#മുല്ലപ്പൂമാല
-----------------
നാളെ എന്റെ വിവാഹമാണ്.
വർണ്ണങ്ങൾ വാരി വിതറി വീടിനും ചുറ്റും മിന്നി തെളിഞ്ഞ് നിൽക്കുന്ന കുഞ്ഞ് ,കുഞ്ഞ് ബൾബുകൾ. അലങ്കരിച്ച പന്തലിനുള്ളിൽ ബന്ധുക്കളും ,അയൽവാസികളുംകൂട്ടമായ് സൊറ പറഞ്ഞിരിക്കുന്നു.

"എന്താണ് ..മണവാട്ടിക്കൊച്ചിന് ഒരു ഉന്മേഷം ഇല്ലാത്തത്.....? "
നാളെ സദ്യയ്ക്ക് വിളമ്പാനുള്ള ഇല മുറിച്ച് കൊണ്ടിരുന്ന ബാബുവേട്ടന്റെ ചോദ്യം.. ബാബുവേട്ടന് ഒരു ചിരി മാത്രം നൽകി.
പാചകപന്തലിൽ നിന്നും ഹൃദ്യമായ ഗന്ധം ഉയരുന്നു.. അവിടെയ്ക്ക് ചെന്നാേലോ....?? വലിയ ഉരുളിയിൽ തവി കൂട്ടിമുട്ടുമ്പോളുള്ള ശബ്ദം ഇടയ്ക്കിടെ ഉയരുന്നുണ്ട്..
തൊട്ടപ്പുറത്തെ റ്റ്യൂമ്പ് ലൈറ്റിന്റെ വെട്ടംചീട്ട് കളിക്കാർ കയ്യടക്കിയിരിക്കുന്നു. വട്ടം കൂടീ ചീട്ട് കളി തകൃതിയായ് നടക്കുന്നു..പോരാത്തതിന് അക്കൂട്ടത്തിൽ സുരേഷുമുണ്ട് ... അവൻ കണ്ടാൽ തീർന്നു.
കളിയാക്കി കൊല്ലും...
അവൻ അങ്ങിനെയാ എപ്പോൾ കണ്ടാലും എന്തെങ്കിലും പറഞ്ഞ് കളിയാക്കും.

കലവറയോട് ചേർന്ന് താഴെ വിരിച്ച ഷീറ്റിൽ കുത്തിയിരുന്ന് ഓരോ പണികൾ ചെയ്യുന്ന സ്ത്രി ജനം.
അവിടെയ്ക്ക് പോയാൽ കുറെ പരദൂക്ഷണം കേൾക്കാം ..
അമ്മയും ,സുമതി ചിറ്റയും ,സാവിത്രി വല്യമ്മച്ചിയും എല്ലാം ഉണ്ട്.. ഇനി ആരും വേണ്ട..
അവിടെയ്ക്ക് പോയാൽ കുറെ പരദൂക്ഷണം കേൾക്കാം ..
അമ്മയും ,സുമതി ചിറ്റയും ,സാവിത്രി വല്യമ്മച്ചിയും എല്ലാം ഉണ്ട്.. ഇനി ആരും വേണ്ട..
അപ്പുറത്തെ പറമ്പിൽ ചെറുപ്പക്കാരുടെ സദസ്സിൽ നിന്നുയരുന്ന സംഗീത കച്ചേരി.
ഇരുമ്പു കസേരയിൽ വിരലുകൊണ്ട് ആരോ താളം പിടിക്കുന്നു.
"ചന്ദനത്തിൽ കടഞ്ഞെടുത്തൊര് സുന്ദരീ ശിൽപം..."
പ്രസാദാണ് പാടുന്നത് ..
അല്പം നേരം അത് ശ്രവിച്ച് നിന്നു.പാട്ടിനിടയിൽ ചില്ല് ഗ്ലാസുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു.
ഇനിയവിടെ നിന്നാൽ ശരിയാവില്ല.
പതിയെ അവിടെ നിന്നും നടന്നു.

മണ്ഡപപന്തലിൽ ചെന്നു. കിഴക്കെ മൂലയിൽ ഒരു കസേരയിൽ തനിയെ ഇരിക്കുന്ന അച്ഛനെ കണ്ടു.
അടുത്ത് നിന്നും ഒരു കസേര വലിച്ച് ഒപ്പം ഇട്ടു അതിലിരുന്നു.
അച്ഛന്റെ മുഖം മ്ലാനമാണ്. അത് കണ്ടപ്പോൾ സങ്കടം തോന്നി. മൂന്ന് നാല് ദിവസമായ് അച്ഛന്റെ അലച്ചിൽ തുടങ്ങിയിട്ട് ,ശരിക്കും ഉറക്കം പോലുമില്ലായിരുന്നു.
നാല് ദിവസം കൊണ്ട് ഒത്തിരി പ്രായമായപോലെ തോന്നിക്കുന്നു. പാവം.

"എന്താ മോളെ ,ഇങ്ങിനെ നോക്കുന്നെ...??"
അച്ഛന്റെ സ്വരം ഇടറിയിരിക്കുന്നു.
അച്ഛന്റെ സ്വരം ഇടറിയിരിക്കുന്നു.
" അച്ഛൻ എന്തിനാ വിഷമിക്കുന്നെ..?? അച്ഛന്റെ ഈ മോള് .. ഭർത്താവിന്റെ വീട്ടിലൊന്നും നിൽക്കില്ല. നാളെ തന്നെ തിരിച്ച് വരില്ലെ...???"
" അത് ശരിയാ എന്നാലും.....??"
അച്ഛൻ എന്നും ഇങ്ങിനെയായിരുന്നു. എന്തെങ്കിലും ചെറിയ കാര്യം മതി വിഷമിക്കാൻ.
എന്നെയും ,ചേച്ചിയെയും ജീവനാണ്. ഞങ്ങൾ മുഖം കറുക്കുന്നത് പോലും സഹിക്കില്ല..
വാത്സല്യത്തിൻ ആൽമരമായിരുന്നു. ആ തണലിലും ,കരുതലിലുമായിരുന്നു ഇത്ര നാൾ..
പക്ഷെ നാളെ മുതൽ...
എന്നെയും ,ചേച്ചിയെയും ജീവനാണ്. ഞങ്ങൾ മുഖം കറുക്കുന്നത് പോലും സഹിക്കില്ല..
വാത്സല്യത്തിൻ ആൽമരമായിരുന്നു. ആ തണലിലും ,കരുതലിലുമായിരുന്നു ഇത്ര നാൾ..
പക്ഷെ നാളെ മുതൽ...
" അച്ഛന്റെ വലിയ ഒരു ഭാരം കൂടി ഇറങ്ങുവാണ് നാളെ.... "
കളിയായിട്ടാണ് പറഞ്ഞതെങ്കിലും .. അച്ഛന്റെ മുഖത്ത് ഭാവമാറ്റം ഒന്നും കാണുവാൻ കഴിഞ്ഞില്ല.
കളിയായിട്ടാണ് പറഞ്ഞതെങ്കിലും .. അച്ഛന്റെ മുഖത്ത് ഭാവമാറ്റം ഒന്നും കാണുവാൻ കഴിഞ്ഞില്ല.
"പെൺമക്കൾ പല മാതാപിതാക്കൾക്കും ഭാരമാണെങ്കിലും എനിക്ക് നിങ്ങൾ ഒരു ഭാരമെ അല്ലായിരുന്നു.. ദൈവം തന്നത് കൈ നീട്ടി വാങ്ങി..ഒരു പാട് കഷ്ട്ടപ്പെട്ടെങ്കിലും നിങ്ങളെ നല്ല നിലയിൽ തന്നെ പറഞ്ഞയക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അതും ദൈവകൃപയാൽ നടക്കും... പെൺമക്കൾ ആണിന്റെ കൈയ്യും പിടിച്ച്പടി ഇറങ്ങിപ്പോവും വരെമാതാപിതക്കളുടെ മനസ്സിൽ നീറ്റലായിരിക്കും. അത് അവർക്കറിയില്ല.. അവരും അറിയും ഒരുനാൾ.പക്ഷെ ചില മക്കൾ പാവം മാതാപിതാക്കളെ മറന്ന് ഓരോന്ന് കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ... വിഷമം തോന്നീട്ടുണ്ട്. "
" അച്ചന്റെ ഈ മക്കൾ ഒരിക്കലും അങ്ങിനെയാവില്ല..... "
അച്ഛന്റെ മുഖത്ത് ഭാവമാറ്റം ഇല്ല.
അച്ഛന്റെ മുഖത്ത് ഭാവമാറ്റം ഇല്ല.
" അഹാ .... നീ ഇവിടെ വന്നിരിക്കുവാണോ...?
ദാ ... അവിടെ നിന്റെ ഷോപ്പിന്റെ മുതലാളിയും മറ്റും വന്നേക്കുന്നു.... അങ്ങോട്ട് വന്നെ.. "
അമ്മ തിടുക്കത്തിൽ വന്നറിയിച്ചു.
" അതിന് നീ എന്തിനാ വെപ്രാളം കാട്ടുന്നത് ഗോപു..."
അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു..
അമ്മ അത് കേൾക്കാത്ത ഭാവത്തിൽ തിരികെ നടന്നു..
പിന്നാലെ അച്ഛനും..
വന്നവരെ അച്ഛനുംഅമ്മയും ചേർന്ന് അകത്തെ മുറിയിലേയ്ക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു.

" ആഹാ കല്യാണപ്പെണ്ണ് സുന്ദരിയായിട്ടുണ്ടല്ലോ.. "
ഷോപ്പിന്റെ മുതലാളി മൊയ്തു ഇക്കാട കമന്റ്.
തന്നെ സ്വന്തം മോളെ പോലെ മാത്രമെ കണ്ടിട്ടുള്ളു ഇന്നെ വരെ..
വിവാഹത്തിനുള്ള ആഭരണങ്ങളിൽ കുറച്ച് മൊയ്തു ക്കാടെ വകആണ്..
തന്റെ ഷോപ്പിന്റെ അടുത്തുള്ള കടയുടമകൾ എല്ലാവരും തന്നെയുണ്ട് ..

"അല്ല..... ഈ ഫോട്ടോയ്ക്ക് ഒരു മാലയിടാമായിരുന്നില്ലെ...? നാളെ കുറച്ച് മുല്ലപ്പൂമാല വാങ്ങിയിടണം മറക്കരുത്...."
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അച്ഛന്റെ ഫോട്ടോ യിലേയ്ക്ക് നേരെ വിരൽ ചൂണ്ടി റേഷൻ കട നടത്തുന്ന ദിവാകരേട്ടൻ പറഞ്ഞു..
ആ വാക്കുകൾ തീയമ്പുകളായ് കാതിൽ പതിഞ്ഞു..
ഞെട്ടലിൽ മുഖമുയർത്തി അച്ഛനെ നോക്കി..
അച്ഛനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല...
ഫോട്ടോയിൽ അച്ഛൻ അപ്പോഴും
ചിരിക്കുന്നുണ്ടായിരുന്നു.
അത് കണ്ട് ഹൃദയം പൊടിഞ്ഞു .സങ്കടം തിരമാല പോലെ വന്നു പൊതിഞ്ഞു.
എത്ര നിയന്ത്രിച്ചിട്ടും അടക്കുവാൻ കഴിയാത്ത തേങ്ങൽ പുറത്ത് ചാടി .. ഇത് കണ്ട് അമ്മയും കരച്ചിൽ തുടങ്ങി..
ഇത് കേട്ട് ചേച്ചി അവിടെയ്ക്ക് വന്നു...
"എന്ത് പറ്റിയെടാ....?"
അച്ഛന്റെ ഫോട്ടോയിലേയ്ക്ക് വിരൽ ചൂണ്ടി.
" ചേച്ചി നമ്മുടെ അച്ഛൻ മരിച്ചു പോയ്........"
ചേച്ചി തന്നെ ചേർത്ത് പിടിച്ച് കൊണ്ട് ആശ്വസിപ്പിച്ചു..
"ഇല്ലെടാ ഇല്ല അച്ഛൻ മരിച്ചിട്ടില്ല .... നമ്മുടെ അച്ഛൻ നമ്മുടെ കൂടെയുണ്ട്.... "
ചേച്ചിയും കരയുകയായിരുന്നു..
എന്ത് ചെയ്യണം എന്നറിയാതെ നിന്നിരുന്ന വിരുന്നുകാർ പതിയെ പുറത്തെയ്ക്കിറങ്ങി.

" ശങ്കരേട്ടൻ മരിച്ചന്ന് പോലും കരയാത്ത കുട്ടിയാ അത് അതിനെ കരയിപ്പിച്ചല്ലോ നിങ്ങൾ.....?"
ബാബുവേട്ടന്റെ ശബ്ദം ഉയർന്നു.
ബാബുവേട്ടന്റെ ശബ്ദം ഉയർന്നു.
"ചില നഷ്ട്ടപ്പെടലുകൾ അങ്ങിനെയാണ്. ഒന്നും പകരമാവില്ല.. മരിക്കാത്ത ഓർമ്മകളായ് എന്നും നമ്മളിൽ നിറഞ്ഞ് നിൽക്കും."
ശുഭം.
By
Nizar Vh
Nizar Vh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക