Slider

#ഏട്ടത്തിയമ്മ

0
""" ഹരിയേട്ടാ ഏട്ടത്തിയമ്മയെ ഏഴാം മാസത്തിൽ വിളിച്ചുകൊണ്ടു പോകുന്ന ചടങ്ങ് നടത്തണ്ടെ...അമ്മ കൂടി മരിച്ച സ്ഥിതിക്ക് എങ്ങനെയാ നടത്തുക""""
""" എനിക്കറിയില്ല മാളൂട്ടി..ഏട്ടത്തിക്കും ഏട്ടനും നല്ല സങ്കടമുണ്ട്"""
""" ഏട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ എന്നെ വഴക്കു പറയരുത്"""
""" എന്താണെന്നു വെച്ചാൽ പറയ്"""
""" ഞാൻ എന്റെ അച്ഛനും അമ്മയോടും പറഞ്ഞു..ഏട്ടത്തിയമ്മയെ എന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാം.അവിടെ ആകുമ്പോൾ അമ്മ സഹായത്തിനുണ്ടാവും.കുറച്ചു നാളുകൂടി കഴിഞ്ഞു ഞാനും കൂടി പോകാം.അമ്മക്കും ഏട്ടത്തിക്കും സന്തോഷമാകും"""
""" മാളൂട്ടി നിന്നോടു ഞാനെങ്ങനെയാ ഈ നല്ല മനസിനു നന്ദി പറയണ്ടത്"""
""" അരുത്...ഏട്ടാ അങ്ങനെ പറയരുത്..ഭർത്താവിന്റെ ജീവന്റെ പാതിയാണു ഭാര്യ..ഏട്ടന്റെ വിഷമം എന്റെ കൂടിയല്ലേ.ഇവിടെയൊരു സങ്കടം വരുമ്പോൾ ഞാനും കൂടി അതിനു പരിഹാരം കാണനല്ലേ ശ്രമിക്കേണ്ടത്..എനിക്ക് ഒരു കൂടപിറപ്പില്ല..എനിക്ക് അതിന്റെ വിഷമം തീർത്തെ മനുവേട്ടനും ഏട്ടത്തിയമ്മയും കൂടിയാണ് """
മാളു നിശ്ബ്ദമായി ഒന്നു തേങ്ങി
മാളൂട്ടിയുടെ സങ്കടം ഹരിയേറ്റു വാങ്ങുകയായിരുന്നപ്പോൾ"""".
പുലർച്ചെ തന്നെ മാളൂട്ടി എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം ചെയ്തു തീർത്തു
അനുവിനു വയ്യാതായതിൽ പിന്നെ മാളൂട്ടിയാണു ജോലികളെല്ലാം ചെയ്യുന്നത്..അതവൾക്കു വലിയ സന്തോഷമാണു
സഹോദരങ്ങൾ ഇല്ലാതിരുന്ന മാളൂട്ടിക്കു മനുവും അനുവും സ്വന്തം ഏട്ടനും ചേച്ചിയുമായിരുന്നു മാളൂട്ടിക്കു
""" ഏട്ടത്തി ചായ""
മാളൂട്ടി അനുവിന്റെ വാതിലിൽ മുട്ടി വിളിച്ചു
അനു വാതിൽ തുറന്നു രണ്ടു പേർക്കുമുളള ചായ വാങ്ങി
"""" ഏട്ടത്തി അച്ഛനും അമ്മയും ഇന്നു വരും.വേഗം കുളിച്ചു ശരിയാകൂ"""
""" മോളേ ഞാൻ നിന്നോടു എങ്ങനെ നന്ദി പറയും ഈ കാണിക്കുന്ന സ്നഹത്തിനു"""
""" എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയല്ലേ ചെയ്യണ്ടത്.എന്റെ ചേച്ചിയല്ലേ പിന്നെന്തിനാ നന്ദി""""
""""ഞാൻ റെഡിയാകാം പെട്ടന്നു തന്നെ..മനുവേട്ടനെയൊന്ന് വിളിച്ചുണർത്തി ചായ കൊടുക്കട്ടെ"""
മാളൂട്ടി ഹരിക്കും ചായ പകർന്നു നൽകി
പത്തുമണി കഴിഞ്ഞപ്പോൾ മാളൂട്ടിയുടെ അച്ഛനും അമ്മയും കൂടി അനുവിനെ കൂട്ടിക്കൊണ്ടു പോകാൻ വന്നു
""" ഇപ്പോൾ തന്നെ താമസിച്ചു മോളെക്കൊണ്ടു പോകാനായി.അവിടെ അടുത്ത് തന്നെ നല്ലൊരു ഹോസ്പിറ്റലുണ്ട് .നമുക്കവിടെ ഇനി അനൂനെ കാണിക്കാം"""
മാളൂട്ടിയുടെ അമ്മ പറഞ്ഞു
ഉച്ചയോടു കൂടി അനുവിനെയും കൂട്ടി അവർ പോയി
മനുവിന്റെ കാര്യങ്ങൾക്ക് ഒരുമുടക്കവും വരാതിരിക്കാൻ മാളൂട്ടി പ്രത്യേകം ശ്രദ്ധിച്ചു
കൂടപ്പിറില്ലാത്തവർക്കേ അതിന്റെ വിഷമം അറിയൂ
ഇവിടെ വന്നതിനുശേഷം കൂടപ്പിറപ്പുകൾ ഇല്ലാതെ വന്നതിന്റെ വിഷമം മാറിയത്
പലരും ചോദിച്ചിട്ടുണ്ട്
രണ്ടുപേരും കൂടിയെങ്ങനെ ഒരു വീട്ടിൽ ഇത്രയും നാളും ഒരുമിച്ച് ജീവിക്കുന്നത് എങ്ങനെയാ.എന്താ ഇതിന്റെ രഹസ്യം
ചോദിച്ചവരോടെല്ലാം എനിക്കൊന്നേ പറയാനുണ്ടായിരുന്നുളളൂ
എവിടെ പരസ്പര സ്നേഹവും വിശ്വാസവുമുണ്ടോ അവിടെ സന്തോഷമായി ജീവിക്കാനാവും..ഞങ്ങളുടെ വീട്ടിലെ സ്നേഹത്തിന്റെ രഹസ്യവും ഇതുതന്നെ
ഏട്ടത്തിയമ്മയെ മൂന്നുനേരവും വിളിച്ചു മാളൂട്ടി സുഖവിവരങ്ങൾ തിരിക്കി കൊണ്ടിരുന്നു
പ്രസവ സമയം ആയപ്പോഴേക്കും മാളൂട്ടി അവരുടെ വീട്ടിലേക്കു പോയി
പിന്നീട് വീട്ടിലെ കാര്യങ്ങളെല്ലാം മനുവും ഹരിയും കൂടി ചെയ്തു തീർത്തു
ഇടക്കിടെ മനുവും ഹരിയും കൂടി മാളൂട്ടിയുടെ വീട്ടിൽ പോകുകയും ചെയ്തു
അനുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഹരിയും മനുവും മാളൂട്ടിയുടെ വീട്ടിൽ തങ്ങി
അനു ഒരു ആൺകുഞ്ഞിനു ജന്മം നൽകി
കുഞ്ഞിനു മീരവ് എന്ന് നാമകരണം ചെയ്തു
മൂന്നു മാസത്തിനു ശേഷം അനുവിനെ വിളിച്ചു കൊണ്ടു വന്നു
മീരവിന്റെ വരവോടെ വീട് ശരിക്കും ഉണരുകയായിരുന്നു
അവന്റെ കളിചിരിയും കരച്ചിലുമെല്ലാം അവിടെ നിറഞ്ഞു നിന്നു
മാളൂട്ടിക്ക് മീരവ് എന്നുവെച്ചാൽ ജീവനാണു
കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനായി മാളൂട്ടി സമയം കണ്ടെത്തിയിരുന്നു
അനുവും മാളൂട്ടിയും മീരവും കൂടി വീട് ശബ്ദമുഖിതരമാക്കി കൊണ്ടിരുന്നു
മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു
പെട്ടന്നൊരു ദിവസം മാളൂട്ടി തല കറങ്ങി വീണു
ഹോസ്പിറ്റൽ മനുവും അനുവും കൂടി കൊണ്ടുപോയി കാണിച്ചു
പുതിയൊരു സന്തോഷ വാർത്ത കൂടി അവരെ തേടിയെത്തി
മാളൂട്ടി ഗർഭിണിയാണ്
മാളൂട്ടിക്കായി ഇഷ്ടമുള്ള ഭക്ഷണവും മറ്റും ഒരുക്കി അനു അവളെ നിർബന്ധിച്ചു കഴിപ്പിച്ചു
അവൾ കഴിക്കാൻ മടിച്ചാൽ അനുവാരി കൊടുക്കും
""" അതേ ഭക്ഷണം നല്ലതായി കഴിച്ചാലേ കുഞ്ഞിനു ആരോഗ്യമുണ്ടാവൂ..മീരവിന്റെ അനിയത്തിക്കുട്ടി സുന്ദരിയായിരിക്കണം"""
""" ആഹാ ..ഏട്ടത്തിയമ്മ ഇപ്പോഴേ തീരുമാനിച്ചോ പെൺകുഞ്ഞാണെന്ന്..കൊളളാലൊ"""
""" എന്റെയൊരു ആഗ്രഹം പറഞ്ഞതാ മോളേ...ആണായാലും പെണ്ണായാലും നമ്മുക്കു രണ്ടു പേരെയും നല്ലതായി കിട്ടിയാൽ മതീ ട്ടൊ..ഞാനൊരു പാടു നേർച്ചകൾ നേർന്നിട്ടുണ്ട്.എന്റെ മാളൂട്ടിക്കും കുഞ്ഞിനുമായി"""
ഏട്ടത്തിയമ്മേയെന്നു വിളിച്ചു അനുവിന്റെ ചുമലിലേക്കു അനു ചാഞ്ഞു
മാസങ്ങൾ അതിശീഘ്രം കടന്നു പോയി
മാളൂട്ടി ഒരു പെൺകുഞ്ഞിനു ജന്മം നൽകി
""" ഏട്ടത്തിയമ്മയുടെ ആഗ്രഹം പോലെ പെൺകുഞ്ഞാ ട്ടാ.."""
മാളൂട്ടിയുടെ മറുപടിയിൽ അനുവൊന്ന് പുഞ്ചിരിച്ചു
""" എനിക്കു രണ്ടുപേരെയും ജീവനോടെ കിട്ടിയല്ലോ അതുമതി"""
കുഞ്ഞിനെവൾ വാരി നെഞ്ചോട് ചേർത്തു പിടിച്ചുമ്മ നൽകി
മീരവിന്റെ അനിയത്തി മീരജയെന്നു പേരും നൽകി
രണ്ടു കുഞ്ഞുങ്ങളുടെയും ബഹളങ്ങളാൽ ഹരിഭവനം രാത്രിയിലും പകലിനു തുല്യമായി
ഇന്നുമവർ പരസ്പര സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിക്കുന്നു
പരസ്പരം ബഹുമാനിച്ചു കൊണ്ട്
രക്തബന്ധങ്ങൾക്കിന്നും പവിത്രമായൊരു സ്ഥനമുണ്ടെന്നു തെളിയിച്ചു കൊണ്ട് """"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo