Slider

വിട പറയും മുമ്പേ

0

Image may contain: 1 person, smiling, closeup

അറിയാത്ത ഗർത്തത്തിനാഴമളക്കുവാൻ
അരുമയായ് കാത്തതുമെല്ലാമുപേക്ഷിച്ച്
വിs പറയുന്നൊരീ മൂവന്തി നേരത്ത്
കണ്ണീരിലെൻ്റെ മനസ്സുപൊള്ളുന്നുവോ ?
വിടചൊല്ലി പിരിയുവാനെത്രയോ പേർ
വിരഹം സഹിച്ചൊരീ ഏകനായ് ഞാൻ
ശൂന്യമാം ചിന്തയിൽ മോക്ഷം തിരയുന്ന
അലയുമാത്മാവായ്
പരിണമിച്ചാലോ..
പിച്ച നടത്തിയോരച്ഛനോടോ
പാലൂട്ടി പോറ്റിയോരമ്മയോടോ..
പുത് ത്രാണനത്തിൻ്റെ മോക്ഷമടച്ചിന്ന്
ഏൽക്കുന്നു ശാപങ്ങൾ പിൻവിളിയായ്.
രാവും പകലുമിന്നൊരു പോലിരുട്ടാക്കി
തൻ വഴി തേടിയ നീചനായ് മാറ്റുന്നു.
കണ്ണുനീർ വറ്റാത്ത പ്രിയതമക്കും.
അരുമ ചിരി കണ്ടു മനംമയങ്ങാൻ
ഇക്കിളികൂട്ടി ഞാനേറേ ചിരിപ്പിച്ച
നഷ്ട ബാല്യങ്ങൾ പകരുന്ന വേദന
ഇടനെഞ്ചു പൊട്ടി വിട പറയാൻ
ക്രൂരതയല്ല ഞാനെന്നേക്കരുവാക്കി
ജീവിത പലകയിൽ തോറ്റോടുന്നു.

അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo