മാഷും കുട്ട്യോളും..
########################
വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ ആണ് ഇറങ്ങി നടക്കാം എന്ന് കരുതിയത്..വെയിലിന് കാഠിന്യം തീരെ ഇല്ല ..എന്നാ മഴയും ഇല്ല...
########################
വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ ആണ് ഇറങ്ങി നടക്കാം എന്ന് കരുതിയത്..വെയിലിന് കാഠിന്യം തീരെ ഇല്ല ..എന്നാ മഴയും ഇല്ല...
ഇങ്ങനെയുള്ള കാലാവസ്ഥ ഇവിടെ അപൂർവ്വ മാണ്..മുന്നിലുള്ള കാഴ്ചകൾ എന്നെ അതിശയിപ്പിച്ചു കൊണ്ടേ ഇരുന്നു...ഞാനീ വഴിക്കാദ്യമാണല്ലോ..
റോഡിനിരുവശവും ബാത്തിങ്ടബ് മുതൽ ആട്ടുതൊട്ടിൽ വരെ തങ്ങളുടെ യജമാനന് വേണ്ടി കാത്തിരുപ്പുണ്ട്.
കാറ്റിൽ അലസമായി പാറികൊണ്ടിരുന്ന മുടിയിഴകളെ ഒതുക്കി കൊണ്ടിരിക്കുമ്പോഴാണ് പിറകിൽ നിന്നും അശരീരി പോലെ ..
തല നൂറ്റെണ്പത് ഡിഗ്രി പുറകിലോട്ട്..
സംഗതി സത്യമാണ്...
നമ്മുടെ കെമിസ്ട്രി സാർ അരവിന്ദാക്ഷൻ മാഷ്..
"പൊ ,ക ,സോ, മ ,അ ,സി ,അ ,നി ,ടി ,ലെ ഹൈ ,കോ ,മ സി പ്ലാ, ഗോ..."
"പൊ ,ക ,സോ, മ ,അ ,സി ,അ ,നി ,ടി ,ലെ ഹൈ ,കോ ,മ സി പ്ലാ, ഗോ..."
പൊട്ടാസിയം, കാൽഷ്യം,സോഡിയം,മഗ്നീഷ്യം......
പീരിയോഡിക് ടാബിളിലെ ആൽക്കലൈൻ മെറ്റൽസ് എതോ രീതിയിൽ അറേഞ്ച് ചെയ്തതാ..
പത്തിരുപത് കൊല്ലം കഴിഞ്ഞും ഇതോർമ്മയിൽ നിൽക്കാനുള്ള കാരണക്കാരൻ ആണ് മുന്നിൽ..
എന്താ എന്നൊന്നും ചോദിക്കരുത്..
സാർ എങ്ങനെ ഇവിടെ ഈ സമയത്ത്...
പ്രതീക്ഷിക്കാതെ മാഷെ അവിടെ കണ്ടപ്പോൾ അറിയാതെ വന്ന ചോദ്യമാണ്
ധന്യ അല്ലേ.. മാഷിന്റെ മറുപടി എന്നെ നിരാശ പെടുത്തി കളഞ്ഞു..
കണക്ക് മാഷായ അച്ഛന്റെ പേര് പറഞ്ഞിട്ടും
മാഷിന് എന്നെ ഓർത്തെടുക്കാൻ പറ്റുന്നില്ല ..
മാഷിന് എന്നെ ഓർത്തെടുക്കാൻ പറ്റുന്നില്ല ..
ടെൻത് ബിയിലെ പഠിപ്പിസ്റ് എന്ന ചീത്ത പേര് കിട്ടി ആദ്യ റോയിൽ ഇരിക്കേണ്ടി വന്ന ഹത്യ ഭാഗ്യയായ എന്നെ...
മാഷിന്റെ പിന്നീടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പരസ്പരം ബന്ധിപ്പിക്കാനാവാതെ വേർപെട്ടു കിടന്നു..
പീരിയോഡിക് ടേബിൾ മനഃപാഠമാക്കിയ..
മൂലകങ്ങൾ കൊണ്ട് അമ്മാനമാടുന്ന..
സാറിന്റെ ഓർമ്മകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു..
മെമ്മറി കാർഡ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലെ സാർ എന്റെ മുന്നിൽ കിടന്ന് വിയർത്ത് കൊണ്ടിരിക്കുകയാണ്..
എന്റെ മെമ്മറി ഇരുപത് കൊല്ലം പിറകിലോട്ട് റീ വൈൻഡ് ചെയ്യപ്പെട്ടു..
ടെൻത് ബിയിലെ പാവാടക്കാരിയിലേക്ക്..
ഞങ്ങളുടെ ക്ലാസ് ടീച്ചര് വിജയൻ മാഷാണ്..
അടി പേടി സ്വപ്നമായിരിക്കുമ്പോഴാണ് വിജയൻ മാഷിന്റെ ചൂരലും അത് കൊണ്ടുള്ള തലോടലും ഫേമസ് ആവുന്നത്..
മാഷിന്റെ അടി കിട്ടാൻ ഓരോ കുരുത്ത കേടുകൾ കാട്ടി ഓരോരുത്തരും മുന്നേറി കൊണ്ടിരുന്നു..
.പെൺ പ്രജകളിൽ മുൻപന്തിയിൽ ഹെഡ്മാസ്റ്ററുടെ മകൾ ജയന്തി ആയിരുന്നു..
പെണ്ണായി പിറന്ന ആണ് അതായിരുന്നു ജയന്തി..
പെണ്ണായി പിറന്ന ആണ് അതായിരുന്നു ജയന്തി..
രണ്ടാം പിരിയ ഡ് അരവിന്ദാക്ഷൻ മാഷ്
തേർഡ് ഗ്രൂപ്പ് മൂലകങ്ങളെ കുറിച്ചുള്ള ആദ്യ പാരഗ്രാഫ് വായിച്ചു തുടങ്ങി..മൊട്ടു സൂചി തറയിൽ വീണാൽ കേൾക്കാം..
തേർഡ് ഗ്രൂപ്പ് മൂലകങ്ങളെ കുറിച്ചുള്ള ആദ്യ പാരഗ്രാഫ് വായിച്ചു തുടങ്ങി..മൊട്ടു സൂചി തറയിൽ വീണാൽ കേൾക്കാം..
പെട്ടെന്ന് ഒരു ചെറിയ ശബ്ദം..
പതിവ് ചോദ്യം ചെയ്യൽ തുടങ്ങി..
പതിവ് ചോദ്യം ചെയ്യൽ തുടങ്ങി..
ഫസ്റ്റ് ബെഞ്ചിലെ രാകേഷിനെ എഴുനേറ്റ് നില്പിച്ചിരിക്കുകയാണ്...അവന്റെ തന്തക്ക് വിളിയും തുടങ്ങി മാഷ്...
വിരുതന്മാർ മുൻകൂട്ടി തയ്യാറാക്കിയ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്ത്തിയാക്കി..പതിവുപോലെ നിരപരാധികൾ ത ന്നെ പ്രതികളായി...
ആ പീരീഡ് ബെല്ലും മുഴങ്ങി..ആ വീക്ക് മൊത്തം മൂന്നാം ഗ്രൂപ്പ് മൂലകങ്ങളുടെ ആദ്യ പാരഗ്രാഫിൽ തന്നെ..
മോളെന്താ ഇവിടെ..മാഷിന്റെ ചോദ്യം ഓർമകളിൽ നിന്നുണർത്തി...
ഞാൻ ചുറ്റുപാടും നോക്കി..എനിക്കീ സ്ഥലം പരിചയമില്ലല്ലോ.ഞാൻ എങ്ങനെ ഇവിടെ ..ആരോടോ ചോദിച്ചു നോക്കി അവർ പറയുന്നതൊന്നും എനിക്കും മനസ്സിലാവുന്നില്ല...
പിന്നീടുള്ള അലർച്ച അതി ഭീകരമായിരുന്നു എന്ന് നല്ലപാതിയുടെ പ്രതികരണത്തിൽ നിന്നും മനസ്സിലായി..
എന്റെ ഓർമകളിൽ ആദരവോടെ കടന്നു വരുന്ന എന്റെ പ്രിയപ്പെട്ട അദ്ധ്യാപകർ..
ഒരു അദ്ധ്യാപകൻ ഇങ്ങനെ ആയിക്കൂടാ എന്നതിന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന നല്ല ഉദാഹരണമാണ് അരവിന്ദാക്ഷൻ മാഷ്....
അറിവ് വേണ്ടുവോളമുണ്ടായിട്ടും അത് പകർന്ന് കൊടുക്കാനുള്ള കഴിവും ഉണ്ടായിട്ടും കുട്ടികളിലേക്ക് പൂർണ്ണമായും പകർന്ന് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല....
കുട്ടികളുടെ മനസ്സ് കണ്ടു കൊണ്ട് അവരിലേക്കിറങ്ങി ചെല്ലാൻ ഓരോ അദ്ധ്യാ പകനും പറ്റട്ടെ..
കുട്ടികൾ അദ്ധ്യാപകനിൽ നിന്നും അദ്ധ്യാപകൻ കുട്ടികളിൽ നിന്നും പഠിക്കട്ടെ..
എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനാശംസകൾ....
(കവിതസഫൽ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക