തൂലികയിൽ പ്രബുദ്ധത പേറുന്നവർ...
(സിനിമാ നിരൂപണം )
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഇന്നലെ നല്ലെഴുത്തിന്റ You Tube ചാനലിൽ കവിതകൾ തപ്പിച്ചെന്നപ്പോൾ ഒരു ഹ്രസ്വ ചിത്രം കാണാനിടയായി.യാദൃശ്ചികമായി.
The King and Commissioner Reloaded എന്നാണ് ചിത്രത്തിന്റെ പേര്.

കൊച്ചി മെട്രോ
കന്നിയാത്ര തുടങ്ങിയ അഭിമാനകരമായഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്.

മെട്രോ റെയിൽ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ അവകാശ വാദവുമായി പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ
പ്രവർത്തകർ തർക്കിക്കുകയും കാര്യങ്ങൾ കയ്യാങ്കളിയിലേക്കു എത്തുകയും, വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്ന നേരത്താണ് നായകൻ ഒരു ഓട്ടോ യാത്രക്കാരനായി രംഗത്തെത്തുന്നത്.

പ്രശ്നത്തിലിടപെട്ടുകൊണ്ട്
സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം. കേട്ടേ മതിയാവൂ എന്ന മുഖവുരയോടെ
അദ്ദേഹം ചില ചോദ്യങ്ങൾ ചോദിക്കുന്നു.

പുരോഗമിച്ചു എന്നു പറയപ്പെടുന്ന നമ്മുടെ നാട്ടിൽ ദൈനന്ദിന ചെലവുകൾക്കു പോലും
കാശില്ലാത്ത ധാരാളം പട്ടിണിപ്പാവങ്ങൾ കടത്തിൽ മുങ്ങി ജീവിക്കുമ്പോൾ,

കേറിക്കിടക്കാൻ വീടില്ലാത്തവരും,
മരുന്നു വാങ്ങാൻ കാശില്ലാതെ മരണവുമായി മല്ലിടുന്ന രോഗികളും,
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ആശുപത്രികളും ഉള്ളപ്പോൾ,
വേനലിൽ ഒരിറ്റു കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ,

പാവപ്പെട്ടവർ നീതിക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി നിരാശരായി ആത്മഹത്യ ചെയ്യുമ്പോൾ,
ഇരുട്ടു വീണാൽ കടിച്ചു തിന്നുന്ന കാമ ഭ്രാന്തന്മാരെ പേടിച്ചു ഉറക്കത്തെ പോലും ഭയക്കുന്ന സ്ത്രീ സമൂഹം ഉള്ളപ്പോൾ...
അവരുടെ ഈ അടിയന്തിര പ്രശ്നങ്ങളൊന്നും പരിഹരിക്കാതെ
ജനങ്ങളിൽ നിന്ന് പിഴിഞ്ഞുണ്ടാക്കുന്ന നികുതിക്കാശ് ഉപയോഗിച്ചുള്ള
ഈ കോടികളുടെ വികസനം ആർക്കു വേണ്ടിയാണെന്ന് ?.

സാധാരണക്കാരൻ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ.
ചോദിച്ചാലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ.
അതാണ് നായകനുയർത്തുന്ന ചോദ്യങ്ങൾ. ചോദിക്കപ്പെടേണ്ട ഈ ചോദ്യങ്ങൾ ജനങ്ങൾക്കു വേണ്ടി ചോദിച്ച സംവിധായകന്
പ്രേക്ഷകരുടെ പേരിൽ അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ.

രാഷ്‌ട്രീയ സംഘട്ടനങ്ങൾ കൊണ്ട് സ്വൈര ജീവിതം നഷ്ടപ്പെട്ട ജന സമൂഹത്തിന്റെ പ്രതിനിധിയായിക്കൊണ്ട് രാഷ്ട്രീയം എന്താണെന്നും അതിന്റെ അർത്ഥം എന്താണെന്നും നായകൻ പറയുന്നുണ്ട്.
--ജനങ്ങളുടെ വിശ്വാസത്തെയും അതിലുപരി അവരുടെ പ്രതീക്ഷകളെയും നെഞ്ചോട് ചേർക്കുന്നതാണ് രാഷ്‌ട്രീയം... അതാവണം രാഷ്‌ട്രീയം.
തുടക്കത്തിൽ തന്നെ തർക്കത്തിൽ ഇടപെട്ടുകൊണ്ട് ചായക്കടക്കാരൻ ചന്ദ്രേട്ടൻ പറയുന്നുആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്ന്. അതു തന്നെയാണു സത്യം.
രചനയും സംവിധാനവും
ഛായാഗ്രഹണവും ശബ്ദ മിശ്രണവും ഉന്നത നിലവാരം പുലർത്തുന്നു.ഇതെല്ലാം ഒറ്റയ്ക്ക് നിർവഹിച്ച ശ്രീ പദ്മ കുമാർ രാമചന്ദ്രനു നല്ലെഴുത്ത് കുടുംബത്തിന്റെ ഒരു ബിഗ് സല്യൂട്ട് .
••••••••••••••••••••••••••••
--സായ് ശങ്കർ,തൃശ്ശൂർ.
°°°°°°°°°°°°°°°°°°°°°°°°°°°

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക