Slider

വീണ്ടും വെറുപ്പിക്കാനായിട്ട് ഞാൻ എത്തീട്ടോ

0

വീണ്ടും വെറുപ്പിക്കാനായിട്ട് ഞാൻ എത്തീട്ടോ 🤣
ഇപ്രാവശ്യവും എനിക്ക് പറ്റിയ ഒരു അബദ്ധം തന്നെയാ പറയാനുള്ളത് .😜 കഴിഞ്ഞ ഞായറാഴ്ചയാ സംഭവം നടന്നത് .
ഈശോയേ...... ഇന്ന് ആരേയാവോ കണി കണ്ടത് .അതിന്റെ തലയിൽ ഇടിത്തീ വീഴട്ടെ .അയ്യോ ..... ഞാൻ മറന്നു .ഇന്ന് കണ്ണാടിയിൽ നോക്കി ഞാനെന്നെ തന്നെയല്ലെ കണി കണ്ടെ .. ഇടിത്തീയൊന്നും വീഴ്ത്തല്ലെ .ഞാൻ അറിയാതെ പറഞ്ഞതാട്ടോ .അമ്മേ...... ദേവീiiiiii കാത്തോളീ ..
ഒരു വിധം എല്ലാ ഞായറാഴ്ചയും ഹസ്ബന്റിന് ഉച്ചക്ക് എന്തേലും പരിപാടികൾ ഉണ്ടാകും .അതോണ്ട് രാത്രിയാണ് ഭക്ഷണം വക്കാറ് ..ഉച്ചക്ക് ഞാനെന്തേലും സാലഡ് കഴിച്ച് adjust ചെയ്യും .അതാണ് പതിവ് .
"അതേയ്, ഇന്നലെ വച്ചതിൽ കുറച്ച് ഇറച്ചിക്കറി ഇരിപ്പുണ്ട് .. വരുമ്പോ ഒരു ബ്രെഡ് വാങ്ങിച്ചോ .രാത്രി കഴിക്കാം "
ടീ .... എന്റെ ഒരു frd ഇന്ന് കള്ള് കൊണ്ട് തരാന്ന് പറഞ്ഞിണ്ട് .നല്ല മധുരക്കള്ളാ ന്നാ പറഞ്ഞെ .. ഇന്ന് അതോണ്ട് വട്ടേപ്പം ഉണ്ടാക്കിയാലോ .. നല്ല ടേസ്റ്റായിരിക്കും .വട്ടേപ്പോം ഇറച്ചിക്കറീം .ആഹാ.... Super combination .
" പിന്നേ.... ടേസ്റ്റ് പോലും .. തിന്നാൻ നല്ല ടേസ്റ്റാ ... ഞാൻ തന്നെ ഉണ്ടാക്കണ്ടെ .എനിക്ക് വയ്യ ."😡
അങ്ങനെ പറയല്ല ടീ .. ഇത്ര നല്ല കള്ള് കിട്ടീട്ട് ഉണ്ടാക്കാതെ എങ്ങനാ .അവനാണേൽ ഞാൻ പറഞ്ഞിട്ടാ കള്ള് വാങ്ങിച്ചെ .. ഇത്തവണ മാത്രം ഉണ്ടാക്കിയാ മതി .ഇനി ഞാൻ പറയില്ല .പ്ലീസ് .എന്റെ മുത്തല്ലെ 
ഹും .. പുല്ല് .. നശിപ്പിച്ച് ...ഈ മുത്തേന്നുള്ള വിളിയിലാ നുമ്മടെ കൺട്രോൾ മൊത്തം പോണെ .എന്ത് ചെയ്യാം ,വട്ടേപ്പം ഉണ്ടാക്കന്നെ .
പറഞ്ഞ പോലെ കാലത്ത് കൃത്യമായി frd കള്ളുമായി വന്നു .എന്ത് അനുസരണയുള്ള frd .. ദുഷ്ടൻ 😬 കൂടാതെ അവന്റെ വക ഒരു ഡയലോഗും ," ചേച്ചീ... വട്ടേപ്പം 2 എണ്ണം കൂടതൽ ഉണ്ടാക്കിക്കോട്ടോ .. എനിക്കും വേണം " 
ഈ കള്ളും വട്ടേപ്പവുമൊക്കെ കണ്ട് പിടിച്ചവനെ തൂക്കിക്കൊല്ലണം .ഹല്ല പിന്നെ 😡
frd ന്റെ കൂടെ അങ്ങേരും പുറത്തേക്ക് ഇറങ്ങി ..പോകാൻ നേരം വീണ്ടും ,മുത്തൂ..... ഞാൻ പോയിട്ട് വരാട്ടോ ... ദേ .. പിന്നേം പ്രലോഭനം ...💃
പുള്ളിക്കാരൻ പോയതിന് ശേഷം വട്ടേപ്പത്തിനുള്ള മാവ് നനക്കാനായി കള്ള് കുപ്പി തുറന്നതും ഒരു മാതിരി പുളിച്ച മണം .സത്യം പറഞ്ഞാ ശർദ്ദിക്കാൻ വന്നു .ഇത്രം നാറ്റമുള്ള ഇതെങ്ങനാവോ കുടിക്കുന്നെ ... ഈ കുടിയൻമാരെ സമ്മതിക്കണം .
എന്തായാലും ക ള്ളൊഴിച്ചുള്ള വട്ടേപ്പം സൂപ്പറായീട്ടോ .കൂട്ടത്തിൽ നുമ്മ വച്ച ബീഫ് കറീം കൂടിയായപ്പോ പുള്ളിക്കാരൻ ഹാപ്പിയോട് ഹാപ്പിയായെന്ന് പ്രത്യേകം പറയണ്ടല്ലോ 😜
(അതിനുള്ള പ്രതിഫലമായിട്ട് കുറെ മുത്തേന്നുള്ള വിളി കേട്ടൂ ട്ടോ 😜)
പിറ്റേ ദിവസം എഴുന്നേറ്റപ്പോ മുതൽ വയറ്റില് ഒരു അസ്വസ്ഥത പോലെ .രാത്രിയിൽ ഹെവി ഫുഡ് കഴിച്ചതിന്റെയാണെന്ന് തോന്നുന്നു .അതൊന്നും വകവക്കാതെ കാലത്തെ അടുക്കള പണികളിൽ മുഴുകവെ ഫോണിൽ നോട്ടിഫിക്കേഷൻ ട്വൂണിന്റെ ബഹളം .. കാലത്തെ ഗുഡ് മോണിംഗ് പ്രവാഹമാണ് .ഇന്നാദ്യമായിട്ടാണ് കാലത്ത് ഞാൻ ഫോൺ നോക്കാതിരിക്കുന്നത് ..
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് പുള്ളിക്കാരൻ ഷോപ്പിൽ പോയി .. പണികളെല്ലാം ഒതുക്കി എഴുതി പകുതിയായത് മുഴുവനാക്കാന്ന് കരുതി ഇരുന്നപ്പോ ഒന്നും എഴുതാൻ പറ്റുന്നില്ല .. വയറിന് സുഖമില്ലാത്ത കാരണം ആകെ ഒരു മൂഡോഫ് .. ക്ഷീണം പോലെ ..
അപ്പഴാണ് ഓർത്തത് ,ക്ഷീണം വരുമ്പോ ചെറുനാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കുടിച്ചാൽ നല്ല താന്ന് കേട്ടിണ്ട് .. എന്നാലൊന്ന് പരീക്ഷിച്ച് നോക്കാന്ന് ച്ച് നാരങ്ങയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഇന്നലത്തെ ബാക്കി കള്ള് കുപ്പിയിൽ ഇരിക്കുന്നത് കണ്ടത് .. ഏകദേശം അരക്കുപ്പിയോളം വരും .
പെട്ടെന്ന് ഒരു ഐഡിയ തോന്നി .ഒന്ന് ടേസ്റ്റ് ചെയ്താലോ .. രുചി എന്താന്ന് അറിയാലോ .എല്ലാരും പറയണ കേട്ടിട്ടുണ്ട് ,നാടൻ കള്ളിന് ഭയങ്കര ടേസ്റ്റാണെന്ന് .എന്തായാലും ഒരു കവിൾ കഴിച്ച് നോക്കാം .കുപ്പി തുറന്നപ്പോ പുളിച്ച മണം ... അയ്യേ ... എന്തൊരു മണം .. വേഗം കുപ്പി അടച്ച് വച്ച് നാരങ്ങയെടുത്ത് പിഴിയവെ ,ആരോ പറയുന്ന പോലെ ഒരു തോന്നൽ.
" ഷീലാ .... കുറച്ച് കഴിച്ച് നോക്ക്, പുളിച്ച മണമാണേലും കഴിക്കാൻ നല്ല ടേസ്റ്റാ ഇത് " 
ദേ .. പിന്നേം പ്രലോഭനം .
എന്തായാലും കഴിച്ച് നോക്കാം .എന്താ സംഭവിക്കാന്ന് അറിയാലോ ... അമ്മേ ...... ദേ വീ !!! കാത്തോളീന്ന് പറഞ്ഞ് ഒരു ലേശമെടുത്ത് രുചിച്ച് നോക്കി .. എന്റെ പോന്നോ ... എന്തൊരു ചവർപ്പാ ഇത് ,അയ്യേ .. എങ്ങനാ ഇത് കഴിക്കാ .ഇനി ചിലപ്പോ ടച്ചിംഗ്സ് ഇല്ലാത്തോണ്ടാവോ .ഇച്ചിരി അച്ചാർ തൊട്ട് നോക്കിയാലോ. ഈ ബുദ്ധി ഉദിച്ചതും ,പിന്നെ വൈകിയില്ല .കുറച്ച് അച്ചാർ എടുത്ത് അര ഗ്ലാസ്സ് കള്ളും ഒഴിച്ച് ഞാനാദ്യമായി കുടിക്കാനായി തയ്യാറെടുത്തു .ഇനിപ്പോ കള്ളിൽ വെള്ളം ചേർക്കണോ .... മദ്യത്തിൽ വെള്ളം ചേർത്ത് കഴിക്കണത് കണ്ടിട്ടുണ്ട് .. കള്ളിൽ ചേർക്കുമോ ... ഹൊ ... മൊത്തം കൺഫ്യൂഷൻ ..ന്തായാലും വെള്ളം ചേർക്കാതെ കഴിക്കാന്ന് ഞാൻ തീരുമാനിച്ചു .
ആദ്യം അച്ചാറൊന്ന് തൊട്ട് നക്കി, പിന്നെ ഒരു കവിൾ കള്ള് .. അച്ചാറ് തൊട്ടപ്പൊ ഒരു ടേസ്റ്റാക്കെ തോന്നി .പുളിപ്പിനും ചവർപ്പിനും ഒരു ആശ്വാസം .. വെറുതെയല്ല കുടിയൻമാർ മദ്യത്തിനൊപ്പം ടച്ചിംഗ്സ് കഴിക്കുന്നെ .. 
ഞാൻ വീണ്ടും അച്ചാർ നക്കൽ, ഒരു കവിൾ കുടിക്കൽ ഈ രീതിയിൽ ഒഴിച്ച അര ഗ്ലാസ്സ് അവസാനിപ്പിച്ചു ..
എടുത്തത് കഴിഞ്ഞപ്പോ, എന്താന്നറിയില്ല കുറച്ചൂടെ കഴിച്ചാലോന്ന് ഒരു തോന്നൽ .പിന്നെ വൈകിയില്ല അര ഗ്ലാസ്സ് കൂടി ഒഴിച്ച് ഒറ്റ വലിക്ക് കുടിച്ച് അച്ചാറ് തൊട്ട് നക്കി ... കഴിച്ച് കഴിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പും ബഹുമാനവുമൊക്കെ തോന്നീട്ടോ .. ഒരു ആസ്ഥാന കുടിയത്തിയെ പോലയല്ലെ ഞാൻ ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കിയെ .ഹൊ ,എന്നെ സമ്മതിക്കണം .ഞാനൊരു സംഭവാട്ടാ 😜
കഴിച്ച് കഴിഞ്ഞതോടെ നുമ്മ ഫുൾ ചാർജായി .ക്ഷീണമെല്ലാം പമ്പ കടന്നു .. ഭയങ്കര ഉന്മേഷം .വെറുതെയല്ല ക്ഷീണവും ടെൻഷനുമൊക്കെ വരുമ്പോ ഒരു പെഗ്ഗ് കഴിച്ചാ നല്ലതാന്ന് പറയുന്നത് .ഇപ്പഴല്ലെ നുമ്മക്ക് അതിന്റെയൊരു ഇത് മനസ്സിലായത് .
ക്ഷീണം മാറിയതോടെ എഴുതാനുള്ള മൂഡായി .. പിന്നെയങ്ങട് പൊരിഞ്ഞ എഴുത്താർന്നൂട്ടാ .. ഏകദേശം അര മണിക്കൂറൊക്കെ കഴിഞ്ഞ് കാണും, എന്തോ വയറിനുള്ളിൽ ഒരു ഉരുണ്ട് കേറൽ പോലൊരു തോന്നൽ ..
ന്താപ്പോ ഇങ്ങനെ .. ഇത്ര നേരം ഒരു പ്രശ്നവും ഇല്ലാർന്നൂല്ലോ .. പെട്ടെന്നെന്താ ണ്ടായെ 
ഈശോയേ!!! വാള് വെക്കാൻ തോന്നുന്നൂല്ലോ .എഴുന്നേറ്റപ്പോ ശരീരത്തിന് ഒരു ഭാരമില്ലാത്ത അവസ്ഥ പോലെ .ദൈവമേ, പണി പാളിയോ 
പുറത്തേക്ക് കടക്കാനായി നോക്കിയപ്പോ കാല് നിലത്തുറക്കാത്ത പോലെ .എങ്ങിനൊക്കെയോ പുറത്തേക്ക് കടന്ന് അന്തസ്സായി വാള് വച്ചു .ഹൊ ... എന്തൊരു നാറ്റം .. മണമടിച്ചപ്പോ വീണ്ടും ഒന്നൂടെ മാന്യമായി ശർദ്ദിച്ചു .ഇപ്പോ കുറച്ച് സുഖം തോന്നുന്നു .എന്നാലും തലക്ക് വല്ലാത്തൊരു കനം പോലെ .കാഴ്ചക്കും ഒരു മങ്ങൽ പോലെ .. എല്ലാം ഡബ്ബിളായി കാണുന്ന പോലെ .. ചിലതൊക്കെ മുന്നിൽ 3D ഇഫക്റ്റിലും കാണുന്നുണ്ട് .
ഇനി പ്പോ ന്താ ചെയ്യാ .ഹസ്ബന്റ് വരുമ്പഴേക്കും നോർമലായാ മതിയാർന്നു .ദേ .. പിന്നേം വാള് വക്കാൻ തോന്നുന്നു .. ദൈവമേ .. ഒരു ഗ്ലാസ്സ് കള്ള് കുടിച്ചതിന് ഇത്രക്കും ശിക്ഷിക്കണോ😢
ഇത്തവണ വാള് വക്കാനായി പുറത്തേക്ക് കടന്നപ്പോ മതിലിനടുത്തൊരു അനക്കം ... കണ്ണിന്റെ മങ്ങൽ കാരണം വ്യക്തമാവുന്നില്ല ... ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ 3D ഇഫക്റ്റിൽ ഒരു പാമ്പ് മുന്നിൽ .. ഞാൻ അതിനെ സൂക്ഷിച്ച് നോക്കിയപ്പോ അത് ജീവനും കൊണ്ട് ഓടിപ്പോയി .... അടിച്ച് പാമ്പായ എന്നെ കണ്ട് ഒറിജിനൽ പാമ്പ് പേടിച്ചോടി ... ഹ ഹ ഹ പാവം പാമ്പ് .അതിനി ഈ വഴിക്ക് അറിയാതെ പോലും വരുമെന്ന് തോന്നുന്നില്ല .അമ്മാതിരി ഓട്ടമായിരുന്നു എന്നെ പേടിച്ചിട്ട് 
നല്ല സമയത്താണേൽ ഒരു ഞാഞ്ഞൂലിനെ കണ്ടാൽ പോലും Kerala state വിട്ട് ഓടണ ഞാൻ, അന്നേരം അനക്കോണ്ട വന്നാ പോലും കൂളായി ചാറ്റ് ചെയ്തേനെ 😏 അത്രക്കും ധൈര്യമായിരുന്നു അപ്പോൾ 
എന്തായാലും കുറെ കഴിഞ്ഞപ്പോൾ കഴിച്ചതിന്റെ കെട്ട് വിട്ടു .. വാള് വച്ച് വാള് വച്ച് വശംകെട്ടത് മാത്രം മിച്ചം .. ഹസ്ബന്റ് വരുമ്പോഴേക്കും ഒരു വിധം നോർമലായി .അല്ലേൽ ഇതോടെ എന്റെ കാര്യം തീരുമാനമായേനെ .പുള്ളിക്കാരനോട് ഇതേ വരെ ഞാനിക്കാര്യം പറഞ്ഞിട്ടില്ല .. എന്നാലും ആൾക്ക് സംശയം ണ്ട് .കാരണം ബാക്കി കള്ള് എവിടേന്ന് ചോദിച്ചപ്പോ ,നാശായി ഞാനെടുത്ത് കളഞ്ഞൂന്ന് പറഞ്ഞത് ആള് വിശ്വസിച്ചിട്ടില്ലാന്ന് തോന്നുന്നു ..
ഇനി നിങ്ങളായിട്ട് ഇക്കാര്യം പറഞ്ഞ് എന്നെ നാറ്റിക്കരുത് ട്ടോ .. ഇത് മറ്റാരും അറിഞ്ഞിട്ടില്ല ... ആരോടും പറയല്ലേ .. പ്ലീസ്

Sheela Stanly
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo