Slider

പൂരകങ്ങള്‍

0
പൂരകങ്ങള്‍
കഥ
കൊച്ചു ത്രേസ്യയുടെ ശവം അടക്കു കഴിഞ്ഞ് തിരിച്ചെത്തി കുളിയും ഭക്ഷണവും കഴിയുന്നതുവരെ ദാമോദരനും കൊച്ചമ്മിണിയും അവരവരുടെ ലോകത്തില്‍ ആയിരുന്നു. അഥവാ, അങ്ങനെയാണ് അവര്‍ കരുതിയിരുന്നത്.
ദാമോദരന്‍ ചിന്തിതിച്ചിരുന്നത് കൊച്ചുവര്‍ക്കിയെ പറ്റിയായിരുന്നു .കൊച്ചുത്രേസ്യയില്ലാതെ അയാള്‍ എങ്ങനെ ജീവിക്കും എന്ന് അയാള്‍ അത്ഭുതപ്പെട്ടു. വെള്ളം പോലും അവളെടുത്തു കൊടുത്താലെ അയാള്‍ കുടിച്ചിരുന്നുള്ളു. മുറ്റത്തെ പുല്ലു ചെത്താനും വെെകുന്നേരങ്ങളില്‍ ഒന്നു നടക്കാനും അവള്‍ ഒപ്പം വേണം. ഇന്‍സുലിന്‍ പേന അളവിനനുസരിച്ച് തിരിച്ചു തയ്യാറാക്കി അവള്‍ കെെയ്യില്‍ കൊടുത്താല്‍ മാത്രം പോര ഇന്‍ജെക്ഷന്‍ തീരുന്നതു വരെ അവള്‍ നോക്കിയിരിക്കുകയും വേണം.'' അവളില്ലാതെ എനിക്ക് വയ്യ'' എന്ന് അയാള്‍ നിരുപാധികം സമ്മതിക്കും.
''ഇവിടെ ഒരാള്‍ക്ക് പിന്നെ ഞാന്‍ ഒന്നിനും വേണ്ടല്ലോ!'' തന്റെ ചിന്ത വായിച്ചറിഞ്ഞപോലെ കൊച്ചമ്മിണി പറഞ്ഞത് ദാമോദരനെ അത്ഭുതപ്പെടുത്തിയില്ല. അവള്‍ ഒരു പരിഭവം അഭിനയിച്ചതാണ്. തന്റെ മനസ്സ് അവള്‍ വായിച്ചതു പോലെ അവളുടെ മനസ്സും തനിക്ക് തുറന്ന പുസ്തകമാണ്.
അപ്പോള്‍ അയാള്‍ അവളുടെ മനസ്സു വായിക്കുകയായിരുന്നു.
'പെണ്ണെന്തു ചെയ്യണം ആണെന്തു ചെയ്യണം എന്ന വകതിരിവു മാനിക്കാത്ത ദാമോദരേട്ടന്‍ എനിക്കു കിട്ടിയ നിധിയാണ്. ശരിക്ക് ആണ്‍ പകുതി, പെണ്‍ പകുതിയായ ഒരൊറ്റ അസ്തിത്വമാണ് ഏട്ടനും ഞാനും. ഇയാളില്ലാതെ എനിക്ക് ജീവിക്കാന്‍ ആവില്ല.' ആ വായനയുടെ തുടര്‍ച്ചയായി, '' അതിന് നിന്നെ വിട്ട് ഞാന്‍ പോവുന്നീല്ലല്ലോ'' എന്ന ദാമോദരന്റെ മറുപടി അതുകൊണ്ട് കൊച്ചമ്മിണിക്ക് അസംബന്ധമായി തോന്നിയില്ല.
പക്ഷെ അയാളുടെ ഉള്ളിലെ ആശങ്ക അവള്‍ക്ക് വായിക്കാന്‍ കഴിഞ്ഞു.' വയസ്സ് എഴുപത്തിയഞ്ച് നടപ്പാണ്. വൃക്കരോഗമുണ്ട്, കൂട്ടത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും. ഒരു ഹൃദയാഘാതമോ തലച്ചോര്‍ സ്തംഭിക്കലോ ഒരു മുന്നറിയിപ്പും കൂടാതെ എന്നെ ഇല്ലാതാക്കുകയോ, ഇല്ലാതായ അവസ്ഥയിലാക്കുകയോ ചെയ്യാം. പിന്നെ ആരാണിവള്‍ക്കു തുണ? ഞാനില്ലാതെ ഇവള്‍ എങ്ങനെ ജീവിക്കും?'
'' ദാ, വെറുതെ ഓരോന്ന് ഓര്‍ത്ത് മനസ്സു വെഷമിപ്പിക്കണ്ട. സൂക്കേട്ണ്ടെങ്കിലെന്താ ചികിത്സയി്ല്യേ? ആ ഡോക്ടറ് തോമസ് ജോര്‍ജ് എന്താപറഞ്ഞത്? ഇനിയും ഒരഴുപതു വയസ്സിന്റെ ആയുസ്സ് ബാക്കീണ്ടന്ന് പറഞ്ഞില്യേ?''
അതൊരു ആശ്വാസ വാചക കസര്‍ത്തു മാത്രമാണെന്ന് ദാമോദരന് അറിയാമായിരുന്നു. യഥാര്‍ത്ഥത്തില്‍ അവളുടെ മനസ്സ് താന്‍ ആദ്യം വായിച്ച 'ഇയാളില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന വാചകത്തില്‍ കുടുങ്ങി കീടക്കുകയാണെന്ന് അയാള്‍ വായിച്ചറിഞ്ഞു.
'' നീ ഭയപ്പെടാതിരിക്കെടീ.ഞാന്‍ ഏന്നും നിന്നില്‍ നിറഞ്ഞു നില്‍ക്കും.'' താന്‍ പറഞ്ഞത് ഏതോ കഥാ പുസ്തകത്തിലെ വാചകം മാത്രമാണെന്ന് അയാള്‍ക്കു മാത്രമല്ല കേട്ടിരുന്ന അവള്‍ക്കും വ്യക്തമായിരുന്നു.. അവരുടെ രണ്ടു പേരുടേയും ഹൃദയങ്ങള്‍ ഒരേ വ്യഥയില്‍ ഒരേ വ്യഗ്രതയില്‍ തുടിക്കുകയായിരുന്നു..
്‍ ആ നിമിഷം ടെലഫോണ്‍ മണിയടിച്ച് വിരാമമിട്ടിരുന്നില്ലെങ്കില്‍ ആ സംഘര്‍ഷം പിരി മുറുകി മുറുകി അവരെ ശ്വാസം മുട്ടിക്കുമായിരുന്നു. കൊച്ചമ്മിണിയുടെ 'ഹലോ' ശബ്ദത്തില്‍ ആ പിരിമുറുക്കത്തിന്റെ ഇടര്‍ച്ച ദാമോദരന്‍ കേട്ടറിഞ്ഞു.അപ്പുറത്ത് ആരാണെന്നും അയാള്‍ എന്താണ് പറയുന്നതെന്നും മനസ്സിലാക്കുവാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.
കൊച്ചുവര്‍ക്കിയുടെ മകന്‍ മാത്തുക്കുട്ടി അപ്പന്റെ വിഷാദത്തെ പറ്റി സംസാരിക്കുകയാണ്. 'അമ്മ കഴിഞ്ഞാല്‍ അപ്പന്റെയുള്ളറിഞ്ഞവര്‍ ദാമോദരേട്ടനും കൊച്ചമ്മിണി ചേച്ചിയും മാത്രമാണ്. അതുകൊണ്ട് നിങ്ങള്‍ അപ്പന്റെ കൂടെയുണ്ടാവണം.' അവന്‍ പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞതെല്ലാം സ്ഥിരീകരിക്കാന്‍ ഫോണ്‍ തനിക്കു കെെമാറുന്ന നിമിഷം കാത്തുകൊണ്ട് അയാള്‍ കൊച്ചമ്മണിയുടെ അരികില്‍ തന്നെ നിന്നു.
'' എനിക്ക് നാളെ തന്നെ പോകണം. '' മാത്തു കുട്ടി സംഭാഷണം തുടര്‍ന്നു. ''അപ്പന് ഭക്ഷണം പാകം ചെയ്‌യാനും തുണിയലക്കാനും വേലക്കാരി ആനിയുണ്ട്‌.പക്ഷെ അവള്‍ വെളമ്പിക്കൊടുത്താല്‍ അപ്പന്‍ ഉണ്ണില്ല.തന്നെ വെളമ്പിയുണ്ണാന്‍ അപ്പന് ഇഷ്ടമല്ല.. എല്ലാം ഒന്നു ശരിയായി വരുന്നതു വരെ ദാമുവേട്ടന്‍ തന്‌നെ ശ്രദ്ധിക്കണം. നിങ്ങളെ മാത്രമേ അപ്പന്‍ അനുസരിക്കുള്ളു.''
' നീ ധെെരൃമായി പൊക്കോ, മാത്തുക്കുട്ടീ. കൊച്ചുവര്‍ക്കി ഉണ്ണാതെ ഞങ്ങള് ഉണ്ണില്ല. അവനൊറങ്ങീട്ടേ ഞങ്ങള് ഒറങ്ങുള്ളൂ .''
'' നോക്ക് കൊച്ചമ്മിണീ, നമ്മളെക്കൊണ്ട് പലര്‍ക്കും ആവശ്യമുണ്ട് ''ഫോണ് തിരികെ വെച്ചുകൊണ്ട് ദാമോദരന്‍ പറഞ്ഞു .'' ചിലര്‍ക്ക് നമ്മളില്ലാതെ ജീവിക്കാനാവില്ല.അതുകൊണ്ട് ധെെര്യമായിരിക്ക്. മരണം ആരേയും അനാഥരാക്കില്ല. ''
''നാളെ നമ്മള്‍ കൊച്ചുവര്‍ക്കിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ നമ്മളെ കാത്ത് പൂമുഖത്തിരിക്കുന്നുണ്ടാവും' ദാമോരന്‍ പറയാതെ വിട്ടത് കൊച്ചമ്മിണി പൂരിപ്പിച്ചു.'' വിട്ടു പോയവരുടെ വിടവ് ജീവിക്കുന്നവര്‍ പൂരിപ്പിക്കണം..ആരും മരിക്കില്ല, അല്ലേ?''പൂരകങ്ങള്‍

''നാളെ നമ്മള്‍ കൊച്ചുവര്‍ക്കിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ നമ്മളെ കാത്ത് പൂമുഖത്തിരിക്കുന്നുണ്ടാവും' ദാമോരന്‍ പറയാതെ വിട്ടത് കൊച്ചമ്മിണി പൂരിപ്പിച്ചു.'' വിട്ടു പോയവരുടെ വിടവ് ജീവിക്കുന്നവര്‍ പൂരിപ്പിക്കണം..ആരും മരിക്കില്ല, അല്ലേ?''

Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo