(ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്ന ഒരു ശരാശരി മലയാളിയുടെ ഓണം ഇങ്ങനെ തന്നെ)
പി.എഫും മറ്റും പിടിച്ച ശേഷം കൈയ്യിൽ കിട്ടിയത് അകെ 10000 രൂപ.കിട്ടിയ പണം വാങ്ങി എണ്ണി നോക്കി പേഴ്സിലേയ്ക്ക് വയ്ക്കും നേരം ആവശ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നു.
മക്കൾക്കും ഭാര്യയ്ക്കും ഓണക്കോടി,സദ്യയ്ക്ക് വേണ്ടുന്ന പലചരക്കു സാധനങ്ങളുംപച്ചക്കറികളും,പിന്നെ പല പല ആവശ്യങ്ങൾക്ക് വേണ്ടി അവിടുന്നും ഇവിടുന്നും കടം വാങ്ങിയ പണം പലിശ സഹിതം കൊടുക്കാൻ വേറെ,വണ്ടിയുടെ സർവ്വിസിങ്ങും.എല്ലാം കൂടി ഈ തുകയിൽ .......
നിർത്തണം.
ജീവിതത്തിന്റെ രണ്ടറ്റവും പരസ്പരം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഏതൊരു ശരാശരി കുടുംബനാഥന്റെയും ഓണം ഇങ്ങനെ തന്നെ.
നിർത്തണം.
ജീവിതത്തിന്റെ രണ്ടറ്റവും പരസ്പരം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഏതൊരു ശരാശരി കുടുംബനാഥന്റെയും ഓണം ഇങ്ങനെ തന്നെ.
ചിന്തിച്ചു സമയം പോയി.വാച്ചിൽ നോക്കിയപ്പോൾ സമയം 3.
ശേഷം പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഹോം എന്ന നമ്പരിൽ ഡയൽ ചെയ്തു.
ശേഷം പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഹോം എന്ന നമ്പരിൽ ഡയൽ ചെയ്തു.
മറുത്തലയ്ക്കൽ ശ്രീദേവി ഫോണിന്റെ റെസിവർ കാതോട് ചേർത്തു വച്ചു.
"ഹലോ"....
"ഹലോ"....
"ഹലോ ശ്രീ..നീ മക്കളെയും കൂട്ടി ടൗണിലേയ്ക്ക് വാ"..
ഞാനോ,ഓണമായിട്ട് ഇവിടെ പിടിപ്പതു പണിയുണ്ട്.ഞാൻ അവരെ ബസ്സ് കയറ്റി വിടാം. ചേട്ടൻ സ്റ്റോപ്പിൽ നിന്നാൽ മതി.
ഇപ്പോ ഞാനെവിടുന്ന് വന്നാൽ ശരിയാക്കില്ല"..
ഇപ്പോ ഞാനെവിടുന്ന് വന്നാൽ ശരിയാക്കില്ല"..
"ശരി,പെട്ടെന്ന്. പിന്നെ നീ പലചരക്കു കടയിൽ പോയി ലിസ്റ്റ് കൊടുത്തു സാധനങ്ങൾ വാങ്ങി വയ്ക്കു.തിരികെ വരും വഴി പണം കൊടുത്തു ഞാൻ അത് എടുത്തിട്ട് വരാം".
**********
"കണ്ണാ,മാളു വേഗം റെഡി ആകു.അമ്മ ബസ്സിൽ കയറ്റി വിടാം,അച്ഛൻ ടൗണിൽ ഉണ്ടാകും നിങ്ങൾക്ക് ഓണക്കോടി എടുക്കാൻ".
"കണ്ണാ,മാളു വേഗം റെഡി ആകു.അമ്മ ബസ്സിൽ കയറ്റി വിടാം,അച്ഛൻ ടൗണിൽ ഉണ്ടാകും നിങ്ങൾക്ക് ഓണക്കോടി എടുക്കാൻ".
കേട്ട പാതി കളിച്ചു കൊണ്ടിരുന്ന ഊഞ്ഞാലിൽ നിന്നിറങ്ങി ഓടി.നേരെ മുറിയിൽ കയറി ഡ്രസ്സ് എടുത്ത് ഇട്ടു .
"എന്റെ പോന്നു കണ്ണാ,നിനക്ക് ഒന്ന് പോയി കുളിച്ചുടെ.ചെല്ല് കുളിച്ചിട്ടു വാ.
രാവിലെ മുതൽ ഓടി കളിക്കുകയ നാറിയിട്ട് വയ്യ",
രാവിലെ മുതൽ ഓടി കളിക്കുകയ നാറിയിട്ട് വയ്യ",
അമ്മയുടെ വാക്കു കേട്ട് പരിഭവിച്ചെങ്കിലും നേരെ കുളിമുറിയിലേയ്ക്ക് ഓടി.
മാളു പിന്നെ ശുചിത്വ മിഷൻ ചെയർ പേഴ്‌സൺ ആണ്. അപ്പോഴേയ്ക്ക് കുളി കഴിഞ്ഞു വന്നു.ശ്രീദേവിയുടെ കൈയ്യിൽ നിന്ന് ഫ്രോക്ക് വാങ്ങി ഇട്ടു.പിന്നെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ചീപ്പ് കൊണ്ട് മുടി പലതരത്തിൽ പലതവണ കെട്ടി നോക്കി.ഒന്ന് കെട്ടും അഴിക്കും.. ഇതുതന്നെ.
മകളുടെ പ്രവൃത്തിയിൽ ചിരി വന്നു.താനും പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു.
മകളുടെ പ്രവൃത്തിയിൽ ചിരി വന്നു.താനും പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു.
മാളുവിന്റെ അടുത്ത് ചെന്ന് ചീപ്പ് വാങ്ങി.മുടി കെട്ടി കൊടുത്തു.അപ്പോഴേയ്ക്കും കണ്ണൻ വന്നു.രണ്ടുപേരും പെട്ടെന്ന് റെഡി ആയി,പുറപ്പെട്ടു.
സ്റ്റോപ്പിൽ എത്തിയപ്പോഴേയ്ക്ക് ബസ്സ് വന്നു.രണ്ടുപേരെയും ഒരു സീറ്റിൽ ഇരുത്തി.കണ്ടക്ടറോട് ടൗണിൽ ഇറക്കാൻ പറഞ്ഞു.ശ്രീദേവി ഇറങ്ങി.
********
ബസ്സ് ടൗണിൽ എത്തി.നിർത്തിയപ്പോൾ സേതു ബസ്സിൽ കയറി.അച്ഛന്റെ മുഖം കണ്ടപ്പോൾ അത്രയും നേരം മസിലു പിടിച്ചിരുന്ന രണ്ടുപേരും ചിരിച്ചു.സീറ്റിൽ നിന്നിറങ്ങി ഓടി വന്നു അച്ഛനെ കെട്ടി പിടിച്ചു.
അവിടുന്ന് നേരെ ടൗണിലെ അറിയപ്പെടുന്ന തുണി കടയിൽ.തുണി കടയുടെ ഫ്രണ്ടിൽ കണ്ണാടി ചില്ലിൽ പ്രതിമയ്ക്ക് മേൽ ഇട്ടിരുന്ന പുതിയ തരം തുണിത്തരം കണ്ട് മാളുവിന്റെ കണ്ണുകൾ തിളങ്ങി.കൈകൾ കൊണ്ടവൾ അച്ഛന്റെ കൈയ്യിൽ തോണ്ടി.കണ്ണുകളാൽ സേതുവിന്റെ ശ്രദ്ധ അവിടേയ്ക്ക് തിരിച്ചു.വാങ്ങാം എന്ന അർത്ഥത്തിൽ അയാൾ തിരിച്ചു ചിരിച്ചു.
ആദ്യം പെൺകുട്ടികളുടെ സെക്ഷനിൽ പോയി.പുറത്ത് കണ്ട അതെ മോഡൽ വേണമെന്ന് അവിടെ നിൽക്കുന്ന പെൺകുട്ടിയോട് പറഞ്ഞു.അതിന്റെ പലതരം വർണ്ണങ്ങൾ അവർക്കു മുന്നിൽ നിരന്നു.ചുവപ്പ്,നില, പച്ച,വെള്ള,റോസ്, ഓരോ നിറങ്ങൾക്കും ഓരോ ഭാവങ്ങൾ .മാളു എല്ലാത്തിലും മാറി മാറി നോക്കി.ഒടുവിൽ അച്ഛനോട്..
"അച്ഛന് ഇഷ്ടമുള്ളത് പറ" .
ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ തൻ തോറ്റു. എന്ന രീതിയിൽ മാറി നിന്നു.
സേതു എല്ലാം ഒന്നുകൂടി നോക്കി വിശകലനം ചെയ്തു.എന്നിട്ട് അതിൽ നിന്ന് നീല എടുത്തു.വെളുപ്പ് ആയതിനാൽ മാളുവിന് നന്നായി ചേരുകയും ചെയ്യും.
ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ തൻ തോറ്റു. എന്ന രീതിയിൽ മാറി നിന്നു.
സേതു എല്ലാം ഒന്നുകൂടി നോക്കി വിശകലനം ചെയ്തു.എന്നിട്ട് അതിൽ നിന്ന് നീല എടുത്തു.വെളുപ്പ് ആയതിനാൽ മാളുവിന് നന്നായി ചേരുകയും ചെയ്യും.
താൻ സംതൃപ്തയായി എന്നപോലെ അവൾ പുഞ്ചിരിച്ചു .
അപ്പോഴേയ്ക്ക് സൈഡിൽ ഡിസ്പ്ലേയ്ക്ക് ഇട്ടിരുന്ന സാരി കണ്ണിൽ ഉടക്കി.
പച്ചയിൽ ചുവന്ന പൂക്കൾ ഉള്ള ഒന്ന്.ശ്രീദേവിയ്ക്ക് ഇത് നന്നായിരിക്കും.സേതു സ്വയം പറഞ്ഞു.
സെയിൽസ് ഗേളിനോട് അതുകൂടി എടുക്കാൻ പറഞ്ഞു.
പച്ചയിൽ ചുവന്ന പൂക്കൾ ഉള്ള ഒന്ന്.ശ്രീദേവിയ്ക്ക് ഇത് നന്നായിരിക്കും.സേതു സ്വയം പറഞ്ഞു.
സെയിൽസ് ഗേളിനോട് അതുകൂടി എടുക്കാൻ പറഞ്ഞു.
പിന്നെ നേരെ ആൺകുട്ടികളുടെ സെക്ഷനിൽ പോയി.കണ്ണൻ ഡ്രസ്സ് സെലക്ഷനിൽ പ്രത്യേക പ്രാവീണ്യം നേടിയ പോലെയാ.ഇഷ്ടമുള്ളത് എടുക്കും അത് അവന് ചേരുകയും ചെയ്യും.അവൻ ഒരു ഗോൾഡ് ഷർട്ടും കറുപ്പ് പാന്റും വാങ്ങി.
എല്ലാം ബില്ല് അടിച്ചു വന്നപ്പോൾ രണ്ടായിരം രൂപയിൽ പുറത്തായി.
ഇനി തനിക്കു കൂടി എടുത്താൽ.എങ്കിലും വില അധികം ഇല്ലാത്ത ഒരു മുണ്ട് വാങ്ങി പേരിന്.
അവിടുന്ന് ഇറങ്ങിയപ്പോൾ സമയം ആറായി.
അവിടുന്ന് ഇറങ്ങിയപ്പോൾ സമയം ആറായി.
പിന്നെ മാളു തന്റെ അടുത്ത ആവശ്യം പറഞ്ഞു.
"അച്ഛാ,വളയും മാലയും".
"അച്ഛാ,വളയും മാലയും".
അടുത്തു കണ്ട ഫാൻസി കടയിൽ കയറി.ഡ്രസ്സ് ചേരുന്ന വളയും മാലയും പൊട്ടും സ്ലൈഡും എല്ലാം അവൾ ഓടി നടന്നെടുത്തു.
ഈ കാര്യത്തിൽ എല്ലാ പെൺകുട്ടികളും ഒരുപോലെ തന്നെ.
ഈ കാര്യത്തിൽ എല്ലാ പെൺകുട്ടികളും ഒരുപോലെ തന്നെ.
അതൊക്കെ കിട്ടിയപ്പോൾ മാളുവിന്റെ വയറ് നിറഞ്ഞു. അപ്പോൾ കണ്ണന്റെ വിശപ്പ് എവിടുന്നോ ഓടി വന്നത് പോലെ.അവൻ വിശക്കുന്നു എന്ന് പറഞ്ഞു കിണുങ്ങി.
ഒരു ഹോട്ടലിൽ കയറി രണ്ടുപേർക്കും ഓരോ മസാല ദോശ വീതം വാങ്ങി കൊടുത്തു.ഒരെണ്ണം പാഴ്സലും പറഞ്ഞു.ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട്.കുഞ്ഞുങ്ങൾ കഴിക്കുന്നത് അങ്ങനെ നോക്കിയിരുന്നു .
പിന്നെ നേരെ പൂക്കടയിൽ .
നൂറു രൂപയ്ക്ക് ലഭിക്കുന്ന കിറ്റിലെ പൂക്കൾ കണ്ട് കണ്ണ് തള്ളി പോയി.
നൂറു രൂപയ്ക്ക് ലഭിക്കുന്ന കിറ്റിലെ പൂക്കൾ കണ്ട് കണ്ണ് തള്ളി പോയി.
തന്റെ കുട്ടിക്കാലത്തു രാവിലെ അഞ്ചു മണിയ്യ്ക്ക് എഴുന്നേറ്റ്. എല്ലാ കൂട്ടുകാരോടും കൂടി പൂ പറിക്കാൻ പോകുന്നത്.പാട വരമ്പത്തെ കാക്ക പൂ,കലമ്പട്ടി,കാളപ്പൂ,തൊടിയിലെ പേരറിയാത്ത പൂക്കൾ.ആധുനിക കെട്ടിടങ്ങളും വേലികെട്ടുകളും എല്ലാം ഇല്ലാതാക്കി.ഇനി വിപണി തന്നെ ശരണം.
പൂവും വാങ്ങി നേരെ വീട്.
പൂവും വാങ്ങി നേരെ വീട്.
വീട്ടിൽ കയറാൻ പോലും ടൈം കിട്ടിയില്ല.മക്കളെ മുറ്റത്തിറക്കി ശ്രീദേവിയുടെ കൈയ്യിൽ സാധനങ്ങൾ കൊടുത്ത ശേഷം വണ്ടി സ്റ്റാർട്ടാക്കി നേരെ കട.
പണം നൽകി .സാധനങ്ങൾ വെച്ചു കെട്ടി വീട്ടിൽ കൊണ്ട് വന്നു.
പണം നൽകി .സാധനങ്ങൾ വെച്ചു കെട്ടി വീട്ടിൽ കൊണ്ട് വന്നു.
അത് ഉമ്മറത്ത് വച്ച് ,അടുത്ത കടങ്ങൾ വീട്ടാൻ പോയി.
എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ കുട്ടികൾ ഉറങ്ങി.
ശ്രീദേവി അടുക്കള തിരക്കിൽ.നേരെ ഒന്ന് കുളിച്ചു അങ്ങോട്ട് ചെന്നു.
ശ്രീദേവി അടുക്കള തിരക്കിൽ.നേരെ ഒന്ന് കുളിച്ചു അങ്ങോട്ട് ചെന്നു.
അവളുടെ പാചകനൈപുണ്യം പറയാതെ വയ്യ.ഒറ്റയ്ക്ക് ഇഞ്ചി,അച്ചാർ,പുളിശ്ശോരി തുടങ്ങി തലേ ദിവസം വയ്ക്കുന്ന എല്ലാം വച്ചിട്ടുണ്ട്.
പിന്നെ അടുക്കള വൃത്തിയാക്കലും തുടങ്ങിയ പണികളിൽ ആണ്. അതിനിടയിൽ അവൾക്ക് സാരി നോക്കാൻ സമയം കിട്ടിട്ടുണ്ടാകില്ല.
പിന്നെ അടുക്കള വൃത്തിയാക്കലും തുടങ്ങിയ പണികളിൽ ആണ്. അതിനിടയിൽ അവൾക്ക് സാരി നോക്കാൻ സമയം കിട്ടിട്ടുണ്ടാകില്ല.
അതുകൊണ്ട് ഒന്നും ചോദിച്ചില്ല.
"രാവിലെ നീ അമ്പലത്തിൽ വരുന്നുണ്ടോ ശ്രീ"..
ഞാനോ,ഞാൻ വന്നാൽ ശരിയാകില്ല.രാവിലെ തുടങ്ങിയാൽ മാത്രമേ ഉച്ചയാകുമ്പോൾ എല്ലാം കാലാകു.നിങ്ങൾ പോയി വന്നാൽ മതി"..
ചെയ്യുന്ന ജോലി തുടർന്നു കൊണ്ടവൾ പറഞ്ഞു.
ചെയ്യുന്ന ജോലി തുടർന്നു കൊണ്ടവൾ പറഞ്ഞു.
സേതു നിർബന്ധിച്ചതുമില്ല. എല്ലാ സ്ത്രീകളും ഓരോ അമ്മയും ഭാര്യയും ഇങ്ങനെ തന്നെയാണ്.തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കുന്നു,സ്വന്തം സന്തോഷവും..
സേതു പതുക്കെ നടന്നു ചെന്ന് കുട്ടികളോട് ചേർന്നു കിടന്നു.
എപ്പോഴോ ഉറങ്ങി.
എപ്പോഴോ ഉറങ്ങി.
രാവിലെ അടുക്കളയിൽ പാത്രം അനങ്ങുന്ന ശബ്‌ദം കേട്ട് സേതു കണ്ണുകൾ തുറന്നു.
അപ്പോൾ അയാൾ സ്വയം ചോദിച്ചു.ഇവൾ ഇന്നലെ ഉറങ്ങില്ലേ. ഓ...
സമ്മതിക്കണം.
അപ്പോൾ അയാൾ സ്വയം ചോദിച്ചു.ഇവൾ ഇന്നലെ ഉറങ്ങില്ലേ. ഓ...
സമ്മതിക്കണം.
പിന്നെ കുട്ടികളെ ഉണർത്തി.കുളിച്ചൊരുക്കി. മാളുവിനെയും കണ്ണനെയും പൂക്കൾ ഇറുക്കാൻ കൊടുത്തു.സേതു കളം വരച്ചു.പിന്നെ ശ്രീദേവിയും കൂടെ വന്ന് പൂക്കളം തീർത്തു.
അച്ഛനും മക്കളും അമ്പലത്തിലേയ്ക്കും ശ്രീദേവി അടുക്കളയിലേയ്ക്കും പോയി.
ഒരുപാട് നേരം ക്യൂവിൽ നിന്ന് ഒടുവിൽ അമ്പലത്തിൽ പ്രവേശിച്ചു.ഭഗവാനെ നന്നായി തൊഴുതു.എല്ലാ കഷ്ടപ്പാടുകളും അവിടെ ഇറക്കി വച്ചു.
ശേഷം വീട്ടിൽ എത്തിയപ്പോൾ ശ്രീദേവി തന്റെ കരവിരുതിൽ എല്ലാം തയ്യാറാക്കി വച്ചിരിക്കുന്നു.
നിലവിളക്കു കത്തിച്ചു.ഇലയിൽ എല്ലാം വിളമ്പി പച്ചടി,കിച്ചടി,അവിയൽ,തോരൻ,അച്ചാർ,ഇഞ്ചി അങ്ങനെ തൊടു കറിയും പരിപ്പും,സാമ്പാറും,പുളിശ്ശോരി പിന്നെ പായസം.എല്ലാവരും ഒരുമിച്ച് ഒരു തിരുവോണ സദ്യ.
ഉത്രാടപ്പാച്ചിലിൽ തുടങ്ങിയ ഒരുക്കങ്ങൾ ആ സദ്യയിൽ വിളമ്പി തീർത്തു.
ഒപ്പം ഐശ്വര്യത്തിന്റെ സമ്പൽസമൃദ്ധിയുടെ ഒരു പൊന്നോണം കൂടി കടന്നു പോയി...
ഒപ്പം ഐശ്വര്യത്തിന്റെ സമ്പൽസമൃദ്ധിയുടെ ഒരു പൊന്നോണം കൂടി കടന്നു പോയി...
(സാര്യ വിജയൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക