എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ച എന്റെ ആദ്യരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു.. കൃത്യമായി പറഞ്ഞാൽ മെഡിക്കൽ കോളേജിലെ നെഫ്രോ വാർഡിൽ..!
ഞങ്ങൾ യൂണിവേഴ്സിറ്റി കോളേജ് സ്റ്റുഡന്റ്സിനു കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് പഠനത്തിന്റെ ഭാഗമായ ക്ലിനിക്കൽ പരിശീലനത്തിന് അനുമതി കിട്ടിയെങ്കിലും പകൽ സമയം ആ വഴി വന്നേക്കരുതെന്നും രാത്രികാലങ്ങളിൽ വേണമെങ്കിൽ പരിശീലനം നേടിക്കൊള്ളണമെന്നും മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ താക്കീതു ചെയ്തു പറഞ്ഞതിനാൽ പരിശീലനത്തിന് സ്വന്തമായി ആശുപത്രിയില്ലാത്ത ഞങ്ങളുടെ പോസ്റ്റിങ്ങ് രാത്രിയിൽ മാത്രമായി..ആറുമാസം നീണ്ട രാത്രി സേവനം !

ആ നൈറ്റ് ഡ്യൂട്ടി മഹാമഹത്തിന്റെ ഒന്നാം ദിനം ഞാനുൾപ്പടെ ഞങ്ങളുടെ ബാച്ചിലെ ആറുപേർ പോസ്റ്റ് ചെയ്യപ്പെട്ടത് നെഫ്രോ വാർഡിലാണ്.. പലതരം വൃക്കരോഗങ്ങൾ ബാധിച്ച രോഗികൾ, ഡയാലിസിസ് കാത്തുകിടക്കുന്നവർ, കിഡ്നി മാറ്റിവയ്ക്കലിന് വേണ്ടി കിഡ്നി ദാതാക്കളെ കാത്തു പ്രാർഥനയോടെ ദിവസങ്ങൾ തള്ളിനീക്കുന്നവർ... അങ്ങനെ ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം ചുറ്റിലും.. പുരുഷൻമാരും സ്ത്രീകളുമുൾപ്പടെ അൻപതിന് മുകളിൽ രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്ന വാർഡ്.. തിരക്കുണ്ടെങ്കിലും നല്ല വൃത്തിയും ചിട്ടയുമുള്ള അന്തരീക്ഷം..
ഇടതൂർന്ന മുടി പൊക്കിക്കെട്ടി കറുത്തവട്ടപ്പൊട്ടുകുത്തി നെറുകയിൽ സിന്ദൂരവുമണിഞ്ഞു വന്ന ഗർഭിണിയായ സുന്ദരി സിസ്റ്റർക്ക് നൈറ്റ് ഡ്യൂട്ടിയിൽ ഞങ്ങൾ സ്റ്റുഡന്റസ് കൂടെയുണ്ടെന്നറിഞ്ഞു നിറഞ്ഞ സന്തോഷം..സിസ്റ്ററിൽ നിന്നും വാർഡിലെ റുട്ടീൻ മനസ്സിലാക്കി ഞങ്ങൾ ഉത്സാഹപൂർവ്വം പണിതുടങ്ങി..
രോഗികളുടെ ബിപിയും പൾസും ടെമ്പറേച്ചറും ചെക്ക് ചെയ്തും സമയാസമയങ്ങളിൽ മരുന്നു കഴിക്കാൻ കൊടുത്തും ഇൻജക്ഷന് വേണ്ട മരുന്നുകൾ തയ്യാറാക്കി സിസ്റ്ററെ സഹായിച്ചും അങ്ങനെയങ്ങനെ പണിയൊക്കെ തീർന്നപ്പോൾ സമയം രാത്രി പതിനൊന്നര.. ! എല്ലാം കഴിഞ്ഞൊന്നു നടുനിവർത്താനിരിക്കുമ്പോ സിസ്റ്റർ പറയുവാ സാധാരണ ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യുമ്പോൾ പത്തരയ്ക്ക്തന്നെ പണിയൊക്കെ കഴിയുമെന്ന് !! ഞങ്ങൾ ആറുപേരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും സംശയങ്ങൾ ദൂരീകരിച്ചും സിസ്റ്റർ വശംകെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.. ആളുകൂടിയാൽ പാമ്പുചാവില്ല എന്നു പറയുന്നത് എത്ര സത്യം.. !
കഴിക്കാൻ കൊണ്ടുവന്ന ചോറ് ആകെ തണുത്തൊരു പരുവമായിരുന്നെങ്കിലും നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അകത്തേക്ക് പോയ വഴി കണ്ടില്ല.. ഞങ്ങൾ ചോറുണ്ടു പുറത്തു വന്നപ്പോഴേക്കും ഒരു വിധം രോഗികളൊക്കെ ഉറക്കം പിടിച്ചിരുന്നു..ഭൂരിപക്ഷം ലൈറ്റുകളും ഓഫാക്കിയിരുന്നതിനാൽ വാർഡിൽ മങ്ങിയ വെളിച്ചം മാത്രം..
കുറച്ചു നേരം കിടക്കട്ടെ എന്നു പറഞ്ഞു സിസ്റ്റർ ഡ്യൂട്ടി റൂമിൽ കയറി.. ഞങ്ങൾ ആറുപേരിൽ ആദ്യം മൂന്നുപേർ ഉറങ്ങിയിട്ട് മൂന്നുപേർ ഉണർന്നിരിക്കാം എന്ന ധാരണ പ്രകാരം ഞാനുൾപ്പടെ മൂന്നുപേർ കൗണ്ടറിൽ ഇരിപ്പായി.. ബാക്കി മൂന്നു പേർ നിലത്തു കാർഡ്ബോഡൊക്കെ വിരിച്ചു കിടന്നു..
ഞങ്ങൾ ഉണർന്നിരുന്നവർ കുറച്ചു സമയം വായനയും എഴുത്തുമൊക്കെയായി സമയം പോക്കിയെങ്കിലും ഉറക്കത്തിന്റെ തലോടൽ കൺപോളകൾക്ക് ഭാരമേറ്റവേ ഞങ്ങൾ ഓരോരുത്തരായി കൗണ്ടറിൽ ചാഞ്ഞുവീണു.. നൈറ്റ് ഡ്യൂട്ടിക്കും സ്റ്റഡി ലീവിനുമൊക്കെ ഇങ്ങനെ ഒന്ന് ചാഞ്ഞിരുന്നാൽ എത്രപെട്ടെന്നാണ് ഉറക്കം അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നത്...!!
വല്ലാത്തൊരലർച്ചയും നിലവിളിയും കേട്ടു ഞെട്ടിയുണരുമ്പോ സ്ഥലകലാബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടിവന്നു.. വാർഡിന്റെ ഒരു മൂലയിൽ ആകെ ബഹളം... ഒരു ചേട്ടൻ ചോരയൊലിക്കുന്ന കൈയുമായി നിന്നു നിലവിളിക്കുകയാണ്.. പെട്ടെന്ന് വന്ന ബോധോദയത്തിൽ ഓടിച്ചെന്നു കോട്ടൺ എടുത്തുകൊണ്ട് വന്നു ബ്ലീഡിംഗ് തടയാൻ ശ്രമിക്കവേ സിസ്റ്ററും ഉറക്കത്തിലായിരുന്ന സഖാക്കളും ഓടിവന്നു...
സംഭവം മറ്റൊന്നുമല്ല... രോഗിയുടെ കൈയിൽ ഇഞ്ചക്ഷനും മറ്റും നല്കുന്നതിനായി ഫിക്സ് ചെയ്തിരുന്ന ക്യാനുല ഊരിപ്പോയപ്പോഴുണ്ടായ ബ്ലീഡിംഗ് ആണ്.. ചിലപ്പോൾ ഉറക്കത്തിൽ അറിയാതെ സംഭവിച്ചതാവും എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ ചേട്ടൻ ഉറപ്പിച്ചു പറയുകയാണ് ആരോ മനപൂർവ്വം വലിച്ചൂരിയ പോലെയാണ് തനിക്ക് തോന്നിയത് എന്ന്... !
ഹേയ്.. അത് ചേട്ടന്റെ തോന്നൽ മാത്രം എന്നുപറഞ്ഞു ചിരിച്ചു ഞങ്ങൾ വീണ്ടും പഴയപടി ഉറക്കത്തിലേക്ക് പ്രവേശിച്ചു..
ഗാഢ നിദ്രയിലാണ്ടുപോയ ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു നിലവിളി..! ഇത്തവണ ഒരു കൊച്ചുപെൺകുട്ടിയാണ് കരയുന്നത്.. അവളുടെ കൈത്തണ്ടയിൽ നിന്നും ഒഴുകുന്ന ചോരയും ബെഡ്‌ഡിനു താഴെ വീണുകിടക്കുന്ന ക്യാനുലയും കണ്ട് ഞങ്ങൾ ആകെ അമ്പരന്നു...
കിഡ്നി രോഗികൾ മിക്കവാറും പേർക്കും ശരീരത്തിൽ നീരുള്ളതിനാൽ ക്യാനുല ഇടാൻ പറ്റിയ ഞരമ്പ് കണ്ടുപിടിക്കുക എന്നത് ഒരു പരീക്ഷണം തന്നെയാണ്... അങ്ങനെയുള്ള രോഗികളുടെ ക്യാനുലയാണ് രായ്ക്കുരാമാനം ഇങ്ങനെ ഊരി വീഴുന്നത്.. മിക്കവർക്കും രാവിലെ ഇൻജെക്ഷൻ കൊടുക്കാനുമുള്ളതാണ്...
വളരെ കഷ്ടപ്പെട്ട് ഇടുന്ന ക്യാനുലയല്ലേ.. നിങ്ങൾ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ പറഞ്ഞു ഞങ്ങൾ തിരിച്ചു കൗണ്ടറിലെത്തി.. ഒന്നിരിക്കും മുൻപ് വീണ്ടും കരച്ചിൽ... !!
ഒരു അപ്പാപ്പന്റെ ക്യാനുല അപ്രത്യക്ഷമായിരിക്കുന്നു... കൈയിൽനിന്നും ചോര വരുന്നുണ്ട്... ! ഞങ്ങൾ ആകെ കൺഫ്യൂഷനിലായി... ഇനി വല്ല പ്രേതബാധയുമാണോ ?!! ഏതായാലും ഞങ്ങൾ വാർഡിലെ ലൈറ്റുകളെല്ലാം ഓണാക്കി...
വീണ്ടും തിരിച്ചുവന്നൊന്ന് മയങ്ങി... എത്ര നേരം കഴിഞ്ഞു എന്നോർമ്മയില്ല... വാർഡിൽ നിന്നും ഉയരുന്ന ബഹളം കേട്ട് ഓടിച്ചെല്ലുമ്പോ ആളുകളെല്ലാം കൂടി ഒരാളെ പിടിച്ചു വച്ചിരിക്കുകയാണ്.. മുപ്പതു മുപ്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരു മനുഷ്യൻ... ആള് വാർഡിലെ ഒരു രോഗി തന്നെയാണ്.. !
എന്താണ് കാരണം എന്ന് അന്വേഷിച്ചപ്പോഴല്ലേ സ്ഥിതിഗതികളുടെ കിടപ്പുവശം പിടികിട്ടിയത് ... മേല്പറഞ്ഞ രോഗി മറ്റൊരു രോഗിയുടെ കൈയ്യിലെ ക്യാനുല 'പറിക്കാൻ ' ശ്രമിക്കുന്നതിനിടയിൽ കയ്യോടെ പിടിക്കപ്പെട്ടതാണ് !!
അപ്പൊ സ്വാഭാവികമായും മുൻപ് സംഭവിച്ച 'ക്യാനുലപറി'കളിലേയും പ്രതി ഇയാൾ തന്നെ എന്ന് ബോധ്യപ്പെട്ടതിനാൽ ഞങ്ങൾ പ്രതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധയിൽ പെട്ടത്... ആളുടെ ഇടതുകൈയ്യിൽ തോർത്ത് ചുറ്റി വച്ചിരിക്കുന്നു... എന്തിനാണിങ്ങനെ ചുറ്റി വച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ആ കെട്ടഴിച്ചുകൊണ്ട് അയാൾ പറയുകയാണ് എന്റെ കൈയ്യിലെ ക്യാനുല ആരും വലിച്ചൂരാതിരിക്കാനാണ് തോർത്ത് കെട്ടിവച്ചതെന്നു... !!
അമ്പടാ...ആളു കൊള്ളാമല്ലോ... വല്ലവന്റെയും ക്യാനുല പറിക്കുകേം വേണം സ്വന്തം ക്യാനുല അവിടെത്തന്നെ ഇരിക്കുകേം വേണം...
അല്ല... എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് കിടന്നിട്ടു ഉറക്കം വരുന്നില്ല അതുകൊണ്ട് ഒരു ടൈം പാസ്സിനു ചെയ്തതാ എന്ന മറുപടി കേട്ട് അക്രമാസക്തരാകാൻ തുനിഞ്ഞ മറ്റു രോഗികളെയും കൂട്ടിരിപ്പുകാരെയും പറഞ്ഞു സമാധാനിപ്പിച്ചു ഞങ്ങൾ തിരിച്ചു പോരുമ്പോൾ ശരിക്കും കിഡ്നിരോഗം മൂത്തു വട്ടായിപ്പോകുന്ന വല്ല അവസ്ഥാന്തരങ്ങളും ഉണ്ടോ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ...
ഏതായാലും പാവം ഗർഭിണി സിസ്റ്റർക്ക് രാവിലെ പിടിപ്പതു പണിയായിരുന്നു... ഊരിപ്പോയവർക്ക് കാനുലയിട്ടും ഇൻജെക്ഷൻ കൊടുത്തും ഞങ്ങൾ ആറുപേരെ പണി പഠിപ്പിച്ചും അതിന്റെ പണിക്കുറ്റം തീർന്നു..
ഡ്യൂട്ടി സമയം കഴിഞ്ഞു ഇറങ്ങുന്ന വഴിക്കാണ് വാർഡിലെ ആ വിപ്ലവകരമായ മാറ്റം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്... അതായത് ഓരോ രോഗിയുടെയും കൈയ്യിൽ തോർത്തുകൊണ്ടുള്ള കെട്ടുകൾ... !! അപ്രതീക്ഷിതമായ ക്യാനുല പറിയിൽ നിന്നും രക്ഷനേടാനുള്ള മനഃശാസ്ത്രസമീപനം... !
ഏതായാലും ക്യാനുല പറിച്ചവൻ അന്നേരം യാതൊരു കൂസലുമില്ലാതെയിരുന്നു ചായയും ബണ്ണും കഴിക്കുന്നുണ്ടായിരുന്നു... ഞാനിതൊക്ക കുറെ കണ്ടിട്ടുണ്ട് എന്ന ഭാവത്തിൽ..
അങ്ങനെ ഞങ്ങളുടെ മെഡിക്കൽ കോളേജിലെ ആദ്യരാത്രി കാളരാത്രിയായെന്ന് ചുരുക്കം...

By: Anju Antony

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക