മൂന്ന് ചെറിയ കഥകൾ
**********************
1..സ്വാതന്ത്ര്യം
**************
പ്രശസ്ത ഡോക്ടറായ അയാളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് അയാൾ കഠിന തടവ് അനുഭവിക്കുകയായിരുന്നു. ഭാര്യയെയോ, മക്കളെയോ, കൂടപ്പിറപ്പുകളെയോ, സുഹൃത്തുക്കളെയോ കാണാൻ കഴിയാതെ ശരിക്കും ഒറ്റപ്പെടൽ എന്താണെന്ന് അയാൾ അനുഭവിച്ചറിഞ്ഞു. മനസ്സിന്റെധൈര്യം ഒന്നുകൊണ്ടു മാത്രം അയാൾക്ക് ഭ്രാന്ത് പിടിച്ചില്ല.ഇന്ന് അയാൾ ആ ഏകാന്ത വാസത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു. വീട്ടിലേക്കെത്തിയ അയാൾ ആദ്യം താൻ കൂട്ടിലടച്ച് ഓമനിച്ചു വളർത്തിയ പക്ഷികൾക്ക് കൂടു തുറന്ന് സ്വാതന്ത്ര്യം നൽകുകയായിരുന്നു...

2...പ്രതീക്ഷ
**************
വിശന്നു പൊരിയുന്ന വയറുമായി അമ്മ സ്വന്തം മകനെ ഊട്ടിയിട്ട് ബാക്കി വന്ന കഞ്ഞിവെള്ളം കുടിച്ച് വയറുനിറയ്ക്കുമ്പോൾ ആ അമ്മയ്ക്ക് ഒരു പ്രതിക്ഷയുണ്ടായിരുന്നു. മകൻ വളർന്നു വലുതായി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ തനിക്കും മൂന്ന് നേരം ഭക്ഷണം കഴിക്കാമെന്നത്. അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമെന്നപോലെ, അമ്മയുടെ പ്രതിക്ഷ തെറ്റിക്കാതെ മകൻ ഒരു നല്ലനിലയിൽ എത്തിച്ചേർന്നു. അവന് പുതിയൊരു ജീവിതവും കൈ വന്നു. ഇപ്പോൾ ആ അമ്മ കൃത്യമായി മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. പക്ഷേ അത് വൃദ്ധസദനത്തിൽ നിന്നാണെന്ന് മാത്രം....

3....കുറ്റബോധം
******************
മനസ്സുരുകി ദൈവത്തിനോട് പ്രാർത്ഥിച്ചിട്ട് ഞാൻ പോക്കറ്റിൽ നിന്നും പത്തുരൂപയുടെ നോട്ടെടുത്ത് മുന്നിലുള്ള കാണിക്കവഞ്ചിയിലേക്ക് നിക്ഷേപിച്ചു. പുറത്തേക്കിറങ്ങപ്പോൾ ഒരു യാചക വിശപ്പ് സഹിക്കാൻ കഴിയുന്നില്ല സാർ വല്ലതും തരണേ എന്ന് പറഞ്ഞു കൊണ്ട് കൈനീട്ടിയത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ നടന്നു പോയി. അമ്പലപ്പറമ്പ് കഴിഞ്ഞ് റോഡിലുള്ള കാണിക്കവഞ്ചിയിലും മടികൂടാതെ നാണയത്തുട്ടുകൾ ഞാൻ നിക്ഷേപിച്ചു. അപ്പോഴാണ് അവിടെ വച്ചിരുന്ന പുതിയൊരു ബോർഡ് ഞാൻ ശ്രദ്ധിച്ചത് "മറ്റുള്ളവന്റെ വിശപ്പും, ദാഹവും മനസ്സിലാകുന്നവരുടെ കൂടെയാണ് ദൈവമുള്ളത്." അത് വായിച്ചഞാൻ കുറ്റബോധത്തോടെ ആ യാചകയെ തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവർ എങ്ങോട്ടോ നടന്നകന്നിരുന്നു.

ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക