![]() |
| Kavitha Saphal |
അയാളി രിക്കുന്നത് രണ്ടു കടത്തിണ്ണകൾക്കിടയിലുള്ള നേർത്ത ഇടനാഴിയിലാണ്..
വെയിലിന്റെ കാഠിന്യം താങ്ങാവുന്നതിനപ്പുറം ആയതിനാലാണ് ആ ഇടം തെരഞ്ഞെടുത്തത്.
കൂടെ അയാളേക്കാൾ ശുഷ്കിച്ച വിനീത വിധേയനായ നായയും ഉണ്ട്.മുന്നിലിരിക്കുന്ന തകരപാത്രം ഇപ്പൊ കാലിയാണ്.സമയം നട്ടുച്ച .. അയാൾക്ക് അഭിമുഖമായി ഒരു സ്കൂൾകെട്ടിടം .അവിടെ നിന്നുയരുന്ന കലപില ശ ബ്‌ദം പാശ്ചാത്യ സംഗീതത്തെ ഓർമിപ്പിക്കുന്ന തരത്തിൽമുഴങ്ങികേൾക്കുന്നുണ്ട്.
കടകൾക്കിപ്പുറം ഒരു എ ടി എം കൗണ്ടറും
തൊട്ടപ്പുറത്ത് ആശുപത്രി കെട്ടിടവും ..

ആദ്യം കടന്നു പോയത് രണ്ടു മനുഷ്യാവകാശ പ്രവർത്തകർ ആണ്.
ഒന്നാമൻ : കീശ തപ്പികൊണ്ടിരിക്കുകയാ..
അയാളുടെ കണ്ണുകൾ പ്രതീക്ഷയോടെ കീശയിലേക്ക്..
രണ്ടാമൻ: " ഇവിടെ ഭിക്ഷാടന മാഫിയ വല വിരിച്ചിരിക്കുകയാ ദിനംപ്രതി എത്ര എത്ര കുട്ടികൾ .ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുത്.ഇയാൾ അതിൽ ഒരു കണ്ണി. "
ഒന്നാമൻ: " അയാൾ ഒരു പട്ടിണി കോലം"
രണ്ടാമൻ: "ഇത് അവരുടെ ശരീര ഭാഷ .."
തകര പാത്രം ഇപ്പോഴും കാലി.
പിന്നീട് വന്ന വൈദികൻ കൂട്ടത്തിൽ ഏറ്റവും ചെറുത് തപ്പി എടുത്തു. ഒരു രൂപ നാണയം തകരപാത്രത്തിലേക്ക്.
ഒരുരൂപയുടെ മൂല്യച്യുതിയെ കുറിച്ച് ചിന്തിക്കാനുള്ള ആർജ്ജവം അയാൾക്കില്ലാത്തത് കൊണ്ട് നാണയ തുട്ടിനെ അയാൾ ദയനീയമായി നോക്കി.
സൂര്യൻ മധ്യാന്ഹത്തിൽ ആയതിനാൽ പതിന്മടങ്ങ് ശോഭയോടെ ജ്വലിക്കുന്നുണ്ട്.
സ്കൂളിൽ നിന്ന് ഇപ്പൊ ഉച്ചസ്ഥായിലുള്ള ശബ്ദതോടൊപ്പം പലവിധ മസാലക്കൂട്ടുകളുടെ ഗന്ധം കൂടി ഒഴുകി വരുന്നുണ്ട്.
ഇപ്പൊ വരുന്നത് ശോശാമ്മ ടീച്ചറുടെ ക്ലാസ് കഴിഞ്ഞു ഉച്ചഭക്ഷണത്തിനായി പോവുന്ന രണ്ടു കുട്ടികളാണ്. കടുത്ത ചൂടിനെ അതി ജീവിക്കാൻ വെള്ളം കുടിക്കേണ്ടതിനെ കുറിച്ചും പക്ഷി മൃഗാധികൾക്ക് ഒരു കുഞ്ഞു പാത്രത്തിൽ വെള്ളം വെളിയിൽ കരുതേ-
ണ്ടതിനെ കുറിച്ചും ടീച്ചര് പറഞ്ഞതെയുള്ളൂ.
തന്റെ ബോട്ടിലിൽ അവശേഷിച്ച വെള്ളം ഒരുവൻ തകരപാത്രത്തിലേക്ക് പകർന്നു.അയാൾക്കിപ്പോ അത് ആവശ്യമായിരുന്നു.പകുതി വിധേയന് കൊടുക്കാൻ അയാൾ മറന്നില്ല.
കടത്തിണ്ണയിൽ ഒരു പുസ്തക വിൽപ്പനക്കാരൻ തന്റെ പായ വിരിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത കടയുടെ മുകളിൽ ഉള്ള സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സിനെത്തുന്ന അഭിഭാഷകരെയും ,കോളേജ് വിദ്യാർത്ഥികളെ യും, മറ്റു പഠി താക്കളെയും
പിന്നെ തൊട്ടടുത്ത സാംസ്‌കാരിക നിലയത്തിലെത്തുന്ന ബുദ്ധി ജീവികളെയും പ്രഭാഷകരെയും ആണ് അയാൾ ലക്ഷ്യമിടുന്നത്.
ഓഷോയുടെ സ്ത്രീ .ടി പത്മനാഭന്റെ എന്റെ കഥ .കലാമിന്റെ അഗ്നിച്ചിറകുകൾ ,ചെഗുവേരയുടെ ബൊളീവിയൻ ഡയറി,അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ,ബെന്യാമിന്റെ ആട് ജീവിതം..നിയമ പുസ്തകങ്ങൾ പുത്തൻ തലമുറയ്ക്ക് വേണ്ടി ചേ തൻ ഭഗതുമുതൽ , റോബിൻ ശർമയെ വരെ അയാൾ നിരത്തി കഴിഞ്ഞു.
പുസ്തക വിൽപ്പനക്കാരൻ ഇടയ്ക്കിടെ തകര പാത്രത്തിലേക്ക് നോക്കുന്നുണ്ട്..രണ്ടു പേരും ലക്ഷ്യമിടുന്നത് കാൽ നടയാത്രക്കാരന്റെഅനുകമ്പയ്ക്കാണ്.അയാൾ തന്റെ മുഷിഞ്ഞ കീശയിൽ കിടന്ന ഒരു അഞ്ചു രൂപ നാണയംതകരപാത്രത്തിലേക്കിട്ടു. വിശ പ്പിന്റെ വിലയറിഞ്ഞവന്റെ കൂടിയ പ്രതിഫലം..
അയാളുടെ നോട്ടം ഇപ്പൊ ആശുപത്രിയിൽ നിന്നും മകളുടെ പ്രസവം കഴിഞ്ഞു സന്തോഷമായി ഒരു ചായ മാത്രം കുടിക്കാൻ പുറത്തേക്കു വരുന്ന തികച്ചും സാധാരണക്കാരായ കർഷക ദമ്പ തി മാരി ലേക്കാ ണ്.. അവരും കൊടുത്തു സന്തോഷമായി തന്നെ ഒരു അഞ്ചു രൂപ തുട്ട്..
അയാളുടെ തകരപാത്രത്തിലിപ്പോ സന്തോഷവും സന്താപവും വെറുപ്പും പുച്ഛ വും ഒഴിവാക്കലും എല്ലാം കൂട്ടി ഒരു പത്തു ഇരുപത്തഞ്ചു രൂപ ആയിട്ടുണ്ട്.
എതിരെ വന്ന ജീപ്പ് ഇപ്പൊ അയാളെ മറച്ചു കൊണ്ട് ക്രോസ്സ് ചെയ്ത് നിർത്തിയിരിക്കുകയാ. ഒരു ഇരുപ ത്തഞ്ചു വയസ്സ് പ്രായം വരുന്ന യുവതി ജീപ്പിൽ നിന്നി റങ്ങി ഒരു പൊതി ചോറ് അയാൾക്ക് നേരെ നീട്ടി. മെലിഞ്ഞു വെളുത്ത പൈജാമ ധരിച്ച അവളെ നന്ദിയോടെ അയാൾ നോക്കി പിന്നെ ആർത്തിയോടെ അയാളും വിധേയനും അത് പങ്കു വെച്ചുകഴിക്കാൻ തുടങ്ങി.അവൾ അത് നോക്കി ജീപ്പ് ചാരി നിൽക്കുകയാണ്.അവർ മുഴുവൻ കഴിച്ചപ്പോ ഒരു ബോട്ടിൽ വെള്ളം അയാളുടെ കയ്യിലേക്ക് പകർന്ന് അവൾ അയാളെ എഴുന്നേൽപ്പിച്ചു.അവളുടെ രണ്ടു കയ്യിലും ഗ്ലൗസ് ധരിച്ചിട്ടുണ്ട്..
അവൾ അയാളോട് ജീപ്പിലേക്ക് കയറി ഇരിക്കാൻ ആംഗ്യം കാണിച്ചു..പുസ്തക വിൽപ്പനക്കാരൻ അവളോട് എന്തൊക്കെയോ ചോദിക്കുന്നു ണ്ട്. തെരുവിലുറങ്ങുന്ന അഗധികളെ സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ട സന്നദ്ധ സംഘട നക്കാരാണെന്നു പുസ്തക വിൽപ്പനക്കാരൻ അയാളെ ബോധ്യപ്പെടുത്തി.
അയാൾ എഴുനേറ്റ് ജീപ്പിനാടുത്തേക്ക് കൊണ്ട് പോവാൻ തകരപാത്രവും വിധേയനും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല..അയാൾ ജീപ്പിൽ കയറിയ ഉടനെ വാതിൽ അടക്കപ്പെട്ടു. വിധേയൻ വാലാട്ടി കൊണ്ട് ഇപ്പോഴും പുറത്തു തന്നെ.അയാൾ അതിനെ ചൂണ്ടി ദയനീയമായി എന്തോ പിറുപിറുക്കുന്നുണ്ട്. അതിനെ സംരക്ഷിക്കാൻ അവർക്ക് അവകാശമില്ല എങ്കിലും അടുത്ത തവണ തീർച്ചയായും കൊണ്ട് പോവാം എന്ന് പെൺകുട്ടി അയാൽക്കുറപ്പ് നൽകി.ജീപ്പ് പതിയെ മുന്നോട്ടെകെടുത്തു.വിധേയന് ഇപ്പൊ പിന്നാലെ ഓടി കൊണ്ടിരിക്കുകയാ..
വളവു തിരിഞ്ഞപ്പോൾ വേഗം അധികമായി. ഒരിക്കലും ഒപ്പമെത്തിലെന്നറിഞ്ഞിട്ടും വിധേയന് ഓടി കൊണ്ടിരിക്കുകയാണ്..കണ്ണിൽ നിന്നും മറയുന്നത് വരെ നിറ കണ്ണുകളോടെ അയാൾ അതിനെ നോക്കി ഇരുന്നു..നിസ്സഹായനായി...
( ക വിതസഫൽ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക