എട്ടിന്റെ പണി
*************
ഞങ്ങൾ ബാഗ്ലൂരിൽ പഠിക്കുന്ന കാലം,അതായത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു പാട് അനുഭവങ്ങൾ സമ്മാനിച്ച നാലു വർഷങ്ങൾ...
*************
ഞങ്ങൾ ബാഗ്ലൂരിൽ പഠിക്കുന്ന കാലം,അതായത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു പാട് അനുഭവങ്ങൾ സമ്മാനിച്ച നാലു വർഷങ്ങൾ...
നാലു വർഷത്തെ കോഴ്സിൽ രണ്ട് വർഷം എങ്ങനെയൊക്കെയോ തീർന്നു.മൂന്നാം വർഷത്തിലേക്ക് കടന്നു,പുതിയ കുട്ടികൾ കോളേജിൽ വരാൻ തുടങ്ങി.ഞങ്ങളാണു സൂപ്പർ സീനിയർ,അത് കൊണ്ട് തന്നെ ജൂനിയെർസ്സിനെല്ലാം ഞങ്ങളെ ഭയങ്കര പേടിയായിരുന്നു(എന്നാണു ഞങ്ങളുടെ മനസ്സിലിരിപ്പ്)...
അത്യാവശ്യം റാഗ്ഗിംഗ് ഒക്കെ നടത്തി കോളേജിൽ ഷൈൻ ചെയ്തു നടക്കുവാരുന്നു ഞങ്ങൾ.എല്ലാവർക്കും ക്ലാസ്സിലെ പെൺകുട്ടികളെ ലൈൻ അടിക്കുന്നതിനേക്കാൾ താൽപര്യം ജൂനിയേർസ്സിനെ ലൈൻ അടിക്കാനായിരുന്നു.
ഞാൻ പണ്ടെ ഡീസന്റായോണ്ട് എല്ലാ പെൺകുട്ടികളെയും ഒരു 'സഹോദരി 'എന്ന നിലയിൽ മാത്രമെ ഞാൻ കണ്ടിരുന്നുള്ളു.അല്ലാതെ എനിക്ക് പെണ്ണു കിട്ടാഞ്ഞിട്ടല്ല കേട്ടൊ...

ഞങ്ങൾ ആറു പേർ ആണു റൂമിൽ,എല്ലാവരും മലയാളികൾ തന്നെ,ആരുടെം പേർ ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല,കാരണം വേറൊന്നുമല്ല,അവന്മാർ ആരെങ്കിലും ഇത് വായിച്ചാൽ പതിനാറിന്റെ പണി എനിക്ക് കിട്ടും..അത് കൊണ്ടാ..
ഞങ്ങൾക്ക് താഴെ ജൂനിയർസ്സായിട്ട് രണ്ട് ബാച്ച് ഉണ്ട്,ആ ബാച്ചുകളിലെ പെൺ കുട്ടികളിൽ ആരെയും കണ്ണിൽ പിടിക്കാത്തത് കൊണ്ടാകും നമ്മുടെ കഥാനായകൻ പുതിയ ബാച്ച് വന്നപ്പൊ കാര്യമായിട്ട് വായ്നോക്കാൻ തുടങ്ങി.സോറി...കഥാനായകൻ ആരാന്നു പറഞ്ഞില്ല ല്ലെ?
കഥാനായകൻ എന്റെ ബന്ധുവാണു,സ്കൂളിലിലും ഒരുമിച്ചാണു പഠിച്ചത്,ഭയങ്കര കൊമേഡിയൻ കൂടിയാണു കക്ഷി.അവനെ നമുക്ക് തൽകാലം 'ടിയാൻ 'എന്നു വിളിക്കാം,ക്ലാസ്സിലെ മേഡംസിനൊക്കെ ഭയങ്കര ഇഷ്ടം,നാട്ടുകാരുടെ കണ്ണിലുണ്ണി എന്നൊക്കെ പറയാറില്ലെ,അത് പോലെ ഒരു സാധനം.ഒടുക്കത്തെ ഗ്ലാമറും,പക്ഷെ രണ്ട് കൊല്ലമായിട്ട് ലൈനൊന്നും സെറ്റായിട്ടില്ല പാവത്തിനു...
അങ്ങനെയിരിക്കുമ്പോഴാണു ടിയാൻ അവളെ കണ്ടത്,അവളെ നമുക്ക് തൽകാലം 'ടിയാത്തി 'എന്നു വിളിക്കാം.കാണാൻ നല്ല സുന്ദരി,നിഷ്കളങ്കമായ മുഖം,ഉയരവും കറക്റ്റ്.ഇതൊക്കെ ടിയാൻ തന്നെ പറഞ്ഞതാണു കേട്ടൊ.റൂമിലും ക്ലാസ്സിലും ടിയാൻ ടിയാത്തിയെ പറ്റി മാത്രമായി സംസാരം.അന്വേഷിച്ചപ്പോഴാണു മനസ്സിലായത് ടിയാത്തിയുടെ സ്വന്തം ചേട്ടൻ ഞങ്ങളുടെ തൊട്ടടുത്ത കോളേജിൽ പഠിക്കുന്നുണ്ടെന്ന കാര്യം.പക്ഷെ ടിയാൻ അതൊന്നും മൈൻഡ് ചെയ്തില്ല,ഹൃദയത്തിൽ അലിഞ്ഞു പോയിരിക്കുന്നത്രെ അവളുടെ മുഖം...
ടിയാൻ ടിയാത്തിയെ ലൈൻ അടിക്കാൻ ശ്രമിക്കുന്ന കാര്യം കോളേജ് മൊത്തം അറിഞ്ഞു ,ടിയാത്തിയൊഴികെ...കാരണം വേറൊന്നുമല്ല,അവനു അവളുടെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലുമില്ല,പിന്നെ എങ്ങനെയാണു അവളോട് അവന്റെ ഇഷ്ടം തുറന്നു പറയുന്നത്?അല്ലാതെ അവളുടെ ചേട്ടനെ പേടിച്ചിട്ടൊന്നുമല്ല കേട്ടൊ..

അങ്ങനെയിരിക്കുമ്പോഴാണു റൂമിലെ നമ്മുടെ ഒരു സുഹ്രുത്ത് പുതിയ ഒരു സിം കാർഡ് എടുക്കുന്നത്.അവനു ചെറിയ ഒരു പൂതി,നമ്മുടെ നിരാശാ കാമുകനു ഒരു പണി കൊടുക്കണം,ബാക്കിയുള്ള റൂം മേറ്റ്സിനോട് കാര്യം പറഞ്ഞു.ടിയാന്റെ പണി എല്ലാർക്കും കിട്ടിയിട്ടുള്ളത് കൊണ്ട് എല്ലാരും ഫുൾ സപ്പോർട്ട്...അങ്ങനെ സുഹ്രുത്തിന്റ പുതിയ സിമ്മിൽ നിന്ന് ടിയാനു 'ഹായ്' എന്നും പറഞ്ഞു ഒരു മെസ്സേജ് അയച്ചു.അക്കാലത്ത് വാറ്റ്സപ്പും മൊബൈലിലെ ഇത്തരം ചതികളെപ്പറ്റി ഒന്നും ഞങ്ങളെപ്പോലെ തന്നെ ടിയാനും ബോധവാനായിരുന്നില്ല എന്നും കൂടി കൂട്ടി വായിക്കണം...
അറിയാത്ത നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നപ്പോൾ അക്കാലത്തെ ഏതൊരു ബാച്ചിലറെയും പോലെ അവന്റെ ഉള്ളിലും ചെറിയ ഒരു ലഡ്ഡു പൊട്ടി.അവനും മറുപടി അയച്ചു..ഹായ്...അവന്റെ ഹൃദയം എന്തിനോ വേണ്ടി പെരുമ്പറ കൊട്ടുന്നത് തൊട്ടടുത്ത ബെഡ്ഡിൽ നിന്ന് അവനു മെസ്സേജ് അയക്കുന്ന ഞങ്ങൾക്ക് മനസ്സിലായി...ടിയാന്റെയും ഞങ്ങളുടെയും മെസ്സേജ് സംഭാഷണം ചുരുക്കിയ രൂപത്തിൽ താഴെ കൊടുക്കുന്നു..(മംഗ്ലീഷാണു കേട്ടൊ)

ടിയാൻ-ഹായ്
ഞങ്ങൾ-ആരാന്നു മനസ്സിലായൊ?
ടിയാൻ -ഇല്ല
ഞങ്ങൾ-ആലോചിച്ച് നോക്ക്..
ടിയാൻ-ഇല്ല,മനസ്സിലായില്ല
ഞങ്ങൾ-ഓർമ്മയില്ലെ?
ടിയാൻ-ഇല്ല,ആരാന്നു പറ!(അപ്പോൾ ടിയാന്റെ മനസ്സിൽ പ്ലസ്റ്റുവിനു തേച്ചിട്ട് പോയ വേറൊരു ടിയാത്തിയെയാണു മനസ്സിൽ വന്നത്..പാവം)
ഞങ്ങൾ-ടിയാൻ ചേട്ടൻ അല്ലെ?
ടിയാൻ-അതെ,നീ ആരാ?അത് പറ
ഞങ്ങൾ-ചേട്ടന്റെ കോളേജിൽ ആണു ഞാൻ പഠിക്കുന്നത്..
ടിയാൻ-ഒക്കെ,ആരാന്നു പറ..
(ടിയാൻ ബെഡ്ഡിൽ നിന്നെഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി മുഖം നോക്കുന്നു)
ഞങ്ങൾ-ചേട്ടൻ എന്തെടുക്കുവാ?
ടിയാൻ-ഞാൻ റൂമിലാ,ഉറങ്ങാൻ കിടക്കുന്നു,ഇയാൾ ആരാ?അത് പറ..
ഞങ്ങൾ-ചേട്ടനു ടിയാത്തി എന്ന ഒരു പെൺകുട്ടിയെ അറിയാമൊ?

കുറച്ച് നേരത്തേക്ക് ഒരു അനക്കവുമില്ല..
അവൻ മെല്ലെ ഞങ്ങളുടെ അടുത്തെത്തി,ചെറിയ ചമ്മലും,നാണവും,പേടിയും കലർന്ന ഭാവത്തിൽ ഞങ്ങളോട് കാര്യം അവതരിപ്പിച്ചു.
പൊട്ടിച്ചിരിക്കാനാണു ഞങ്ങൾക്ക് തോന്നിയത്,പക്ഷെ ഞങ്ങൾ കൊടുത്ത പണി ഏറ്റിട്ടുണ്ടെന്ന് മനസ്സിലായതോടെ കുറച്ച് കൂടി അവനെ മൂപ്പിക്കാം എന്ന പ്ലാനിൽ അവനു എല്ലാ വിധ പിന്തുണയും കൊടുത്തു ഞങ്ങൾ..
ടാ,നീ എന്തിനാ പേടിക്കുന്നെ,ഇത് അവൾ തന്നെയാ,നീ അവൾടെ ചേട്ടനെ പേടിച്ചിട്ടാണെൽ അതൊന്നും നീ മൈൻഡ് ചെയ്യണ്ട,അതെല്ലാം നമുക്ക് ശരിയാക്കാം..സ്ഥലത്തെ പ്രധാന കാമുകന്റെതാണീ വാക്കുകൾ.അതും കൂടി കേട്ടപ്പോൾ ടിയാൻ എഴുന്നേറ്റു.അവനു ചെറുതായി ധൈര്യം വന്ന പോലെ...വീണ്ടും മൊബൈൽ എടുത്തു കുത്താൻ തുടങ്ങി...

ടിയാൻ-ടിയാത്തി ആണൊ?
ഞങ്ങൾ-അതെ....
ഞങ്ങൾ-അതെ....
ടിയാൻ ഞങ്ങളുടെ അടുത്തെത്തി ആ മെസ്സേജ് കാണിച്ചു,അവൻ ഇത്രയധികം സന്തോഷിച്ചു കാണുന്നത് ആദ്യമായിട്ടയിരുന്നു..ഞങ്ങൾ ആത്‌മാർത്ഥതയൊടെ അവനെ അഭിനന്ദനങ്ങൾ അറിയിച്ചു...പുഞ്ചിരിച്ചു കൊണ്ട് അവൻ ലൈറ്റ് ഓഫാക്കി പുതപ്പിനടിയിലേക്ക് ചുരുണ്ടു..വീണ്ടും മെസ്സേജ്...
ടിയാൻ-ടിയാത്തീ,എങ്ങനെ എന്റെ നമ്പർ കിട്ടി?
കുറച്ച് നേരത്തേക്ക് ഞങ്ങൾ മെസ്സേജ് അയച്ചില്ല,അവന്റെ റിയാക്ഷൻ എന്താണെന്നറിയണമല്ലൊ?പത്ത് മിനിട്ടിനു ശേഷം ടിയാൻ വീണ്ടും...
ടിയാൻ-ഹലോ,എന്താ മിണ്ടാത്തെ?ഉറങ്ങ്യൊ?
ഞങ്ങൾ-ഇല്ല,ഉറങ്ങീല്ല,ചേട്ടൻ വിളിക്കുവാരുന്നു,എന്റെ ചേട്ടനെ അറിയാമൊ?
ടിയാൻ-അറിയാം..
ഞങ്ങൾ-ചേട്ടനറിഞ്ഞാൽ എന്നെ കൊല്ലും..എന്റെ നമ്പർ വേറെ ആർക്കും കൊടുത്തിട്ടില്ല,ഞാൻ മെസ്സേജ് അയക്കുന്നത് വേറാരൊടും പറയരുത് കേട്ടൊ..എനിക്ക് പേടിയാ..
ടിയാൻ-ഇല്ല,ഞാനാരോടും പറയില്ല..പേടിക്കണ്ട.
ഞങ്ങൾ-എന്നാ ഞാൻ ഉറങ്ങട്ടെ,രാവിലെ പള്ളീൽ പോണം..
ടിയാൻ-നാളെ പുറത്തിറങ്ങുന്നുണ്ടൊ?
ഞങ്ങൾ-എന്തെ?
ടിയാൻ-ഒന്നു കാണാൻ പറ്റുമോ??

ഞങ്ങൾ ആകെ അങ്കലാപ്പിലായി,എന്തു പറയും ഇവനോട്,ഇവൻ കട്ട സീരിയസ് ആണല്ലൊ?അങ്ങനെ എല്ലാരും ഇരുന്ന് ചർച്ച് ചെയ്തു ഒരു തീരുമാനമെടുത്തു,എന്തായാലും ഇത്ര വരെ എത്തി,കൊടുക്കാം നല്ല പണി എന്ന്...!
വീണ്ടും ടിയാൻ..
ടിയാൻ-ഹലോ,എന്താ മിണ്ടാത്തെ?ഉറങ്ങ്യൊ?
ഞങ്ങൾ-ഇല്ല,പറ...
ടിയാൻ-നാളെ റെയിൽവെ സ്ടേഷനിൽ വെച്ച് കാണാൻ പറ്റുമോ?അഞ്ച് മിനിട്ട് മതി..പ്ലീസ്..
ടിയാൻ-ഹലോ,എന്താ മിണ്ടാത്തെ?ഉറങ്ങ്യൊ?
ഞങ്ങൾ-ഇല്ല,പറ...
ടിയാൻ-നാളെ റെയിൽവെ സ്ടേഷനിൽ വെച്ച് കാണാൻ പറ്റുമോ?അഞ്ച് മിനിട്ട് മതി..പ്ലീസ്..
ഞങ്ങൾ-ഒക്കെ,പക്ഷെ രാവിലെ അഞ്ചു മണിക്ക് വരണം,സമയം വൈകിയാൽ ചേട്ടൻ വരും,പിന്നെ ആകെ പ്രോബ്ലെം ആകും..
ടിയാൻ-ഒക്കെ,അഞ്ചു മണിക്ക് ഞാൻ അവിടുണ്ടാകും..
ഞങ്ങൾ-അപ്പൊ ചേട്ടാ ഞാനുറങ്ങട്ടെ..ചേട്ടാ വേറൊരു കാര്യം,ഞാൻ മെസ്സേജ് അയക്കാതെ ഇതിലോട്ട് മെസ്സേജ് അയക്കുകയൊ വിളിക്കുകയോ ചെയ്യരുത് പ്ലീസ്...
ടിയാൻ-ഒക്കെ...ഗുഡ് നൈറ്റ്......
ടിയാൻ സമയം നോക്കി...അർദ്ധരാത്രി 12 മണി.കക്ഷി എഴുന്നേറ്റ് അലമാര തപ്പുന്നു,പുതിയ ഷർട്ട് ഉണ്ടോന്ന് നോക്കുകയാ പാവം,ഒരു നീലക്കളർ ഷർട്ട് എടുത്തു നോക്കുന്നു,കണ്ണാടിയുടെ മുന്നിൽ പോയി മുഖത്തെ ചെറിയ പാടുകളിൽ തലോടുന്നു..മുടി നേരെയാക്കുന്നു..അങ്ങനെ പലതും...
ടാ,നിനക്കുറക്കമൊന്നുമില്ലെ,ഞാൻ അവനോട് ചോദിച്ചു.
പകൽ ഉറങ്ങിയത് കൊണ്ട് ഇപ്പൊ ഉറക്കം വരുന്നില്ല എന്ന് അവൻ മറുപടി തന്നു.
പകൽ ഉറങ്ങിയത് കൊണ്ട് ഇപ്പൊ ഉറക്കം വരുന്നില്ല എന്ന് അവൻ മറുപടി തന്നു.
പക്ഷെ പാവത്തിന്റെ ഉള്ളിൽ നാളെ അവന്റെ സ്വപ്ന സുന്ദരിയെ കാണാൻ പോകുന്നതിന്റെ ത്രില്ല് മാത്രമായിരുന്നു...
അവൻ ബെഡ്ഡിലേക്ക് വീണു,മൊബൈൽ വീണ്ടും എടുത്തു നോക്കുന്നു,തിരിഞ്ഞും മലർന്നും കിടക്കുന്നു.എല്ലാത്തിനും സാക്ഷിയായി ഞങ്ങളും...
സമയം മൂന്ന് മണി ,ബാത് റൂമിന്റെ അടുത്തുള്ള ലൈറ്റ് മാത്രം തെളിഞ്ഞു കിടക്കുന്നു,എന്താ സംഭവം?ഞാൻ അവന്റെ ബെഡ്ഡിലേക്ക് നോക്കി,ഇല്ല,അവനവിടില്ല..
ഞാൻ ബാക്കിയുള്ളവരെ വളരെ പതുക്കെ വിളിച്ചുണർത്തി.കുറച്ച് കഴിഞ്ഞപ്പോൾ നമ്മുടെ കഥാനായകൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി.ഞങ്ങൾ ഞെട്ടിപ്പോയി അവന്റെ മുഖം കണ്ടപ്പോൾ!മുഖം മുഴുവൻ ഫേസ് വാഷ് ചെയ്തിരിക്കുവാണു പാവം,അതും ഈ നട്ടപ്പുലർച്ചക്ക്.ഞങ്ങൾ നൈസായിട്ട് ഉറക്കം നടിച്ചു കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ടിയാൻ വീണ്ടും ബാത് റൂമിൽ കയറുന്നു,ഇറങ്ങുന്നു,രാത്രി എടുത്തു വെച്ച ഷർട്ട് ഇസ്തിരി ഇടുന്നു...വീണ്ടും കണ്ണാടി നോക്കുന്നു..അവന്റെ ഈ കലാപരിപാടികൾ കണ്ട് ഞങ്ങൾക്കും ഉറക്കം വന്നില്ല...
ഞങ്ങൾക്കും ടെൻഷനായി,ടിയാൻ നല്ല പ്രതീക്ഷയിലാണു,ഇത് അവനു പണി കൊടുത്തതാണെന്ന് എങ്ങനെ പറയും?മൊത്തം കൺഫ്യൂഷൻ..
അതിന്റിടക്ക് ടിയാൻ കിച്ചണിൽ കയറുന്നു.എന്തോ വായിലിട്ട് ചവക്കുന്നുണ്ട്.
ഞങ്ങൾക്കും ടെൻഷനായി,ടിയാൻ നല്ല പ്രതീക്ഷയിലാണു,ഇത് അവനു പണി കൊടുത്തതാണെന്ന് എങ്ങനെ പറയും?മൊത്തം കൺഫ്യൂഷൻ..
അതിന്റിടക്ക് ടിയാൻ കിച്ചണിൽ കയറുന്നു.എന്തോ വായിലിട്ട് ചവക്കുന്നുണ്ട്.
സമയം നാലര ആയി,വളരെ പതുക്കെ നമ്മുടെ നായകൻ നല്ല സുന്ദരക്കുട്ടപ്പനായി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുന്നു.ഇത്ര വൃത്തിക്ക് അവനെ ആദ്യായിട്ട് കാണുകയായിരുന്നു ഞങ്ങളെല്ലാവരും..ആരും ഒന്നും മിണ്ടീല്ല,എല്ലാവരും ഉറക്കം നടിച്ച് കിടന്നു.
സമയം നാലു നാൽപ്പത്തഞ്ച്,ടിയാൻ വളരെ പതുക്കെ ആരും കേൾക്കുന്നില്ല എന്ന മട്ടിൽ വാതിൽ തുറന്ന് പുറത്തേക്ക് പോകുന്നു..ഞങ്ങൾ എല്ലാരും എഴുന്നേറ്റ് ആ ദയനീയ കാഴ്ച നോക്കി നിന്നു ..പാവം..എല്ലാരും ഉള്ളിൽ പറഞ്ഞു.ഇനി എന്തു ചെയ്യും.
എന്തായാലും ഇത്ര ആയി,ഇനി അവൻ പോയി വരട്ടെ...
എന്തായാലും ഇത്ര ആയി,ഇനി അവൻ പോയി വരട്ടെ...
അന്ന് ഞായറാഴ്ചയാണു,അന്നാണു ഹോസ്റ്റലിലെ പെൺകുട്ടികൾ പുറത്തിറങ്ങുന്ന ദിവസം,കോളെജിലെ സകലമാന കോഴികൾക്കും വായ് നോക്കാനും ലൈനടിക്കാനും കിട്ടുന്ന അവസരം..
അത് കൊണ്ടാണു എല്ലാം വിശ്വസിച്ച് പാവം ടിയാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറപ്പെട്ടത്..
അത് കൊണ്ടാണു എല്ലാം വിശ്വസിച്ച് പാവം ടിയാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറപ്പെട്ടത്..
ഞങ്ങൾ കാത്തിരുന്നു...
സമയം എട്ടു മണിയായി,അതാ വരുന്നു നമ്മുടെ ടിയാൻ.ആകെ വിയർത്ത്,മുഷിഞ്ഞ്,വിഷമത്തോടെ അവൻ റൂമിലെത്തി..
ടാ,കുളിച്ചൊരുങ്ങി നീ ഇതെവിടെ പോയതാ രാവിലെത്തന്നെ?റൂമിലെ കാരണവരായ ചങ്ക് ബ്രൊ ചോദിച്ചു..
ടാ,കുളിച്ചൊരുങ്ങി നീ ഇതെവിടെ പോയതാ രാവിലെത്തന്നെ?റൂമിലെ കാരണവരായ ചങ്ക് ബ്രൊ ചോദിച്ചു..
ഞാൻ ചായ കുടിക്കാൻ പോയതാ..
ചായ കുടിക്കാനൊ?നീയൊ?
ഷേവ് ചെയ്യാനുള്ള ഒരുറുപ്പികക്കുള്ള ബ്ലേഡ് പോലും മൂന്ന് മാസം ഉപയോഗിക്കുന്ന നീ ചായ കുടിക്കാൻ പുറത്ത് പോയെന്നൊ?ഒന്ന് പോടോ?
അവൻ ഒന്നും മിണ്ടീല്ല,ബെഡ്ഡിൽ പോയി കിടന്നു,മൊബൈൽ എടുത്തു നോക്കുന്നു,നെടുവീർപ്പിടുന്നു...മുഖത്ത് നല്ല വിഷമം..
ഇനി ഇത് അവസാനിപ്പിക്കാം,ഞങ്ങൾ തീരുമാനിച്ചു..ഞങ്ങൾ അവന്റെ അടുത്ത് ചെന്ന് കാര്യം എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു..പാവം വിശ്വസിക്കുന്നില്ല,പിന്നെ മൊബൈൽ കാണിച്ചു കൊടുത്തപ്പോഴാണു പാവം വിശ്വസിച്ചത്...
ക്ഷമിക്കണം..ബാക്കി നടന്ന കാര്യം ഇവിടെ പറയാൻ പറ്റില്ല..

എന്തായാലും ഏകദേശം ഒരാഴ്ചയോളം കക്ഷി ഞങ്ങളോട് മിണ്ടീല്ല.
അപ്പോഴും എനിക്ക്ക് ഒരു സംശയം ബാക്കിയായി,ഞാൻ അവനോട് തുറന്നു ചോദിച്ചു...
ടാ..നീ അന്ന് പുലർച്ചെ എന്ത് സാധനമാണു കിച്ചണിൽ പോയി വായിലിട്ട് ചവച്ചത്?
അപ്പോഴും എനിക്ക്ക് ഒരു സംശയം ബാക്കിയായി,ഞാൻ അവനോട് തുറന്നു ചോദിച്ചു...
ടാ..നീ അന്ന് പുലർച്ചെ എന്ത് സാധനമാണു കിച്ചണിൽ പോയി വായിലിട്ട് ചവച്ചത്?
ടിയാൻ-അത് ഏലക്കായ ആയിരുന്നെടാ..വായ് നാറ്റം ഉണ്ടാകാതിരിക്കാൻ...
ശുഭം
Shafas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക