സ്ത്രീധനം
-----------------
-----------------
"നൂറു പവൻ കിട്ടുമായിരിക്കും അല്ലെ "
"പിന്നെ ഇല്ലാതെ ...ധൈര്യമായി ചോദിക്കാം ..." ബ്രോക്കർ മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുവനും പുറത്തു കാണിച്ചു ചിരിച്ചു ..
ബിസിനസ്സ് ചെയ്തു പൊട്ടി പൊളിഞ്ഞു നിൽക്കുബോൾ ആണ് വിവാഹം എന്നാശയം മുന്നിൽ വരുന്നത് അങ്ങനെ ഒരു ബ്രോക്കറെ കണ്ടു പിടിച്ചു ..
"നമുക്ക് അടുത്ത ആഴ്ച തന്നെ പോകാം ...പിന്നെ .." അയാൾ മെല്ലെ തല ചൊറിഞ്ഞു
ഒരു അഞ്ഞുറു രൂപ കിട്ടാൻ ഉള്ള തല ചൊറിച്ചിൽ ആണ് എന്നെനിക്കു മനസ്സിലായി ..
"തലയിൽ താരൻ ഉണ്ടല്ലേ .ഇനി കാണുമ്പോൾ ഞാൻ ഒരു മരുന്ന് തരാം ."ഞാൻ ഇരുനൂറുരൂപയെടുത്തു കയ്യിൽ കൊടുത്തു .
മഹേഷിന്റെ പ്രതികാരത്തിൽ പോത്തൻ ചേട്ടൻ പറയുന്ന പോലെ ഒരു" താങ്ക്സ് " അയാൾ എന്നെ നോക്കി പറഞ്ഞു
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ വിളിച്ചു ..
"ഒരു നല്ല കുട്ടിയുണ്ട് ..നല്ല വിദ്യഭ്യാസം ഉണ്ട് ..ഇടത്തരം കുടുംബം ...നൂറു പവൻ ഒന്നും കിട്ടില്ല .പിന്നെ ..അതിൽ ഒന്നും കാര്യവുമില്ല കുട്ടിക്ക് നല്ല വിദ്യഭ്യാസം ഉണ്ട് ..റാങ്ക് എല്ലാം വാങ്ങിച്ച കുട്ടി ആണ് "
"ഓ വിദ്യഭ്യാസം വലിയ ആനക്കാര്യം ആണോ ...പഠിക്കാൻ എല്ലാവരെകൊണ്ടും പറ്റും അതിനുള്ള സാഹചര്യം ഉണ്ടായാൽ മതി ..സ്വർണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ..സ്ഥലം ഉണ്ടോ .."
അയാൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..പിന്നെ പറഞ്ഞു "സ്ഥലമൊക്കെ ഉണ്ട് .."
"ശരി എങ്കിൽ നമുക്ക് അടുത്ത ആഴ്ച പോകാം "
അങ്ങനെ പെണ്ണുകാണാൻ പോയി ...സാമാന്യം തെറ്റില്ലാത്ത വീട് ..വീടിന്റെ മുന്നിൽ എത്തിയതും ഞാൻ ചുറ്റുമൊന്നു നോക്കി ...വീടിന്റെ പുറകിലേക്ക് സ്ഥലം അങ്ങ് നീണ്ടു കിടക്കുകയാണ് ..
"ഇത് മതി ..ഒരു അറ്റത്തു നിന്ന് മുറിച്ചു വിൽക്കണം ..." ഞാൻ മനസ്സിൽ ഓർത്തു
അപ്പോഴാണ് കുട്ടിയുടെ അച്ഛൻ അകത്തേക്ക് ക്ഷണിച്ചത് ..
വയറു പുറത്തു ചാടാതിരിക്കാൻ കെട്ടിയ ഇൻഷേപ്പ് ബെൽറ്റ് ന്റെ ബലം ശ്വാസം ആഞ്ഞു തള്ളി ..ഒന്ന് പരീക്ഷിച്ചു ..ഇല്ല കുഴപ്പമില്ല ..പിന്നെ .മെല്ലെ കയറി ഇരുന്നു
അങ്ങനെ മുറപോലെ ചായ വന്നു പുറകെ പെണ്ണും വന്നു ...ഞാൻ മെല്ലെ തലയുയർത്തി നോക്കി ..സുന്ദരി ആണ് .എന്റെ മുഖം ..ഒന്ന് വിരിഞ്ഞു ..
"എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കൊള്ളൂ ട്ടോ .." ചായ കയ്യിലെടുത്ത് അവർ തന്ന ലഡു എടുക്കാൻ പ്ലേറ്റിലേക്കു കൈ നീട്ടിയപ്പോൾ ആണ് ബ്രോക്കെർ പറഞ്ഞത് ..
ലഡു എടുക്കണോ വേണ്ടയോ ..എന്റെ ജീവിതത്തിൽ അതുപോലുള്ള ഒരു വിഷമ ഘട്ടം ഉണ്ടായിട്ടില്ല
അവസാനം ..കൈ പിൻവലിച്ചു ..ബ്രോക്കറെ ഒന്ന് പ്രാകിയ ശേഷം ഞാൻ എഴുനേറ്റു
അകത്തെല്ലാം നിറയെ ആൾക്കാർ ആണ് എന്നെ നോക്കി എന്തൊക്കയോ പറയുന്നുണ്ട് ..കാഴ്ച ബംഗ്ലാവിലെ .ഒരു മൃഗത്തിന്റെ മനോ വിഷമമം എനിക്ക് അപ്പോഴാണ് മനസ്സിലായത്
"നിങ്ങൾ വേണമെങ്കിൽ ഗാർഡനിലേക്കു പോയ്കൊള്ളു .."അവളുടെ അച്ഛൻ പറഞ്ഞു
വീടിന്റെ അകത്തു നിന്ന് സംസാരിക്കുന്നതിനേക്കാൾ നല്ലത് ..പുറത്താണെന്ന് മനസ്സിലാക്കി ഞാൻ മുറ്റത്തേക്ക് ഇറങ്ങി ..പക്ഷെ എത്ര നോക്കിയിട്ടും ഗാർഡൻ കാണുന്നില്ല ..അപ്പോഴാണ് രണ്ടു റോസാ ചെടിയും ഒരു സൂര്യ കാന്തി ചെടിയും കണ്ടത് .
അങ്ങനെ ഞാൻ ആ വലിയ ഗാർഡന്റെ അടുത്തേക്ക് നടന്നു ..അല്പം കഴിഞ്ഞപ്പോൾ അവളും വന്നു
"ഹായ് " ഞാൻ തുടങ്ങി
"ഞാൻ സഞ്ജു ..മാളവികയുടെ പേരെന്താ ?"
"മാളവിക " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ..അപ്പോഴാണ് എനിക്ക് അബദ്ധം മനസ്സിലായത്
" അത് ടെൻഷൻ കൊണ്ടാണ് ട്ടോ ..പിന്നെ റാങ്ക് വാങ്ങിച്ചിട്ടുണ്ടല്ലേ "
"അതെ ..msc ക്ക് " സത്യം പറഞ്ഞാൽ ഞങ്ങളെ പഠിപ്പിക്കാൻ അച്ഛൻ ഒരു പാട് കഷ്ടപ്പെട്ടു ..ആ കാണുന്ന സ്ഥലം എല്ലാം ഞങ്ങളുടേത് ആയിരുന്നു ..പഠിപ്പിക്കാൻ വേണ്ടി വിൽക്കേണ്ടി വന്നു .
അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്റെ നെഞ്ചിടിച്ചുപോയി ..ഞാൻ നോക്കി വെച്ച സ്ഥലം
എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവാം അവൾ പറഞ്ഞു .."അമ്മയുടെ പ്രോപ്പർട്ടി ഒന്നും ആക്കിയിട്ടില്ല "
ഞാൻ ചെറുതായി ചിരിച്ചു ..
"ഐ ലൈക് പെറ്റ്സ് ..വാട്ട് എബൌട്ട് യു " ..ഞാൻ മലയാളത്തിൽ ആണ് പറഞ്ഞത് .."എനിക്കും ഇഷ്ടാണ് "
"ടോമി .." അവൾ .കുറച്ചു ദൂരെയുള്ള .ഒരു നായക്കുട്ടിയെ വിരൽ ഞൊടിച്ചു കൊണ്ട് വിളിച്ചു
"ഇത് ടോമി ..നല്ല അനുസരണ ആണ് ..ഗുഡ് ഡോഗ് "
ഞാൻ അതിനും കൊടുത്തു ചിരി ..
എന്റെ മുന്നിൽ ടോമിയുടെ മിടുക്കു കാണിക്കാൻ ആവണം ..അവൾ അതിനെ നോക്കി ..പിന്നെ മുന്നിലുള്ള കൂട് നോക്കി പറഞ്ഞു .."ടോമി ഗോ ടു യുവർ ഹോം "
ഞാൻ ടോമിയെ നോക്കി ...ടോമി ഞങ്ങളെ രണ്ടു പേരെയും നോക്കി ..പിന്നെ ഒറ്റ ഓട്ടം ആണ് വീടിന്റെ പുറകിലേക്ക് ..
അവളുടെ മുഖം ..ചമ്മുന്നത് ഞാൻ കണ്ടു ...പക്ഷെ അവൾ വിട്ടില്ല
"ഇറ്റ്സ് ഓക്കേ ..പുറകിലുള്ള കൂട്ടിൽ പോയ്കൊള്ളു "
ഞാൻ അവളുടെ കണ്ണുകളിലേക്ക് ശരിക്കും ഒന്ന് നോക്കി, മനസ്സിൽ തോന്നി .."മിടുക്കി ആണ് ..വീണ സ്ഥലത്തുനിന്നും പൊടി പോലും തട്ടാതെ എഴുന്നേറ്റിരിക്കുന്നു .." ഇത് തന്നെ മതി
അങ്ങനെ ..പെണ്ണുകാണൽ അവസാനിച്ചു .ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹം നിശ്ചയവും നടന്നു ..
നിശ്ച്ചയം കഴിഞ്ഞ രാത്രിയിൽ ആണ് അത് സംഭവിച്ചത് ...അപ്പോഴാണ് എനിക്ക് അപകടം മണത്തത് ..
രാത്രി ഒരു പത്തുമണി ആയിക്കാണും ..ഫോൺ ഒന്ന് ചിലച്ചപ്പോൾ എടുത്തു നോക്കി ..നോക്കിയപ്പോൾ പ്രിയതമയുടെ ആദ്യത്തെ മെസ്സേജ്
"Love is a smoke made with the fume of sighs. Being purged, a fire sparkling in lovers' eyes. Being vexed, a sea nourished with lovers' tears. What is it else? A madness most discreet, a choking gall and a preserving sweet."
എന്റെ കയ്യിലെ ഫോൺ ഒന്ന് വിറച്ചു .അർഥം മനസ്സിലാകാതെ ..നിന്ന് വിയർത്തു പിന്നെ .ഫോൺ തലക്കു മുകളിൽ വെച്ച് റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..
അന്നാണ് ..ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ശരിയാകില്ല എന്നു ശരിക്കും ബോധ്യം വന്നത്
അതിനുള്ള വഴി നോക്കി നടക്കുമ്പോൾ ആണ് ..ടൗണിൽ ഒരു ബോർഡ് കണ്ടത് ..ഇംഗ്ലീഷ് രക്തത്തിൽ ലയിപ്പിച്ചു കൊടുക്കുന്നു ..ഗ്ലുക്കോസിന്റെ ബോട്ടിലിൽ ഇംഗ്ലീഷ് എന്നെഴുതി കയ്യിൽ കുത്തിവെക്കുന്ന ഫോട്ടോയും ഉണ്ട്
ഒരു ഇന്ജെക്ഷന്റെ കാര്യം അല്ലെ ഉള്ളൂ ...എന്നാൽ അത് എടുക്കാം എന്നു കരുതി പോയപ്പോൾ അവർ പറയാണ് ..അത് വെറും പരസ്യം ആണ് ..ഒരു മാസം ക്ലാസ്സിൽ ഇരിക്കണം എന്ന്
ശരി അങ്ങനെ എങ്കിൽ അങ്ങനെയെന്നു കരുതി ..ഒരു മാസം ലീവെടുത്തു ..ക്ലാസ്സിൽ പോയി ..
കൃത്യം ഒരു മാസം ആയപ്പോൾ ..അതിന്റെ പ്രിൻസിപ്പാൾ വിളിച്ചു ..അടച്ച മുഴുവൻ ഫീസും അത് ബാങ്കിൽ ഇട്ടാൽ കിട്ടുന്ന പലിശയും തന്നു ..അതോടെ ..ആ കാര്യത്തിൽ ഒരു തിരുമാനം ആയി
അന്ന് ഒരു കാര്യം മനസ്സിലായി ...വിദ്യാഭ്യാസം ഒരു ആനക്കാര്യം തന്നെ ആണ് ...വിദ്യാധനം തന്നെ ആണ് ഏത് ധനത്തെക്കാളും മഹത്തരം എന്ന് ..
അതോടെ ഞാൻ നന്നായി ...
സ്നേഹപൂർവം സഞ്ജു കാലിക്കറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക