Slider

മണിമാളിക

0
മണിമാളിക
കവിത
രക്തച്ചുവപ്പുള്ള പൂക്കൾവിരിയുന്ന
അട്ടഹാസത്തിന്റെ തിരകളടിക്കുന്ന
മുറ്റംനിറയെ കരിങ്കല്ലുകൾ പാകിയ
കൂറ്റൻമതിലിന്റെ അപ്പുറമുണ്ടൊരു
പുറമെനിറംതേച്ച
മണിമാളിക
പൊന്നും പണവും മാത്രം കൂട്ടിനുള്ള
തമ്പ്രാക്കൾ വാഴുന്ന മണിമാളിക
ഞാനെന്ന ഭാവന നട്ടുവളർത്തീട്ട്
മുറ്റംനിറയെ അതിനെപടർത്തിട്ട്
മെല്ലെയാവീടിന്റെ ജാലകപാളിയിൽ
വള്ളികൾ കയറി തളിർത്തിട്ടുപൂത്തപ്പോൾ
ആഹ്ലാദത്തോടെയാ വീട്ടിലെല്ലാവരും
ആരൂക്ഷഗന്ധത്തെ സ്വീകരിച്ചു
മഴപോലും നനയാതെ മൂടിപ്പുതപ്പിച്ച
മണിമാളികക്കിന്ന് വീർപ്പുമുട്ടൽ
ദാഹജലത്തിനായ് നാവ് നീട്ടീടുന്നു
തളർന്ന ഇലകളും വരണ്ടമണ്ണും
കാറ്റുപോലുമാ വീടിന്റെ മുറ്റത്ത്‌
അനുവാദംമേടിക്കാൻ കാത്തുനിന്നു
രക്തകറകൊണ്ട് തുരുമ്പിച്ചവാളുകൾ
തെറ്റുപറഞ്ഞു ശീലിച്ചനാവുകൾ
ഒരിക്കലും കുനിയാത്ത
ഉയർന്നശിരസിലോ
വാർദ്ധക്യം പോരാടി ജയിച്ചകാലം
ഇരുട്ടിനെ മെല്ലെ ഭയന്നുതമ്പ്രാൻ
നിഴലുകൾ എന്തോ മൊഴിഞ്ഞുവല്ലോ
വിറയ്ക്കുന്ന കൈയിൽ ചിരിച്ചു ദാഹജലം
നാവിലോ എത്താൻ കഴിയാതെപോയ്
ഭാഗംചെയ്ത പണച്ചാക്കുമായി
കൂടെപ്പിറപ്പുകൾ വഴിയൊഴിഞ്ഞു
അന്നത്തെ രാത്രി അനുവാദമില്ലാതെ
ഒരു കൊടുംകാറ്റുവന്നടി ച്ചിട്ടുപോയി
തുമ്പികൈ വണ്ണത്തിൽ
പെയ്തൊടുങ്ങി പല മേഘകീറുകൾ
അന്നുരാത്രി
സപ്രമഞ്ചത്തിന്റെ അറ്റത്തു പുലർക്കാലേ
തമ്പ്രാന്റെ ദേഹം കിടന്നിരുന്നു
ദാഹം ശമിക്കാത്ത നാവും പുറത്തിട്ട്
പേടിച്ച ഭാവത്തിൽ കണ്ണും തുറന്നിട്ട്‌
ശൂന്യമാം രണ്ട് കൈപ്പത്തിയും കാണിച്ച്
കുനിഞ്ഞ ശിരസോടെ വല്യതമ്പ്രാൻ
............
ബലിച്ചോറുമായിന്നും തമ്പ്രാന്റെ തലമുറ
കർക്കിടവാവിൽ ഉദിക്കാറുണ്ട്
കൈകൊട്ടി ഇത്രയും കാലം വിളിച്ചിട്ടും
ബലിക്കാക്ക അവിടേയ്ക്ക് എത്തിയില്ല
മോക്ഷം കിട്ടാത്തൊരു ആത്മാവ് വാഴുന്ന കൂറ്റൻമതിലുള്ള മണിമാളിക................
. Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo