ചേട്ടായി
"എന്ത് പറഞ്ഞാലും അതിത്തിരി കൂടി പോയി കേട്ടോ"
"നീ പറയണ കേട്ട് തുള്ളിയാൽ ഇവിടെ കാര്യം നടക്കില്ല അച്ചാമ്മെ."
അപ്പപ്പാപ്പനും അമ്മാമ്മയും അരതിണ്ണയിൽ ഇരുന്നു കൊണ്ട് പിടിച്ച വർത്തമാനമാണ്. രണ്ടു പേരുടെയും വായിൽ നല്ല കിളുന്തു വെറ്റില ഇരുന്നു ചൊമാക്കുന്നു.
സ്കൂള് വിട്ടു ചെരുപ്പൂരി അകത്തോട്ടു ഓടി കേറുവായിരുന്നു ഞാൻ. എന്നെ കണ്ടതും അവരുടെ വർത്താനം പെട്ടെന്ന് നിന്നു.
അമ്മ ഇതിനൊന്നും ചെവി കൊടുക്കാതെ തേങ്ങാ ചിരണ്ടുന്നു. ചേച്ചിയെ കാണാൻ വന്നവരുടെ വിശേഷമാണ് അപ്പാപ്പനും അമ്മാമ്മയും കൂടി ഈ ചവച്ചരക്കുന്നതു .
"ചെറുക്കൻ നല്ലതായിരുന്നോ അമ്മെ?"
സ്കൂളിൽ നിന്നും ആനയെ വിഴുങ്ങാനുള്ള വിശപ്പോടെ വന്ന ഞാൻ കുപ്പിയിലിട്ടു വച്ചിരുന്ന അരിയുണ്ട തിരയുമ്പോൾ ചോദിച്ചു
"കുഴപ്പമൊന്നും ഇല്ലായിരുന്നു. ഇതും നടക്കത്തോന്നുമില്ല."
അതെന്താ എന്ന് ചോദിക്കാൻ അമ്മയുടെ ദീർഘനിശ്വാസം കേട്ടപ്പോൾ തോന്നിയില്ല.
ചേച്ചി ഇപ്പോൾ മൂന്ന് തവണയായി ഒരുങ്ങി കെട്ടി നിൽക്കുന്നത്. ഈ പ്രാവിശ്യം ആ കാരണം പറഞ്ഞു സ്കൂളിൽ പോവാതെ വീട്ടിലിരിക്കാൻ അപ്പാപ്പൻ സമ്മതിച്ചില്ല.
"ചെറുക്കൻ എങ്ങാനൊണ്ടായിരുന്നു കല്യാണ പെണ്ണെ?"
ചേച്ചിയെ ചുമ്മാ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ നോക്കി. ടിവിലെ വൈകിട്ടത്തെ സീരിയലിന്റെ മുൻപിൽ കണ്ണും തെറിപ്പിച്ചിരിക്കുകയായിരുന്നു അവൾ.
ചേച്ചിയെ ചുമ്മാ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ നോക്കി. ടിവിലെ വൈകിട്ടത്തെ സീരിയലിന്റെ മുൻപിൽ കണ്ണും തെറിപ്പിച്ചിരിക്കുകയായിരുന്നു അവൾ.
"പോടീ അവിടുന്ന്. " അവള് എന്നെ നോക്കി കണ്ണുരുട്ടി.
"ഇപ്രാവശ്യം എന്തായിരുന്നു? ഷാരൂഖ് ഖാൻ അല്ലായിരുന്നോ?"
കഴിഞ്ഞ രണ്ടു ത്തവണേം ചെറുക്കനെ കൊള്ളില്ല എന്ന് പറഞ്ഞാണ് അവൾ ആലോചന തള്ളി കളഞ്ഞത്.
"ഡീ, ആ ചെറുക്കന്റെ പെങ്ങള് ആരുടെയോ ഒപ്പം ഒളിച്ചോടിയതാണ്. അപ്പാപ്പൻ രാവിലെയാ അറിഞ്ഞത്. അത് അവരോടു ചോദിക്കുവേം ചെയ്തു.അവരാകെ വല്ലാതെയാ ഇറങ്ങി പോയത്."
"നിനക്കിഷ്ടപെട്ടായിരുന്നോ?"
"പോടീ.... " ചേച്ചിക്ക് പെട്ടെന്ന് നാണം വന്നു.
അതിനർത്ഥം ചെറുക്കൻ നല്ല ചുള്ളനാണന്നു തന്നെ .
കാര്യം ഇതൊക്കെയാണെങ്കിലും അവള് കെട്ടി പോകുന്നത് ഓർക്കാൻ വയ്യ .ഓര്മ വച്ച കാലം മുതൽ ചേച്ചിയാണ് എല്ലാം. അഞ്ചു വയസ്സിന്റെ മൂപ്പുണ്ടെങ്കിലും അവളാണ് ഇപ്പോഴും എന്റെ കൂട്ട്. ചെറുപ്പത്തിൽ അപ്പാപ്പൻ വടിയുമായിട്ടു കിണറ്റിനു ചുറ്റും ഓടിക്കുമ്പോൾ അവളെ വട്ടം പിടിച്ചു അവൾക്കും അടി മേടിച്ചു കൊടുക്കുമായിരുന്നു.
അച്ചാച്ചൻ മഞ്ഞപിത്തം വന്നു മരിച്ച ശേഷം അമ്മച്ചി ഒരു മരവിച്ച ജീവിതമാണ്. ചേച്ചി പറഞ്ഞുള്ള അറിവാണ്
അച്ചാച്ചനെ പറ്റി. എപ്പോഴും തമാശയും പറഞ്ഞു സന്തോഷമായി ചിരിക്കുന്ന അച്ചാച്ചന്റെ മുഖമാണ് അവളുടെ മനസിലുള്ളത്. തനിക്കതിനുള്ള ഭാഗ്യം പോലും കിട്ടിയില്ല. ഓർക്കുമ്പോൾ ഓർക്കുമ്പോൾ കർത്താവിനോടു അരിശം തോന്നും. ബാക്കി പിള്ളേരുടെ അപ്പന്മാരെയൊന്നും വേണ്ടാതെ എന്റെ തന്നെ അപ്പനെ കൊണ്ട് പോയല്ലോ. അപ്പാപ്പന്റെ കണക്കുകൾക്കും പിശുക്കിന്റെയും മുൻപിൽ ചേച്ചിയുടെ പഠിത്തം നേരത്തെ നിന്നു. അപ്പാപ്പൻ ഈ വെപ്രാളമെടുക്കുന്നതെല്ലാം പുര നിറഞ്ഞു വരുന്ന കൊച്ചു മക്കൾക്കും പിടിപ്പില്ലാത്ത മരുമകൾക്കും വേണ്ടിയാണെന്ന് അമ്മാമ്മ മുറയ്‌ക്ക് മുറയ്‌ക്ക് ഓർപ്പിക്കാറുണ്ട്.

********. ********* ******** *******
"ഇവിടുന്നാരാ പോകുന്നത്?" അമ്മാമ്മ അപ്പാപ്പനോട് ചോദിച്ചു.
"തോമ്മേം പെണ്ണുമ്പിള്ളേം വരും.കറിയച്ഛനോടും വരാൻ പറഞ്ഞിട്ടുണ്ട്."
"തോമ്മേം പെണ്ണുമ്പിള്ളേം വരും.കറിയച്ഛനോടും വരാൻ പറഞ്ഞിട്ടുണ്ട്."
"റോസകുട്ടിയെ കൊണ്ട് പോകണ്ടേ?"
"അവള് വന്നിട്ടെന്തിനാ? വാ തുറന്നു ഒന്ന് സംസാരിക്കതു പോലുമില്ല."
"എന്നാലും അവളൂടെ വേണം.അവളുടെ കൊച്ചിന്റെ കല്യാണ ഒറപ്പീരല്ലേ?"
അമ്മാമ്മയുടെ ആ സെന്റിയടിക്കു മുൻപിൽ അപ്പാപ്പൻ വീണു.
ഞാൻ അമ്മയെ നോക്കി. അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടോ .. ? വിമ്മിഷ്‌ടതോടെ ഞാൻ എണീറ്റ് പോയി.
"ഈ അപ്പാപ്പന്റെ ഒരു കാര്യം."
മുറുമുറുത്തോണ്ടു ചെന്നപ്പോൾ ചേച്ചി സംശയത്തോടെ നോക്കി. കല്യാണം പിന്നെയും കരയ്ക്കടുക്കുവാനാണ് കേട്ടപ്പോൾ മുതൽ പെണ്ണിന് വെപ്രാളം തുടങ്ങി.
മുറുമുറുത്തോണ്ടു ചെന്നപ്പോൾ ചേച്ചി സംശയത്തോടെ നോക്കി. കല്യാണം പിന്നെയും കരയ്ക്കടുക്കുവാനാണ് കേട്ടപ്പോൾ മുതൽ പെണ്ണിന് വെപ്രാളം തുടങ്ങി.
"എന്ത് പറ്റിടീ, നിന്റെ മുഖം എന്തോ പോലെ?"
"നാലെണ്ണം പറയണ്ട സമയത്തു പറയുക തന്നെ വേണം അല്ലാതെ ബാക്കിയുള്ളൊരു ചവിട്ടി തേക്കുമ്പോൾ മുഖോമ് കുനിച്ചു പിടിച്ചു കരഞ്ഞോണ്ടിരുന്നാൽ എന്നോ മരിച്ചു പോയ അച്ചാച്ചൻ തിരിച്ചു വരതൊന്നുമില്ല."
അത് കേട്ടതോടെ അവള് പിന്നെ ഒന്നും പറഞ്ഞില്ല. ചെറുപ്പം തൊട്ടു കേട്ട് പഴകിയതു കൊണ്ട് അതിനെ പറ്റി കൂടുതൽ ചികഞ്ഞിട്ടു കാര്യമില്ലെന്നു അവൾക്കറിയാം. അച്ചാച്ചൻ നിർബന്ധം കൂടി കെട്ടിയതാണ് അമ്മച്ചിയെ. അതിന്റെ ഏനക്കേട് അച്ഛച്ചൻ ജീവനോടെ ഉണ്ടായിരുന്നപ്പോൾ അമ്മാമ്മയും, മരിച്ച ശേഷം അപ്പാപ്പനും തീർക്കുന്നുണ്ട്. അച്ചാച്ചന്റെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി വരാന്തയിൽ രാത്രിയിൽ ഒറ്റക്കിരുന്നു സംസാരിക്കുന്ന അമ്മച്ചിയെ ഞാൻ ഒളിഞ്ഞു നിന്ന് എത്ര തവണ കണ്ടിരിക്കുന്നു.
******** ********** ******* ****** **********
കല്യാണമൊക്കെ നല്ല ഭംഗിയായി നടന്നു. കല്യാണത്തിന് മുൻപ് മൂന്നുമാസം പ്രേമിക്കാൻ കിട്ടിയത് കൊണ്ട് ചേട്ടായിയുടെ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ചേച്ചി ഒന്ന് ആൾക്കാരെ കാണിക്കാൻ പോലും കരഞ്ഞില്ല. ഇറങ്ങാൻ നേരം ചേട്ടായി തിരിച്ചു വന്നു ഒച്ച കുറച്ചു പറഞ്ഞു
കൊച്ചിന് സങ്കടം വരുന്നുണ്ടെങ്കിൽ കൂടെപോന്നോളാൻ,
എന്നിട്ടു രണ്ടു ദിവസം നിന്ന് തിരിച്ചു പോന്നാൽ മതിയെന്ന്.
കൊച്ചിന് സങ്കടം വരുന്നുണ്ടെങ്കിൽ കൂടെപോന്നോളാൻ,
എന്നിട്ടു രണ്ടു ദിവസം നിന്ന് തിരിച്ചു പോന്നാൽ മതിയെന്ന്.
ഓഫർ ഒക്കെ കൊള്ളമായിരുന്നെങ്കിലും പ്ലസ്ടുകാരിയുടെ തിരിച്ചറിവ് വച്ച് ഇടക്ക് അവളെ ഇങ്ങോട്ടു ഒന്ന് വിട്ടാൽ മതിയെന്ന് പറഞ്ഞു ഞാൻ അകത്തോട്ടു ഓടി.
ചേച്ചി എന്നെന്നേക്കുമായി തന്റേതല്ലാതായി എന്ന തിരിച്ചറിവ് ഈ മൂന്നു ദിവസം കൊണ്ട് തന്നെ മനസ്സിലായിരുന്നു . എല്ലാം അന്ന് വൈകുന്നേരം വരെയുള്ള കണ്ണീരിലും ഒരാഴ്ചയോളം നീണ്ട വിശപ്പില്ലായ്മയിലും തീർന്നു.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചേച്ചിയും ചേട്ടായിയും വരും. അപ്പാപ്പനുള്ള കുപ്പി കണി വയ്ക്കുന്ന പോലെ ചേട്ടായി കരുതിയിട്ടുണ്ടാവും.രാത്രിയിൽ അപ്പാപ്പനും ചേട്ടായിയും വെള്ളമടിച്ചു നാടൻ പാട്ടുകൾ പാടുമ്പോൾ അമ്മാമ്മ അമ്മച്ചിയോടു പറഞ്ഞു
ഇവൻ നമ്മടെ ജോണികുട്ടിയെ പോലെ തന്നെയാ ഇല്ല്യോടി എന്ന്.
അതുകേട്ട അമ്മച്ചി സ്നേഹത്തോടെ ചിരിച്ചു. പക്ഷെ ചേച്ചിക്ക് അതത്ര രസിച്ചൊന്നുമില്ല .അവളതു കേട്ടപാടെ
എണീറ്റ് പോയി .
ചേട്ടായി പതിയെ ഞങ്ങടെ വീട്ടുകാര്യങ്ങളിലും തലയിടാൻ തുടങ്ങി. വയലിൽ അടുത്ത തവണ ഇറക്കുന്ന വാഴ കൃഷി മുതൽ അടുക്കളയിൽ ഉണ്ടാക്കുന്ന കറി വരെ ചേട്ടായിയുടെ ഇഷ്‌ടങ്ങളായി. അമ്മച്ചിയുടെ സ്വഭാവത്തിലും മാറ്റമൊക്കെ വന്നു തുടങ്ങി. ചേട്ടായി എല്ലാ കാര്യത്തിലും അമ്മച്ചിയുടെ അഭിപ്രായം ചോദിക്കും. എപ്പോൾ വന്നാലും അടുക്കളയിലോട്ടുള്ള ഒരു കവര് വീട്ടു സാധനങ്ങളും ഉണ്ടാവും. അമ്മച്ചി ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്തോണ്ടിരിക്കുവാണെങ്കിൽ ചുമ്മാ പോയി എന്തെങ്കിലും ഒക്കെ വർത്താനം പറഞ്ഞു കൊണ്ടിരിക്കും. എല്ലാം കൊണ്ടും അമ്മച്ചിക്ക് ഒരു ഉണർവ് വന്നു.
ചേട്ടായിയുടെ വീട്ടിലെ പിടുത്തം മുറുകുന്നതിനനുസിച് എന്റെ വിമ്മിഷ്ടം കൂടി വന്നു. ഒന്നാമതെ വീട്ടിലെ കാര്യക്കാരി എന്ന ഇമേജ് മുഴുവൻ പോയി. ചെറുതായിരുന്നെങ്കിലും അപ്പാപ്പൻ കഴിഞ്ഞാൽ വീട്ടിലെ കാര്യം നടത്തിപ്പുകാരി ഞാനാണൊന്ന ഒരു ഭാവം എനിക്കുണ്ടായിരുന്നു. പിന്നെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും ചില നേരത്തെ വർത്താനം കേട്ടാൽ ഭാവിയിൽ എന്നെ എങ്ങോട്ടെങ്കിലും കെട്ടിച്ചു വിട്ടു ചേട്ടായിയെ ദത്തു നിർത്താനുള്ള ഭാവവും.
ചേട്ടായിയോടുള്ള വെറുപ്പിന്റെ അടിസ്ഥാന കാരണം ചേട്ടായിടെ എന്നോടുള്ള ഒരു അളിയാലാണന്നു ആരോടെങ്കിലും പറയാൻ പറ്റുമോ. വീട്ടിലെത്തുമ്പോൾ കൊണ്ട് വരുമ്പോൾ കൊണ്ട് വരുന്ന കാഡ്ബറീസിലും കിറ്റ്കാറ്റിലും ഒരു ചതിയുടെ ചുവ ഉള്ളത് പോലെ. ചേച്ചീടൊപ്പം സിനിമക്കും ഷോപ്പിങ്ങിനും കൊണ്ട് പോകുമ്പോൾ അധികവും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.പക്ഷെ ചേച്ചിയെ വിഷമിപ്പിക്കാൻ വയ്യ. വീട്ടിലാരോടും പറയാനും വയ്യ.

ചേട്ടായിക്ക് ടൗണിൽ നിന്നും ഞങ്ങടെ വീടിനടുത്തുള്ള ബാങ്കിലോട്ടു സ്‌ഥലം മാറ്റം കിട്ടിയതോടെ അവര് ഒരു വാടക വീടെടുത്തു. അപ്പാപ്പൻ ഞങ്ങടെ കൂടെ താമസിക്കാതെ വെറുതെ വാടക കളഞ്ഞു മൂന്നു മൈൽ അകലത്തിൽ വീടെടുത്തതിനെ പറ്റി ചേട്ടായിയെ മുള്ളേൽ നിർത്തി. പക്ഷെ ചേച്ചി എന്നോട് വല്യ രഹസ്യം പറയണ പോലെ പറഞ്ഞു ചേട്ടായിക്ക് പ്രൈവസി വേണമെത്രെ . ഞാൻ ഒന്നും മനസിലാകാതെ ഒരു നല്ല കാര്യം കേട്ട പോലെ ചിരിച്ചു കാണിച്ചു.
********. *********. ***********. ************
അങ്ങനെ പ്ലസ് ടു ഉരുണ്ടു പിടിച്ചു കടന്നു കിട്ടി. വൈകിട്ട് അത്താഴത്തിനിടയിൽ എന്റെ ഭാവിയായിരുന്നു ഊണ് മേശയിൽ സംസാര വിഷയം.
ചേട്ടായി നഴ്സിംഗ് എന്ന ആശയം പറഞ്ഞു.
ചേട്ടായി നഴ്സിംഗ് എന്ന ആശയം പറഞ്ഞു.
"എനിക്ക് വേണ്ട, എനിക്ക് വക്കീലായാൽ മതി. "
ഞാൻ ഉറപ്പിച്ചു.
ഞാൻ ഉറപ്പിച്ചു.
"നഴ്സിംഗ് വേണ്ടടാ, കണ്ടവരുടെയൊക്കെ മലോം മൂത്രോം എന്റെ കൊച്ചു തുടയ്ക്കണ്ടയെ"
അപ്പാപ്പൻ എതിർത്തു .
അപ്പാപ്പൻ എതിർത്തു .
എനിക്ക് കഴിച്ചോണ്ടിരിക്കുന്ന ചോറ് ശര്ധിക്കാൻ തോന്നി.
"അപ്പാപ്പാ, പക്ഷെ ജോലി കിട്ടാൻ എളുപ്പമാ. ഇവള് വക്കീല് പഠിത്തമൊക്കെ കഴിഞ്ഞാലും ഇപ്പോത്തെ കാലത്തു ജോലി കിട്ടണമെന്നില്ല.അല്ലങ്കില് ഡിഗ്രി വല്ലോം ചെയ്തിട്ട് ബി എഡിന് വിടാം. അതാവുമ്പോൾ ഇച്ചിരെ കാശു കൊടുത്താലും ജോലി കിട്ടിയാൽ ഭാവിലോട്ടു പിന്നെ പേടിക്കണ്ട. "
ചേട്ടായി എല്ലാം തീരുമാനിച്ച പോലെ പറഞ്ഞു നിർത്തി.
ഞാൻ തലയുയർത്തി നോക്കിയപ്പോൾ എല്ലാവരുടെ മുഖത്തും ആ തിരുമാനത്തോടുള്ള സംതൃപ്തി കാണാമായിരുന്നു.
"പഠിപ്പിക്കാൻ പൈസ ചെലവാക്കിയിട്ടു ഇനി ജോലി കിട്ടാനും പൈസ കൊടുക്കണോ."
അപ്പാപ്പൻ ഇച്ചിരെ വിഷമത്തോടെ മുറുമുറുത്തു.
അപ്പാപ്പൻ ഇച്ചിരെ വിഷമത്തോടെ മുറുമുറുത്തു.
"കൈക്കൂലി കൊടുക്കാതെ എവിടെ എന്താ നടക്കുന്നെ? ചുമ്മാ മനുഷ്യനെ നടത്തിക്കുവല്ലാതെ. അയ്യായിരം രൂപ എണ്ണി ക്‌യ്യിൽ വച്ച് കൊടുത്തിട്ടാ എനിക്കിങ്ങോട്ടു മാറ്റം കിട്ടീത്. ടൗണിൽ വാടക കൊടുക്കുന്നതിലും ഭേദം ഇതാ. അതാ കൊടുത്താലും കുഴമില്ലെന്നു കരുതി കാലിൽ പിടിച്ചത്."
ചേട്ടായി കാര്യപ്രസക്തനായി.
ചേട്ടായി കാര്യപ്രസക്തനായി.
"എനിക്ക് വക്കീലായാൽ മതി."
മാറി പോയ വിഷയം തിരിച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു.
മാറി പോയ വിഷയം തിരിച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു.
"ചേട്ടായി പറഞ്ഞ നീ കേട്ടില്ലേ, ടീച്ചറാകാൻ പോകാമെന്നു." അമ്മച്ചി എന്നെ നോക്കി പറഞ്ഞു.
"ചേട്ടായി ആണോ എന്റെ കാര്യം തീരുമാനിക്കുന്നതു?" ഞാൻ ഭ്രാന്തിളകിയ പോലെ അലറി.
എല്ലാവരും പെട്ടന്ന് വല്ലാതായി. ചേട്ടായി ഊണ് നിർത്തി എണീറ്റു .
എല്ലാവരും എന്നെ വയറു നിറയണ വരെ വഴക്കു പറഞ്ഞു. കരയാതെ ചങ്കിൽ ഒരു കല്ല് കെട്ടി വച്ച പോലെ മുറിയിൽ എത്തിയപ്പോൾ ചേച്ചി മുറിയിലിരുന്ന് ഏങ്ങലടിക്കുന്നു. ചേട്ടായി പുറത്തെ വരാന്തയിലൂടെ വല്ലാത്ത ഒരു ഭാവത്തിൽ നടക്കുന്നുണ്ട്.
"ചേച്ചീ ഞാൻ എല്ലാവരും കൂടി പറയുന്ന കേട്ടപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞതാ."
അവളോട് വേറെന്തു പറയണമെന്ന് അറിയില്ലായിരുന്നു.
അവളോട് വേറെന്തു പറയണമെന്ന് അറിയില്ലായിരുന്നു.
അത് കേട്ടതും തലയിണയിൽ മുഖം ചേർത്ത് വച്ച് ഏങ്ങലടിച്ചോണ്ടിരുന്ന അവൾ എണീറ്റ് രൂക്ഷമായി എന്നെ നോക്കി.
"നിന്നെ നഴ്സിങ്ങിന് വിടാൻ എന്റെ സ്വർണം വരെ പണയം വക്കാന്നു പറഞ്ഞ മനുഷ്വനെയാ നീ എല്ലാവരുടെയും മുൻപിലിട്ടു ആട്ടിയതു. നിനക്ക് വല്ലാത്ത അഹങ്കാരമാ, നീ അനുഭവിക്കും അന്നേരമേ നീ പഠിക്കുവുള്ളു.
അത്രയും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി.

രാത്രിയിൽ തലയണ കണ്ണീരു വീണു കുതിർന്നു എന്ന് തോന്നിയപ്പോൾ പതിയെ എണീറ്റ് അച്ചാച്ചന്റെ അടുത്ത് പോയിരുന്നു. മങ്ങി തുടങ്ങിയ ആ ഫോട്ടോ വാത്സല്യത്തോടെ തന്നെ നോക്കി ചിരിക്കുന്ന പോലെ.
തമാശ പറഞ്ഞു ചേട്ടായി മൂക്കിന്റെ പാലത്തിൽ പിടിച്ചു വേദനിപ്പി ക്കുന്നതും, പലപ്പോഴും അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ചേട്ടായി തന്നെ തന്നെ നോക്കി നിൽക്കുവാനെന്ന അറിവ് പേടിപ്പിക്കുന്നതും അച്ഛാച്ഛനറിയാമായിരിക്കുമോ? അതോ ഇതെല്ലാം തന്റെ അനാവശ്യമായ ഉത്കണ്ഠ കൊണ്ട് തോന്നുന്നതാണോ? ചെറുപ്പം മുതൽ ആണ്തുണ ഇല്ല എന്ന് കേട്ട് കേട്ട് ലോകത്തുള്ള എല്ലാ ആണുങ്ങളെയും ഒരു സംശയത്തോടെ നോക്കുന്ന ശീലം പണ്ടേ ഉള്ളതാണ്.
മനസിന്റെ സമാധാനം മുഴുവൻ പോയിരിക്കുന്നു.

രാവിലെ എണീറ്റപ്പോൾ ചേട്ടായിക്കും ചേച്ചിക്കും ഒന്നും സംഭവിച്ച ഭാവമില്ല. ബാക്കി ഏല്ലാവരും ചെറിയൊരു ഇച്ഛ ഭംഗത്തോടെ അവരെ യാത്രയാക്കി. മുഴുവൻ നേരവും വീട്ടിലായതു കൊണ്ട് ഇടക്കിടക്ക് കുത്തു വാക്കുകൾ വന്നു കൊണ്ടേ ഇരുന്നു.
എന്തായാലും അടുത്ത ആഴ്ച ചേട്ടായിയും ചേച്ചിയും വന്നപ്പോൾ ലോ കോളേജ്ന്റെ ആപ്ലിക്കേഷനും
ഉണ്ടായിരുന്നു. ഡിഗ്രി ക്കുള്ള കോളേജിലെ ആപ്ലിക്കേഷൻ കൂട്ടുകാരിക്കൊപ്പം പോയി മേടിച്ചു വച്ചിരുന്നു. രണ്ടു അപ്പ്ലിക്കേഷനും എന്നെ നോക്കി ചിരിച്ചു. മാർക്കു കുറവായതു കൊണ്ട് അഥവാ കിട്ടിയില്ലെങ്കിൽ ഡിഗ്രി കഴിഞ്ഞിട്ടും വക്കീലാകാമെന്ന ഉപാധിയോടെ രണ്ടു ആപ്ലിക്കേഷനും ചേട്ടായി എഴുതി അയച്ചു.

**********. ************. ************. ********
എല്ലാവരുടെയും ആഗ്രഹം പോലെ എന്റെ വക്കീൽ സ്വപ്നം നടന്നില്ല. എന്റെ ഭാവിയെ പറ്റിയുള്ള ചേട്ടായിയുടെ ഐഡിയ പൂവണിയുന്നതിനൊപ്പം അവരുടെ കുടുംബ ജീവിതവും പൂവണിഞ്ഞു. ഗര്ഭത്തിന്റെ വയ്യായ്കയുമായ് ചേച്ചി ഒരാഴ്ചക്കകം വീട്ടിലെത്തി. വീട് ചേട്ടായി സമ്പൂർണമായി ഏറ്റടുത്ത
ശേഷം രണ്ടു ദിവസം അവധി കിട്ടിയാൽ വീട്ടിലോട്ടു ഓടിക്കൊണ്ടിരുന്ന ഞാൻ
അത് മാസത്തിൽ ഒന്നാക്കി കുറച്ചു. എന്തായാലും ഹോസ്റ്റലിൽ കൊണ്ടുപോയി ആക്കാനും സാധനങ്ങൾ മേടിക്കാനും ഇടയ്ക്ക് ഇടക്ക് കാര്യങ്ങൾ തിരക്കാനുമായി ഹോസ്റ്റലിൽ വന്നു ആളു എന്നെ വെറുപ്പിച്ചു കൊണ്ടിരുന്നു.
അകൽച്ചകൾ പലപ്പോഴും അറിയാതെ മറനീക്കുമ്പോൾ അയാൾ കണ്ണുകളിൽ നോക്കി വല്ലാത്തൊരു ഭാവത്തോടെ ചോദിക്കും
"കൊച്ചിന് എന്നോട് വെറുപ്പാണോ?"
അതുകേൾക്കുമ്പോൾ ആണെന്നാണ് ഉള്ളിൽ പറയുന്നെന്തിങ്കിലും ചിരിച്ചോണ്ട് പറയും,
"ഓ .. ചേട്ടായിക്ക് തോന്നുന്നതാ "
അയാളെ വെറുപ്പിക്കാൻ ഉള്ളിൽ അകാരണമായ ഒരു ഭയം ഉണ്ടായിരുന്നു.

"കൊച്ചിനിഷ്ടമില്ലെങ്കിലും നന്നായി പഠിക്കണം കേട്ടോ. പെമ്പിള്ളേർക്കു ഇന്നത്തെ കാലത്തു ഒരു ജോലിയുള്ളതു നല്ലതാ. അല്ലങ്കിൽ നിന്റെ ചേച്ചിയെ പോലെ വീട്ടിൽ തന്നെ കൂടേണ്ടി വരും."
ചേച്ചിക്ക് ജോലിയില്ലാത്തതിൽ പുള്ളിക്കാരന് ഒരു നിരാശയുണ്ടെന്നു തോന്നി. ചേച്ചിക്ക് വീട്ടിലിരിക്കാനാ ഇഷ്ടം എന്ന് ഞങ്ങൾക്കെല്ലേ അറിയത്തുല്ള്ളൂ. ടൈപ്പിനു പോകാൻ അമ്മച്ചി കാലേപിടിച്ചു പറഞ്ഞതാ. അപ്പോൾ കവലയിലെ ചെക്കന്മാർ വായിനോക്കുന്നു എന്ന കാരണം പറഞ്ഞു രക്ഷപെട്ടവളാ. അവളിതുവരെ ജോലി വേണമെന്ന് പറഞ്ഞു കേട്ട ഓർമയില്ല.
പതിയെ ഹോസ്റ്റലിനോടും കോളേജിനോടും പൊരുത്തപ്പെട്ടു. ഓരോ മാസം വീട്ടിൽ പോകുമ്പോഴും ചേച്ചിയുടെ വീർത്തു വരുന്ന വയർ എന്നെ ആശങ്ക പെടുത്തിയിരുന്നു. എന്തായാലും രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോഴേക്കും ചേട്ടായിയുടെ എസ്കോർട് അടിക്കലും നിന്നിരുന്നു.
അങ്ങനെ സ്വന്തം ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് സജീവ് കടന്നു വന്നത്. ആദ്യ കാഴ്ച്ചയിൽ ഇഷ്ടം തോന്നുന്ന രൂപം. വളരെ സരസം ആയ വർത്താനം. ചെറുപ്പം മുതൽ സ്വയം നിർമ്മിച്ച ഒരു നിലവറയിൽ കഴിഞ്ഞ തനിക്കു പുറത്തെ വിശാലമായ മാന്ത്രിക ലോകത്തെ പറ്റി പറഞ്ഞു തന്നത് സജീവ് ആയിരുന്നു.നല്ല ജോഡിയെന്നു കൂട്ടുകാരും പറഞ്ഞു സന്തോഷിപ്പിച്ചു. പ്രണയത്തിന്റെ ആവേശത്തിൽ അവന്റൊപ്പം ഊരുചുറ്റുന്നതിനിടെ പഠിത്തം കൈമോശം വരുന്നത് ഓർത്തില്ല. സ്നേഹത്തിന്റെ മൂർദ്ധന്യത്തിൽ സജീവന്റൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടു മനസില്ലാ മനസോടെ വീട്ടിലേക്കു ക്രിസ്റ്മസിന്റെ പത്തു ദിവസത്തെ അവധിക്കു പോയി.
ക്ലാസ്സു കഴിഞ്ഞു സജീവിന്റൊപ്പം കറങ്ങി നന്നായി താമസിച്ചാണ് വീട്ടിലോട്ടു പുറപ്പെട്ടത്. വഴിയിൽ വച്ച് വണ്ടി ബ്രേക്ഡൗൺ ആയി. ഇരുട്ടാൻ തുടങ്ങിയത് കൊണ്ട് വണ്ടിയിൽ വേറെ രണ്ടു പെണ്ണുങ്ങൾ മാത്രെമേ ഉള്ളു. കുറെ വഷളന്മാർ നോക്കുന്നത് കണ്ടപ്പോൾ പേടി ഇരച്ചു കേറാൻ തുടങ്ങി. ഒരു മണിക്കൂറോളം റോഡിൽ കിടന്നു. അടുത്ത വരുന്ന ബസിനെ പ്രതീക്ഷിച്ചു റോഡിൽ നിൽക്കുമ്പോൾ കണ്ടു ചേട്ടായിയുടെ ബൈക്ക്....
ചേട്ടായി കണ്ട പാടെ വണ്ടിയോലോട്ടു കേറാൻ പറഞ്ഞു. ഞാൻ കാത്തിരുന്ന പോലെ ചാടി കേറുകയും ചെയ്തു. വീടിന്റെ കവല വരെ ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. വീട്ടിലോട്ടു തിരിയാനുള്ള കലുങ്ക് എത്തിയപ്പോൾ ചേട്ടായി വണ്ടി നിർത്തി .

"ഇറങ്ങു". .. ചേട്ടായി ശബ്ദം ഉയർത്തി
ഞാൻ ഒരു സംശയത്തോടെ വണ്ടിയിൽ നിന്നിറങ്ങി
ഞാൻ ഒരു സംശയത്തോടെ വണ്ടിയിൽ നിന്നിറങ്ങി
"തല്ലിയിട്ടും വഴക്കു പറഞ്ഞിട്ടും കാര്യമില്ലന്നറിയാം, പക്ഷെ നീ ഇത്ര വിവരം കെട്ടവളാണ് ഞാൻ അറിഞ്ഞില്ല."
"ചേട്ടായി എന്തൊക്കെയാ ഈ പറയുന്നത്?"
"മിണ്ടിപ്പോകരുത് നീ. സ്വന്തം ചേട്ടനല്ലല്ലോ ഞാൻ. നിന്റെ അകൽച്ച എന്താന്ന് മനസിലാക്കാൻ എനിക്ക് സമയം എടുത്തു. പക്ഷെ അത് നല്ല കാര്യം. എനിക്കഭിമാനം തോന്നിയതേ ഉള്ളു. എന്നിട്ടിപ്പോഴോ ഏതോ ഒരുത്തന്റെ കൂടെ കറങ്ങി നടക്കുന്നു. ഞങ്ങളെ കുറിച്ച് ഒരു തവണ എങ്കിലും ഓർത്തോ നീ."
അപ്പോൾ അതാണ് കാര്യം. ചേട്ടായി സജീവനെ പറ്റി അറിഞ്ഞിരിക്കുന്നു.
"എനിക്ക് സജീവനെ ഇഷ്ടമാ, സജീവന് എന്നെയും. ഞങ്ങൾ ഒന്നിച്ചു ജീവിക്കും."
ചേട്ടായിയുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിരിയുന്ന കണ്ടു.
"നീ ഇതു കണ്ടോ?" ചേട്ടായി പേഴ്സിൽ നിന്നും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്തു കാണിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ ഒരു സുന്ദരി പെൺകുട്ടി.
"എന്റെ അനിയത്തിയാ...പത്തൊന്പതാമത്തെ വയസിൽ ജീവിച്ചു കാണിക്കാൻ പോയതാ... രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ഒരു മുഴം കയറിൽ തീർന്നു. എൻറെ അപ്പച്ചനും ചേട്ടായിമാർക്കും മാത്രം അറിയാവുന്ന ഒരു സത്യം. ഞങ്ങളോടു ആരോടും ഒന്നും പറയാതെ അവൾ രണ്ടാമതും പോയി. എല്ലാം അറിഞ്ഞതു വളരെ വൈകി ആയതു കൊണ്ടു കേസിനും കൂട്ടത്തിനും ഒന്നും പോയില്ല."
എൻറെ കയ്യിൽ നിന്നും ആ ഫോട്ടോ തിരിച്ചു വാങ്ങുമ്പോൾ ചേട്ടായിയുടെ കണ്ണീര് അതിലൊട്ടു വീണിരുന്നു.
"കൊച്ചു വണ്ടിയിലോട്ടു കേറു"
മരവിച്ച ഒരു ശരീരമായി ഞാൻ ചേട്ടായിയുടെ പുറകിലിരുന്നു. തനിക്കു പല തവണ തെറ്റി പോയിരിക്കുന്നു.
"നമ്മളീ പറഞ്ഞ കാര്യങ്ങൾ നമ്മുടെ മനസിൽ തന്നെ ഇരുന്നാൽ മതി. സജീവൻറെ കാര്യമുൾപ്പെടെ. ചേച്ചിക്ക് മാസം തികഞ്ഞിരിക്കുവാന് നിനക്കു ഓർമ വേണം."
ചേട്ടായി സജീവൻ എന്ന പേര് പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാളി.
വീട്ടിലെത്തിയപ്പോൾ എല്ലാവരും വിഷണ്ണരായി കാത്തിരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ ചേച്ചി വലിയ വയറും വച്ചു ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു .
"ഇപ്പോൾ അവളോട് ഒന്നും ചോദിക്കണ്ട. ബസ് കേടായി പാവം പേടിച്ചിരിക്കുവായിരുന്നു."
ഞാൻ ചേട്ടായിയെ ഒന്നു നന്ദിയോട് നോക്കി . അവിടെ ഞാൻ കാണാണ്ട് പോയ വാത്സല്യം ആദ്യമായി കണ്ടു.
ഞാൻ ചേട്ടായിയെ ഒന്നു നന്ദിയോട് നോക്കി . അവിടെ ഞാൻ കാണാണ്ട് പോയ വാത്സല്യം ആദ്യമായി കണ്ടു.
പത്തു ദിവസങ്ങൾ പത്തു വർഷങ്ങൾ പോലെ തോന്നി. കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സജീവനെ മറക്കാൻ പറ്റുന്നില്ല. ആരും കാണാതെ കുളിമുറിയിൽ കയറി ഇറങ്ങി കരഞ്ഞു തീര്ത്തു .
അടുത്ത വരവ് കുഞ്ഞുവാവ വരുമ്പോൾ എന്നു ചേച്ചിയേ കെട്ടിപിടിച്ചു പറയുമ്പോൾ ഉള്ളിലെ പ്രണയത്തിനു ഒരു കനം വച്ചിരുന്നു. തിരിച്ചു ബസിൽ കയറ്റി വിടാൻ വന്നപ്പോൾ ചേട്ടായി ഒന്നേ എന്നോട് പറഞ്ഞുള്ളു,
അടുത്ത വരവ് കുഞ്ഞുവാവ വരുമ്പോൾ എന്നു ചേച്ചിയേ കെട്ടിപിടിച്ചു പറയുമ്പോൾ ഉള്ളിലെ പ്രണയത്തിനു ഒരു കനം വച്ചിരുന്നു. തിരിച്ചു ബസിൽ കയറ്റി വിടാൻ വന്നപ്പോൾ ചേട്ടായി ഒന്നേ എന്നോട് പറഞ്ഞുള്ളു,
"മറക്കാനും വെറുക്കാനും ഞാൻ പറയില്ല. പക്ഷെ കാത്തിരിക്കണം. പ്രാപ്തി ആകുമ്പോൾ ചേട്ടായി പറഞ്ഞു സമ്മതിപ്പിക്കാം എല്ലാവരേയും."
അറിയാതെ വിതുമ്പി പോയി....
അറിയാതെ വിതുമ്പി പോയി....
ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ സജീവൻറെ അടുത്തോട്ടു ചെന്നു . കണ്ട പാടെ സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു . കാത്തിരിക്കാനാണ് തന്റെ തീരുമാനം എന്നറിയിച്ചു. എല്ലാം കേട്ട ശേഷം
സജീവൻ പ്രണയത്തിനും വാശിക്കും ഇടയിലൂടെ കുറെ
നടന്നു. ഒടുവിൽ കാത്തിരിപ്പു എനിക്ക് മാത്രമായ് .
ഇതിനിടെയിൽ ഞങ്ങളുടെ വീട്ടിൽ എന്നെയും കാത്തിരിക്കുന്ന ഒരു കൊച്ചു കുറുമ്പി പിച്ച വയ്ക്കാൻ തുടങ്ങി.
സജീവൻ പ്രണയത്തിനും വാശിക്കും ഇടയിലൂടെ കുറെ
നടന്നു. ഒടുവിൽ കാത്തിരിപ്പു എനിക്ക് മാത്രമായ് .
ഇതിനിടെയിൽ ഞങ്ങളുടെ വീട്ടിൽ എന്നെയും കാത്തിരിക്കുന്ന ഒരു കൊച്ചു കുറുമ്പി പിച്ച വയ്ക്കാൻ തുടങ്ങി.
******** ******* ******* ********
കാലം ഇതളുകൾ കൊഴിക്കവേ എനിക്ക് വീട്ടുകാർ നിശ്ചയിച്ച വിവാഹ പ്രായം ആയി.
വരുന്ന ആലോചനകളിൽ പഴയ കാത്തിരിപ്പിന്റെ ചവർപ്പുണ്ടെന്നു മനസിലാക്കി ചേട്ടായി വീണ്ടും ഒരു കൗൺസിലിംഗിന് ശ്രമിച്ചെങ്കിലും ജോലി കിട്ടാതെ വിവാഹം വേണ്ട എന്നു പറഞ്ഞു ഞാൻ തടി ഊരി. ഇടയിലെപ്പോഴോ ഞാൻ പ്രണയിച്ച സജീവനെ തേടി ചേട്ടായി പോയപ്പോൾ ചേട്ടായിയെ കാണാൻ ഇടക്കു വീട്ടിൽ വരുന്ന ചേട്ടായിടെ കസിനെയാണ് താനിപ്പോൾ കാത്തിരിക്കുന്നതെന്നു അറിയിച്ചു .

അങ്ങനെ ഒരു കാലത്തു ഞാൻ സ്വന്തമാക്കണമെന്നു ആഗ്രഹിച്ച ദത്തു സ്‌ഥാനം സന്തോഷത്തോടെ ഞാൻ എൻറെ ചേട്ടായിക്ക് കൊടുത്തു ഇന്ന് ഞാൻ കെട്ടിയവനൊപ്പം മറുനാട്ടിലേക്കു പറക്കുകയാണ് . ചില ബന്ധങ്ങൾക്ക് രക്തത്തെക്കാൾ തിളക്കമുണ്ടാവും എന്ന തിരിച്ചറിവോടെ.......
Jisha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക