിറയെ അക്കരെ കടവിൽ എത്തേണ്ടവരാണ്.നെൽപ്പാടങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും ഇടയിൽ വികസനം മറന്ന ഗ്രാമം. .പഞ്ചായത്തു റോഡുകളെല്ലാം മൺപാതകളാണ്. വയലും..തെങ്ങും..റബ്ബറും..കാട്ടാനക്കൂട്ടങ്ങൾ പോലെ പാറകളും ഗ്രാമത്തിൽ ചിതറിക്കിടക്കുന്നു. ഗ്രാമത്തെ രണ്ടായി തിരിക്കുന്ന നീളൻ നടപ്പാത ചെന്നവസാനിക്കുന്നത് വനത്തിന്റെ ഹൃദയത്തിലേക്കാണ്.പുരാതനമായ ക്ഷേത്രവും.കടവിന് പടിഞ്ഞാറ് ക്രിസ്ത്യൻ പള്ളിയും സെമിത്തേരിയും..അതിനപ്പുറം സർക്കാർ സ്കൂളും.
കടവിലടുത്ത വള്ളത്തിൽനിന്നും യാത്രക്കാർ ഇറങ്ങുന്നതിനൊപ്പം യാത്രക്കൂലിയായി നാണയത്തുട്ടുകൾ അവർ വള്ളത്തിന്റെ മൂലയിലേക്കിടുന്നു.യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞപ്പോൾ അനന്തകൃഷ്ണൻ വള്ളം തിരിച്ച് അരയാൽ ലക്ഷ്യമാക്കി നീങ്ങി.ഇനി യാത്രക്കാർ ഉണ്ടാകില്ല.ജോലി മതിയാക്കിയതിന്റെ സന്തോഷത്തിൽ അനന്തകൃഷ്ണൻ വള്ളം ആഞ്ഞു വലിച്ചു.അരയാലിന്റെ ഇലകൾക്കിടയിലൂടെ ,പട്ടണത്തിലേക്ക് അവസാനമായി മടങ്ങിപ്പോകേണ്ട മഞ്ഞനിറമുള്ള ബസ്സ് കിടക്കുന്നതു കാണാം.അതിനോട് ചേർന്ന് നാട്ടുകാർ കെട്ടിയുണ്ടാക്കിയ വെയ്റ്റിങ് ഷെഡ്..അരികുപറ്റി വായനശാലയും കുറച്ചു കടകളും.
അനന്തകൃഷ്ണൻ തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു മുഖം തുടച്ചു വള്ളത്തിൽ നിന്നിറങ്ങി.വള്ളം അരയാലിനടുത്തേക്ക് തള്ളി നീക്കി വള്ളത്തിൽനിന്നു ചങ്ങലയെടുത്തു അരയാലിന്റെ വളഞ്ഞ വേരിൽ കോർത്ത് പൂട്ടാൻ തുടങ്ങുമ്പോൾ പിന്നിലൊരു കാലൊച്ച അടുത്തുവരുന്നു..
പടിഞ്ഞാറേ ചക്രവാളത്തിന്റെ സ്ഫുരണങ്ങൾ ഊർന്നിറങ്ങി ചുവപ്പിച്ച മുഖവുമായി വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ സുന്ദരിയായ ഒരു സ്ത്രീ..അനന്തകൃഷ്ണൻ നോക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്ന മാലാഖപോലെ.. പുഴയിലേക്കുള്ള പടവുകൾ ഇറങ്ങിവരുന്ന ഒരു തേജസ്സ്..! അനന്തകൃഷ്ണൻ എല്ലാം മറന്ന് ആ രൂപത്തെ നോക്കിനിന്നു..ആ രൂപം അനന്തകൃഷ്ണനെ ലക്ഷ്യമാക്കി നടന്നു വരുന്നു..
അയാൾ ഭയപ്പാടോടെ നോക്കി..ഇത് ഏത് അപ്സരസ്സാണ്? തൂവെള്ള സാരിയും ബ്ലൗസും അണിഞ്ഞിരിക്കുന്നു.അനന്തകൃഷ്ണൻ ഭയം നെഞ്ചിലൊതുക്കി..!ഏതെങ്കിലും പ്രേതം ആയിരിക്കുമോ? അയാൾ സൂക്ഷിച്ചു നോക്കി..കാലുകൾ ഭൂമിയെ സ്പർശിക്കുന്നുണ്ടോ? ഉണ്ടല്ലോ..അപ്പോളിത് ഒരു മനുഷ്യ സ്ത്രീതന്നെയാണ്..അനന്തകൃഷ്ണന്റെ അരികിലെത്തി നിന്ന രൂപം മെല്ലെ പറഞ്ഞു:
" എനിക്കക്കരെ പോകണം.."
അനന്തകൃഷ്ണന്റെ ശ്വാസം വീണുകിട്ടിയതപ്പോളായിരുന്നു.ഇത് ഒരു മനുഷ്യ സ്ത്രീ തന്നെ!. അനന്തകൃഷ്ണൻ അപ്പോൾ കണ്ടു... ശൂന്യമായ നെറ്റിത്തടം..മഷിയിടാത്ത കണ്ണുകൾ..ചുവന്ന് തുടുത്ത സുന്ദരമായ മുഖം..വലിയ ചുണ്ടുകൾ..ചുണ്ടുകൾക്കുമീതെ നീലിച്ച ഇളം രോമങ്ങൾ..ശൂന്യമായ കഴുത്തിലെ വരകൾ..
താഴെ-
വീതിയേറിയ മാറിടം..വെളുത്ത ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടുന്ന മുലകൾ..സ്വർണരോമങ്ങൾ ചവിട്ടിയിറങ്ങുന്ന പൊക്കിൾ..കനത്ത അരക്കെട്ട്..നഗ്നമായ കാൽപ്പാദങ്ങൾ..
അവൾ വീണ്ടും പറഞ്ഞു:
" എനിക്കക്കരെ പോകണം.."
അനന്തകൃഷ്ണൻ പുഴക്കരയിലാണെന്നും വള്ളത്തിനരികിലാണെന്നും അറിഞ്ഞതപ്പോളായിരുന്നു
"ഇന്നിനി അക്കരക്കില്ല.."
അത് പറയുമ്പോളും അനന്തകൃഷ്ണന്റെ കണ്ണുകൾ ആ രൂപത്തിൽ അലയുകയായിരുന്നു.പകൽ കൂടുതൽ തുടുക്കാൻ തുടങ്ങി.ആ പ്രഭയിൽ അവരുടെ മുഖം കൂടുതൽ ശോഭിച്ചു അവൾ വള്ളത്തിനരികിലേക്കു കൂടുതൽ ചേർന്നു നിന്നു.ഹൃദയം തുളഞ്ഞു കയറിപ്പോകുന്ന ഏതോ ഗന്ധം അയ്യാളെ വീർപ്പുമുട്ടിച്ചു. മുട്ടോളമെത്തുന്ന നീണ്ട മുടിയിഴകൾ മുലകൾക്കുമീതെ വിതറിയിട്ടുകൊണ്ടവൾ പറഞ്ഞു:
" നോക്കൂ..എനിക്കക്കരെ പോകണം നിങ്ങളെന്നെ സഹായിക്കണം പട്ടണത്തിലേക്ക് അവസാനമായി മടങ്ങിപോകേണ്ട ആ ബസ്സിൽ എനിക്ക് പോകേണ്ടതാണ്..അതിനു മുൻപ് എനിക്കക്കരെ പോയി മടങ്ങി വരണം..ഒരു അര മണിക്കൂർ സമയം മാത്രം.."
അവളത് പറയുമ്പോൾ ചുണ്ടുകൾ മുത്തുകൾ വിതറുന്ന പോലെ..കവിളിൽ നുണക്കുഴികൾ വിരിഞ്ഞു..അനന്തകൃഷ്ണൻ പറഞ്ഞു:
" ഇനി അക്കരക്ക് പോകാൻ ആരുമില്ല നിങ്ങളെ മാത്രം തനിച്ചു കൊണ്ടുപോകാൻ വയ്യ.. കൂടുതൽ യാത്രക്കാരുണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഈ വള്ളം ആഞ്ഞു വലിച്ചാൽ നിങ്ങളുടെ മാത്രം കൂലി എനിക്കെന്താകാനാണ്..എനിക്ക് വയ്യ.."
അനന്തകൃഷ്ണൻ വള്ളം വലിച്ചടുപ്പിച്ച് പൂട്ടാൻ തുടങ്ങി.
" നോക്കൂ..എന്നോട് അൽപ്പം കരുണ കാണിക്കണം എനിക്ക് ഇന്ന് അക്കരെ പോയേ പറ്റൂ.. നിങ്ങളെന്നെ സഹായിക്കണം ..എനിക്ക് പോകാതിരിക്കാൻ ആകില്ല..കൂടുതൽ പറഞ്ഞു നിന്നാൽ ആ ബസ്സു പിടിക്കാനും എനിക്കാവില്ല..ദയവു ചെയ്ത് എന്നെ അക്കരെ കൊണ്ടുപോയി തിരിച്ചെത്തിക്കണം..ഇതെൻറെ അപേക്ഷയാണ്. അത്രയ്ക്ക് ആവശ്യമുള്ള കാര്യമാണ്.."
അവൾ കരയുമെന്നു തോന്നി.
" ഞാൻ രാവിലെ മുതൽ വള്ളം വലിക്കുകയാണ് ഈ സമയമാകുമ്പോളേക്കും തളരും.. അഥവാ ഇനി ഒന്ന് അക്കരക്കുകൂടി തുഴയാമെന്നുവച്ചാൽ നിങ്ങളുടെ കൂലി മാത്രം എനിക്കെന്താകാനാണ് ..അതുകൊണ്ട് അത്രയ്ക്ക് ആവശ്യമാണെങ്കിൽ എനിക്ക് കുറച്ചു രൂപ തന്നാൽ.. ഞാൻ..വരാം.."
അനന്തകൃഷ്ണൻ അവളുടെ മുഖത്തേക്കുനോക്കി പറഞ്ഞു.അവളുടെ മുഖം മ്ലാനമാകുന്നതും..കണ്ണുകൾ ചുവന്നുവരുന്നതും അയാൾ കണ്ടില്ലെന്നു നടിച്ചു.
"എന്നോട് ക്ഷമിക്കണം.എന്റെ കൈയ്യിൽ രൂപയില്ല..ആ ബസ്സിനു കൊടുക്കേണ്ട പണം മാത്രമേ എന്റെ കൈയിലുള്ളൂ.."
അവൾ ചുരുട്ടി പിടിച്ചിരുന്ന ഇടതു കൈ നിവർത്തി കാണിച്ചു.കുറച്ചു നാണയത്തുട്ടുകൾ മാത്രം..
" ഇത് തന്നാൽ ഞാനെങ്ങനെ മടങ്ങി പോകും..എനിക്കിവിടെ ബന്ധുക്കളോ പരിചയക്കാരോ ആരും ഇല്ല.."
പിന്നീട് പറഞ്ഞ വാക്കുകളെ ഗദ്ഗദം വന്നു വിഴുങ്ങിക്കളഞ്ഞു.അപ്പോൾ അനന്തകൃഷ്ണൻ കണ്ടു..
നിറഞ്ഞ കണ്ണുകൾ..വിറയ്ക്കുന്ന ചുണ്ടുകൾ..കൂപ്പിയ കൈകൾ..! പൊട്ടിവന്ന ദുഃഖം ഉള്ളിലൊതുക്കി അനന്തകൃഷ്ണനെ അവൾ ദൈന്യത്തോടെ നോക്കി.
" എൻറെ കൈയിൽ നിങ്ങൾക്ക് പകരം തരാൻ ഒന്നുമില്ലല്ലോ..ശൂന്യമായ എന്റെ കഴുത്തും കാതും കൈകളും നിങ്ങൾ കാണുന്നില്ലേ? ഒരു തരി പൊന്നുപോലും എന്റെ ദേഹത്തില്ല..ഉണ്ടായിരുന്നെങ്കിൽ മുഴുവനും ഞാൻ നിങ്ങൾക്ക് ഊരിത്തരുമായിരുന്നു..പക്ഷെ ഒന്നുമില്ല..ഒന്നും.."
ശരിയാണ് യാതൊരുവിധ ആഭരണങ്ങളും അവൾ അണിഞ്ഞിട്ടില്ല ആഭരണങ്ങൾ കൂടി അണിഞ്ഞിരുന്നെങ്കിൽ ഈ ഭംഗി എത്രയോ ആകുമായിരുന്നു.അവൾ ഓളങ്ങളിൽ മിഴിനട്ട് എന്തോ ചിന്തിച്ചു.സാവധാനം അനന്തകൃഷ്ണന്റെ അരികിലെത്തി പറഞ്ഞു:
സമയം വൈകുന്നു..എന്നെ സഹായിക്കില്ലേ ? സത്യമായും എന്റെ കൈയ്യിൽ പണമില്ല.."
അവൾ ഒരു നിമിഷത്തെ മൗനത്തിനുശേഷം പറഞ്ഞു:
" എന്നെ സഹായിക്കാമെങ്കിൽ ..ഞാൻ നിങ്ങൾക്ക് മറ്റൊന്ന് തരാം.."
അനന്തകൃഷ്ണൻ ആ മിഴികളിലേക്കിറങ്ങി ചെന്നു..! ഇപ്പോൾ ആ കണ്ണുകൾ കരയുന്നില്ല ചുണ്ടുകൾ വിറക്കുന്നില്ല..അസ്തമയ സൂര്യൻറെ ചുവപ്പേറ്റ് ആ മുഖം തിളങ്ങുന്നു.
“എന്നെ അക്കരെ കൊണ്ടുപോയി തിരിച്ചെത്തിക്കാമെങ്കിൽ..നിങ്ങളെ ഞാൻ ഒരു കാര്യം കാണിച്ചു തരാം..ഈ ലോകത്തിൽ ഒരു സ്ത്രീയും സ്വന്തം ഭർത്താവിനെ കാണിച്ചു കൊടുത്തിട്ടില്ലാത്തതും..കാണിച്ചു കൊടുക്കാൻ ഇഷ്ടപ്പെടാത്തതും,സ്വന്തം ഭർത്താവ് കണ്ടിട്ടില്ലാത്തതുമായ ഒന്ന്..ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം..മടക്കയാത്രയിൽ..വള്ളത്തിൽ വച്ച്..”..!!
ഇപ്പോൾ അനന്തകൃഷ്ണൻ മറ്റൊരു ലോകത്തിലാണ്.. മുന്നിൽ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി വള്ളപ്പടിയിൽ അവളിരിക്കുന്നു.. കടവിൽ നിന്ന് തുഴഞ്ഞു നീങ്ങിയ വള്ളം അക്കരെ കടവിനെ ലക്ഷ്യമാക്കി നീങ്ങുന്നു..അനന്തകൃഷ്ണൻ യാന്ത്രീകമായി പങ്കായം കുത്തിവലിക്കുന്നു..
പടിഞ്ഞാറൻ കാറ്റ് തഴുകികൊണ്ടുവന്ന അവളുടെ ഗന്ധം അനന്തകൃഷ്ണന്റെ ശരീരത്തിനെ പ്രകമ്പനം കൊള്ളിച്ചു..നാഭിക്കു താഴെ ചൂടുയർന്നു.തുടകളിലെ മാംസപേശികൾ പിടഞ്ഞു.അക്കരെ കടവിനെ ലക്ഷ്യം വച്ച് അകന്നുപോകുന്ന വള്ളവും.. വള്ളക്കാരന്റെ മനസ്സും വള്ളപ്പടിയിലിരിക്കുന്ന അവളുടെ മനസ്സും പുഴ ഏറ്റുവാങ്ങി.
എരിഞ്ഞടങ്ങാൻ കൊതിക്കുന്ന പകലിനോ, വരാൻ പോകുന്ന സന്ധ്യക്കൊ ഒരു വ്യത്യാസവുമില്ല..കൂടണയാൻ പോകുന്ന ഒരു കൂട്ടം കോറ്റികൾ വെള്ളിമേഘം പോലെ പറന്നു പോകുന്നു..പിന്നിൽ കാർമേഘം പോലെ നീർക്കാക്ക കൂട്ടങ്ങൾ..വള്ളം കടവിലേക്ക് അടുക്കുകയാണ്..
അവൾ വള്ളത്തിൽ നിന്നിറങ്ങി,കടവ് കടന്ന് പതിയെ വലത്തോട്ട് നടന്നു നീങ്ങുമ്പോൾ പള്ളിയിലെ സന്ധ്യാമണി മുഴങ്ങുന്നു.അനന്തകൃഷ്ണൻ അവൾ നടന്നുപോകുന്നതും നോക്കി വള്ളപ്പടിയിലിരുന്നു.അവളുടെ മടങ്ങി വരവും..വള്ളത്തിലെ കാഴ്ചയും ആയിരുന്നു മനസ്സ് നിറയെ.
ഇപ്പോൾ തിരിച്ച് ഇക്കരെ കടവിലടുക്കാറായ വള്ളം അനന്തകൃഷ്ണൻ സന്തോഷത്തോടെ തുഴയുന്നു.. മുന്നിൽ സന്തോഷവതിയായി വള്ളപ്പടിയിൽ .അവളിരിക്കുന്നു.. അനന്തകൃഷ്ണൻ ഇപ്പോൾ ജോലിയിൽ പൂർണമായും ശ്രദ്ധനാണ്.പുഞ്ചിരിച്ചുകൊണ്ട് അവളോട് എന്തൊക്കയോ പറഞ്ഞു വള്ളം തുഴയുന്നു
വള്ളം കടവിലടുത്തു.അവൾ വള്ളത്തിൽ നിന്നിറങ്ങി അവനെ കാത്തു നിന്നു..അനന്തകൃഷ്ണൻ വള്ളം പുഴക്കരയിലൊതുക്കി അവൾക്കരികിലെത്തി.
"വളരെ നന്ദിയുണ്ട്..ഞാനിനി മടങ്ങിപ്പോകട്ടെ.."
കടവിന് മുകളിൽ കിടക്കുന്ന,പട്ടണത്തിലേക്ക് അവസാനമായി മടങ്ങിപ്പോകേണ്ട മഞ്ഞ നിറമുള്ള ബസ്സ് നോക്കി അവൾ പറഞ്ഞു.അനന്തകൃഷ്ണൻ പുഞ്ചിരിയോടെ തലയാട്ടി.അവളുടെ സുന്ദരമായ കൈകൾ അയാളുടെ നേരെ കൂപ്പി അവൾ പറഞ്ഞു:
"ഇനിയും വരും..അടുത്ത വർഷം ഇതേ നാളിൽ.."
അനന്തകൃഷ്ണനും അവളെ യാത്രയാക്കി..
അവൾ പടികൾ ചവുട്ടി കയറിപ്പോകുന്നതു നോക്കി നിൽക്കുന്ന അനന്തകൃഷ്ണന്റെ പിന്നിൽ അവരുടെ മനസ്സുകൾ കണ്ടറിഞ്ഞ പുഴയും..അയാളുടെ വള്ളവും.. നിശ്ചലമായി കിടന്നു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക