#ദേവൂട്ടിയുടെ_രണ്ടാനച്ഛൻ
''മോളെ വേഗം കുളിച്ച് അമ്പലത്തിൽ പോയി വാ അവരിപ്പോ എത്തും''
''ശരി അമ്മമ്മേ ഞാനിതാ പോവായി...''
ദേവൂട്ടി വേഗം കുളിച്ച് പട്ടുപാവാടയുടുത്തു. കഴിഞ്ഞ മാസം വലിയകുട്ടി ആയപ്പോ എത്ര പട്ടുപാവാടയാ കിട്ടിയത്.... നല്ലൊരെണ്ണം മാത്രം തയ്പ്പിച്ചു.
'' അമ്മമ്മേ നോക്കിയേ ഞാൻ സുന്ദരിയായോ ?''
''എൻ്റെ മോളെന്നും സുന്ദരിയല്ലേ...'' നാണിയമ്മ അവളുടെ മുടിയിഴകളെ പതുക്കെ തലോടി '' പേടിയുണ്ടോ ൻ്റെ കുട്ടിക്ക് അങ്ങോട്ടു പോകാൻ ?''
''ഇല്ല്യാലോ ൻ്റെമ്മ അവിടെതന്നെ ഇല്ലേ പിന്നെന്തിനാ ഞാൻ പേടിക്കണേ ന്നാലും ഈ അമ്മമ്മ പറയുമ്പോൾ എന്തോ ഒരു പേടിപോലെ...'' അതും പറഞ്ഞവൾ അമ്പലത്തിൽ പോയി. നാണിയമ്മ ദീർഘനിശ്വാസത്തോടെ നോക്കിനിന്നു...

ദേവൂട്ടിക്ക് നാലു വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ മരിച്ചത്. അതിനു ശേഷം കുടുംബം പുലർത്താനാണ് അവളുടെ അമ്മ ശ്രീദേവി ഒരു തുണിക്കടയിൽ ജോലിക്കു പോയത്. വിഭാര്യനായ വാസുദേവനെ ഈ കാലയളവിലാണ് അവൾ പരിചയപ്പെടുന്നത്. അതവരുടെ വിവാഹത്തിൽ കലാശിച്ചു. തൽക്കാലം ദേവൂട്ടിയെ അമ്മമ്മയുടെ കൂടെ നിർത്തി. അപ്പോഴവൾക്ക് ആറു വയസ്സു പ്രായം. അവധി ദിവസങ്ങളിൽ മാത്രം അമ്മ അവളെ ഭർത്താവിൻ്റെ വീട്ടിലേക്കു കൊണ്ടുപോകും. രണ്ടാനച്ഛൻമാരെപറ്റിയുള്ള ഭീതി നിറഞ്ഞ കഥകൾ അമ്മയും അമ്മമ്മയും അവളോട് പറയാറുണ്ടായിരുന്നു. അതുകൊണ്ട് അവൾക്കെന്നും അയാളോട് പേടിയായിരുന്നു...
ഇപ്പോഴവൾ വലിയ കുട്ടിയായിരിക്കുന്നു അയാൾ തന്നെയാണ് നിർബന്ധിച്ചത് അങ്ങോട്ടു കൊണ്ടുപോവാൻ.... അവിടെ അവൾക്കൊരു കൂട്ടുണ്ട് അപ്പു. മനസ്സില്ലാമനസ്സോടെ ദേവൂട്ടിയുടെ അമ്മയും അമ്മമ്മയും സമ്മതിക്കുകയായിരുന്നു.....
കുറച്ചു കൃഷിയും ഇടവേളകളിൽ ഓട്ടോ ഓടിക്കുകയുമാണ് വാസുദേവൻ. ശ്രീദേവി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നു. വാസുദേവൻ്റെ അമ്മക്ക് പ്രായമായി എങ്കിലും തനിക്ക് കഴിയുന്ന വീട്ടുജോലികൾ അമ്മ ചെയ്യാറുണ്ട്.... അപ്പുവും ദേവൂട്ടിയും വളരെ വേഗം കൂട്ടായി....
ഓണാവധി കഴിഞ്ഞ് കുട്ടികൾ സ്ക്കൂളിലേക്കും ശ്രീദേവി ജോലിക്കും പോയ ആ ദിവസം വാസുദേവൻ ഭക്ഷണം കഴിക്കാനാണ് ഉച്ചക്ക് വീടെത്തിയത്. നോക്കുമ്പോൾ ദേവൂട്ടി കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്
'' എന്തുപറ്റി മോളെ സ്ക്കൂൾ നേരത്തെ വിട്ടോ ? അമ്മയെവിടെ ''
''ഇല്ല തലവേദന കാരണം ഞാൻ നേരത്തെ പോന്നു. അച്ഛമ്മ അടുത്ത വീട്ടിലേക്കു പോയിരിക്കുവാ....''
''പനിയുണ്ടോ ആവോ അയാൾ അവളുടെ അടുത്തേക്കു വന്നു. നെറ്റിയിൽ തൊടാൻ ശ്രമിച്ചു അവൾ പേടിച്ചുപോയി അവളുടെ ഭാവം കണ്ട് അയാളൊന്നു പതറി..

''മോളേ '' അയാൾ സ്നേഹത്തോടെ വിളിച്ചു
''പേടിയാണോ എന്നെ ? നീയെൻ്റെ കൊച്ചു കുഞ്ഞാണെടാ..'' അയാളുടെ ശബ്ദം വിറച്ചു
''നീയുണ്ടെന്നറിഞ്ഞിട്ടു തന്നെയല്ലേ നിൻ്റെ അമ്മയെ ഞാൻ സ്വീകരിച്ചത് ഇങ്ങോട്ടു കൊണ്ടുവരാൻ ഞാൻ അന്നുമുതൽ ശ്രമിക്കുന്നതാ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുന്നത് ആരാണെന്നു മോൾക്കറിയോ ? മോൾടെ അമ്മ തന്നെ.....''
അവളൊരു ഞെട്ടലോടെ അതു കേട്ടിരുന്നു

''കുട്ടീടെ എല്ലാകാര്യങ്ങളും നോക്കുന്നുണ്ട് ഞാൻ മോളറിയാതെ സ്ക്കൂളിൽ വന്ന് പ്രിൻസിപ്പാളിനെ കണ്ടിട്ടുണ്ട് എൻ്റെ നമ്പർ കൊടുത്തിരുന്നു എന്തുണ്ടെങ്കിലും വിളിക്കാൻ.... ഇവിടെ അപ്പൂന് എന്തെങ്കിലും കുറവുണ്ടെങ്കിലും മോൾക്ക് ഒരു കുറവും വരാതെ അച്ഛൻ നോക്കിയില്ലേ എന്നിട്ട് ഒരിക്കൽ പോലും എന്നെ അച്ഛാന്നു വിളിച്ചില്ലല്ലോ....'' അയാൾ നന്നേ കിതച്ചു... കണ്ണുകൾ നിറഞ്ഞിരുന്നു അവളും നിശ്ശബ്ദമായി കരഞ്ഞു...
അവൾ തിരിച്ചറിയുകയായിരുന്നു ചിലതെല്ലാം.. അവളുടെ മനസ്സിൽ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു. ''അച്ഛൻ'' അവൾ മന്ത്രിച്ചു. എത്രയോ തവണ വീട്ടിൽ വന്നിരിക്കുന്നു മുഖം തിരിച്ചിട്ടേയുള്ളൂ ''മാപ്പ് തരണേ' അവൾ ഹൃദയത്തിൽ കരഞ്ഞു.... അവൾ പതുക്കെ പുറത്തിറങ്ങുമ്പോഴേക്കും അയാൾ ഓട്ടോ ഓടിച്ചുപോയി.....
അടുത്ത ദിവസം രാവിലെ ഉറങ്ങി എണീറ്റ് അവൾ ജനലുകൾ തുറന്നു വച്ചു അച്ഛൻ പറമ്പിൽ കിളച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.. അവൾ സ്നേഹത്തോടെ അതു നോക്കിനിന്നു. കുറച്ചു കഴിഞ്ഞ് അപ്പു അച്ഛന് കാപ്പികൊടുക്കാൻ പോകുന്നത് കണ്ടു. ദേവൂട്ടി വേഗം അപ്പൂൻ്റെ കയ്യിൽ നിന്നും കാപ്പി വാങ്ങി പറമ്പിലേക്കു നടന്നു......
''അച്ഛാ.......'' അയാൾ നിറകണ്ണുകളോടെ അവളെ നോക്കി അച്ഛാന്നുള്ള വിളി അയാളുടെ ഹൃദയത്തിലാണു തട്ടിയത്.... ''ദേവൂട്ടീ '' അയാൾ ആർദ്രതയോടെ വിളി കേട്ടു. അവൾ കാപ്പി ഗ്ളാസിൽ പകർന്നു നൽകി. കണ്ണുനീർ മൂടിയ നാലു മിഴികളിൽ കാഴ്ച മങ്ങിയിരുന്നു അപ്പോൾ........!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക