#പട്ടാളക്കാരന്റെ ഭാര്യ # [കഥ]
കല്യാണം കഴിഞ്ഞ അന്നുമുതലുള്ള ഭാര്യയുടെ ആഗ്രഹമാണ് ഒരു തോക്ക് കാണണം എന്നത്. വിവാഹനിശ്ചയം മുതൽ താലികെട്ട് വരെയുള്ള ഏതാനും മാസങ്ങളിലെ മൊബൈൽ മധുവിധുവിൽ എന്റെ പട്ടാള വീരകഥകൾ ഭാവി ദാമ്പത്യത്തിൽ ഇത്ര കുരിശാകുമെന്ന് ഞാൻ നിനച്ചിരുന്നില്ല. പട്ടാളക്യാമ്പിൽ നിന്നും അവധികിട്ടുമ്പോൾ മാത്രം വീണുകിട്ടുന്ന ചെറിയ മധുവിധു ദിവസങ്ങളിൽ ഭാര്യയുടെ ഈ പതിവ് ആവശ്യം എന്നെ അലോസരപ്പെടുത്തി തുടങ്ങി. ദാമ്പത്യത്തിൽ തോക്കിന്റെ പ്രാധാന്യം ഇത്ര വലുതാണെന്ന് അറിഞ്ഞിരുന്നില്ല.
ഈ വരവിന് തോക്കുമായി വന്നില്ലെങ്കിൽ മണിയറ വാതിൽ തുറക്കില്ലെന്ന് അവൾ കട്ടായം പറഞ്ഞിരിക്കുന്നു. പറഞ്ഞാൽ പറഞ്ഞത് ചെയ്യും. അല്ലെങ്കിലും ഈ സ്ത്രീകൾക്കൊക്കെ ഇപ്പോൾ വലിയ നിലപാടുള്ള കാലമാണ്. ഈയിടെ അവൾ ഹംസാക്കയുടെ കൈയിൽ നിന്നും ഒരു വലിയ മൂരിയെ വാങ്ങി അറുത്ത് നാട്ടുകാർക്ക് വെറുതെ വിതരണം ചെയ്തിരിക്കുന്നു. ബീഫ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധമാണത്രെ !!...ആ വകയിൽ ഹംസക്കയ്ക്ക് മുപ്പത്തയ്യായിരം രൂപ ഇനിയും കൊടുത്ത് തീർന്നിട്ടില്ല. ഏതായാലും ആനയെ നിരോധിക്കാഞ്ഞത് ഭാഗ്യം.
നാട്ടിലേക്കുള്ള അവധിദിവസമടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി. അടിസ്ഥാനപരമായി എന്റെ പ്രിയ പത്നിയോടുള്ള ആക്രാന്തം നിമിത്തം പട്ടാള ക്യാമ്പിൽ നിന്നും എങ്ങനെയും ഒരു തോക്ക് മോഷ്ട്ടിക്കുക എന്ന സാഹസത്തിന് ഞാൻ തയ്യാറായി. ഒടുവിൽ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നു. ഒരു തോക്ക് ബാഗിലാക്കിയാണ് ഞാൻ നാട്ടിലേക്ക് പോന്നത്.
വീട്ടിൽ എത്തുമ്പോൾ സമയം രാത്രി പതിനൊന്ന് മണി. അവൾ ഉറങ്ങാതെ കാത്തിരിക്കുകയാണ് തോക്ക് കാണാൻ. ആദ്യമായി തോക്ക് അവളുടെ കൈയ്യിൽ കൊടുത്തപ്പോൾ ആ മുഖത്തെ സന്തോഷം ഒന്നുകാണേണ്ടത് തന്നെ. തോക്ക് കിട്ടിയ ഉടനെ അവളുടെ അടുത്ത ആഗ്രഹം പൊട്ടിപ്പുറപ്പെട്ടു. വെടിവെച്ചു പരിശീലിക്കണമത്രേ !!. അതും ഈ പാതിരായ്ക്ക്. ഉറച്ച നിലപാടാണ്. ഞാൻ പറഞ്ഞു നമുക്ക് നാളെയാവാം. പകൽ വല്ല കാട്ടിലും ചെന്ന് സൗകര്യം പോലെ ആവാം. പക്ഷെ അവൾ അടുക്കുന്നില്ല. എന്റെ മണിയറ ആഗ്രഹങ്ങളൊക്കെ തന്നെ ആ സമയം അവൾ പിച്ചിച്ചീന്തി ചവിട്ടിക്കൂട്ടിക്കളഞ്ഞു. ഒരു പട്ടാളക്കാരൻ ദയനീയമായി പരാജയപ്പെടുന്നത് ശത്രുരാജ്യത്തെ സൈന്യത്തിന് മുൻപിലല്ല സ്വന്തം ഭാര്യയോടാണെന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞു.
ഒടുവിൽ ഭാര്യയുടെ ആഗ്രഹംപോലെ വെടിവെയ്പ്പ് പരിശീലനം ആരംഭിച്ചു. വീടിന്റെ മുറ്റത്ത് അറുപത് വാൾട്ട് വൈദ്യുതി ബൾബിന്റെ ഹെഡ്ലൈറ്റിൽ കുത്തനെ വെച്ച ഉരളിന്റെ പുറത്തുള്ള സുർക്കക്കുപ്പിയാണ് ഗൺപോയന്റ്. അപ്പോൾ സമയം രാത്രി പന്ത്രണ്ട് മണി. ഞാൻ തോക്കിന്റെ ഉപയോഗം. അതിന്റെ ചരിത്രം സാമൂഹിക സാംസ്‌കാരിക വശങ്ങൾ എന്നിവയെക്കുറിച് ഒരു ലഖുവിവരണം അവൾക്ക് നൽകി.
പരിശീലനം തുടങ്ങി.
ആദ്യത്തെ ലക്‌ഷ്യം. കാഞ്ചിവലിച്ചു... ഭാഗ്യം !...അവളുടെ സങ്കോചം കാരണം അത് പൊട്ടിയില്ല.
രണ്ടാമത് ഞാൻ വീണ്ടും ക്ലാസ്സെടുത്തു.
അടുത്ത ലക്ഷ്യത്തിലേക്ക്...
കാഞ്ചിവലിച്ചു !...ഠേ !!..അദ്‌ഭുതം ...വെടിയുണ്ട സുർക്കക്കുപ്പിയെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നുപോയി.
ഇതൊക്കെ എന്ത് എന്നാണ് അവളുടെ ഭാവം !.
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നാണല്ലോ. ഇവൾ യോഗ്യയായ പട്ടാളക്കാരന്റെ ഭാര്യ തന്നെ...ഞാൻ പുളകിതനായി.
മൂന്നാമത്തെ ലക്ഷ്യത്തിലേക്ക്...
ആത്മവിശ്വാസം തുടിച്ചുകൊണ്ട് അവൾ തോക്കെടുത്തു...ഒരു മിനിറ്റ് കുഴലിലൂടെ ലക്ഷ്യം ഉറപ്പുവരുത്തി... കാഞ്ചിവലിച്ചു...
പൊട്ടി !!...
ഏ ?!!!....ഉണ്ടയെവിടെ പോയി ?!!!...
അത് പരിസരത്തൊന്നും കാണാനില്ല !!.
ഞങ്ങൾ ഉണ്ട എവിടെ എന്ന് അന്തം വിട്ട് നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ ഗൾഫ്‌കാരൻ ബിജുവിന്റെ ഭാര്യ സൗമ്യയുടെ നിലവിളി...ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ഭാര്യയുടെ പൊടിപോലുമില്ല !.
കരച്ചിൽ കേട്ട അയൽവീട്ടിലെ പിന്നാമ്പുറത്തു ഒടിക്കിതച്ചു ചെന്ന് നിന്നപ്പോൾ കണ്ട കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി.
ബിജുവിന്റെ വീടിന്റെ പിന്നാമ്പുറ കോലായിയിൽ തെങ്ങുകയറ്റക്കാരൻ സോമൻ ചോരയിൽ കുളിച്ചു കിടക്കുന്നു !!!... അവന്റെ ദീന രോദനം.
കാര്യം വീട്ടിൽ നിന്നും മുങ്ങിയ ഉണ്ട പൊങ്ങിയത് സോമന്റെ ചന്തിയിലാണ് !!.
അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടി.
ആകെ ബഹളം... ആരൊക്കെയോ ചേർന്ന് സോമനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി.
ഉണ്ട എവിടെ നിന്നും വന്നു എന്ന കാര്യത്തിൽ ആർക്കും ഒരു പിടിയും കിട്ടിയിട്ടില്ല !!...ഭാഗ്യം... ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവമാണ് എനിക്ക്.
മാവോയിസ്റ്റ് അക്രമണമാണെന്നാണ് പൊതുജനാഭിപ്രായം !!!... അതൊകൊണ്ട് തന്നെ അടുത്ത ആക്രമണത്തെ ഭയന്ന് നാട്ടുകാർ വേഗം പിരിഞ്ഞ് പോയി. സൗമ്യയും കതകടച്ചു.
ഞാൻ അപ്പോഴും ആ അയൽ വീട്ടിലെ പിന്നാമ്പുറത്തെ തെങ്ങും ചാരിനിന്ന് ആലോചിക്കുകയാണ്... എന്നാലും ഒന്നരകിലോമീറ്റർ അകലെ വീടുള്ള സോമൻ വെടികൊള്ളാനായി എങ്ങനെ അവിടെയെത്തി ?!!... എനിക്കതാണ് മനസ്സിലാവാത്തത്... അല്ല സുഹൃത്തുക്കളെ എന്റെ സംശയം ന്യായമല്ലെന്നുണ്ടോ ?!!...പറയൂ.

Vipin Vattoli

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക