പെൺപൂവുകൾ
****************
കണ്ടുകൊതിച്ചു വിണ്ണിൽപാറും
ശലഭമൊന്നിനെ, കുഞ്ഞുപൂവ്.
ഹാ! മനോഹരം ശബളച്ചിറകുകൾ
അതിമധുരം മിഴിഭാഷണങ്ങൾ.
****************
കണ്ടുകൊതിച്ചു വിണ്ണിൽപാറും
ശലഭമൊന്നിനെ, കുഞ്ഞുപൂവ്.
ഹാ! മനോഹരം ശബളച്ചിറകുകൾ
അതിമധുരം മിഴിഭാഷണങ്ങൾ.
പാറിപ്പറക്കുവാൻ മോഹിച്ചു പൂവ്
പ്രേമമെന്നവൻ കാതിലോതിയ നേരം.
ആവതില്ലനങ്ങുവാൻ, ഞെട്ടിലായ്
ബന്ധനസ്ഥയാണിവൾ.
പ്രേമമെന്നവൻ കാതിലോതിയ നേരം.
ആവതില്ലനങ്ങുവാൻ, ഞെട്ടിലായ്
ബന്ധനസ്ഥയാണിവൾ.
പരിണയസ്വപ്നങ്ങൾ തൂവിയ നേരം
മിഴികൂമ്പി നിന്നുപോയ് കുഞ്ഞുപൂവ്.
മധു നുകർന്നവൻ യാത്രയായ്
തിരികെയെത്തുമെന്നൊരു വാക്കുമായി.
മിഴികൂമ്പി നിന്നുപോയ് കുഞ്ഞുപൂവ്.
മധു നുകർന്നവൻ യാത്രയായ്
തിരികെയെത്തുമെന്നൊരു വാക്കുമായി.
ഇരുൾ പരന്നു, മനമുടഞ്ഞു
തനുതളർന്നു വീണുപോയ് പാവം.
മണ്ണോട് ചേർന്നവൾ മറഞ്ഞുപോംനേരം
മറ്റൊരു പൂവിൻമിഴി കൂമ്പിയിരുന്നു.
******
Ritu
തനുതളർന്നു വീണുപോയ് പാവം.
മണ്ണോട് ചേർന്നവൾ മറഞ്ഞുപോംനേരം
മറ്റൊരു പൂവിൻമിഴി കൂമ്പിയിരുന്നു.
******
Ritu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക