Slider

ഇനി ന്താ മുറിക്കാനുള്ളത് ?'

0

ഇനി ന്താ മുറിക്കാനുള്ളത് ?'
ഇനി അവിയലിന്റെ കഷ്ണം കൂടിയേ ഉള്ളൂ.. നീ പോയി കിടന്നോ.
'വേണ്ട.. എല്ലാരും ഇവിടെ ഉള്ളപ്പോ കിടന്നാൽ ഉറക്കം കിട്ടൂല'
അവിയലിന്റെ കഷ്ണം നീ മുറിച്ചാൽ ശെരിയാവൂല.. എല്ലാ കഷണോം ഒരേ പോലെ ആകണം..
'ഓ'
ന്നാലും ഞാനവിടെ തന്നെ ഇരുന്നു...ഇന്നലെ ആയിരുന്നു താഴത്തെ ചേച്ചീടെ കല്യാണം... നാളെയുള്ള വിരുന്നിനാ ല്ലാരും കൂടി ഇരുന്നുള്ള ഈ പണി.വല്ല്യോരൊക്കെ അപ്പുറത്ത് സേവ തുടങ്ങീട്ടുണ്ട്.നല്ല രസാ ഇവരൊക്കെ ഫിറ്റ്‌ ആയാൽ ഉള്ള വർത്താനം.ന്ത് പറഞ്ഞാലും ഒകെ ആണ്‌.ഞങ്ങൾ കുട്ടികൾക്ക് ( അത്ര കുട്ടി അല്ല.പ്ലസ് വൺ ) മുതലെടുപ്പിന്റെ സമയം ആണിത്.സിനിമക്ക് പോകാനോ അല്ലേൽ വേറെ ന്തിനേലും പൈസ കിട്ടാൻ ഇതിലും വല്ല്യ ചാൻസ് ഇല്ല.ഒന്ന് പൊന്തിച്ച് പറഞ്ഞാ മതി.പേഴ്സ് തന്നെ എടുത്ത് തരും.
എല്ലാരും കൂടിയുള്ള ഇരുത്തം തന്നെ രസല്ലേ,അപ്പോഴാ ആർക്കേലും വേണോ ആർക്കേലും വേണോന്നും ചോയിച്ചോണ്ട് മാമനങ്ങട് വന്നെ
'ന്താ ഇത് '
ഇത് ബിയർ ആണ്
നീ അത്രക്ക് മൂത്തിട്ടില്ല.മൂക്കുമ്പം തരാട്ടോ ന്നും പറഞ്ഞു മാമൻ അമ്മായിമാർക്കൊക്കെ ചെറിയ ഗ്ലാസിൽ കൊടുത്തൂന്നെ. ശോ നിയ്‌ക്ക് ആണേൽ അതൊന്നു ടേസ്റ്റ് നോക്കാനും കൂടി കിട്ടീല.അവരൊക്കെ പതുക്കെ പതുക്കെ ഓരോ സിപ് ആയി കുടിക്കുന്നത് കാണുമ്പം തന്നെ ആകെ ഒരു ഇത്.ആരോടേലും പറയാനോ ചോദിക്കാനോ പറ്റ്വോ.ഓടിച്ചു വിടും ന്നെ.
അടുക്കളെന്നു വയ്യപുറത്തേക്ക് പോയപ്പോ ണ്ട് എന്റെ തൊട്ട് മൂത്ത ഏട്ടൻമാരൊക്കെ കൂടി ബിയർ കുടിക്കുന്നു.അപ്പുറത്ത് വല്ല്യൊരുടെ സെറ്റ് ആണേൽ ഇവിടെ ചെറിയൊരുടെ.
'അതേയ് നിയ്ക്കും വേണം '
ന്ത് ?
'നിങ്ങൾ കുടിക്കുന്നത് തന്നെ'
പോടീ അവിടുന്ന്.. വന്നു ചോദിക്കുന്നത് കണ്ടില്ലേ.. അമ്പലത്തിലെ പായസം ചോദിക്കുന്ന പോലെ.ഹമ്
ഒന്നൂടെ ചോദിക്കാനുള്ള ത്രാണി ഇല്ലാത്തോണ്ട് അവിടുന്നു അടുക്കലേക്ക് തന്നെ പോന്നു.. ഓരോ കാൽവെൽപ്പിലും പുറകീന്നുള്ളൊരു വിളി പ്രതീക്ഷിച്ചു. എവിടെ.അവർക്ക് തന്നെ തികയുന്നുണ്ടാകില്ല പിന്നെയാ നിയ്‌ക്ക്.
ടി നിക്ക്.ആരും കാണേണ്ട.ഒരു കവിൾ വേഗം കുടിച്ചോന്നും പറഞ്ഞ് കുപ്പി നേരെ നീട്ടിയത് നിയ്‌ക്ക് ഏറ്റവും പേടിയുള്ള ഏട്ടൻ.ന്നാലും വേണ്ടില്ല കേട്ട പാടെ ഞാൻ കമഴ്ത്തി
ന്തോന്ന് കുടിയാടി എന്ന് ചോദിച്ചതും ചിരി വന്നിട്ട് മുഴുവൻ തുപ്പി പോയി.ശോ ആകെ സങ്കടായി.കുടിച്ചുന്നുള്ള പേരും ആയി. ന്നാലൊട്ടും തുള്ളി കുടിച്ചതും ഇല്ല./ന്റെ മുഖം കണ്ടിട്ടാകണം.നീ ഇവിടെ നിക്ക്, ഞാനിപ്പൊ വരാം, പോയി നോക്കട്ടെ ന്നും പറഞ്ഞ് പോയ ഏട്ടൻ പിന്നെ വരുന്നത് കാൽ കുപ്പി ബീറുമായി.
ഹാവൂ.ഞാൻ പതുക്കെ ഓരോ കവിൾആക്കി കുടിച്ചു തുടങ്ങി.ആദ്യത്തെ കവിളിൽ തന്നെ മടുത്തു.ന്തോ ടേസ്റ്റ്. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
'ഇതെന്താ ഇങ്ങനെ ?'
ന്ത്
'ബിയറിന്റെ ടേസ്റ്റ് ഇങ്ങനെ അല്ലല്ലോ'
അതിനു നീ മുൻപ് കുടിച്ചിട്ടുണ്ടോ?
'ഇല്ല'
പിന്നെയെങ്ങനെ അറിയാനാ നിനക്ക്. വേണേൽ വേഗം കുടിക്കാൻ നോക്ക്. ആരേലും വരും ഇങ്ങട്.
കേട്ടപാടെ ഞാൻ വേഗം തീർത്തു അത്
നിനക്ക് ന്തേലും കൊഴപ്പോ തോന്നുന്നുണ്ടോ?
'ന്ത് കൊഴപ്പോ'
അല്ല.ആദ്യായിട്ടല്ലേ.ഇനി അടുക്കലേക്ക് ഒന്നും പോണ്ട.നേരെ പോയി കിടന്നോ.
ഹെയ്‌ അത് സാരല്യാന്നും പറഞ്ഞ് അടുക്കളേൽ എത്തിയ നിയ്‌ക്ക് ആകെ ഒരു പരവേശം.ചര്ധിക്കാൻ വന്നപ്പോ കാരറ്റ് എന്ന് വിചാരിച്ചു എടുത്ത് കഴിച്ചത് ചേന ആയി പോയി.പിന്നെ പറയണോ പൂരം.
ഹമ്പോ ഓർക്കാൻ കൂടി വയ്യാ.തല കറങ്ങീട്ടു നിൽക്കാൻ പറ്റുന്നില്ല. ആദ്യമായിട്ടാ തല കറങ്ങുന്നേ.അതോണ്ട് അത് തലകറങ്ങീതാണെന്നു മനസിലായത് അമ്മമ്മ എങ്ങിനെയോ പിടിച്ചു കട്ടിലിൽ കിടത്തിയപ്പോ.
'അമ്മമ്മേ പോകല്ലേ'.കട്ടിലിനടിയിൽ ആരോ ഉണ്ട്.
കട്ടിൽ പൊക്കി കറക്കുന്നു.
അതേയ്.കട്ടിൽ അല്ല നിന്റെ തലയാ കറങ്ങുന്നേ എന്ന് പറഞ്ഞപ്പോ ആണ്‌.
പിന്നെയങ് ഉറങ്ങിപോയിക്കാണും.
പിറ്റേന്ന് നേരം വെളുത്ത് കുളിച്ചൊരുങ്ങി കല്യാണ വീട്ടിലേക്ക് പോയപ്പോ ഏട്ടന്മാർക്കൊക്കെ ആകെ ചിരി.
എങ്ങിനെ ഉണ്ടായിരുന്നു ഇന്നലെ?
'ങേ.അത് ചേച്ചി വരുമ്പം അല്ലെ ചോദിക്കേണ്ടേ.ന്റെ അല്ലല്ലോ കല്യാണം കഴിഞ്ഞേ.ഹും'
എല്ലാരോടും വർത്താനം പറഞ്ഞ് ഇരിക്കുമ്പോഴും തല നേരെ നിക്കാത്ത പോലെ.ന്റെ അച്ഛന് ആണേൽ ഇമ്മാതിരി ശീലം ഒന്നൂല്യ.അച്ഛനില്ലാത്ത ശീലം മക്കൾക്ക് ഉണ്ടായെന്ന ചീത്തപ്പേര് കേപ്പിക്കാൻ ആങ്ങളേം ഇല്ല.ആ ഞാനാ. ഓ ഓർക്കാൻ കൂടി വയ്യ.അച്ഛനെങ്ങാനും അറിഞ്ഞാൽ മാനം പോകും.എങ്ങിനെ മുഖത്തു നോക്കും ഞാൻ.
ഓരോ ചിന്തയുമായി ജനലിന്റെ അവിടെ നിക്കുമ്പം ആണ്‌ എനിക്കിത് തന്ന ഏട്ടൻ അപ്പുറത്ത് ഇല തുടയ്ക്കണേ കണ്ടേ.
'അല്ല, ഇങ്ങള് തന്നത് ബിയർ തന്നെ അല്ലെ.ഇതിന് ഇത്ര സ്ട്രോങ്ങ്‌ ഉണ്ടാവോ? അമ്മായിമാരും മറ്റുള്ളോരൊക്കെ ന്ത് കൂൾ ആയിട്ടാ ഓരോ പണിയും എടുക്കുന്നെ'
ഹിഹി.അതിനു അവര് ബിയർ അല്ലെ കുടിച്ചേ.നീ അതല്ലല്ലോ.
'പിന്നെ'
നീ ഇത്തിരി കൂടിയ ഐറ്റം ആയതോണ്ട് കോക്‌ടെയ്ൽ ആണ്‌ തന്നെ.
ഹമ്പോ.കേൾക്കാൻ തന്നെ രസമുള്ള പേര്. ഞാനാണേൽ ഇതുവരെ കേട്ടിട്ടും ഇല്ല ഇങ്ങനൊന്നു.
ഞാനെന്തൊക്കെയോ സംഭവം ആയ ഫീൽ ആയിരുന്നു നിയ്‌ക്ക്.
'ഈ കോക്‌ടെയ്ൽ പേരാണോ അതോ'?
നിയ്‌ക്ക് ആണേൽ xxx,വാറ്റും തെങ്ങിന്റെ കള്ളും മാത്രെ അറിയുള്ളു.അമ്മച്ചൻ മിലിറ്ററി ആയോണ്ട് സ്കൂളിലേക്ക് വെള്ളം കൊണ്ടോകുന്ന ബോട്ടിൽ xxx ആണ്‌.
ഇത് കൂടിയ ഇനമാടി.എല്ലാം കൂടി മിക്സ്.
നിയ്‌ക്ക് ആകെ സന്തോഷം.ആദ്യായിട്ട് കുടിച്ചത് വെറും ബിയർ അല്ലല്ലോ.ആകെ ഒരു കുളിരു കോരല്.
'ന്തൊക്കെയാ ഏട്ടാ മിക്സ് ഉണ്ടാകുവ'?
അത് പലതും ചേർക്കും.ന്നാൽ ഞങ്ങൾ നിനക്ക് തന്നത് അടിപൊളി ഐറ്റം ആണ്‌
'ആഹ'
നീ ഒരു ആഗ്രഹം പറഞ്ഞിട്ട് സാധിച്ചു തന്നില്ലേൽ ഞങ്ങൾക്കല്ലേ മോശം.
'ഹാ ഒന്ന് പറഞ്ഞെ ന്തൊക്കെയാ ന്ന് ആരേലും ചോദിച്ചാൽ പറയാലോ'
ഷാജിയേട്ടൻ വൈകുന്നേരം ചെത്തിയിറക്കിയ കള്ളും, xxx ബാക്കി വന്നതും, മേലെ പറമ്പിൽന്നു കഴിഞ്ഞ ആഴ്ച വാറ്റിയ ചാരായവും പിന്നെ ഇത്തിരി ബിയറും.
'ഇതാണോ കോക്‌ടെയ്ൽ' ആകെ ന്ത് പറയണം ന്നറിയാത്ത ഫീൽ
ഇതാണ് മ്മടെ കോക്‌ടെയ്ൽ.ന്നും പറഞ്ഞ് ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് ആ കള്ള പഹയൻ പറയുവാ,സത്യം പറഞ്ഞാൽ നിന്നെ ഇങ്ങോട്ട് കാണാഞ്ഞിട്ട് ആകെ ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു ഞങ്ങളെന്നു.നിന്റെ അവസ്ഥ ന്താന്നറിയാഞ്ഞിട്ട്. കൊറേ കോമഡി ഉണ്ടാക്കിയിരുന്നു നീ.അതൊക്കെ ആരോടേലും പോയി ചോദിക്കെന്നും പറഞ്ഞേച്ച് മൂപ്പരങ് പോയി.
പിന്നെയാകെ ആകെ വെപ്രാളം ആയിരുന്നു.ഈശ്വര ആരോടേലും പറയാൻ പാടില്ലാത്ത ന്തേലും പറഞ്ഞോ ന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു ഉള്ളിൽ.ആരേലും വർത്താനം പറയുന്നേ കണ്ടാൽ ന്നെ കുറിച്ചാണോന്നുള്ള ആവലാതി.ആരോടും ഒന്നും ചോദിക്കാനും പറയാനും ഉള്ള ശേഷി ഇല്ലാത്തോണ്ട് ഞാൻ പതിയെ റൂമിൽ തന്നെ ഇരുന്നു.
പതിനാലു വർഷം കഴിഞ്ഞെങ്കിലും ഇന്നും ആ ഏട്ടൻ വിളിക്കുമ്പം കളിയാക്കും നിനക്ക് ചേന വേണോ കാരറ്റ് വേണോ എന്ന്.ഇന്നിപ്പോ കോക്‌ടെയ്ൽ ജ്യൂസ്‌ പോലും കണ്ടാൽ കൂടി ഈ സംഭവം ഓർമ വരും. ന്നാലും ആരാണാവോ അന്നെന്നെ വീട്ടിലെത്തിച്ചെ ?


Suji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo