തല്ലുകൊള്ളി...
കല്യാണം കഴിഞ്ഞു 6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിൽ കിട്ടിയ മോൾക്ക് പുറകെ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കുഴപ്പവും ഇല്ലാതെ പിറന്ന എനിക്ക് പൊതുവെ വീട്ടിൽ ഒരു വിലയും ഇല്ല.
മൂത്ത മുതുകുരങ്ങിനെ എല്ലാരും സ്നേഹത്തോടെ ഉണ്ണിയെന്നു വിളിച്ചപ്പോൾ എന്നെ കുഞ്ചു എന്ന് വിളിച്ചു അതിൽത്തന്നെ ഒരു വിവേചനം ഞാൻ ശ്രദ്ധിച്ചിരുന്നു. അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതിയുടെ മുക്കാൽ പങ്കും അവളിലേക്ക് എത്തിപ്പെട്ടു. അച്ഛൻ കൊടുക്കുന്നതിനു പുറമെ അച്ഛമ്മയും അച്ചാച്ചനും ഞാൻ കാണാതെയും അവളുടെ കുപ്പായത്തിന്റെ കീശ നിറച്ചു. അത് പിടിച്ചു വാങ്ങുമ്പോഴാർന്നു എനിക്ക് ആദ്യത്തെ തല്ലുകിട്ടിയത്. ദോഷം പറയരുതല്ലോ ഐശ്വര്യമുള്ള കൈയാ എന്റെ ഉടപ്പിറന്നോളുടെ, പിന്നെയങ്ങോട്ട് തല്ലിന്റെ പെരുന്നാളായിരുന്നു.

ഒന്നിച്ചിരുന്ന് പഠിക്കുമ്പോൾ എനിക് ബുക്ക് വലിച്ചു കീറണം, വെറുതെയിരിക്കുമ്പോൾ ദേഹത്തു തോണ്ടണം, അതിനവൾ ഓടിവന്നു ചുമര് ചേർത്തിപ്പിച്ചു രണ്ടെണ്ണം തരണം, അടിയുടെ എണ്ണം കുറയ്ക്കാനായി മുടിയിൽ കേറിപിടിക്കുമ്പോൾ നീ വിട് ഡീ പട്ടി എന്ന് അലറുന്നത് കേട്ട് 'അമ്മ ഓടി വന്നു മുതുകത്തു നാലെണ്ണം പൊട്ടിക്കണം. രാത്രി കിടക്കുമ്പോൾ അവളുടെ കഴുത്തിൽ കാലെടുത്തു ഇടണം. പിന്നെയും അടികൂടി പാതിരാത്രി വരെ കരഞ്ഞുകൊണ്ട് കിടന്നില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.
ഇതിൽ കുറച്ചെങ്കിലും ഭേദമുള്ളത് അച്ഛനാണ്. വല്ലപ്പോഴും മാത്രമേ കൈ വയ്ക്കാറുള്ളു. തഴമ്പിച്ച കൈകൊണ്ടു ഒന്നു കൊണ്ടാൽ ചത്തുപോകും എന്ന് കരുതിയിട്ടാവണം.. ഞാൻ 5 ൽ പഠിക്കുമ്പോൾ അച്ഛൻ പുതിയതായി വാങ്ങിയ നെയിൽ കട്ടറിന്റെ ചെയിൻ പൊട്ടിച്ചു. വൈകുന്നേരത്തെ വട്ടമേശ സമ്മേളനത്തിനിടയിൽ സംഗതി കാർന്നോരു കണ്ടുപിടിച്ചു. ആരാ പൊട്ടിച്ചെന്നു ചോദിച്ചപ്പോൾ എന്റെ ഉത്തരം ചേച്ചിയെന്നായിരുന്നു. തൊട്ടടുത്തിരുന്ന ലൂണാറിന്റെ ചെരിപ്പെടുത്തു കവിളത്തേക്ക് ഒറ്റ അടി... അത് കൊള്ളാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളു, കണ്ണ് തുറന്നപ്പോൾ അലമുറയിട്ട് കരയുന്ന ചേച്ചിയെയും, മത്തങ്ങക്കു ഗർഭം വന്നപോലെ വീർത്ത കവിളും ഉണ്ടാർന്നു .
പൊതുവെ ഞാനും അമ്മയും മുന്നാളാണ്. ഒന്നിങ്ങോട്ടു പറഞ്ഞാൽ നാലെണ്ണം അങ്ങോട്ടുപറയും. 'അമ്മ പിടിച്ച മുയലിനു മൂന്നു കൊമ്പാണെങ്കിൽ എന്റെ മുയലിനു ഒരു മൂന്നേ മുക്കലെങ്കിലും കാണും. അല്ല പിന്നെ !!ചേച്ചിയും അമ്മയുമാണെന്നും കൂട്ട്. അവരുടെ പരദൂഷണ കേസുകളിലെ ഒരു പ്രധാന കാര്യമാണ് ഞാനെന്ന തല്ലുകൊള്ളി. ഞാൻ സ്കൂൾ കഴിഞ്ഞു വരുന്നതിനു മുൻപ് തന്നെ ചേച്ചിയെത്തി എന്റെ കുരുത്തക്കേടുകളെല്ലാം അമ്മയോട് പറയും. വല്ല ചാണകക്കുഴിക്കും തള്ളിയിടാൻ തോന്നും ആ ആറ്റംബോംബിനെ.

വീട്ടിൽ മൂന്നു കിടപ്പുമുറി ഉണ്ടായിട്ടും അടുക്കളയോട് ചേർന്ന ചെറിയൊരു ഇടത്തളത്തിൽ പായ വിരിച്ചു കിടക്കാനാ ചേച്ചിക്കിഷ്ടം. കാര്യം ഞങ്ങൾ ശത്രുതയിലാണെങ്കിലും അവളോടൊപ്പം കിടന്നാൽ മാത്രേ എനിക്ക് ഉറക്കം വരൂ. രാത്രി അവളുറങ്ങിയോ എന്ന് നോക്കി പകൽ പിണങ്ങിയ കൈകൾ ചേർത്തുപിടിച്ചു ഉറങ്ങണം.അവളുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണു ഞാൻ തനിച്ചു കിടക്കാൻ ശീലിച്ചത്.
പിന്നീടങ്ങോട്ട് പുതിയ അനുഭവങ്ങളായിരുന്നു. എനിക്കും അമ്മയ്ക്കുമിടയിൽ ചേച്ചി ഇല്ലാത്തതു വല്ലാത്ത ശൂന്യതയായി തോന്നി. അങ്കം കുറിക്കുന്നത് കാണാൻ ആളില്ലാത്തപോലെ.
ഞങ്ങൾ പരസ്പരം കാണുമ്പോൾ ആദ്യമായി പുഞ്ചിരിച്ചു തുടങ്ങി. ഇടയ്ക് ഞാൻ അറിയാതെ എന്റെ ഇഷ്ട്ടങ്ങളെല്ലാം അറിഞ്ഞു ക്ലാസ് കഴിഞ്ഞു വരുമ്പോൾ എനിക്കുള്ള ചായയും പലഹാരങ്ങളും മേശപ്പുറത്തു നിരന്നിരിക്കും. അപ്പോഴൊക്കെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുമെങ്കിലും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ വേണ്ടെന്നു കരുതും.
അമ്മയുടെ കൈയിൽ നിന്നു അടികൊള്ളാൻ വേണ്ടി മാത്രം അടുക്കളയിൽ കേറുന്ന ഞാൻ പതുക്കെ ഓരോന്നിനും സഹായിച്ചു തുടങ്ങി. അപ്പോൾ 'അമ്മ ആദ്യമായി അടുക്കളയിൽ ചെന്ന കാര്യവും, നെയ്യപ്പം ഉണ്ടാക്കുമ്പോൾ ഒളിഞ്ഞു നോക്കിയതിനു അമ്മമ്മ ചന്തിക്കിട്ട് പൊട്ടിച്ചതെല്ലാം പറഞ്ഞു ചിരിച്ചു. പറഞ്ഞിട്ടെന്താ, രാത്രി ടീവി കാണുമ്പോൾ തലയിൽ തഴുകി തന്നും.. . ഉറക്കമിളച്ചു പഠിക്കുമ്പോൾ കട്ടൻ കാപ്പിയിട്ടു തന്നും 'അമ്മ എന്നെ പാട്ടിലാക്കി. ആകെ മൊത്തം ശോക സീൻ. ആരോടും തല്ലുപിടിക്കാൻ പറ്റാത്തൊരവസ്ഥ. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ. ഇനിയും വഴക്കിട്ടാൽ കിട്ടുന്ന സൗഭാഗ്യങ്ങൾ പോവുമെന്ന പേടി ഇല്ലാതില്ല.
അങ്ങനെയിരിക്കെയാണ് എനിക് ജോലി ശെരിയാവുന്നതും, കാത്തിരിപ്പിനൊടുവിൽ ചേച്ചിയ്ക്ക് വിശേഷം ഉണ്ടാവുന്നതും. അതിന്റെ സന്തോഷത്തിൽ വിരുന്നിരിക്കാൻ അവളിങ്ങോട്ടു വന്നു. കുറച്ചു കാലമായി ഞാൻ നിലനിർത്തിപോന്ന പതിവുകൾ തെറ്റിയെന്നുവേണം പറയാൻ . ഹോർലിക്സിന് പകരം ഉണക്ക ചായ മാത്രം. വിശേഷമുള്ള കൊച്ചല്ലേ എന്ന് കരുതി ഞാനതങ്ങു വിട്ടുകളഞ്ഞു. അല്ലെങ്കിലും നമ്മള് എപ്പഴും ദാനശീലയാണല്ലോ..

ഞാൻ ആദ്യമായി ഹോസ്റ്റലിലേക്ക് പോവുന്ന ദിവസം, അമ്മയുടെയും, ചേച്ചിയുടെയും വിഷമവും കരച്ചിലും കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല . കെട്ടിപിടിക്കലും, തലോടലും പോരാത്തതിന് ചേച്ചിയുടെ വക ആരും കാണാതെ 1000 രൂപ കൈയിലും വച്ചു തന്നു . ഈശ്വര ഇവരെയാണല്ലോ ഇത്രേം കാലം ദ്രോഹിച്ചെന്നു തോന്നി .ബസിലിരുന്നു കുറെ നേരം കരഞ്ഞു . കരച്ചിലോടു കരച്ചിൽ.. അതിനിടയിലാണ് എനിക്ക് ഒരു ബോധോദയം വന്നത്. ഇനി എന്നെ ഒഴിവാക്കാൻ വേണ്ടി അമ്മയും മോളും വെറുതെ കരഞ്ഞതാണോ ??ഞാൻ അവരുടെ സ്നേഹം പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി ഞാൻ വീട്ടിലോട്ട് വിളിച്ചു .
അച്ഛാ.. മണ്ണുത്തി കഴിഞ്ഞപ്പോൾ ചെറിയൊരു ആക്സിഡന്റ്. ബസിലെ കമ്പിയിൽ ഇടിച്ചു നെറ്റി ചെറുതായൊന്നു പൊട്ടി .. പേടിക്കാനൊന്നുല്യാ പക്ഷെ .......
ഇത് മുഴുവൻ കേൾക്കുന്നതിന് മുൻപേ അച്ഛന്റെ ശബ്ദം ഇടറി . ഞാൻ അങ്ങോട്ട് വരണോ എന്നൊക്കെ. തത്കാലത്തേക്ക് അച്ഛനെ ആശ്വസിപ്പിച്ചു അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ചങ്കു കിടന്നു പിടയ്ക്കുന്നു, 'അമ്മ ഓരോ അടിവച്ചു ഫോണിനടുത്തേക്കു വരുംന്തോറും എന്റെ മിടിപ്പ് കൂടി. കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിൽ പ്രദീക്ഷിച്ചെങ്കിലും കിട്ടിയത് വേറെ പലതുമാണ്.

നിന്നോട് നൂറുവട്ടം പറഞ്ഞിട്ടുണ്ട് ബസിൽ പോവുമ്പോൾ ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങരുതെന്നു. രാത്രി തവളപിടിക്കാൻ പോയിട്ടില്ലല്ലോ. കണ്ണുതുറന്നിരുന്നാൽ എന്താ ??
ദേവിയെ മൂർക്കനയാണല്ലോ ചവിട്ടിയത്.
മുറിവ് ഇല്ലമ്മ !!വേദനയുണ്ട് കുറച്ചു..
ദേവിയെ മൂർക്കനയാണല്ലോ ചവിട്ടിയത്.
മുറിവ് ഇല്ലമ്മ !!വേദനയുണ്ട് കുറച്ചു..
ആണോ ? നന്നായിപ്പോയി !വേദനയുണ്ടെങ്കിൽ കുറച്ചു കാപ്പിപ്പൊടി വച്ചിട്ട് അവിടെയിരുന്നോ. ഇതിന്റെ പേരും പറഞ്ഞു ഇനി തിരിച്ചു വരണ്ട കേട്ടല്ലോ !!
കേട്ടു !!സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി !!
ഹെലോ !അവള് ഫോൺ വച്ചോ ?
അടുത്ത പൂതന വന്നു എന്റെ ചേച്ചി !!
നീ ഹെഡ്‌സെറ്റെടുക്കാൻ തിരിച്ചു വന്നപ്പോഴേ ഞാൻ കരുതിയതാ ഇങ്ങനൊക്കെ ഉണ്ടാവുമെന്ന്.ആ കുന്ത്രാണ്ടം ചെവിയിൽ വച്ചിട്ട് പോയാൽ അല്ലേ സമാധാനം വരൂ. ഇനി ഒരു കാര്യം ചെയ്യൂ അടുത്ത കടയിൽ നിന്നു കുറച്ചു വെള്ളം വാങ്ങി കുടിച്ചിട്ട് പോയാൽ മതി. ഞാൻ വൈകീട്ട് ഉപ്പും മുളകും അടുപ്പിലിട്ടോളാം.
എന്നെയും ചേർത്തിയങ്ങോട്ട് ഇട് !!എന്ന് പറയണമെന്നുണ്ടായിരുന്നു പിന്നെ അത് മിഴുങ്ങി.

നമ്മുടെ പരീക്ഷണങ്ങൾക്കും അപ്പുറമാണ് ചിലരുടെ സ്നേഹം !!അങ്ങനെ കരുതി സമാധാനിക്കാം...
NB:, എന്റെ എല്ലാ കഥയും വായിച്ചു കുറ്റം പറയാൻ വേണ്ടി മാത്രം വിളിക്കുന്ന എന്റെ ചേച്ചിക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു.
രഞ്ജുഷ മണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക