"കുഞ്ഞു നാൾ മുതലേ ഞാൻ കണ്ട സ്വപ്നമാണ് ശ്യാം എനിക്കി യാത്ര"....അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചമുഖം തെല്ലുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കിയാണ് ഞാൻ പറഞ്ഞത്...പകുതി തുറന്ന വിന്ഡോ ഗ്ലാസ്സിലൂടെ അകത്തേക്കു വീശുന്ന കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി വെക്കുന്നതിനിടയിൽ അവൻ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചില്ലെന്നു തോന്നി..
"എങ്കിൽ പിന്നെ നിനക്കിത് അടച്ചുവെച്ചൂടെ ശ്യാം..."
പറയുന്നതിനോടൊപ്പം ഞാൻ ഗ്ലാസ് അടക്കാൻ ശ്രമിച്ചു...
ഏയ് വേണ്ടാ അച്ചു..എനിക്കിതാണിഷ്ടം..
ശ്യാം എന്നെ നോക്കിയൊന്നു ചിരിച്ചു
"നീ ഉറങ്ങിക്കോ....എത്തുംമ്പോ ഞാൻ വിളിക്കാം...
"നീ ഉറങ്ങിക്കോ....എത്തുംമ്പോ ഞാൻ വിളിക്കാം...
കൈയിലുള്ള കമ്പിളി ഷാൾ കൊണ്ടെന്നെ പുതപ്പിക്കുന്നതിനിടയിൽ ശ്യാം പതിയെ പറഞ്ഞു.
പക്ഷെ ഈ രാത്രി എനിക്ക് ഉറങ്ങാനാവില്ലെന്നു ശ്യാമിന് അറിയില്ല..ഈ യാത്ര തീരും വരെ എനിക്ക് ഉറങ്ങാതിരിക്കണം.ഇങ്ങനൊരു യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ ഇരുപത്തിയഞ്ചു് വർഷങ്ങളായി കാത്തിരിക്കുന്നവളാണ് ഞാൻ...
പക്ഷെ ഈ രാത്രി എനിക്ക് ഉറങ്ങാനാവില്ലെന്നു ശ്യാമിന് അറിയില്ല..ഈ യാത്ര തീരും വരെ എനിക്ക് ഉറങ്ങാതിരിക്കണം.ഇങ്ങനൊരു യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ ഇരുപത്തിയഞ്ചു് വർഷങ്ങളായി കാത്തിരിക്കുന്നവളാണ് ഞാൻ...
കുഞ്ഞു നാൾ മുതൽ പല രാത്രികളിലും എന്റെ ഉറക്കം കെടുത്തിയ ഒരു സ്വപ്നമുണ്ട്.ആ സ്വപ്നത്തിലേക്കുള്ള എന്റെ യാത്രയാണിന്നു....കുഞ്ഞു നാളിലെന്നോ പനി പിടിച്ച ഒരു രാത്രിയിലാണ് ഞാൻ ആദ്യം ആ സ്വപ്നം കണ്ടത്.മഞ്ജു മൂടിയ ഒരു വഴിത്താരയില് എനിക്കായി കൈകൾ വിരിച്ചു പിടിച്ചു നിൽക്കുന്ന ഒരു മനുഷ്യൻ..അതെന്റെ അച്ഛനാണെന്നു ആരും പറഞ്ഞുതരാതെ തന്നെ എനിക്ക് മനസ്സിലായി..
അച്ഛനെ വിളിച്ചു നിലവിളിച്ച എന്നെ മാറോടു ചേര്ത്തി ഉറക്കുമ്പോ അമ്മുമ്മ പറഞ്ഞത് എനിക്കോര്മയുണ്ട്..
സ്വപനത്തിൽ പോലും സമാധാനം തരാത്ത ദുഷ്ടൻ..ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കില്ലെന്നു ഞാൻ വിശ്വസിക്കുന്ന എന്റെ അമ്മുമ്മക്ക് പോലും അച്ഛനോടു വെറുപ്പാണെന്നെനിക്കു മനസിലായി. അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ കാരണമൊന്നുമില്ലാതെ ദേഷ്യപ്പെടുന്ന അമ്മയും..ഒരിക്കലും എന്നെ വേദനിപ്പിച്ചിട്ടില്ലാത്ത മുത്തശ്ശനിൽ നിന്നും കിട്ടിയ ഒരു അടിയും അച്ഛനെ കുറിച്ചെന്തെങ്കിലും പറയാൻ മടിയുണ്ടാക്കി...

എങ്കിലും അച്ഛനെ എനിക്കിഷ്ടമായിരുന്നു..സ്വപ്നത്തിൽ കാണുന്ന അച്ഛന്റെ അരികിലെത്താൻ രാത്രി ഞാൻ ഉറക്കത്തിൽ എണീറ്റ് നടക്കാൻ തുടങ്ങിയതിന്റെ പിറ്റേന്ന് അമ്മുമ്മ എന്നെ ദേവിയുടെ അമ്പലത്തിൽ കൊണ്ട് പോയ് കൈയിലൊരു ചരട് കെട്ടിച്ചു തന്നു...
അപ്പൂപ്പൻ കാവിലെ ദേവിയുടെ അമ്ബലത്തിലെ ഉത്സവത്തിന് വാങ്ങി തന്ന ഒരു പാട് കളിപ്പാട്ടങ്ങളുടെ ഇടയിലിരുന്നു അച്ഛന്റെ ചുമലിലിരുന്നു കൈയിലൊരു ബലൂണ് മാത്രമായി ചിരിച്ചു പോവുന്ന എന്റെ കൂട്ടുകാരി അമ്മുവിനെ കണ്ടു കരഞ്ഞു കൊണ്ട് അമ്മുമ്മയുടെ കമ്പിളി പുതപ്പിനുള്ളിൽ കിടന്നു തേങ്ങിക്കരഞ്ഞു.
അമ്മുവിൻറെ അച്ഛൻ ശങ്കരൻ ഞങ്ങളുടെ പറമ്പിൽ തേങ്ങയിടാൻ വരാറുണ്ടായിരുന്നു..എനിക്ക് ശങ്കരന്റെ മകളായാൽ മതിയെന്ന് തോന്നി..ശങ്കരന്റെ ചുമലിൽ കയറി ഉത്സവം കൂടണമെന്നു തോന്നി..ഞങ്ങളുടെ പറമ്പിന്റെ അതിരിലെ കൊച്ചു വീട്ടിലെ ഇറയത്ത് ശങ്കരന്റെ നെഞ്ചില് കിടന്നുറങ്ങാൻ കൊതിയായി
അമ്മുവിനെ പോലെ.
അമ്മുവിനെ പോലെ.
പിന്നീടായിരുന്നു അമ്മയുടെ രണ്ടാം വിവാഹം...ഒരു രാത്രി എന്നെ നെഞ്ചോടു ചേര്ത്തി കിടത്തി ഉറക്കവേ അമ്മ പറഞ്ഞു ഇനി മുതൽ നിനക്കൊരു അച്ഛനുണ്ടാവുമെന്നു...അച്ഛൻ മാത്രമല്ല എന്നേക്കാൾ ഒരു വയസ് മാത്രം കുറവുളള ഒരു സഹോദരനേയും കിട്ടി...മഹി..പക്ഷെ അമ്മക്ക് തെറ്റിപോയിരുന്നു..'അമ്മ സ്‌നേഹം അവനും എനിക്കുമായി വീതിച്ചു നൽകിയപ്പോൾ അയാൾ മഹിക്ക് മാത്രം അച്ഛനായി.
ഞാൻ പറയാതെ പറഞ്ഞ എന്റെ സങ്കടം കണ്ടു നീറി നീറിയാണ് അമ്മുമ്മ മരിച്ചത്...അന്ന് രാത്രി എനിക്കാരും ഇല്ലതായെന്ന തിരിച്ചറിവിൽ അമ്മുമ്മയുടെ കമ്പിളിപുതപ്പിൽ ചുരുണ്ടു കിടന്നു ഞാൻ പൊട്ടിക്കരഞ്ഞു..
വളരും തോറും എനിക്കും അമ്മക്കുമിടയിൽ ഒരു ചില്ലു മതിൽ താനെ ഉയർന്നു വന്നു...ഞങ്ങൾക്ക് പരസ്പരം കാണാമെങ്കിലും കൈ നീട്ടിയാൽ തൊടാനാവാത്തത്ര ദൂരമുണ്ട് ഞങ്ങൾക്കിടയിലെന്നു ഓർമ്മിപ്പിക്കുന്ന ഒരു മതിൽ..അതമ്മക്കും അറിയാമായിരുന്നു..
അതുകൊണ്ടു തന്നെയാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ അനുവാദം ചോദിച്ചപ്പോൾ 'അമ്മ തന്നതും.അതൊരു വഴിത്തിരിവായിരുന്നു. ഹോസ്റ്റൽ വാര്ഡന് താൻ മകളെപോലെയായതും ചേച്ചിയെ കാണാനായി ഇടയ്ക്കിടെ ഹോസ്റ്റലിലേക്ക് വരുന്ന അനിയൻ ആരോടും മിണ്ടാത്ത ആ പെൺകുട്ടിയെ ഇഷ്ടമാണെന്നു ചേച്ചിയോട് പറഞ്ഞതും.എല്ലാം പെട്ടെന്നായിരുന്നു..
കഴുത്തിലൊരു താലി വന്നു വീഴുന്നത് വരെ എല്ലാം സ്വപ്നമാണെന്നായിരുന്നു കരുതിയത്...ശ്യാം സ്നേഹം കൊണ്ട് തന്നെ അമ്പരപ്പിച്ചു കളഞ്ഞു..ഇപ്പോഴും അമ്മുമ്മയുടെ മണമുള്ള കമ്പിളി പുതപ്പിനുള്ളിൽ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ശ്യാമിനോട് ഇടയ്ക്കിടെ കാണാറുള്ള സ്വപ്നത്തിൻ കുറിച്ച് പറഞ്ഞത്.അച്ഛനെ കുറിച്ച് പറഞ്ഞത്..ഒരു മാസത്തിനു ശേഷം ശ്യാം ആണ് പറഞ്ഞത്
"അച്ഛനെ കാണിച്ചു തരാം കൂടെ വാ അച്ചൂന്ന്"
കൽപ്പറ്റ.....................
യാത്രയുടെ അവസാനം ഇവിടെയാണ്
തണുപ്പ് കാരണം ഞാൻ ഒരു സ്വെറ്റർ ധരിച്ചിരുന്നു..തണുപ്പ് കൊണ്ട് കൈയും കാലും മരവിച്ചിരിക്കുന്നു...
യാത്രയുടെ അവസാനം ഇവിടെയാണ്
തണുപ്പ് കാരണം ഞാൻ ഒരു സ്വെറ്റർ ധരിച്ചിരുന്നു..തണുപ്പ് കൊണ്ട് കൈയും കാലും മരവിച്ചിരിക്കുന്നു...
ഇവിടെ ഈ ലോഡ്ജിൽ .....ഇവിടെ എന്റെ അച്ഛനുണ്ട്....എത്രയോ വര്ഷങ്ങളായി സഞ്ചാരിയെ പോലെ ജീവിക്കുന്ന അച്ഛന്റെ ഒരു ചെറിയ കൂടുണ്ട് ഇവിടെ..അച്ഛനെ വിളിക്കാൻ പോയ ശ്യാമിനെയും കാത്തു ആ വരാന്തയിലിരിക്കുമ്പോൾ ഞാൻ പഴയ ആ കുട്ടിയായി...
അച്ഛനെ ചുമലിൽ കയറി ഉത്സവം കാണാൻ പോവാൻ കൊതിച്ച അച്ഛന്റെ പുറത്തു കയറി ആന കളിയ്ക്കാൻ കൊതിച്ച ആ പഴയ കുട്ടി..ഓരോ നിമിഷവും ഓരോ യുഗമായിരുന്നു.....
"അച്ചു...."ശ്യാമിന്റെ ഇടറിയ സ്വരമാണ് എന്നെ ഉണർത്തിയത്..ശ്യാമിന്റെ കണ്ണുകൾ കലങ്ങിയിരുന്നു."നമുക്കു പോകാം അച്ചു."
"അച്ഛൻ?.."
മറുപടി പറയാതെ എന്റെ കൈയും വലിച്ചു ശ്യാം പുറത്തേക്കിറങ്ങി.ശ്യാമിന്റെ കൈയിൽ നിന്നും എന്റെ കൈ വലിച്ചെടുക്കുമ്പോൾ ഞാൻ ഉറക്കെ കരഞ്ഞു പോയി...പണ്ടൊരു രാത്രിയിൽ അച്ഛനെ സ്വപ്നം കണ്ട് ഞെട്ടി കരഞ്ഞ പോലെ..
"അച്ഛന് നിന്നെ കാണണ്ട അച്ചു.."
എന്റെ കയ്യിൽ പിടിച്ചു നിർത്തുമ്പോൾ ശ്യാം അലറി.
."നീയെന്നൊരു മോള് അച്ഛനില്ലന്നു.."
പറയുമ്പോൾ ശ്യാമും കരയുകയായിരുന്നു.ഒരുപാടു നാളായി അച്ഛനെ കാണാൻ കൊതിച്ചു വന്ന എന്റെയുള്ളിലെ കുട്ടി പൊട്ടിക്കരയുന്നതു ഞാൻ കേട്ടു...ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് ശ്രദ്ധിക്കാതെ ശ്യാമിന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു...
"അച്ഛന് വേണ്ടെങ്കിലും എനിക്ക് കാണണം ശ്യാം..ഒരു തവണ...ഒരു തവണയെങ്കിലും എനിക്കൊന്നു കാണാൻ..ഇനിയാ സ്വപ്നം കാണാതിരിക്കാനായിട്ടാണെങ്കിലും..എനിക്ക് കാണണം"

"വാ"..എന്റെ കയ്യിൽ മുറുകെ പിടിച്ചു ശ്യാം തിരിഞ്ഞു നടന്നു..പ്ളീസ് ശ്യാം...എനിക്ക് ശബ്ദമില്ലാതാവുകയായിരുന്നു...മഞ്ഞ് വീഴുന്ന വഴിയിലൂടെ ശ്യാം എന്നെ വലിച്ചു കൊണ്ട് പോകും പോലെ നടന്നു..
"പോ.".എന്നെ മുന്നിലേക്ക് തള്ളിയിട്ടു കൊണ്ട് ശ്യാം പറഞ്ഞു.പോയി കാണു..മഞ്ഞിനപ്പുറം എന്താണെന്ന് എനിക്ക് കാണുന്നില്ലായിരുന്നു..എങ്കിലും ഞാൻ മുന്നോട്ടു തന്നെ നടന്നു..
"പോ.".എന്നെ മുന്നിലേക്ക് തള്ളിയിട്ടു കൊണ്ട് ശ്യാം പറഞ്ഞു.പോയി കാണു..മഞ്ഞിനപ്പുറം എന്താണെന്ന് എനിക്ക് കാണുന്നില്ലായിരുന്നു..എങ്കിലും ഞാൻ മുന്നോട്ടു തന്നെ നടന്നു..
"ഇന്നലെയായിരുന്നു..ബന്ധുക്കളായിട്ടു ആരുമില്ലെന്ന് പറഞ്ഞത് കൊണ്ട് ഇവിടെ തന്നെയാണ് ദഹിപ്പിച്ചത്....പോയ് കാണു..
ചോദിക്കാനുള്ളതൊക്കെ ചോദിക്കു"
ചോദിക്കാനുള്ളതൊക്കെ ചോദിക്കു"
ശ്യാമിന്റെ സ്വരം പുറകിൽ നിന്നും ഒഴുകി വന്നു..എന്റെ കാതുകളിൽ ഒരു മൂളൽഞാൻ കേട്ട്...ബോധം മറയുകയാണ്..ഞാൻ വീഴുമെന്നു എനിക്ക് തോന്നി എങ്കിലും ഇടറിപ്പോവുന്ന കാലുകൾ പെറുക്കി വെച്ചു മുന്നോട്ടു തന്നെ നടക്കുമ്പോൾ...പുറകിൽ നിന്നും ശ്യാമിന്റെ സ്വരം പിന്നെയും കേട്ട്...
"അച്ചു....അച്ചു.."
പിന്നെയും വിളിക്കുകയാണ്...പാതിയടഞ്ഞ മിഴികളോടെ തിരിയുമ്പോൾ ഞാൻ കണ്ടു.അവിടെ മഞ്ഞ് മൂടിയ ആ വഴിയുടെ അങ്ങേയറ്റത്തു കൈകൾ വിടർത്തി ശ്യാം നിൽക്കുന്നുണ്ട്...ഏതോ ഒരു നിമിഷത്തിന്റെ തിരിച്ചറിവിൽ തിരിഞ്ഞോടി ആ നീട്ടിയ കൈകളിലേക്ക്...ചെന്ന് വീഴുമ്പോ ഞാൻ അറിഞ്ഞു ഇതായിരുന്നു എന്റെ യാത്രയുടെ അവസാനം...ശ്യാമിന്റെ കൈകൾ എന്നെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ ഞാൻ അറിഞ്ഞു..ഇത് തന്നെയാണ് എന്റെ സ്വപനത്തിന്റെയും അവസാനം......
Shima S Ramesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക