Slider

ഗൾഫ് ജീവിതത്തിന്റെ ഏടുകളിൽ നിന്നും രസകരമായ മറ്റൊരു അനുഭവം .....

0
ഗൾഫ് ജീവിതത്തിന്റെ ഏടുകളിൽ നിന്നും രസകരമായ മറ്റൊരു അനുഭവം .....
ഗൾഫിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് ഒരു പ്രത്യേക ഭാഗ്യമുണ്ടെന്നേ ഞാൻ പറയു ...പുതിയ പുതിയ ജോലിക്കായി ശ്രമിക്കാം , അങ്ങനെ ജോലി കിട്ടിയാലും വലിയ തടസങ്ങൾ കൂടാതെ ഉടൻ ജോലി മാറുകയും ചെയ്യാം..
സ്ത്രീകൾക്കാണ് ഇതിന്റെ ഗുണം ഏറെ , കാരണം അവരുടെ സ്പോൺസർ മിക്കാവാറും ഭർത്താക്കന്മാരായിരിക്കും ......
അങ്ങനെ ഒരു ജോലിയിലിരിക്കെ തന്നെ എനിക്ക് മറ്റൊരു ജോലിക്കുള്ള ഒരു ഇന്റർവ്യൂ കാൾ വന്നു , ഷാർജയിൽ ഇന്റർവ്യൂനായി ചെന്ന ഞാൻ ഒരു നിമിഷം സംശയിച്ചു, ഇനി പിഎസ്‌സി ഇന്റർവ്യൂ എങ്ങാനുമാണോ ഇവിടെ നടക്കുന്നത് എന്നൊരു തോന്നൽ , അത്രക്കുണ്ട് ജനം .... , ഒരു കോളേജിൽ നിന്ന് തന്നെ ഒരു ഗ്രൂപ്പ് ഉദ്യോഗാർത്ഥികൾ എത്തിയിട്ടുണ്ട് അവിടെ ....പിന്നെ വടക്കേ ഇന്ത്യകാർ , പാകിസ്ഥാനികൾ , ഈജിപ്ത്യന്സ് , ഫിലിപ്പൈൻസിൽ നിന്നുള്ളവർ തുടങ്ങിയവരൊക്കെ ഇന്റർവ്യൂനു തയാറായിട്ടുണ്ട് ....
ഒടുവിൽ എന്റെ സമയമെത്തി ... ....കുറച്ചൊക്കെ റ്റെന്ഷന് ഇല്ല എന്ന് പറയാതെ വയ്യ ...അകത്തേക്ക് കയറിയപ്പോൾ ഇന്റർവ്യൂ ബോർഡിലും നീണ്ട നിര ...അഞ്ചു പേര്‌ അങ്ങനെ തയാറെടുത്തിരിക്കുന്നു ...നാലു പുരുഷന്മാരും ഒരു സ്ത്രീരത്‌നവും ...ഇത്രയും പേര് എന്തിനാണ് ഇരിക്കുന്നത് എന്ന എന്റെ സംശയം ഇന്റർവ്യൂ തുടങ്ങിയപ്പോൾ അവസാനിച്ചു ....എന്താണെന്നോ ...ഇവിടെ ഇരിക്കുന്നവർ എല്ലാം ആ കമ്പനിയുടെ പാർട്ണർസ് ആണ്, കുറെ കമ്പനികൾ ഇവർക്ക് സ്വന്തമായിട്ടുണ്ട് , . ...കൂടുതൽ ചോദ്യങ്ങളും ആ സ്ത്രീ രത്നത്തിന്റെ വകയാണ് ...ഞാൻ കൂളായി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ...കൂട്ടത്തിൽ ഒരു പാർട്ണർക്ക്‌ നല്ല വിവരം ലാന്റ്സ്കേപ്പിംഗ് നെ കുറിച്ച് ..ഒരുവിധം ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊക്കെ പുള്ളിയുടെ വകയായിരുന്നു ....അങ്ങനെ ഇന്റർവ്യൂ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, അകത്തു എനിക്ക് നേരിടേണ്ടി വന്ന ചോദ്യശരങ്ങളെ കുറിച്ച് അറിയാനുള്ള ആകാംഷയുമായി പുറത്തുള്ളവർ ...കുറച്ചു നേരം അവരുമായി സംസാരിച്ച ശേഷം മടങ്ങിപ്പോയി ...
ഒരാഴ്ച കഴിഞ്ഞപ്പോൾ അത് സംഭവിച്ചു ..ജോലിയിൽ പ്രവേശിക്കാനായുള്ള ഇമെയിൽ സന്ദേശം ലഭിച്ചു ....ജോലി എന്താണെന്നോ ....ഒരു ലാൻസ്‌കേപ്പിങ് കമ്പനി തുടങ്ങുക ദുബായിൽ ......
അങ്ങനെ ദുബായിൽ ,പുതിയ കമ്പനിയിൽ ജോലി ആരംഭിച്ചു , വിശാലമായ ഒരു മുറിയിലാണ് എന്റെ ഇരിപ്പിടം , ആ മുറിയിൽ തന്നെ കമ്പനിയുടെ അക്കൗണ്ടന്റ്ന്റെ ഇരിപ്പിടവും ....ഇതൊരു ഗ്രൂപ്പ് കമ്പനി ആണെന്ന് അവിടെ ജോലിക്കു പ്രവേശിച്ചു കഴിഞ്ഞാണ് വ്യക്തമായി മനസിലായത് ......നാലു കമ്പനികൾ നിലവിൽ ഉണ്ട് ,
അഞ്ചാമത്തെ കമ്പനി തുടങ്ങാനാണ് എന്നെ വിളിച്ചിരിക്കുന്നത് ....ഏതായാലും ഒന്ന് ശ്രമിക്കാം എന്ന് ഞാനും കരുതി , ആ നീണ്ട നിരയിൽ നിന്നും എന്നെ തെരെഞ്ഞെടുത്തത് അവരുടെ ആത്മവിശ്വാസം കൊണ്ടല്ലേ , അപ്പോൾ ഞാനായിട്ട് പിന്മാറുന്നതെന്തിന് എന്നാണ് ഞാൻ കരുതിയത് .......
അങ്ങനെ ആ പുതിയ ജോലി ആരംഭിച്ചു , കാർ ലിഫ്റ്റിലാണ് അപ്പോഴും യാത്ര ..ഒരു ഹിന്ദിക്കാരന്റെ കാറിൽ, ...അമിതാഭ് ബച്ചന് കൂടുതൽ വയസായാൽ എങ്ങനെയിരിക്കും ...അതാണ് എന്റെ ഡ്രൈവർ , പുള്ളി തന്നെ കാറിന്റെ മുതലാളിയും ...പഴയ ഹിന്ദി സിനിമ ഗാനങ്ങൾ കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രം ആ കാറിൽ കയറിയാൽ മതി , ഒപ്പം ഒന്ന് കൂടി ...കാർ എവിടെ എപ്പോൾ നിൽക്കും എന്ന് പറയാൻ പറ്റില്ല , ക്ഷമയോടെ യാത്ര ചെയ്യാമെങ്കിൽ മാത്രം കയറുക , ദുബായിൽ ഇത്രയും പഴയ വാഹനം ഉണ്ടോ എന്ന് ഞാൻ കൂലംകഷമായി ചിന്തിക്കാൻ തുടങ്ങി , എങ്ങനെ ഈ വണ്ടി യുടെ ലൈസൻസ് വർഷാവർഷം പുതുക്കാൻ സാധിക്കുന്നു ....എങ്കിലും ഈ വണ്ടി ക്ഷമിക്കണം ഈ കാറിലാണ് എന്റെ യാത്ര ......
അങ്ങനെ വിശാലമായ എന്റെ മുറിയിൽ ഇരുന്നു ഞാൻ എന്റെ ജോലി തുടങ്ങി ....പുതിയ കമ്പനിക്കുള്ള പേരുകൾ തെരഞ്ഞെടുക്കൽ പ്രക്രിയ ആരംഭിച്ചു ....മൂന്ന് പേരുകൾ തയാറാക്കി , ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കും എന്ന പ്രതീക്ഷയിൽ ഒപ്പം കമ്പനിയുടെ പ്രൊഫൈൽ തയാറാക്കി , കൂടാതെ കമ്പനി ലോഗോയും ....
മിക്കവാറും ദിവസങ്ങളിൽ ഏതെങ്കിലും ഒരു പാർട്ണർ വിളിച്ചു പ്രോഗ്രസ്സ് അന്വേഷിച്ചു കൊണ്ടും ഇരിക്കും ..
അങ്ങനെ കുറച്ചു കൂടെ ബുദ്ധിമുട്ടുള്ള ജോലിക്കുള്ള തയാറെടുപ്പായി . കമ്പനിക്ക് ആവശ്യമുള്ള മറ്റു സ്റ്റാഫുകളെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം
സ്ക്രീനിംഗ് നടത്തി 8 ക്യാൻഡിഡേറ്റ്സ് നെ തെരെഞ്ഞെടുത്തു പാർട്നെർസ് നു നൽകുക , അവരിൽ നിന്നും 3 എൻജിനീയേർസിനെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശം ....
അങ്ങനെ പത്രത്തിൽ പരസ്യം നൽകി , ഇന്റർവ്യൂ ന്റെ ദിവസം നിശ്ചയിച്ചു .....ആ ദിവസം ഇങ്ങെത്തി .........
ഓഫീസ് ലോബിയിൽ ഇന്റർവ്യൂ നു എത്തിയ ക്യാൻഡിഡേറ്റ്സ് നെ ഒന്ന് കാണാനുള്ള ആകാംക്ഷയിൽ ഞാൻ അവിടെ എത്തി .... എന്നാൽ അവിടെ എത്തിയ ഉദ്യോഗാർത്ഥികൾ എന്നെ ഞെട്ടിച്ചു എന്ന് പറയുന്നതാവും ശരി ..
ഈ കമ്പനിയിലെ ജോലിക്കായി ഞാൻ ഷാർജയിൽ ഇന്റർവ്യൂന് പോയപ്പോൾ അവിടെ കണ്ടുമുട്ടിയവരെല്ലാം ഇവിടെയുമുണ്ട്.. എന്നെ കണ്ടതും അവർക്കു വീണ്ടും അതെ പഴയ ചോദ്യം ....ഇന്റർവ്യൂ എങ്ങനുണ്ട് എന്ന് ..
ഞാൻ ഇവിടെ ഇന്റർവ്യൂ കഴിഞ്ഞു പുറത്തിറങ്ങി എന്നായിരുന്നു അവർ കരുതിയത് ....
എന്റെ മറുപടി ഇങ്ങനെ .....ഞാനാണ് നിങ്ങളെ ഇന്റർവ്യൂ ചെയുന്നത് ....
തികച്ചും അപ്രതീക്ഷിതമായ ഈ മറുപടി അവരുടെ മുഖത്തുണ്ടാക്കിയ വിവിധ ഭാവങ്ങൾ ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസിൽ ഇന്നും മായാതെയുണ്ട് ..
എന്റെ കമ്പനി വിശേഷങൾ കൂടുതൽ അറിയാനുള്ള ആകാംഷ നിങ്ങൾക്കുണ്ടാകും എന്ന് ഞാൻ കരുതട്ടെ ....
അങ്ങനെ പുതിയ കമ്പനി തുടങ്ങാനായി എനിക്ക് ചെയ്യണ്ട ജോലികളൊക്കെ ഏകദേശം പൂർത്തിയായി ........
ഇനി കമ്പനിക്കു ലൈസൻസ് ലഭിക്കണം .............
അതിനായുള്ള കാത്തിരിപ്പു... ...
ഞാൻ കൃത്യമായി ഓഫീസിൽ എത്തും പക്ഷെ എന്ത് ചെയ്യാൻ ..എനിക്ക് ചെയ്യാൻ ജോലിയൊന്നുമില്ല ....എന്റെ ജനാലയ്ക്കൽ നിന്ന് നോക്കിയാൽ കാണുന്നത് വിശാലമായ സബീൽ പാർക്ക് ....അവിടെ പുൽത്തകിടി നിർമിക്കുന്നത് എന്റെ ജനാലയ്ക്കൽ നിന്നാൽ കാണാം ..അത് നോക്കി കാണുക....അതാണ് എന്റെ ഇപ്പോഴത്തെ ജോലി ...........
ഇനി ഈ പുൽത്തകിടി നിർമിക്കുന്നതിനായിട്ടുള്ള മേൽനോട്ടം ഞാനാണോ വഹിക്കുന്നത് എന്നുള്ള സംശയം മാത്രം എനിക്ക് ....കാരണം അത്രയ്ക്ക് കൃത്യമായി ഞാനിതൊക്കെ ജനാലയ്ക്കൽ നിന്ന് നിർവഹി ക്കുന്നുണ്ട്.........
ഇടയ്ക്കു കമ്പനി അക്കൗണ്ടന്റിനെ ഒന്ന് പാളി നോക്കും , പുള്ളിക്ക് ഒരു നാലു കയ്യ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു പോകുന്നു ....അത്രക്കുണ്ട് ജോലി ഭാരം ...ഞാൻ കംപ്യൂട്ടർന്റെ മുൻപിൽ പുഞ്ചിരിച്ചു കൊണ്ട് വെറുതെ ഇരിക്കുന്നതും , ജനാലയ്ക്കൽ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും പുള്ളിക്ക് ഒട്ടും ദഹിക്കുന്നില്ല ...പുള്ളിയുടെ നോട്ടം എനിക്ക് ഇഷ്ടപ്പെടാതെ വരുമ്പോൾ ഞാൻ അങ്ങോട്ട് ഒരു ചോദ്യം ചോദിക്കും ....കമ്പനിയുടെ ലൈസൻസ് കാര്യം എന്തായി ? എപ്പോൾ ശരിയാകും ? ഉടനെയെങ്ങാനും ശരിയാകുമോ ? ...തുരുതുരാ ഉള്ള എന്റെ ഈ ചോദ്യങ്ങൾ പുള്ളിക്ക് ഒട്ടും പിടിക്കില്ല ...പിന്നെ ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് പുള്ളിയുടെ നോട്ടം ഉണ്ടാകില്ല , ആശ്വാസം ...
അങ്ങനെ ഒരു മാസം കഴിഞ്ഞു , രണ്ടു മാസം കഴിഞ്ഞു , ശമ്പളം കൃത്യമായി ലഭിക്കുന്നു ...പക്ഷെ കമ്പനിയുടെ ലൈസൻസ് ഇതുവരെ ശരിയായില്ല ...ഞാൻ പാർട്നെർസ് നെ മാറി മാറി വിളിച്ചു ...ഇങ്ങനെ ജോലിയൊന്നും ചെയ്യാതെ ഓഫീസിൽ ഇരിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു ...എന്നാൽ അവരുടെ മറുപടി എനിക്ക് സന്തോഷമാണോ ദുഖമാണോ നല്കിയതെന്നറിയില്ല ...കുറച്ചു നാള് കൂടെ ഒന്ന് വെയിറ്റ് ചെയ്യണം ലൈസൻസ് ലഭിക്കാൻ ......
ഒരു മാസം കൂടെ കാത്തിരിക്കാം എന്ന് ഞാൻ കരുതി ....
മൂന്നാം മാസവും ലൈസൻസ് ലഭിക്കാനുള്ള കാലതാമസം എനിക്ക് വല്ലാത്ത ബുദ്ധിമുട്ടു ആയിട്ടു തോന്നി ...കൃത്യമായി ലഭിക്കുന്ന ജോലി ചെയ്യാതെയുള്ള ശമ്പളം എനിക്ക് ബുദ്ധിമുട്ട് ആയതിനാൽ അടുത്ത മാസം മുതൽ ഞാൻ ജോലിക്കു വരുന്നില്ല എന്ന് അവരെ അറിയിച്ചു ....
അങ്ങനെ ആ കമ്പനിയിൽ നിന്ന് ഞാൻ സ്വയം വിരമിച്ചു .....
അതെ ...ഇപ്പോഴും എനിക്കറിയില്ല ആ കമ്പനി തുടങ്ങിയോ എന്ന് ???
ആ അക്കൗണ്ടന്റ് ഇപ്പോഴും രണ്ടു കൈയുമായി നാലുപേരുടെ ജോലി ചെയ്യുന്നുണ്ടോ എന്ന് ???
അന്ന് തെരഞ്ഞെടുത്ത എഞ്ചിനീയർമാർ ആരെങ്കിലും അവിടെ ജോലി ചെയ്യുന്നുണ്ടോ എന്ന് ??
ആ ഓഫീസ് കെട്ടിടത്തിന്റെ മുൻപിൽ കൂടി യാത്ര ചെയുമ്പോൾ ഇപ്പോഴും എന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്കു പായും, എത്ര രസകരമായ ഓർമ്മകൾ, അനുഭവങ്ങൾ ..........
****************************************
ബീന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo