Slider

ഓണ സദ്യ

0

ഓണ സദ്യ
കെട്ടിയോനുമായി ഇന്നലെ തന്നെ പിണക്കത്തിലായതോണ്ട് അതിന്റെ അരിശത്തിലാ ഉറക്കമുണർന്നത്. നോക്കുമ്പോ ഞാനും മോളും മാത്രേ ഉള്ളു ബെഡിൽ. ആള് ചായ കുടിയും പത്രം വായനയുമൊക്കെ കഴിഞ്ഞു അമ്മേടെ ഒപ്പം ഇരിക്കുന്നു. ഞാൻ ശ്രദ്ധിക്കാനെ നിന്നില്ല. നിന്നാ എന്തേലും പറയും. ചായ കുടിയും മൊബൈൽ നോക്കലിനും ശേഷം തുടങ്ങി കാലത്തെ വേലകൾ. വേഗം പുറം പണി തീർക്കുപോഴാ മോൾടെ ഞരക്കം. അവൾക്ക് പിന്നെയൊരു നല്ല ശീലമുണ്ട്. എണീക്കുപോ എന്നെ തന്നെ കണി കാണണം. മാതൃ സ്നേഹമാണെന്ന് വിചാരിച്ചു. പക്ഷെ അതൊരു വാശിയുടെ തുടക്കമാണോ എന്നു എനിക്കൊരു സംശയം ഇല്ലായ്കില്ല. പിന്നെ അവളെ ഒന്ന് സെറ്റിലാക്കി വീണ്ടും തുടങ്ങി. പ്രാതൽ ഉണ്ടാക്കൽ.... ഊത്തപ്പവും(കട്ടിയുള്ള ദോശ) തേങ്ങ ചമ്മന്തിയും തക്കാളി സാമ്പാറും. ഉണ്ടാക്കി എല്ലാർക്കും കൊടുത്തു. മോളെഎടുത്തു കാക്കയും പൂച്ചയും കാണിക്കാൻ. എങ്ങനൊക്കെയോ ഒന്നര മുറി കഴിപ്പിച്ചു. പിന്നെ ജോലി ഉള്ളതോണ്ട് കൂടുതൽ നിർബന്ധിചില്ല. എല്ലാം കഴിയുപോഴേക്കും 10മണി കഴിഞ്ഞു. വീണ്ടും ഓണ സദ്യക്കുള്ള തയാറെടുപ്പായി. അമ്മ അടുപ്പ് കൂട്ടി അരിയിട്ടു. പച്ചക്കറി മുറിക്കലിൽ അമ്മ കേമിയായതോണ്ട് വേഗം അതങ്ങു നടന്നു. എനിക്ക് കിട്ടിയതും ഇഷ്ടല്ലാത്തതും തേങ്ങ ചെരവലാണ്. എന്നാലും വേറെ വഴിയില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ ഞാനും കെട്ടിയോനും മുഖത്ത് നോക്കി മുഖം വെട്ടിക്കലും ഉണ്ട്. അങ്ങനെ പപ്പടം തൊട്ടു അവിയൽ വരെ എല്ലാം റെഡി. 12.30 ആയി. പിന്നെയാ പായസത്തെ ഓർത്തെ. ഒരുപാട് കൂട്ടം ഉണ്ടാക്കാൻ സമയമില്ല. അപ്പോഴേക്കും അമ്മായിഅമ്മക്ക് പാൽപായസം മതിയെന്ന്, ഞങ്ങൾക്ക് ചെറു പയർ പായസവും. ഇതിനിടയിൽ പായസത്തിന്റെ ലിസ്റ്റെഴുതാൻ പേനയും പേപ്പറുമായി ആള് നിക്കുന്നു. അവസാനം പയർ പായസത്തിലെത്തി. ആകെ വേണ്ടത് നെയ്യും പയറും ശർക്കരയും. അതിനൊരു ലിസ്റ്റും തയാറാക്കി കെട്ടിയോൻ പോയി. പോണതിനിടയിൽ ഒരു ഡയലോഗും "മുത്തശ്ശി ഗദേലെ സുരാജ് വെഞാറമൂടായല്ലോ ഞാനെന്നു". വീണ്ടും ഞാൻ തേങ്ങ ചിരവി. പാല്പായസം മതിയായിരുന്നു. ആ പണിയും തീർത്തു. മോൾക്ക്‌ ഭക്ഷണം കൊടുത്തു ഉറക്കി. ഒരു കുളിയും കൂടി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാരും കഴിച്ചു റൂമിലും സിട്ടോട്ടിലുമായി ഓരോരുത്തരും അഡ്മിറ്റായിരിക്കുന്നു. ഞാനും ഇലയിട്ടു, ഇഞ്ചി പുളി തൊട്ടു തുടങ്ങി എല്ലാം വിളമ്പി. ആരും ഇല്ലാത്തോണ്ട് നല്ല സിനിമയുണ്ടാകുമെന്ന് കരുതി ടീവി ഇട്ടപോ എല്ലാ ചാനലിലും ഒന്നിച്ചു പരസ്യം. അടുത്തത്.... ചോറിൽ സാമ്പാറും ഒഴിച്ച്...... പിന്നെ പറയേണ്ടല്ലോ. അവസാനം പപ്പടവും പായസവും കൂടി കഴിഞ്ഞപ്പോ സോഫയിന്നു എണീക്കാൻ വയ്യ. കഴിച്ചു ക്ഷീണിച്ചു. അപ്പോഴാ ശ്രദ്ധിച്ചേ ഈയിടെയായി തടി അല്പം കൂടിയോ എന്ന്. തോന്നിയതല്ല ശരിയാ. ആ ഇരുത്തത്തിൽ തന്നെ തീരുമാനിച്ചു ഇനി മുതൽ, അല്ല നാളെ മുതൽ ഫുൾ ടയറ്റും യോഗയും ചെയ്തേ പറ്റു എന്ന്.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo