===അവധിക്കാലം - ഒരു യാത്രാ വിവരണം ===
-------------------------------------------
പതിവിനു വിപരീതമായി അവധിക്കാലത്തിന്റെ നീട്ടം അല്പം കുറവായിരുന്നു. പതിനഞ്ചു ദിവസത്തിനു പകരം പത്തേ കിട്ടിയുള്ളൂ. എന്നാലും കുഴപ്പില്ല. അടിച്ചു പൊളിക്കണം. ഒറ്റ അജണ്ടയെ മനസ്സിൽ ഉണ്ടായുള്ളൂ.
അടിച്ചു പൊളി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് തന്നെ തുടങ്ങി. എമിഗ്രേഷൻ കൗണ്ടറിൽ പാസ്പോര്ട്ട് പരിശോധിച്ച ഉദ്യോഗസ്ഥൻ ആദ്യത്തെ പാര പണിതു.
"എടോ, ഇതിൽ ഞാൻ എവിടെ സ്റ്റാമ്പ് ചെയ്യും. ഒറ്റ പേജിലും സ്ഥലമില്ലല്ലോ"
"അത് പിന്നെ.. സാറേ.."
അയാൾ കഷ്ടപ്പെട്ട് ഒരു ഇടം കണ്ടു പിടിച്ചു സ്റ്റാമ്പ് ചെയ്തു.
"ഇതും കൊണ്ട് താൻ തിരിച്ചു പോവാമെന്ന് കരുതണ്ട. വേഗം പോയി പാസ്പോര്ട്ട് മാറ്റിക്കോ"
"സാറേ.. അതിനു ഞാൻ പത്തു ദിവസത്തെ ലീവിന് വന്നതാ, സമയം കിട്ടൂല"
"ഇതിനൊക്കെ ഒരാഴ്ച മതിയെടോ.. താൻ ഇന്ന് തന്നെ പോയി പരിപാടി തുടങ്ങിക്കോ. അല്ലെങ്കിൽ തിരിച്ചു പോവാൻ പറ്റില്ല കേട്ടോ"
തിരിച്ചു പോവുമ്പോൾ ഒറ്റക്കല്ല. അവധികാലം കഴിഞ്ഞു തിരിച്ചു പോവുന്ന കുടുംബം കൂടെ ഉണ്ടാവും. ടിക്കറ്റ് നീട്ടിയാൽ പോക്കറ്റ് കാലിയാകും. പിള്ളേരുടെ സ്കൂൾ തുറക്കും മുൻപ് എത്താനും പറ്റില്ല. പാസ്പോര്ട്ട് മാറ്റി എടുക്കുക തന്നെ വഴി.
ഡ്യൂട്ടി പെയ്ഡ് ഇൽ നിന്നും കുപ്പി വാങ്ങുമ്പോൾ എന്റെ ചിന്ത മുഴുവൻ പൊളിഞ്ഞു പാളീസായ ആദ്യ ദിവസത്തെ പ്ലാനിൽ ആയിരുന്നു.
'എത്തിയ ദിവസം എങ്ങും പോവില്ല. കുറെ ഉറങ്ങണം, ചുമ്മാ മടി പിടിച്ചു ഇരിക്കണം, പിന്നെ പറമ്പിലും തൊടിയിലും ഒക്കെ നടക്കണം' ഇതായിരുന്നു പ്ലാൻ.
വീട്ടിൽ എത്തിയപാടെ കുളിച്ചു വൃത്തിയായി ഉറക്കച്ചടവോടെ ഇറങ്ങി. അടുത്തുള്ള 'അക്ഷയ സെന്ററിൽ' ചെന്നപ്പോ പാസ്പോര്ട്ട് പുതുക്കാനുള്ള ഫോം ഒക്കെ ഓൺലൈൻ വഴി ഫിൽ ചെയ്തു പാസ്പോര്ട്ട് ഓഫിസിൽ നിന്നും ഓൺലൈൻ വഴി തന്നെ അടുത്ത ദിവസത്തെ അപ്പോയ്ന്റ്മെന്റ് എടുത്തു തന്നു. കണക്കുകൾ വീണ്ടും തെറ്റി. രണ്ടാം ദിവസവും സ്വാഹാ. കൂട്ടുകാരോടൊപ്പം കള്ള് കുടി ആയിരുന്നു ഒറിജിനൽ പ്ലാൻ.
പിറ്റേന്ന് വിജയകരമായി പാസ്പോര്ട്ട് പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആലോചിച്ചു. പോയ സമയം തിരിച്ചു പിടിക്കാൻ പറ്റില്ല. നോ പ്രോബ്ലം. 'ബാക്കി ഉള്ള എട്ടു ദിവസം തകർക്കണം'
അന്ന് രാത്രി കിടക്കുമ്പോൾ പതിവില്ലാതെ ഒരു "ചേട്ടാ" വിളി.. സാധാരണ എടാ പോടാ ഒക്കെ ആണല്ലോ.. ഇതെന്താ ഒരു "ചേട്ടാ"! വരാൻ പോവുന്ന ദുരന്തത്തെ ഞാൻ മുന്നിൽ കണ്ടു.
"ചേട്ടാ എനിക്ക് തിരിച്ചു ചെന്നാൽ ഇടാൻ ഒരു നല്ല ഡ്രസ്സ് പോലും ഇല്ല. നാളെ നമുക്ക് ഷോപ്പിംഗ് പോയാലോ, പിന്നെ ഓണം വരല്ലേ. എല്ലാർക്കും ഡ്രസ്സ് എടുക്കാം"
ഞാൻ മിണ്ടിയില്ല. പറ്റില്ല എന്ന് പറഞ്ഞാൽ പ്രശ്നം ഒന്നും ഇല്ല. കഴിഞ്ഞ ആഴ്ച അവൾ ഒറ്റയ്ക്ക് പോയി ഷോപ്പിംഗ്പ ചെയ്തേ ഉള്ളു. പക്ഷെ, ഇതിപ്പോ ഞാൻ വേണ്ടാ എന്ന് പറഞ്ഞാൽ ദുബായിൽ തിരിച്ചു ചെന്ന് എന്തെങ്കിലും കാര്യത്തിന് പുറത്തു പോവാൻ തയ്യാറാവുമ്പോ ഒക്കെ ഡയലോഗ് കേൾക്കണം "അന്ന് ഞാൻ പറഞ്ഞതല്ലേ, എനിക്ക് പുതിയ ഡ്രസ്സ് ഒന്നും ഇല്ലാന്ന്. ഇപ്പൊ ഉള്ളതൊന്നും കേറുന്നില്ല, നിങ്ങ പൊയ്ക്കോ..ഞാൻ ഒന്നും വരുന്നില്ല"
ഒരു വർഷം ആവർത്തിച്ചു ഇതേ ഡയലോഗ് കേൾക്കണം. അതിലും ഭേദം നാളെ ഷോപ്പിംഗ് ആണ്.
"ആയിക്കോട്ടെ.. അതിനെന്താ" ഞാൻ ഉള്ള സ്നേഹം മുഴുവൻ പുറത്തെടുത്തു പറഞ്ഞു. ഉള്ളിൽ കയ്യീന്ന് പോയ മൂന്നാം ദിനം പ്ലാൻ ആയിരുന്നു. 'രാവിലെ എണീറ്റ് കടപ്പുറത്തേക്കൊരു നടത്തം. മീൻ ലേലത്തിൽ വാങ്ങണം. തിരിച്ചു വന്നു കുളിച്ചു ബൈക്കിൽ പഴയ കൂട്ടുകാരെ കാണാൻ ഒരു യാത്ര. പണ്ട് സ്കൂളിൽ പഠിച്ചവരുടെ വാട്സ്ആപ് ഗ്രൂപ് അടുത്തു തുടങ്ങിയതാണ്. വർഷങ്ങൾക്ക് ശേഷം പലരെയും കണ്ടു കിട്ടിയതല്ലേ. എല്ലാരേം ഒന്ന് കാണണം. സോറി കൂട്ടുകാരെ. അടുത്ത വരവിന് കാണാം.

നാലാം ദിവസത്തെ അജണ്ട മുന്നേ തീരുമാനിച്ചതാണ്. ക്ഷേത്ര ദർശനങ്ങൾ. രാവിലെ തുടങ്ങി അതിന്റെ പിറകെ ആയി. അപ്പോഴാണ് ആ ഫോൺ വന്നത്. ഓഫിസിൽ നിന്നാണ്. കാര്യം സിമ്പിൾ ആണ്.
ഞാൻ നാട്ടിലുണ്ടല്ലോ. കൊച്ചിയിൽ ഞങ്ങളുടെ കമ്പനിയുടെ റിക്രൂട്ടിംഗ് ഏജൻസിയിൽ ഇന്റർവ്യൂ അറേഞ്ച് ചെയ്തിട്ടുണ്ട്. ഇന്റർവ്യൂ നു വരാൻ തീരുമാനിച്ച ആൾക്ക് മറ്റെന്തോ തിരക്ക്. അതുകൊണ്ടു ഞാൻ പോയി ആ ചടങ്ങു അങ്ങ് തീർക്കണം.
"പണ്ടാറടങ്ങുള്ളൂ.. നിന്റെ തലേൽ ഇടിത്തീ വീഴോടാ ദുഷ്ടാ" ബോസിനെ പ്രാകിയതു ഇച്ചിരി സൗണ്ടിൽ തന്നെ ആയിരുന്നു. ഇടിത്തീ എന്റെ തലേൽ തന്നെ ആണല്ലോ. അഞ്ചാം ദിനം ഞാൻ ഇന്റർവ്യൂ ചെയ്യുന്നു.
അതിരപ്പിള്ളി വെള്ളചാട്ടത്തിൽ ശരീരവും മനസും തണുപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു പണ്ട്. അതൊന്ന് വീണ്ടും അനുഭവിക്കണം എന്നുണ്ടായിരുന്നു. ഊഹും.. രക്ഷയില്ല.

ഇതിനിടയിൽ പാസ്പോര്ട്ട് വന്നു. ഞാൻ നേരിട്ട് വാങ്ങണം. കൂടാതെ പോലീസ് സ്റ്റേഷനിൽ പോയി ഒന്ന് റിപ്പോർട്ട് ചെയ്യണം. തത്ക്കാൽ ഇൽ പാസ്പോര്ട് എടുത്താൽ അങ്ങനെ ആണത്രേ ചടങ്ങു്. ആയിക്കോട്ടെ. നമ്മളായിട്ട് ചടങ് തെറ്റിക്കണ്ട. ആറാം ദിവസം രാവിലെ അങ്ങനെ പോയി.
"മോനെ, വന്നിട്ട് അമ്മായിമാരേം മാമനേം ഒന്നും പോയി കണ്ടില്ലല്ലോ, ഒന്ന് പോയി കണ്ടില്ലെങ്കിൽ അവരെന്താ കരുതാ?" അമ്മയാണ്
ആയിക്കോട്ടെ.. അവരൊന്നും കരുതണ്ട.. ആറാം ദിവസം വൈകുന്നേരം ആ വഴിക്കായി.

ഏഴാം ദിവസം രാവിലെ ലിസ്റ്റ് കിട്ടി. തിരിച്ചു പോവുമ്പോൾ കൊണ്ടുപോകാൻ വാങ്ങേണ്ട സാധനങ്ങൾ. അരിപ്പൊടി, ഗോതമ്പു പൊടി, മുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപൊടി, കുരുമുളക് പൊടി, കായപ്പൊടി, അവലോസു പൊടി.. അടിപൊളി.. എല്ലാം ഒരിടത്തുന്നല്ല എന്നതാണ് ആശ്വാസം. നാട് മൊത്തം കറങ്ങാൻ ഒരവസരം. ആ പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം. അല്ല പിന്നെ!
എട്ടാം ദിവസം യാത്ര പറയാൻ ഉള്ള യാത്ര. ഭാര്യവീട് മുതൽ അമ്മായി വീട് വഴി അയല്പക്കങ്ങളിലൂടെ ഒരു സവാരി.
ഒൻപതാം ദിവസം പാക്കിങ്.
പത്താം ദിവസം ഫ്ലൈറ്റ്..
ഇതിനിടയിൽ എപ്പോഴോ ഓണം വന്നു പോയി. സദ്യ കഴിച്ചു എന്നാണു ഓർമ്മ. എയർപോർട്ടിൽ അല്പം ഇരുന്നപ്പോ മൊബൈൽ എടുത്തു ചുമ്മാ നോക്കി. പത്തു ദിവസത്തെ 'unread മെസ്സേജുകൾ', വാട്സ്ആപ്പിലും, ഫേസ്ബുക്കിലും എല്ലാം. വിളിക്കാൻ കഴിയാഞ്ഞ മിസ്സ്കാളുകൾ. ഇതിലും ഭേദം വരാതിരിക്കായിരുന്നു. ഫോണിലൂടെ എങ്കിലും എല്ലാരോടും മിണ്ടായിരുന്നു.
'പോട്ടെ.. അടുത്ത തവണ അടിച്ചു പൊളിക്കണം'
'ഇത് തന്നല്ലെടെ നീ കഴിഞ്ഞ തവണേം പറഞ്ഞത്.' അന്തരാത്മാവിന്റെ ചോദ്യം.
'നോ നോ.. ഇത് അത് പോലെ അല്ല.. അടുത്ത തവണ ഉറപ്പായും അടിച്ചു പൊളിക്കണം'
തിരിച്ചെത്തി ആദ്യ ദിവസം ഓഫിസിൽ എത്തിയപ്പോ കൂട്ടുകാരൻ ചോദിച്ചു.
"എന്തടെ, തിന്നാനൊന്നും കിട്ടീലെ നാട്ടിൽ പോയിട്ട്. കൊരഞ്ഞു പോയല്ലോ"

ഞാൻ ചുമ്മാ ചിരിച്ചു. അല്ല .. ഇളിച്ചു! ഇതൊക്കെ പണ്ട് നമ്മൾ നാട്ടിൽ ചെല്ലുമ്പോ ചോദിക്കുന്ന ചോദ്യമല്ലേ!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക