Slider

#പാത്തു

0

ദെന്താ പാത്തൂ പൊരിച്ചതൊന്നൂല്ലേന്ന് ...
മൂപ്പര് ഉച്ചക്ക് ചോറ് ബൈക്കാൻ ബന്നപ്പോ ചോയ്ച്ചതാണ് അയിന് വീട്ടിൽക്ക് ബാണ്ടത് എന്തേലും മാങ്ങാൻ പറഞ്ഞാ മൂപ്പർക്ക് നേരോല്ല പിന്നെ ഞമ്മൾ എന്തിട്ത്തിട്ടാ പൊരിച്ചാ????
ഈ ചോറും ചാറും ണ്ടാക്കിയതന്നെ തൊടിയായ തൊടി മുയുമൻ തെണ്ടീട്ടാണ് ദ് ബല്ലതും ഓല്ക്ക് അറിയണോ
പടച്ചോനേ ഞ്ഞീം ബൈന്നേരത്തുക്ക് എന്താണാവോണ്ടാക്കാ???
ന്തേലും പൊരിച്ചതില്ലെങ്കി മുപ്പര് കൈയിമ്മെ വറ്റാക്കീട്ട് ണീറ്റ് പോവും
ആലമീനായ തമ്പുരാനേ ഞമ്മളെന്താ ചിയ്യാ????
അല്ലാ ഒരു കാര്യം മറന്നല്ലോ . രാവിലെ ഫേസൂകിലൊരു പുത്യേ ഫോട്ടം പോസ്റ്റീർന്നു അയിന്റെകാര്യം മറന്നു
അമ്പമ്പോ 800 ലൈക്ക് 315 കമന്റും ഒക്കെ പാടെ വാരിക്കൂട്ടി ഒരു മൊറത്തിലാക്കി
അയില് ചീഞ്ഞ കുറെ കമെന്റേള് എടുത്തു് ബലിച്ചെറിഞ്ഞു.
അള്ളാ ഐന്റെ ഒരു നാറ്റം .
ബാക്കിള്ള തൊക്കെ നല്ലോണം കയ്കി ബൃത്ത്യാക്കി ..ഞി ബൈന്നേരം ചാറിനും പൊരിക്കാനും ഒക്കെ ബേറൊന്നും നോക്കണ്ടാ
ലൈക്ക്കളെടുത്തു നല്ലോണം തേങ്ങേം, ഉള്ളിം,ചച്ചമുളകും ചീരോനും ക്കെ അരച്ച് തോരനാണ്ടാക്കി
പിന്നെ കുറേ ചെറിയ കമന്റുകള് നല്ല കൊടമ്പുളിം ചോന്ന മുളകം, കറിവേപ്പിന്റെ ഇലേം ചേർത്ത് ബറ്റിച്ച് ചാറാക്കി
പിന്നേ ഒരു 10 ബല്യ കമന്റുകള് എടുത്തിട്ട് നല്ലോണം ഉപ്പും,കുരുമോളും, വെള്ളുള്ളിം, ലേശം ചോന്ന മുളകും അരച്ച് പെരട്ടി നല്ല ബെളിചെണ്ണീല് പൊരിച്ചു കോരി....
ആഹാ എന്താ ഒരു മണം
അയൽവാസികളൊക്കെ ചോയ്ച്ചു.. എന്താ പാത്തൂ ഇജ്ജ് പൊരിക്കണേന്ന് ??
ഞമ്മള് മീണ്ടിയോ?? മിണ്ടീലാ .....
അങ്ങനെ ബൈന്നേരത്തെ കാര്യം കുസാലായി ......
ന്നിട്ടും കമന്റ് ബാക്കിയാണേ അത് പ്രിഡ്ജില് വെച്ചുക്കുണ്
വൈന്നേരം വന്നപ്പോ ഒരു പ്ലെയിറ്റില് വല്യേതു നോക്കി രണ്ടു പൊരിച്ചത് വച്ചിട്ട് രണ്ട് റിയാച്ചനും ഇസ്മയിലിം ബച്ച് ഡക്കറേറ്റാക്കി മുപ്പർക്ക് കൊടുത്തു
ഓല്ക്ക് പെരുത്തിഷ്ടായി
ന്നിട്ട് ഒരു ചോദ്യം " ഈ ബുദ്ധിയെന്താ പാത്തൂ അനക്ക് നേരത്തേ തോന്നാത്തേന്ന്
എത്ര ലൈക്കും കമന്റും ഞമ്മള് ബെർതെ ബേസ്റ്റാക്കീത് ന്ന് ''
അങ്ങനെ ഞമ്മക്ക് ലൈക്കും കമന്റും തന്ന് സകായിച്ച എല്ലാ ചെങ്ങായി മാർക്കും പെരുത്ത് നന്ദി നമസ്കാരം
ആരിക്കെങ്കിലും കമൻറു പൊരിച്ചത് ബേണങ്കി ബന്നോളിൻ ....
സൂപ്പർ ഐറ്റാണിട്ടോ..
#Syam Lal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo