ചിലന്തി.
--------------
മദാലസയായി ഒരുങ്ങി നിൽക്കുമ്പോൾ സ്വന്തമാക്കി ഓമനിക്കാൻ തോന്നുന്ന
നീ തന്നെയാണ് എൻ്റെ സ്ത്രീ സങ്കൽപ്പം.
എൻ്റെ രതിചിന്തകളിലും കാമുകഭാവനയിലും എല്ലാം തികഞ്ഞ അംഗലാവണ്യത്തോടെ,
രൂപഭംഗിയോടെ നീ
നിന്നെ മാത്രമേ ഞാൻ കാണുന്നുള്ളു. മനസ്സുനിറയും വരേ ചുംബിച്ച് വിവശയാക്കി എൻ്റെ കൈവിരലുകളുടെ തബലപ്പെരുക്കങ്ങളാൽ നിയന്ത്രിതമായ നിൻ്റെ മേനിയിൽ പുക്കൾ വിടരുന്നതും സുഗന്ധം പരക്കുന്നതു മാസ്വദിച്ച് ഈർപ്പമണിഞ്ഞു നീ ദാഹിക്കുമ്പോൾ ഭ്രാന്തമായ ആവേശത്തോടെ ഒരു യാഗാഗ്നി പോലെജ്വലിച്ചുയർന്ന്
നിൻ്റെ നിശ്വാസങ്ങൾ മഴമുകിലായ് മാറുമ്പോൾ ആണിൻ്റെ പൗരുഷത്തിൽ പുളകിതയായി നീ സ്വയം മറക്കുമ്പോൾ, ജൻമസാഫല്യത്തോടെ പുതിയ ഉയിരിനുറവതീർക്കുമ്പോൾ ഞാനെന്ന സത്വം നിന്നിലടിയറവു പറഞ്ഞ്
നിൻ്റെ പാദങ്ങളെ ചുംബിച്ച് നിർവൃതിയടയുകയാണ്.

എന്നാൽ
ജീവിതത്തിൻ്റെ സകല ഭാരവും പേറി അവസാനം
നടന്നു തളർന്നുവീഴുന്നൊരെന്നെ കുറിച്ചാർക്കും പറയാനില്ല.
പാടാനും പറയാനും
കവിത രചിക്കാനും
നിനക്ക് എത്രയോ പേർ.
സകലതും നിനക്കു മുന്നിൽ അടിയറ വെച്ച് നിൻ്റെ മുന്നിൽ യാചനയോടെ
ഒരു പട്ടിയെപ്പോലെ
അനുസരണയോടെ വാലാട്ടി
കുടുംബമെന്ന മഹാകാവ്യത്തിൻ്റെ
പൂർത്തികരണത്തിന്നായ് മെയ്മറന്നദ്ധ്വാനിച്ച് വീണടിയുന്ന,
ഒരു വെളിച്ചത്തിനു ചുറ്റും പറന്നടുക്കുന്ന പാറ്റകൾ പോലെ ഞങ്ങൾ,
എല്ലാവിരൽ ചൂണ്ടലിനും നെഞ്ചുവിരിച്ച് സംരക്ഷിച്ച് അവസാനം വീണടിയുമ്പോൾ ഒരു ചുവരിലിലെ ചിത്രത്തിനു പോലും ഒരു തലമുറക്കപ്പുറം ആയുസില്ലാതെ,നേരത്തേ സ്വർഗ്ഗത്തിലിടം തേടുന്നു പുരുഷാരം.

സകല ആരോഗ്യവും നിൻ്റെ വ്യത്യസ്ഥ ഭാവങ്ങൾക്കു സംരക്ഷണമേകി മരിച്ചു വീഴുന്നതിനുസാക്ഷിയായ് ജീവിച്ചിരിക്കുന്നു, ആയിരക്കണക്കിന് വിധവമാർ
എന്ന നഗ്ന സത്യം .
Babu Thuyyam.
16/09/17.
എന്ന നഗ്ന സത്യം .
Babu Thuyyam.
16/09/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക