Slider

കുടുംബ ഫോട്ടോ

0
കുടുംബ ഫോട്ടോ എടുക്കാൻ വേണ്ടി വിളിക്കുമ്പോൾ ആണ് അത് ആനന്ദിന്റെ ശ്രദ്ധയിൽ പെട്ടത്. ഗൗരി മാത്രം ഫോട്ടോ എടുക്കാൻ വരുന്നില്ല
ഗൗരി അയാളുടെ ഭാര്യ ആണ്. എല്ലാവരും നിര്ബന്ധിച്ചിട്ടും അവൾ വേണ്ട വേണ്ട നിങ്ങൾ എടുക്കു ഞാൻ വരുന്നില്ല എന്നു പറഞ്ഞു നിൽപ്പാണ്
ഒടുവിൽ ആനന്ദിന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൾ വന്നു ഫോട്ടോക്ക് തല കാണിച്ചു.
ഫോട്ടോയിലും അതിനു ശേഷവും അവളുടെ മുഖം വാടി തന്നെ ഇരുന്നു.
എന്താടി എന്ന് ചോദിച്ചു എങ്കിലും അവൾ അനന്ദേട്ടനു തോന്നുന്നതാണ് ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിവായി
മറ്റുമുള്ളവരുടെ മുൻപിൽ വെച്ച് ചോദിച്ചാൽ പറയാൻ പറ്റാത്തതു എന്തോ ഒന്ന് അവൾ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നുണ്ട്. രാത്രിയിലേക്ക് അയാളാ ചോദ്യം മാറ്റി വെച്ചു
രാത്രിയിൽ അതെ വിഷയം അയാൾ വീണ്ടും എടുത്തിട്ടു.
നിന്നെ ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു. എന്താ നിനക്കൊരു ഉത്സാഹ കുറവ്
ഓണത്തിന് ഡ്രസ്സ് എടുക്കുമ്പോഴും ശ്രദ്ധിച്ചു. ആദ്യം ഒന്നും വേണ്ടാന്ന്. പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ പേരിനൊന്നു
തന്നെയും അല്ല ഒരിടത്തും വരാനും നിനക്ക് താല്പര്യം ഇല്ല. ഇതെന്താ ഇങ്ങനെ. മുൻപ് നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ
കല്യാണം കഴിഞ്ഞ നാളുകളിലെ ഗൗരി ആയിരുന്നു അയാളുടെ ഓർമയിൽ അപ്പോൾ
അവളൊരു കിലുക്കാം പെട്ടി ആയിരുന്നു..രണ്ടു ആൺകുട്ടികൾ മാത്രം ഉള്ള ആ വീട്ടിലേക്കു അവൾ വന്നപ്പോൾ ആണ് അവിടെ ഒരു ഒച്ചയും അനക്കവും ഉണ്ടായത്
അവൾ എന്തിനും റെഡി ആണ്
അച്ഛന്റെയും അമ്മയുടെയും വെഡിങ് അണിവേഴ്സറി അവര് കൂടി ഓർക്കാറുണ്ടായിരുന്നില്ല. അനിയന്റെ പിറന്നാൾ മാത്രം അല്ല അച്ഛന്റെയും അമ്മയുടെയും പിറന്നാൾ അവൾ ഓർത്തിരുന്നു സർപ്രൈസ് ഗിഫ്റ്റുകൾ കൊടുത്തു
അടുക്കളയിലെ മാത്രം അല്ല എല്ലാ ജോലികളും അവൾ ഓടി നടന്നു ചെയതു.
അച്ഛന്റെ കൂടെ വെണ്ടയും പാവലും നടാനും കൂടുന്ന കണ്ടിട്ടുണ്ട്.
അവളാണ് ഇങ്ങനെ ചടഞ്ഞു കൂടി നടക്കുന്നത്. എന്ന് കരുതി തന്റെയോ രണ്ടു കുഞ്ഞുങ്ങളുടെയോ കാര്യത്തിൽ ഒരു കുറവും വരുത്തിയിരുന്നില്ല
വീണ്ടും നിർബന്ധിച്ചപ്പോൾ മടിച്ചു മടിച്ചു അവൾ മനസ് തുറന്നു
കളിയാക്കാൻ പാടില്ലെന്ന നിബന്ധനയോടെ
കേട്ടപ്പോൾ ചിരി വന്നു എങ്കിലും അയാൾ ആദ്യം കടിച്ചു പിടിച്ചു ഇരുന്നു.
ഇനി അവളെ വെറുതെ പിണക്കണ്ട
രണ്ടു പ്രസവം കഴിഞ്ഞതോടെ വണ്ണം വെച്ച് ചീർത്ത അവളെ കാണുമ്പോൾ അവൾക്കു തന്നെ അയാളുടെ അമ്മ ആണെന്ന് തോന്നുന്നത്രെ!!
എടി പൊട്ടി, ഇതൊക്കെ സാധാരണം അല്ലെ
ഇതിന്റെ പേരിൽ ഞാൻ നിന്നോട് എന്തെങ്കിലും ഇഷ്ടകുറവ് കാണിച്ചിട്ടുണ്ടോ?
അതല്ല പറഞ്ഞത് മനുഷ്യാ എനിക്ക് തന്നെ എന്നെ കണ്ടിട്ട് നാണക്കേടാകുന്നു എന്നാ!!
ഇത് വെറും ചീള് കേസ് ആണെന്നും വെറും മൂന്ന് മാസത്തോടെ മാറ്റി എടുക്കാം എന്നും അയാൾ പറഞ്ഞപ്പോൾ അവൾ വിശ്വസിചില്ല
അടുത്ത നാൾ തന്നെ അയാൾ അവളേയും കൂടി നടക്കാൻ ആരംഭിച്ചു. ഒരാഴ്ച കഴിഞ്ഞു ഒരു ജിമ്മിലും ചേർന്നു.
മൂടി പുതച്ചു ഉറങ്ങാറുള്ള സമയം അവൾക്കു വേണ്ടി മാറ്റി വെച്ചു
അയാളും അവളുടെ കൂടെഎക്സർസയ്സ് ചെയ്തു
ആയാൾക് പ്രിയപ്പെട്ട വറുത്തതും അയാൾ കൂടി പൊരിച്ചതും ഉപേക്ഷിച്ചു. അയാൾക്ക് വേണ്ടി ഉണ്ടാക്കി മിച്ചം വരുന്നതാണല്ലോ അവൾ വലിച്ചു വാരി തിന്നുന്നത്
ഭക്ഷണ ക്രമീകരണവും സമയവും നിശ്ചയിക്കുക മാത്രം അല്ല അവളും അത് ചെയ്യുന്നുണ്ടെന്നു ശ്രദ്ധിച്ചു
മൂന്ന് മാസം കഴിഞ്ഞു അവൾക്കു ഇഷ്ടപെട്ട നിറത്തിൽ ഒരു സാരിയും വാങ്ങിക്കൊണ്ട് വന്നു
അത് ഉടുത്തു കൊണ്ട് വന്ന അവളെയും കെട്ടിപ്പിച്ചു കണ്ണാടിക്കു മുൻപിൽ നിൽകുമ്പോൾ അയാൾക്കു മനസിലായി ഗൗരി വീണ്ടും പഴയ ഗൗരി ആയെന്നു
നിന്റെ കൂടെ ഓടിയും ചാടിയും എന്റെ പ്രായം ഒന്നൂടെ കുറഞ്ഞതു കൊണ്ടാണ്ന്നു തോന്നുന്നു ഇപ്പോൾ പെൺപിള്ളേർക്ക് എന്നോട് മിണ്ടാൻ കുറച്ചു താല്പര്യം കൂടിട്ടുണ്ട് താങ്ക്സ് എന്ന് പറഞ്ഞ അയാളെ അവൾ അടിക്കാൻ ഓടിച്ചപ്പോൾ അയാൾ ഓടി കൊണ്ട് പറഞ്ഞു
നിന്നെ ഞാൻ പഴയ മരം കേറി ആക്കും എന്ന് പറഞ്ഞത് ഇപ്പോൾ സത്യം ആയില്ലേ എന്ന്
ഇത് ഗൗരിക്കും ആനന്ദിനും മാത്രം അല്ല. നിങ്ങൾക്കും ചെയ്യാം..വിശ്വാസം വരുന്നില്ലെങ്കിൽ ചെയ്തു നോക്കൂ
അമിത വണ്ണം കുറയ്ക്കുന്നതു സൗന്ദര്യം മാത്രം അല്ല ആരോഗ്യവും കൂട്ടും!!!
Sabaries RK Kjipmer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo