ചായ കോപ്പയിലെ കൊടുങ്കാറ്റുകൾ (കഥ )
രാവിലെ ആലസ്യത്തോടെഴുനേറ്റു വരുമ്പോൾ ഉമ്മറത്തു നിന്നും പതിവുള്ള പ്രഭാത സവാരി കഴിഞ്ഞതിയാൻ-
“ചായ ...”
“ചായ ...”
(വെളുപ്പിന് നാല് കൈയുണ്ടെങ്കിലാണ് വീട്ടിലെ പണികൾ ഒന്നൊതുങ്ങുന്നതു. ഒരു കൈ സഹായവുംതരാതെ പത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവർക്ക് ചുമ്മായിരുന്നു കല്പിച്ചാൽ മതിയല്ലോ.. ചായ കടയെന്നാണ് വിചാരം ..)
പിറുപിറുത്തു ചായ ഗ്ലാസ്സിലേക്കു പകർത്തി ചെന്നപ്പോഴേക്കും അത് വാങ്ങി മേശയിൽ വെച്ച് അതിയാൻ പത്ര പാരായണം തുടങ്ങി.. കസേരയോടെ ചേർന്ന് ഞാനും ഓട്ടക്കണ്ണിട്ടു പത്രത്തിലേക്ക് നോക്കി..
(രാവിലെ തന്നെ നമ്മുടെ വീട്ടിലെ അടുപ്പു പുകഞ്ഞില്ലെങ്കിലും നാട്ടിലെ വിശേഷങ്ങൾ അറിഞ്ഞില്ലെങ്കിൽ മനഃസമാധാനം തീരെയില്ല.)
എത്തി നോട്ടം കണ്ടാണോ അതോ, ഇച്ചിരി വിവരം വെച്ചോട്ടെ എന്ന് കരുതിയോ പത്രം എന്റെ നേർക്ക് പത്രത്തിലെ പിടി വിടാതെ തിരിച്ചു പിടിച്ചു മഹാനുഭവൻ..
“ഇതു നോക്കിയേ .. ഹോ ഇവനൊക്കെ എന്നാ നോക്കിയാ വണ്ടി ഓടിക്കുന്നേ ?”
നേരാണല്ലോ? നോക്കിയപ്പോൾ ബസിനടിയിൽ ചതഞ്ഞരഞ്ഞു ഒരു സ്കൂട്ടർ...
“ഹോ അവന്മാരാരും രക്ഷപ്പെട്ടു കാണില്ല.. എന്തൊരക്രമം... “
യാത്രക്കാർക്ക് എന്ത് സംഭവിച്ചെന്നറിയാനുള്ള വെപ്രാളത്തിൽ അതിനടിയിലെ വാർത്ത വായിക്കാൻ നോക്കിയപ്പോഴേക്കും പുള്ളി പത്രം മറിച്ചു കഴിഞ്ഞു..
“ പ്രമുഖന് രക്ഷയില്ല.. ഭാര്യയെയും ഉടനെ പൊക്കും ...”..
“ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കട്ടെ.. “
“ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കട്ടെ.. “
ജയിലിൽ കിടന്നു പ്രമുഖൻ ക്ഷീണിച്ചോ ? പ്രമുഖനെ കാണാതെ ഭാര്യ ഉടഞ്ഞോ ? അവരെയൊന്നു നേരെ ചൊവ്വേ കാണുന്നതിന് മുന്നേ മൂന്നാം പേജിലേക്ക്… ..
“ കേരളത്തിൽ കനത്ത മഴ തുടരും “
“ കർത്താവെ !ഇതു നമ്മുടെ എറണാകുളം തന്നെ ?”
മേനകയും പരിസരവും വെള്ളത്തിനടിയിൽ.. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചത് നന്നായി..
മേനകയും പരിസരവും വെള്ളത്തിനടിയിൽ.. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചത് നന്നായി..
“അല്ലെങ്കിൽ തന്നെ ഒരാഴ്ചയായി അലക്കിയ തുണികൾ ഉണങ്ങിയിട്ടു ..ഇനി തുണി ഉടുത്തു നടക്കണമെങ്കിൽ പുതിയത് വാങ്ങണം. ഇനിയാരും നാട്ടിൽ മഴയില്ലെന്നു പരാതി പറയാതിരുന്നാൽ മതി. “
(എന്നെ പോലെയുള്ള വീട്ടമ്മമാരുടെ ആഗോള പ്രശ്നം ഉണങ്ങാത്ത തുണികളാണ്..)
ഓഫീസിലേക്കുള്ള വഴിയൊക്കെ വെള്ളം കെട്ടിയോ ആവോ.. ? മഴക്കെടുതിയുടെ വ്യാപ്തി അറിഞ്ഞു ലീവെടുക്കാൻ വഴിയുണ്ടോ യെന്ന് നോക്കുമ്പോഴേക്കും പേജ് വീണ്ടും മറിഞ്ഞു..
“ വീറോടെ ഇന്ത്യ ...”
ദേ .. ഇതു കാണുമ്പോൾ എനിക്ക് മുട്ടൻ പ്രാന്താ .. ആർക്കുമുപകാരമില്ലാത്ത പേജ്.. കായികം!
“ ഹോ.. ഈ മനുഷ്യൻ…. നേരാം വണ്ണം ഒരു വാർത്ത വായിക്കാനും സമ്മതിക്കൂല...” കായികം കണ്ടതിലുള്ള മൊത്തം കലി പുറത്തേക്കു..
“നിനക്ക് ഓഫീസിൽ ചെന്നാൽ എന്നാ പണി? അവിടെ പോയിരുന്നു വായിക്കു..”
“ നേരാം വണ്ണം പണിയെടുത്തിട്ടാണ് ഞാൻ നോട്ടെണ്ണി വാങ്ങുന്നത്.. അല്ലാതെ “സെയിൽസ് എന്നും പറഞ്ഞു നിങ്ങളെ പോലെ വീട്ടിൽ വന്നു കിടന്നു ഉറങ്ങുകയല്ല”
“എടീ ..നല്ല വണ്ണം പണിയെടുത്തിട്ടാ ഞാൻ നിന്നേം മക്കളേം തീറ്റി പോറ്റുന്നത് ... പിന്നെ ഇക്കണ്ടതൊക്കെ സമ്പാദിച്ചതും .. വെറുതെ എന്റെ പണിയേൽ തൊട്ടു കളിച്ചാൽ വിവരമറിയും”
“രണ്ടും കൈയും കൊട്ടിയാലേ ഒച്ച ഉണ്ടാവു.. ഇതു ഞാനും കൂടെ മെനക്കെട്ടു ഉണ്ടാക്കുന്നത് തന്നെ... “
“ഉവ്വ .. നിന്റെ കാശു നിനക്ക് സാരി വാങ്ങാൻ തികയില്ലല്ലോ ..”
“ഉവ്വ .. നിന്റെ കാശു നിനക്ക് സാരി വാങ്ങാൻ തികയില്ലല്ലോ ..”
“ഒന്നുമില്ലെങ്കിലും നിങ്ങൾക്കു സാരി വാങ്ങി തരണ്ടല്ലോ.. അത്രയും ലാഭമായില്ലേ? സാരിക്കൊക്കെ എന്നാ വിലയാ ”
“സാരി വാങ്ങാൻ എത്ര അലമാരായാണ് വാങ്ങുന്നത്..... എന്റെ രണ്ടു ഷർട്ടും പാന്റും വെക്കാൻ സ്ഥലമില്ലാതയെയായി .വീട് മൊത്തം നിന്റെ തുണികളും അലമാരകളും..”
“മിന്നു കെട്ടിയപ്പോൾ പള്ളിലച്ചൻ പറഞ്ഞത് ഇടക്കെങ്കിലും ഓർക്കണം.. നീ ഉടുത്തില്ലെലും അവളെ ഉടുപ്പിക്കണം. നീ ഉണ്ടിലേലും അവളെ ഊട്ടണം” ( സ്വന്തം കാശു കൊണ്ട് സാരിയും വാങ്ങി തരൂല. .വാങ്ങാനൊട്ടു സമ്മതിക്കുകയുമില്ല.)
“അച്ചൻ ഒന്നൂടെ പറഞ്ഞായിരുന്നു.. സമ്പത്തിലും ദാരിദ്ര്യത്തിലും ഐക്യത്തോടെ കഴിയാൻ..”
(അതെപ്പം ? ...ഓ ...ഇടക്കെപ്പോഴോ പറഞ്ഞായിരുന്നു .ഇതിയാന്റെ ഓർമശക്തി അപാരം!)
(അതെപ്പം ? ...ഓ ...ഇടക്കെപ്പോഴോ പറഞ്ഞായിരുന്നു .ഇതിയാന്റെ ഓർമശക്തി അപാരം!)
ഇനി മറുപടി പറയാൻ നിന്നാൽ ശരിയാവൂല . ബാക്കി വൈകിട്ടു വന്നിട്ട് കൊടുക്കാം.. അല്ലെങ്കിൽ ഓഫീസിൽ ചെല്ലാൻ നേരം വൈകും.. മഴ വഴി മുടക്കിയാൽ അതും പണിയാകും
തിരിഞ്ഞു നടക്കുമ്പോഴേക്കും അതിയാൻ വീണ്ടും-
“ എടീ.. ഒരു ചായ വേറെയെടുത്തെ..ദേ ഇതു തണുത്തു...”
തിരിഞ്ഞു നടക്കുമ്പോഴേക്കും അതിയാൻ വീണ്ടും-
“ എടീ.. ഒരു ചായ വേറെയെടുത്തെ..ദേ ഇതു തണുത്തു...”
ചായയും വെച്ച് നാട്ടു വിശേഷം വായിക്കുമ്പോളോർക്കണം ..വേണേൽ പോയി വേറെ ഇട്ടു കുടി എന്ന് മനസ്സിൽ പറഞ്ഞെങ്കിലും താലി കെട്ടിക്കാൻ നേരം അച്ചൻ പറഞ്ഞത് വല്ലപ്പോഴും അനുസരിക്കാൻ വേണ്ടി മാത്രം വീണ്ടും ചായ പാത്രം അടുപ്പിലേക്ക്... അടുപ്പിലേക്ക് വെച്ചതും മനസ് പോലെ തന്നെ വെള്ളം പട പട വെട്ടി തിളക്കുന്നു ... നല്ല കടുപ്പത്തിൽ തന്നെ ചായപൊടിയിട്ടെടുത്തു.
ചായ കൊടുത്തു തിരിഞ്ഞപ്പോഴേക്കും കണ്ണ് ചുവരിലെ ക്ലോക്കിലേക്കു പോയി.. കർത്താവെ .. ഇതിയാനോട് ഒന്നും രണ്ടും പറഞ്ഞു നിന്നപ്പോൾ നീ എനിക്ക് പണി തന്നല്ലോ?
അടുക്കളയിലേക്കു ഓടാൻ തുടങ്ങുമ്പോൾ അപ്പുറത്തു നിന്നും വീണ്ടും ..
“ ഹോ ..എന്നാ ചായയായിതു? വായിൽ വെക്കാൻ കൊള്ളൂല്ല ..എന്തൊരു കടുപ്പം ..”
(അതിലും കടുപ്പമാ ഈ ഞാൻ )
പിന്നാലെ എന്തൊക്കെയോ ശബ്ദം! കാർക്കിച്ചു തുപ്പുന്നോ അതോ ചർദ്ധിക്കുന്നോ?
പിന്നാലെ എന്തൊക്കെയോ ശബ്ദം! കാർക്കിച്ചു തുപ്പുന്നോ അതോ ചർദ്ധിക്കുന്നോ?
അതിനിടയിലും ഘനഗംഭീര ശബ്ദം- “ നീ വേറെ ചായയെടു..”
ഇല്ല !ചായ കോപ്പയിലെ കൊടുങ്കാറ്റു ഇവിടെയെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല…
ഇല്ല !ചായ കോപ്പയിലെ കൊടുങ്കാറ്റു ഇവിടെയെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല…
മറ്റൊരു കൊടുങ്കാറ്റായി വീണ്ടും ഉമ്മറത്തേക്ക്....** Sanee John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക