Slider

മിഴികൾ (ഭാഗം 3)

0
മിഴികൾ (ഭാഗം 3)
******************
അത് .....അവളുടെ വീട്ടിലെ സ്വന്തം മുറി...അവൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല...അവളുടെ മുറി എങ്ങനെയോ അത് തന്നെ...
അവൾ ഹരിയെ നോക്കി...ചോദിച്ചു
ഇതാരുടെ റൂം ആണ്...? എനിക്കൊന്നും മനസിലാകുന്നില്ല...ഇതെന്റെ റൂം തന്നെയാണല്ലോ...പക്ഷേ ഇവിടെ..ഞാൻ എങ്ങനെ...? നീന തലക്കു കയ്യും കൊടുത്തു
കട്ടിലിൽ ഇരുന്നു....
താൻ ഇവിടിരിക്കു ഞാൻ ഇപ്പൊ വരാം..ഹരി പുറത്തോട്ടിറങ്ങി...
അവൾ കട്ടിലിൽ അങ്ങനെ ഇരിക്കുമ്പോൾ..
പെട്ടന്ന് പുറകിൽ നിന്നും രണ്ടു കൈകൾ വന്നു അവളുടെ കണ്ണുകൾ പൊത്തി..
ശ്രീയേച്ചി...ആരാണ് എന്ന് മനസിലായോ...
ഒരു പെൺകുട്ടിയുടെ ശബ്‌ദം....
നീന ആ കുട്ടിയുടെ കൈകൾ
പതിയെ വിടുവിച്ചു കൊണ്ട് തിരിഞ്ഞു നോക്കി..ഒരു പെൺകുട്ടി...15 വയസ്സ് പ്രായം കാണും...ഒരു പാവാടയും ബ്ളൗസു ആണ് അവൾ അണിഞ്ഞിരുന്നത്...നല്ല സുന്ദരിയാണ് അവൾ....അവൾ പിന്നെയും
സംസാരിക്കാൻ തുടങ്ങി..ഹരിയേട്ടൻ എപ്പോഴും പറഞ്ഞു പറ്റിക്കും..ശ്രീയേച്ചി..
ഇന്നും വരും നാളെ വരും എന്ന് പറഞ്ഞു..
എത്ര നാളായീ ചേച്ചിയെ കണ്ടിട്ട്...കണ്ടു കൊതി തീർന്നില്ല്ല..അതും പറഞ്ഞു അവൾ നീനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു...
പെട്ടന്ന് ഹരി അങ്ങോട്ട് വന്നു..എന്താടി
ക്ലാസ് വിട്ടു വന്ന....ചായ കുടിക്കാൻ പാടില്ലേ അമ്മ നിന്നെ വിളിക്കുന്നു ചെലു അങ്ങോട്ട്..
ഏട്ടൻ ഒന്നും പറയണ്ട ശ്രീയേച്ചി വരുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ...
അവൾ ഹരിയോട് ദേഷ്യപെട്ട് കൊണ്ട്...പോയി..
അനിയത്തിയാണ്...മഹാ കുറുമ്പിയാണ്...
ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു....
നീന ആകെ പ്രാന്തായിട്ടു തലക്കു രണ്ടു കൈയും കൊടുത്തുകൊണ്ട്...അവനോടു പറഞ്ഞു..
എന്നെ പ്രാന്ത് പിടിപ്പിക്കല്ലേ...പ്ളീസ്..എന്താ സംഭവിക്കുന്നെ എനിക്കെന്ന പറ്റിയെ..
ഒന്ന് പറയുവോ..
അവൾ ഒരു കരച്ചിലിന്റെ വക്കോളമെത്തി യിരുന്നു..
ഹരി അവളെ നോക്കിയിട്ടു പറഞ്ഞു.. നീന..
സമാധാനപ്പെടു താൻ..
എല്ലാം പറയാം..ആദ്യം ആ വാതിലടക്കു...
നീന റൂമിന്റെ വാതിലടച്ചു....
ഹരി അലമാര തുറന്നു കുറെ ഫോട്ടോസ് എടുത്തു അവളുടെ കൈയിൽ കൊടുത്തു...അവൾ അത് നോക്കി..നീനയും ഹരിയും ഒന്നിച്ചുള്ള കുറെ ഫോട്ടോസ്
ഇത് ഞാൻ അല്ലെ... നമ്മളൊന്നിച്ചു....എപ്പൊ ?പക്ഷേ...ഇന്ന് അല്ലെ ആദ്യമായിട്ട് കാണുന്നത്...
അതെ..നീന..താൻ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്..പക്ഷെ തന്റെ മനസ്സു എപ്പോഴും ഇവിടുണ്ടായിരുന്നു...നമ്മൾ ആദ്യമായിട്ടല്ലലോ കാണുന്നത്...എത്രയോ വര്ഷങ്ങള് ആയിട്ട് നമ്മളറിയുന്നു...
അതെ ഇവിടെല്ലാം എനിക്ക് പരിചയമുള്ള സ്ഥലങ്ങളാണ്...നീന അത്ഭുതത്തോടെ പറഞ്ഞു....
പിന്നെ ആരാണ് ശ്രീയ ? ഹരിയേട്ടന്റെ അനിയത്തി എന്നെ അങ്ങനെയാണല്ലോ വിളിച്ചത്..
വരൂ...നമുക്കു തട്ടിൻ മുകളിലോട്ടു പോകാം
ആ മുറിയുടെ മൂലക്കുള്ള ഒരു ചെറിയ ഗോവണി ചൂണ്ടി ഹരി പറഞ്ഞു..
ഗോവണി കയറി..തട്ടിൻ മുകളിൽ എത്തി..
മുഴുവൻ മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു...നീന പൊടിയടിച്ചിട്ടു കുറെ പ്രാവശ്യം തുമ്മി.....
കുറെ താളിയോലയും ഗ്രന്ഥങ്ങളും ഒക്കെ അവിടെ ഉണ്ടായിരുന്നു...അവിടയുള്ള ഒരു പഴകിയ കുറെ പേപ്പറിന്റെ കേട്ട് അവളെ കാണിച്ചിട്ട് പറഞ്ഞു..എന്‍റെ ജാതകം ആണ് ഇത്..
എന്‍റെ അച്ഛൻ..പേരുകേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു....പല കാര്യങ്ങളും മുൻകൂട്ടി ഗണിച്ചു പറയാൻ അച്ഛന് അപാര കഴിവായിരുന്നു...വല്ലാത്തൊരു ശക്തി അച്ഛനുള്ളതായിട്ടു..പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്...
എന്‍റെ ഗുരുവും കൂടിയായിരുന്നു അച്ഛൻ..
ഒത്തിരി കാര്യങ്ങൾ അച്ഛനിൽ നിന്നും പഠിക്കാൻ സാധിച്ചിട്ടുണ്ട് എനിക്ക്...
എന്‍റെ ജാതകം അച്ഛനാണ് എഴുതിയതു...
ഒരിക്കൽ അച്ഛൻ എന്നെ അടുത്ത് വിളിച്ചു..
നിറക്കണ്ണുകളോടെ പറഞ്ഞു
എന്‍റെ ജീവിത്തിൽ എന്‍റെ ആയുസു നിയന്ത്രിക്കുന്നതു രണ്ടു പെൺകുട്ടികള്ള കും..അവർ സാധാരണന പെൺകുട്ടികൾ അല്ല...
അവരുടെ മനസ്സുകൾ ഒന്നായിരിക്കും..ആരുടെ മനസ്സിൽ സന്തോഷമോ സങ്കടവോ വന്നാൽ രണ്ടു പേർക്കും അത് ഒരു പോലെ ആയിരിക്കും...അവരുടെ
രൂപ സാദ്രശ്യം ഒന്നായിരിക്കും പക്ഷേ അവർ
രണ്ടു ദിക്കിൽ രണ്ടു സമുദായത്തിൽ നിന്നും ആയിരിക്കും...
കുറെ വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ ശ്രീയയെ കണ്ടു മുട്ടുന്നത്
ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ...ആ സ്നേഹം നിന്‍റെ മനസും അനുഭവിക്കാൻ തുടങ്ങി...
ഞാൻ ശ്രീയയെ എങ്ങനെ സ്നേഹിച്ചിരുന്നെന്നു ഏറ്റവും നന്നായിട്ടു അറിയാവുന്നതു നിനക്ക് മാത്രമായിരിക്കും
കാരണം നിങ്ങളുടെ മനസ്സു ഒറ്റ മനസ്സാണ്..
നീനയുടെ കണ്ണ് നിറഞ്ഞു..ശരിയാ ഹരിയേട്ടാ എന്‍റെ സ്വപ്ങ്ങളിലെല്ലാം..എന്നും
ഹരിയേട്ടൻ മാത്രമായിരുന്നു.... ഒന്നിച്ചു നടന്നിടമെല്ലാം എന്‍റെ മനസിൽ അതുപോലെയുണ്ട്...
അപ്പൊ ശ്രീയ എവിടെയാ ?
ഹരി ഒന്നും മിണ്ടാതെ ഗോവണി ഇറങ്ങാൻ തുടങ്ങി...നീന അവന്റെ പുറകെ ഇറങ്ങി..
പറ..ശ്രീയ ഇപ്പൊ എവിടാ
പെട്ടന്നു വാതിലിൽ മുട്ട് കേട്ടൂ...
ഹരി വാതിൽ തുറന്നപ്പോ.. പ്രിയ ആണ്...വന്നപാടെ അവൾ നീനയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..വാ നമുക്ക് അമ്പലത്തിൽ പോകാം..
നീന കണ്ണ് മിഴിച്ചു അമ്പലത്തിലോ...?
പെട്ടന്ന് ഹരി പറഞ്ഞു
അവള് വന്നല്ലേ ഉള്ളൂ പ്രിയാ...കുളിച്ചു ഫ്രഷ് ആകട്ടെ എന്നിട്ടു വരും..നീ അടങ്ങു.പെണ്ണെ....അവൾ ചിണുങ്ങിക്കൊണ്ടു അവിടെ നിന്നും പോയി..
ഹരിയേട്ടാ എനിക്ക് അമ്പലത്തിലെ കാര്യങ്ങളൊന്നും അറിയില്ല...പിന്നെ ഞാൻ ഒരു ക്രിസ്താനി അല്ലെ അമ്പലത്തിൽ പോയാൽ കുഴപ്പമുണ്ടോ...
എന്ത് കുഴപ്പം..അമ്പലത്തിലാണെകിലും പള്ളിയിൽ ആണെകിലും..ദൈവം എന്നും സ്നേഹമാണ്...മനസിൽ എന്നും നന്മകൾ റീചാർജ് ചെയുന്ന സ്ഥലങ്ങൾ ആണ് അമ്പലവും പള്ളികളും എല്ലാം...
സമൂഹത്തിലെ എത്ര നെഗറ്റീവ് എനെർജികളാണ് ദിവസവും
നമ്മുടെ മനസിൽ കയറി കൂടുന്നത്..അതെല്ലാം കളഞ്ഞു പോസിറ്റിവ് എനർജി കിട്ടുന്ന പുണ്യ സ്ഥലങ്ങളല്ലേ പള്ളികളും അമ്പലങ്ങളും..അതുകൊണ്ടല്ലേ അമ്പലങ്ങളിലും പള്ളികളിലും..പോയി വരുമ്പോ..നമുക്ക് വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചയ്യുന്നതു...
എല്ലാരും ദൈവങ്ങളെ ഭയപ്പെട്ടു പ്രാർത്ഥി ക്കുന്നു....അല്ലാതെ ദൈവത്തെ സ്നേഹിച്ചു ആരെങ്കിലും പ്രാർത്ഥിക്കാറുണ്ടോ...നമ്മുടെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന പോലെ....
നീന കണ്ണ് മിഴിച്ചു അവൻ പറയുന്നതും കേട്ട് നിക്കണ കണ്ടപ്പോ...
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു...ഒരു കാര്യം ചെയ്യ്..താൻ പോയി തല്ക്കാലം കുളിച്ചു ഫ്രഷ് ആകു...പ്രിയ ഇപ്പൊ വരും..
ഹരിയേട്ടൻ വരുന്നില്ലേ...
ഹ്മ്മ് ഞാനും വരാം....
നീന കുളിച്ചു ഫ്രഷ് ആയീ വന്നു..ഹരിയും പ്രിയയും അമ്പലത്തിൽ പോകാൻ റെഡി ആയിട്ടു നില്ക്കുന്നുണ്ടായിരുന്നു..
അമ്പലത്തിൽ
തൊഴുതു കൊണ്ട് നിൽകുമ്പോൾ പൂജാരി പ്രസാദം കൊണ്ട് വന്നു നീട്ടി വിളിച്ചു..ശ്രീയ തിരുവാതിര നക്ഷത്രം...
നീന അത് കേട്ട് പെട്ടന്ന്
ശ്രീയ യെ കാണാൻ വേണ്ടി അവിടെ മുഴുവൻ നോക്കി
അവൾ ഹരിയേയും നോക്കി ഹരി ആകെ പകച്ചു നില്കുന്നു..
അപ്പൊ.. പെട്ടന്ന് അടുത്ത് നിന്ന പ്രിയ അവളെ തട്ടിയിട്ട്..ചേച്ചി ചെവി കേക്കില്ലേ ചേച്ചിയെ വിളിക്കുന്നത്...
നീന മടിച്ചു മടിച്ചു മുന്നിലോട്ടു ചെന്ന്..കൈ നീട്ടി പ്രസാദം മേടിച്ചു..
അവർ പുറത്തോട്ടിറങ്ങിയപ്പോ ഹരി അവരുടെ അടുക്കലോട്ടു വന്നു...പ്രസാദത്തിൽ നിന്ന്..ചന്ദനം എടുത്തു അവൻ നെറ്റിയിൽ തൊട്ടു..കുറച്ചു എടുത്തു..നീനയുടെ നെറ്റിയിൽ തൊടുവിച്ചു..
നീനക്കു വല്ലത്തൊരു സന്തോഷം തോന്നി ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു...ഒരു ഫീൽ...അവൾ ഹരിയെ നോക്കി...
ചന്ദനം തൊട്ടപ്പോൾ ഹരിയേട്ടൻ കുറച്ചു കൂടി സുന്ദരനായപോലെ...
അവർ തിരിച്ചു വീട്ടിലെത്തി...വീടിന്റെ ഇറയത്തു..ഹരി ഇരുന്നു...പ്രിയ വീടി നികത്തോട്ടു കയറി പോയി..
നീന പതിയെ ഹരിയുടെ അടുത്തെത്തി.
ഹരിയേട്ടാ...
ഹ്മ്മ്....അവൻ മൂളി..
ശ്രീയ ഇപ്പൊ എവിടെയാ...അവൾക്കു എന്ത് പറ്റി ?
ഹരി പതിയെ എഴുന്നേറ്റു മുറ്റത്തോട്ടിറങ്ങി..ദൂരെക്കു നോക്കി കുറെ നേരം മിണ്ടാതെ നിന്നു...ആകാംഷയോടെ നീന കോലായിൽ ഇരുന്നു...ഹരി പറഞ്ഞു തുടങ്ങി........(തുടരും)

Binoy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo