Slider

അഡോപ്ഷൻ പുണ്യമാണ്

0
ഞാൻ ഇന്ന് സന്തോഷവതിയാണ്. ഇന്ന് ഞാൻ എന്റെ അമ്മയുടെ മുഖത്ത് നോക്കി ആദ്യമായ് അമ്മെ എന്ന് വിളിച്ച ദിവസമാണ്
അമ്മയുടെ സന്തോഷം ഒന്ന് കാണെ ണ്ടതായിരുന്നു..എന്നെ എടുത്തു പൊക്കി ഉമ്മകൾ കൊണ്ട് മൂടി. അച്ഛന്റെ അടുത്തേക്ക് പറക്കുകയായിരുന്നു
അച്ഛനും തന്നു ഉമ്മ.
ഇന്നെനിക്കു എല്ലാം ഉണ്ട്.എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സുഖ സൗകര്യങ്ങളും, ഉയർന്ന വിദ്യാഭ്യാസ സൗകര്യങ്ങളുടെയും പ്രതീകമായി എന്റെ അച്ഛനും അമ്മയും കൂടെ ഉണ്ട്
ഇതൊന്നും ഇല്ലാത്തിടത്തുന്നു ആണ് ഞാൻ വന്നത്. എന്റെ പെ്റ്റമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഒരു മാംസ പിണ്ഡമായി രൂപമെടുക്കുമ്പോൾ അമ്മ അത്തറിഞ്ഞിട്ട് ഉണ്ടായിരുന്നില്ല
എന്റെ അമ്മക്ക് അത് മനസിലാക്കാൻ ഉള്ള പ്രായം ഇല്ലായിരുന്നു എന്ന് തോന്നുന്നു..അമ്മ വെറും പതിനാറു കാരി ആയിരുന്നല്ലോ
എനിക്ക് ജന്മം തന്ന പിതാവ് എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവു ആണ്
പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് പ്രസവിച്ചു കിടക്കുന്ന ചേച്ചിക്ക് സഹായത്തിനു പോയതായിരുന്നു എന്റമ്മ.
എപ്പോഴും ചുവന്ന കണ്ണുകളും മദ്യത്തിന്റെ മണവും ഉള്ള ചേച്ചിയുടെ ഭർത്താവു അമ്മയെ കീഴടക്കിയിട്ടു പറഞ്ഞാൽ ചേച്ചിയെ കൊന്നു കളയും എന്ന് ഭീഷണി പെടുത്തി
പാവം എൻറെ അമ്മ. അന്നൊരുപാട് കരഞ്ഞു.
മാസങ്ങൾ കഴിഞ്ഞു പ്ലസ് വണ്ണിൽ ചേർന്ന അമ്മ സ്കൂളിൽ തല കറങ്ങി വീണപ്പോൾ ആണ് ടീച്ചർസ് അമ്മയെ എടുത്തു കൊണ്ട് ആശുപത്രിയിൽ എത്തിച്ചു.
അവിടുത്തെ ഡോക്ടർസ് ആണ് അമ്മയുടെ വീട്ടുകാരെ അറിയിച്ചതു എനിക്കമ്മയുടെ വയറ്റിൽ അഞ്ചു മാസം പ്രായം ആയെന്നു
അന്നമ്മയെ മുത്തച്ഛൻ ഒരുപാടു തല്ലി. ഇടയിൽ കയറിയ മുത്തശിക്കുംകിട്ടി തല്ല്
വിവരം അറിഞ്ഞു അമ്മേടെ ചേച്ചിയും ഭർത്താവും പാഞ്ഞു വന്നിരുന്നു
കുടുംബത്തിന്റെ മാനം കളഞ്ഞവൾ എന്ന് ചേച്ചി അമ്മയോട് ആക്രോസിക്കുന്നുണ്ടായിരുന്നു.
ഞാൻ പേടിച്ചു അമ്മയുടെ വയറ്റിൽ ചുരുണ്ടു കൂടി
ചേച്ചിയുടെ ഭർത്താവു ആകട്ടെ സത്യം പറഞ്ഞാൽ നിന്റെ ചേച്ചി കുഞ്ഞിനേയും എടുത്തു കിണറ്റിൽ ചാടും എന്ന് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തി
ഓടുവിൽ കുറ്റം വീട്ടിലെ ഡ്രൈവറുടെ തലയിൽ കെട്ടി വെക്കപ്പെട്ടു
പിന്നീടങ്ങോട്ട് എന്നെ എങ്ങനെ കൊല്ലാം എന്നതിന് ഉള്ള ചർച്ചകൾ ആയിരുന്നു
എന്റെ അമ്മയുടെ അഭിപ്രായങ്ങൾ ആരും ചോദിച്ചില്ല. രാത്രി അമ്മയെയും കൂട്ടി എല്ലാവരും ബാംഗ്ലൂർ പോകാനും അമ്മയുടെ വീടും സ്കൂളും മാറാനും തീരുമാനിച്ചു
പാവം എന്റമ്മ കരയുന്നുണ്ടായിരുന്നു. എന്നെ ഓർത്തണോ ആവൊ...അതോ അമ്മയുടെ വിധിയെ ഓർത്തോ
ബാംഗ്ലൂരിൽ ഒരാശുപത്രിയിൽ അമ്മയും കൊണ്ട് അവർ പോയി. ഞാൻ ഭയന്ന് അമ്മയുടെ വയറിനുള്ളിൽ തിരിഞ്ഞു മറിഞ്ഞു കിടന്നു
കത്തിയും കത്രീകയും ഇപ്പൊ വരും , എന്നെ പലതായി കണ്ടിക്കും
എന്നാൽ പരിശോധിച്ച ഡോക്ടർ മാസങ്ങൾ അധികം ആയതിനാലും , അമ്മയുടെ ആരോഗ്യ നില മോശമായതിനാലും അബോർഷൻ സാധ്യമല്ലെ എന്നറിയിച്ചു
ഞാൻ അന്ന് വീണ്ടും കിടന്നു ഉറങ്ങി. എന്നാൽ അമ്മയുടെ വീട്ടിൽ ആരും അന്നുറങ്ങി ഇല്ല
എന്നെ പ്രസവിച്ചു ഉപേക്ഷിച് പോരാൻ തീരുമാനം ആയി
മാസങ്ങൾക്കു ശേഷം എന്റമ്മ വേദനിച്ചു പിടഞ്ഞു നിലവിളിച്ചു എനിക്ക് ജന്മം നൽകി
ബ്ലീഡിങ് കൂടുതൽ ആണ് എന്ന് പറഞ്ഞു ആരൊക്കെയോ ഓടി കൂടുന്നതിനിടയിൽ എന്നെ ആരോ വെളിയിലേക്ക് മാറ്റി
പിന്നെ ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല
പിന്നെ ഒരു അനാഥാലയത്തിൽ ആയിരുന്നു ഞാൻ
ഇബിടുന്നാണ് നാൽപതു കഴിഞ്ഞ ഡോക്ടർസ് ആയ എന്റെ ഇപ്പോഴത്തെ അച്ഛനും അമ്മയും എന്നെ കൂട്ടി കൊണ്ട് വരുന്നത്
ഇന്നെനിക്കു എല്ലാമുണ്ട്. എന്നാൽ എന്റെ അമ്മ ജീവനോടെ ഉണ്ടോ എന്നെനിക്കു അറിയില്ല
എവിടെയെങ്കിലും അമ്മ സുഖമായി ഇരിക്കണമെ എന്നു മാത്രമാണ് എന്റെ ആഗ്രഹം. ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ലെങ്കിലും
അഡോപ്ഷൻ പുണ്യമാണ്
Sabaries RK Kjipmer


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo