Slider

കൂടുവിട്ടു പറന്ന അക്ഷരങ്ങള്‍ കവിത

0
കൂടുവിട്ടു പറന്ന അക്ഷരങ്ങള്‍
കവിത
ഈ നെഞ്ചിന്‍ കൂട് തകര്‍ത്തതും
ചോരചിന്നിയതും വൃഥാവിലെന്‍ കുഞ്ഞേ.
ഉണങ്ങി കട്ടപിടിച്ച രക്ത പൊറ്റകളില്‍
ഉണങ്ങിപ്പോയതില്ലെന്റെയക്ഷരം..
പ്രകാശവേഗത്തില്‍
അതു ചുവപ്പിക്കുന്നൂ ചക്രവാളങ്ങള്‍,
ശബ്ദവേഗത്തില്‍
അതു മാറ്റലിക്കൊള്ളുന്നൂ ചക്രവാളങ്ങളില്‍.
നന്ദി ,സുഹൃത്തേ, നന്ദി .
അസ്ഥിക്കൂട്ടില്‍ കുടുങ്ങിക്കിടന്ന അതിനെ
നീ മോചിപ്പിച്ചല്ലോ.
എന്റെ അക്ഷരങ്ങള്‍
ഇടിമിന്നലായി പടരുന്നുവല്ലോ,
ഇടിമുഴങ്ങുന്ന എന്റെ ശബ്ദം
മാളങ്ങളില്‍ ഞെട്ടലുണ്ടാക്കുന്നുവല്ലോ.

Rajan P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo