Slider

ഒരു പ്രണയം ജനിക്കുമ്പോൾ...

0
ഒരു പ്രണയം ജനിക്കുമ്പോൾ...
പുലരിയുടെ വെള്ളിവെളിച്ചത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പറിയും..
കുഞ്ഞുസുഖമുള്ള തണുപ്പ്..
തെങ്ങോലത്തലപ്പിലൂടെ
നൂഴ്ന്നിറങ്ങി ജനാല വാതിൽക്കൽ വന്നു മുട്ടിവിളിക്കുന്ന വെയിൽച്ചൂട് പുതപ്പിനിടയിലൂടെ വന്നു മുഖത്തുമ്മ വെക്കും..
അനുവാദം ചോദിക്കാതെ അരികിലേക്കു വന്നു കവിളിലും കാതിലും മുത്തമിടുന്ന കുസൃതിക്കാറ്റിന്റെ നിശ്വാസചൂടറിയും..
കുളിർക്കൊള്ളിക്കും ശരിക്കും..
ഉച്ചവെയിൽച്ചൂടിന്റെ പരിഭവമറിയും..
പൊള്ളിക്കുന്ന ചൂട്‌..
നിറം മങ്ങിയ ഓർമ്മകൾ പോലെ
തോന്നിപ്പിക്കുന്ന സായാഹ്ന സൂര്യനെ അടുത്തറിയും..
ചിലപ്പൊഴൊക്കെ അറിയാതൊരു നഷ്ടബോധം തോന്നും..
സന്ധ്യാ സൂര്യന്റെ കുങ്കുമ ചോപ്പിൽ മുഖം ചേർത്തു വെച്ചു കണ്ണടച്ചിരിക്കാൻ തോന്നും..
മനസിൽ വല്ലാത്തൊരു ശാന്തതയാവുമപ്പോൾ..
നിലാവെളിച്ചത്തിൽ എല്ലാം മറന്നിരിക്കാൻ
കൊതിക്കും..
നക്ഷത്രങ്ങൾ കണ്ണുചിമ്മി പുഞ്ചിരിതൂകുന്നുണ്ടാവുമപ്പോൾ..
ഇരുട്ടിന്റെ പുതപ്പിനുള്ളിൽ മയങ്ങുമ്പോൾ
കിട്ടുന്നൊരു സുഖമാവും ആ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ..
അതെ ഒരുപ്രണയം ജനിക്കുമ്പൊൾ പ്രകൃതിയെ അടുത്തറിയുകയാണ്‌..
അല്ല പ്രകൃതി നമ്മോടു ചേർന്നലിയുകയാണ്.

Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo