Slider

#കാന്താരി

0

''എന്തിനാ ചേട്ടാ എന്റെ പുറകെ ഇങനെ നടക്കുന്നേ?എന്തിനാ ഇങനെ ഇപ്പോഴും നോക്കുന്നേ?''
അവളുടെ ചോദ്യം കേട്ട് സത്യം പറഞ്ഞാൽ ഞാൻ ഒന്ന് പേടിച്ചു പോയി. കോളേജ് കഴിഞ്ഞു 2 വര്ഷം ആയെങ്കിലും ഇടക്ക് ഇടക്ക് ഞാൻ ഇവിടെ വരാറുണ്ട്. പാർട്ടിയിൽ ഒക്കെ സജീവ പ്രവർത്തകൻ ആയത്കൊണ്ട് ഇപ്പോഴും കോളേജിൽ എനിക്ക് ഒരു വിലയുണ്ട്. എന്തായാലും എന്റെ വിലയൊക്കെ അവളുടെ ചോദ്യത്തിൽ വിയർത്തു ഒലിച്ചുപോയി.
'' അത്.. അത് ഞാൻ..''
എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. അത്കൊണ്ട് തന്നെ ഞാൻ നല്ല രീതിയിൽ ഒന്ന് വിയർത്തു. ഇവളെ രണ്ടു ദിവസം നോക്കി എന്നത് സത്യമാ പക്ഷെ കുറച്ചു തിരക്കൊക്കെ കഴിഞ്ഞു വന്നപ്പോ ഞാൻ ഇവളുടെ കാര്യം മറന്നു പോയി.. പിന്നെ ഇവളെ അധികം നോക്കിയതായി ഓർമ ഇല്ല..ചിലപ്പോ എല്ലാരേയും വായ് നോക്കുന്നതിനൊപ്പം ഇവളെയും നോകിട്ടുണ്ടാകും...
'' എന്താ ചേട്ടൻ ഒന്നും പറയാത്തേ..'
ദുഷ്ട്ടത്തി വിടുന്ന ലക്ഷണമില്ല.. കോളേജിലെ പിള്ളേരൊക്കെ നോക്കുന്നു..
''അത്.. ഞാൻ തന്നെ അല്ല നോക്കിയത് തന്റെ ഡ്രസ്സ് ആണേ.. നല്ല ചുരിദാർ എന്റെ പെങ്ങൾക് ഒരെണ്ണം ഇതുപോലെ വാങ്ങണം എന്ന് കരുതി നോക്കിയതാ അല്ലാതെ താൻ ഉദ്ദേശിക്കുന്ന പോലെ ഒന്നുമില്ല..
തടി തപ്പാനും അവളെ ഒന്ന് ചെറുതാകാനും വേണ്ടി പറഞ്ഞു. അല്ല പിന്നെ ആൺപിള്ളേരോടാ അവളുടെ കളി എന്ന് മനസ്സിൽ ചിന്തിച്ചതും അവൾ തിരിച്ചടിച്ചതും ഒരുമിച്ചായിരുന്നു...
'' ഓഹ് അതിനായിരുന്നോ.. പക്ഷെ ചേട്ടൻ ഇതേ ഡിസൈൻ ഉള്ളത് വാങ്ങണ്ട.. ഇതുപോലെ ഉള്ളവന്മാരൊക്കെ ആ കൊച്ചിനെയും ശല്യം ചെയ്യും..''
സത്യം പറഞ്ഞാൽ ആ മറുപടിയിൽ ഞാൻ ആകെ ഇല്ലാണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ.. ഭൂമി കുഴിഞ്ഞു പാതാളത്തിൽ പോയ മതി എന്ന് വരെ തോന്നി പോയി...
'' ഞാൻ നോക്കിയെന്ന് വച്ച് തനിക്ക് എന്താ നഷ്ട്ടം..''
ആ നാണക്കേടിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഞാൻ ചോദിച്ചു.
'' നല്ല ആണ്പിള്ളേര് ഇങനെ അല്ല വേണ്ടത് .. ഇഷ്ട്ടം തോന്നിയാൽ നട്ടെല് ഉള്ള ആൺകുട്ടിയെ പോലെ വീട്ടിൽ വന്നു ചോദിക്കണം അല്ലാതെ ഇങനെ നോക്കി ദഹിപ്പികുക അല്ല ..''
അവളുടെ ആ മറുപടി എന്നെ വെല്ലു വിളിക്കും പോലെ തോന്നി. പിന്നെ ഒന്നും നോക്കിയില്ല അച്ഛന്റെയും അമ്മയുടെയും കാലു പിടിച്ചാണെങ്കിലും ആ ദുഷ്ടയെ ഞാൻ അങ്ങു കെട്ടി. അവൾ അന്ന് കാണിച്ച ധികാരത്തിനുള്ള മറുപടി ആയി ആദ്യ രാത്രിയിൽ തന്നെ രണ്ടു വർത്തമാനം പറയണമെന്നും ഉറപ്പിച്ചു. പക്ഷെ അവിടെയും അവൾ എനിക്ക് ഒരു ട്വിസ്റ്റ് തന്നു.
'' ചേട്ടാ.. ചേട്ടന് ഞാൻ അന്ന് അങനെ പറഞ്ഞതിൽ ദേഷ്യം ഉണ്ടോ?''
സത്യത്തിൽ എനിക്ക് ചേട്ടനെ ഇഷ്ട്ടമായിരുന്നു പക്ഷെ അത് വന്നു തുറന്നു പറഞ്ഞാൽ ചേട്ടൻ നോ എന്നാണ് പറയുന്നതെങ്കിൽ പിന്നെ ഞാൻ നാണംകെടില്ലേ അതുകൊണ്ടാ ഇങനെ വന്നു മിണ്ടിയത്.. സോറി ചേട്ടാ..''
അവളുടെ ഈ ക്ഷമാപണം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എന്താ തോന്നിയതെന്ന് എനിക്കും അറിയില്ല. ഒരുപക്ഷെ അവൾ നേരെ വന്നു ഇഷ്ട്ടമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചിലപ്പോ ജാടക്ക് നോ പറഞ്ഞേനേ..
എന്തായാലും അവള് ചെയ്ത തെറ്റിന് അവളെ വെറുതെ വിടാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു.. അത്കൊണ്ട് തന്നെ പറ്റിയ ഒരു ശിക്ഷയും ഞാൻ കൊടുത്തു . ഇപ്പൊ എനിക്ക് തന്ന പണിക്ക് പകരം എന്റെ ഇരട്ട കുട്ടികൾ അവളെ ഇട്ടു ഉപദ്രവിക്കുന്നുണ്ട്.. പാവം അവന്മാര് നല്ല വികൃതികൾ ആയത്കൊണ്ട് അവൾക് നിന്ന് തിരിയാൻ സമയം ഇല്ല. ഹും ഇപ്പൊ അവൾക് മനസിലായിട്ടുണ്ടാകും നമ്മൾ ആണ്പിള്ളേര് നല്ല ഉഗ്രൻ പണി തിരിച്ചു കൊടുക്കുമെന്ന്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo