ഇന്നും ...
--------------
--------------
പ്രാണനിൽതൊട്ടനീ പാതിരാവായിട്ടും
തിരികെവരാത്തതെന്തേ പ്രണയമേ
നനയുന്ന പീലികളൊട്ടിപ്പിടിച്ചിന്നു
മറയ്ക്കുന്നുമുന്നിലെ കാഴ്ചകളൊക്കെയും
തിരികെവരാത്തതെന്തേ പ്രണയമേ
നനയുന്ന പീലികളൊട്ടിപ്പിടിച്ചിന്നു
മറയ്ക്കുന്നുമുന്നിലെ കാഴ്ചകളൊക്കെയും
ചുണ്ടോടുചേരുകയില്ലിനിയൊരുമുളന്തണ്ടും
പരിഭവമൂറുമാ ഇതൾപ്പൂക്കളല്ലാതെ.
രാഗങ്ങളുംമറന്നു നിനവിലിന്നുനിന്റെ
ഹൃദയതാളമതൊന്നുമാത്രം പൊന്നേ.
പരിഭവമൂറുമാ ഇതൾപ്പൂക്കളല്ലാതെ.
രാഗങ്ങളുംമറന്നു നിനവിലിന്നുനിന്റെ
ഹൃദയതാളമതൊന്നുമാത്രം പൊന്നേ.
ആർദ്രമൗനങ്ങൾക്കുകൂട്ടായി ഞാനെന്റെ
ഉറക്കത്തെയിന്നും മറന്നുപോകുന്നു.
മറക്കാതിരിക്കുവാനിരുട്ടിന്റെയൊരു നുള്ള്
കവിളത്തു മറുകായ് പതിച്ചുവെയ്ക്കുന്നു.
ഉറക്കത്തെയിന്നും മറന്നുപോകുന്നു.
മറക്കാതിരിക്കുവാനിരുട്ടിന്റെയൊരു നുള്ള്
കവിളത്തു മറുകായ് പതിച്ചുവെയ്ക്കുന്നു.
നീരദമേഘങ്ങളകലേക്കൊഴുകുന്നു
പാതിരാപ്പുവുകൾ പ്രണയാർദ്രമായ്.
ഇന്നും പെയ്തില്ല ഇനിയെന്നാണറിയില്ല
ഓരോ രാവും വിരഹാർദ്രം.
പാതിരാപ്പുവുകൾ പ്രണയാർദ്രമായ്.
ഇന്നും പെയ്തില്ല ഇനിയെന്നാണറിയില്ല
ഓരോ രാവും വിരഹാർദ്രം.
ലിൻസി.അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക