അർച്ചന
•••••••••••••••••••••
•••••••••••••••••••••
ബസ്സിലെ വിൻഡോയിൽ നിന്ന് പറന്നു വന്ന മഴത്തുള്ളികൾ കണ്ണടയിലെ കാഴ്ച മറച്ചപ്പോൾ അർച്ചന അത് ഊരി തൂവാല കൊണ്ട് തുടച്ചു വീണ്ടും തിരികെ വച്ചു. ബസിനു വേഗം പോരെന്നു തോന്നി. ഉത്രാടം ആണിന്ന്. നാളെ തിരുവോണം. അശ്വതിയും അനില യും ഭർത്താക്കന്മാരും കുട്ടികളും ആയി ഇപ്പൊ എത്തീട്ടുണ്ടാവും. കയ്യിലിരുന്ന ഷോപ്പിംഗ് കവറുകളെല്ലാം ഒന്നുകൂടി അവൾ കൂട്ടിപ്പിടിച്ചു.
"അമ്പലംപടി.. അമ്പലംപടി "
കിളി വിളിച്ചു കൂവി. അർച്ചന ഇറങ്ങി മുന്നോട്ട് നടന്നു. അമ്പലത്തിൽ നിന്നും ഭക്തിഗാനം അന്തരീക്ഷത്തിൽ ശ്രുതി പടർത്തുന്നു.
" ആരാടി അച്ചുവാണോ അത് ?"
വേലിക്കൽ നിൽക്കുന്ന ഭാർഗവിയമ്മയുടെ സ്വരം ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു നടന്നാൽ മതി വീട്ടിലേക്ക്. പോകുന്ന വഴിയിലാ ഭാർഗവിയമ്മയുടെ വീട്.
"അതേ അമ്മച്ചി "
താൻ അമ്മച്ചിയെന്നാണ് വിളിക്കാറ് ഭാർഗ്ഗവിയമ്മയെ.
താൻ അമ്മച്ചിയെന്നാണ് വിളിക്കാറ് ഭാർഗ്ഗവിയമ്മയെ.
"നിനക്കിന്നും ഉണ്ടാരുന്നോടി ജോലി "
"ഉണ്ടാരുന്നമ്മച്ചി കുറച്ചു അത്യാവശ്യം ജോലികൾ തീർക്കാൻ ഉണ്ടായിരുന്നു "
"ന്നാ വേഗം ചെല്ല് നിന്റെ അനിയത്തിമാരൊക്കെ വന്നിട്ടുണ്ട് "
അർച്ചന പതിയെ പുഞ്ചിരിച്ചിട്ട് മുന്നോട്ട് നടന്നു. ടൗണിലെ ട്രഷറിയിലാണ് അവൾക്കു ജോലി.എൽഡി ക്ലാർക് ആയി കയറിയതാണ് ഇപ്പൊ യുഡിസി ആണ്. വീടിന്റെ മുൻഭാഗത്തെത്തിയപ്പോഴെ കേട്ടു കുട്ടികളുടെ കലപില. അവൾക്കു സന്തോഷമായി.വല്ലപ്പോഴും ആണ് ഇതുപോലൊരു ഒത്തുകൂടൽ. അമ്മയുടെ ആത്മാവ് ഇപ്പൊ സന്തോഷിക്കുന്നുണ്ടാവണം.
അർച്ചന വേഗം അകത്തേക്ക് കയറിച്ചെന്നു.
"ഓഹ് എത്തിയോ "
രേവതിയുടെ പരിഹാസസ്വരം.അതുകേട്ടു എല്ലാരും തിരിഞ്ഞു. കുട്ടികൾ ഓടിഎത്തി.
"അച്ചുവാന്റീ.... "
"ചേച്ചി എന്താ ഇത്ര വൈകിയേ ?"അപ്പു ചോദിച്ചു.
"ഇപ്പോഴാ ഇറങ്ങാൻ പറ്റിയെ, ഈ തവണ സർക്കാരിന്റെ ഓർഡർ ആണ് പെൻഷൻ എല്ലാം ഓണത്തിന് മുൻപ് കൊടുത്തു തീർന്നിരിക്കണം എന്ന്. അതുകൊണ്ട് ഇന്നുകൂടി വർക്കിംഗ് ഡേ ആക്കേണ്ടി വന്നു. "
"ഓഹ് പിന്നെ ആർക്കറിയാം എവിടെപ്പോയതാണെന്ന് "
രേവതി ചിറി കോട്ടി. അപ്പു അവളെ ശാസനയോടെ നോക്കി. അവൾ വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്ക് പോയി.
"രേവേച്ചി.. പാല് എന്തായി ?"
പുറകെ അശ്വതിയും. അശ്വതിയുടെ മുഖത്തും ഉണ്ട് തന്നോടുള്ള വെറുപ്പ്. അർച്ചന മന്ദഹസിച്ചു. തനിക്ക് ഇതൊക്കെ ശീലമായിക്കഴിഞ്ഞു. അശ്വതി തന്റെ സ്വന്തം അനിയത്തിയും മാറിയതിലെ ഉള്ളൂ തനിക്ക് വിഷമം.
അമ്മ ഇവരെയൊക്കെ തന്നെ ഏൽപ്പിച്ചു പോവുമ്പോൾ ആകെ പകച്ചു നിന്നവളാണ് താൻ. അവിടെ നിന്ന് കൂടെപ്പിറപ്പുകളെയും ചേർത്ത് പിടിച്ച് താൻ യാത്ര തുടങ്ങുമ്പോൾ ഒരു ജോലി അതു മാത്രമായിരുന്നു അഭയം.
നെഞ്ചിന്റെ ഉള്ളിൽ ചേർത്ത് വച്ച ഒരു മോഹം ഉണ്ടായിരുന്നു തനിക്ക്. ബാലേട്ടൻ. ആ സ്നേഹം പോലും താൻ ഉപേക്ഷിച്ചു. പൊന്നാങ്ങള അപ്പുവിന്റെ നിഷ്കളങ്കമുഖം തന്നെ ഒരമ്മയാക്കി തീർത്തു.
നെഞ്ചിന്റെ ഉള്ളിൽ ചേർത്ത് വച്ച ഒരു മോഹം ഉണ്ടായിരുന്നു തനിക്ക്. ബാലേട്ടൻ. ആ സ്നേഹം പോലും താൻ ഉപേക്ഷിച്ചു. പൊന്നാങ്ങള അപ്പുവിന്റെ നിഷ്കളങ്കമുഖം തന്നെ ഒരമ്മയാക്കി തീർത്തു.
തന്റെ കടമകൾ ഉൾപ്പെടെ തന്നെ സ്വീകരിക്കാൻ തയ്യാറായിരുന്ന ബാലേട്ടനെ താൻ അവഗണിച്ചു. നിഷ്കരുണം ആ സ്നേഹത്തെ തട്ടിയെറിഞ്ഞു. എന്നിട്ട് നെഞ്ചോടു ചേർത്ത് പിടിച്ച ആ സ്നേഹങ്ങൾ ആണിത്. എല്ലാവർക്കും ജീവിതം ഉണ്ടായപ്പോൾ തന്റെ ജീവിതം കാൽക്കീഴിലൂടെ ഒലിച്ചു പോയത് അർച്ചന അറിഞ്ഞില്ല.
"അതൊക്കെ പോട്ടെ ചേച്ചി എന്തൊക്കെയാണ് വിശേഷങ്ങൾ ? "
രാധാകൃഷ്ണന്റെ ചോദ്യം കേട്ട് അർച്ചന തിരിഞ്ഞു. അശ്വതിയുടെ ഭർത്താവാണ് രാധാകൃഷ്ണൻ. വളരെ സ്നേഹവും ബഹുമാനവും ഉള്ളവനാണ്. സ്കൂൾ അധ്യാപകൻ ആണ്. അശ്വതിക്ക് രാധാകൃഷ്ണനെയും തന്നെയും ചേർത്ത് സംശയമാണ്. രാധാകൃഷ്ണൻ തന്നെ ബഹുമാനിക്കുന്നതും സംസാരിക്കുന്നതും ഒന്നും അവൾക്കു ഇഷ്ടമല്ല. എന്തിനധികം പറയുന്നു താൻ ഇവിടെ ഉള്ളത്കൊണ്ട് ഇവിടെ വരുന്നത് കൂടി അശ്വതിക്ക് ഇഷ്ടമല്ല.
രേവതിക്കും താൻ എന്നേ ഒരു ശല്യമായിമാറിക്കഴിഞ്ഞു. അപ്പുവും കുട്ടികളും ഒത്തുള്ള സന്തോഷകരമായ ജീവിതത്തിലെ ഒരു കരട് ആണവൾക്കു താൻ.
"സുഖമാണ് രാധാകൃഷ്ണാ.. ഗോപി, അനിലേ ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറട്ടെ "
പറഞ്ഞു അർച്ചന മുറിയിലേക്ക് നടന്നു.
പറഞ്ഞു അർച്ചന മുറിയിലേക്ക് നടന്നു.
വീണ്ടും ഓർമ്മകൾ പതിവില്ലാതെ അലട്ടുന്നു. എന്തോ മനസ്സിന് വല്ലാത്ത ഒരു നൊമ്പരം.അമ്മ കിടക്കുന്ന മണ്ണിൽ പോയി ഇത്തിരിനേരം ഇരിക്കണമെന്ന് തോന്നി. ഇപ്പോഴും ഉണ്ട് ആ പഴയ വീടും തൊടിയും. അമ്മ അത് തനിക്ക് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അപ്പുവിന്റെ ആഗ്രഹം മൂലമാണ് ഇവിടെ ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ഇപ്പൊ ഈ വീട് ഒരു കാരാഗൃഹം പോലെ തോന്നുന്നു തനിക്ക്
അപ്പുവിന്റെ നിസ്സഹായവസ്തയാണ് ഏറ്റവും വേദനിപ്പിക്കുന്നത്. ഭാര്യയുടെയും സഹോദരിയുടെയും ഇടയിൽ അവൻ ആരുടെ പക്ഷം നിൽക്കും ?
അപ്പുവിന്റെ നിസ്സഹായവസ്തയാണ് ഏറ്റവും വേദനിപ്പിക്കുന്നത്. ഭാര്യയുടെയും സഹോദരിയുടെയും ഇടയിൽ അവൻ ആരുടെ പക്ഷം നിൽക്കും ?
എന്തുകൊണ്ടോ അവളുടെ മനസ്സിലേക്ക് ബാലേട്ടൻ കടന്നു വന്നു. ഒരുപാട് നാള് കാത്തിരുന്നു തനിക്ക് വേണ്ടി ഒടുവിൽ അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ ബാലേട്ടന്റെ കല്യാണം നടന്നു. മൂന്നു മക്കളെ കൊടുത്തിട്ട് ബാലേട്ടന്റെ ഭാര്യ മരണത്തിനു കീഴടങ്ങി. കാൻസർ ആയിരുന്നു പലപ്പോഴും ബാലേട്ടൻ തന്നെ കാത്തു നിന്നിട്ടുണ്ട്. ഇനിയും മറക്കാത്ത ആ സ്നേഹത്തിന്റെ വെളിച്ചം തിളങ്ങുന്ന കണ്ണുകളുമായി. താൻ കണ്ടില്ലെന്നു നടിച്ചിട്ടേയുള്ളൂ. അതിനു കാരണവും ഉണ്ട്
ഒരിക്കൽ അമ്പലത്തിൽ നിന്നും മടങ്ങുന്ന വഴി ബാലേട്ടനെ കണ്ടപ്പോൾ വെറുതെ ഒന്ന് സംസാരിച്ചു കൂടെ ഉണ്ടായിരുന്ന രേവതി അപ്പുനോട് എന്താ പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല. പിറ്റേന്ന് അവൻ തന്നോട് പറഞ്ഞു അവന് അപമാനം ഉണ്ടാക്കരുതെന്ന്. ഒരു വിവാഹം താൻ ഇതുവരെ അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. മറ്റുള്ളവരും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അർച്ചന വേഗം കുളി കഴിഞ്ഞിറങ്ങി. അടുക്കളയിലേക്ക് ചെന്നു. കുത്തും കോളും വച്ച അശ്വതിയുടെയും രേവതിയുടെയും വർത്തമാനങ്ങൾ കേട്ടില്ലെന്നു നടിച്ചു.
എല്ലാവരും അത്താഴം എല്ലാം കഴിഞ്ഞപ്പോൾ പതിനൊന്നു മണി. ഹാളിൽ ഒത്തുകൂടിയവരുടെ ഇടയിലേക്ക് അർച്ചന താൻ വാങ്ങിയ കവറുകളുമായി ചെന്നു. എല്ലാവർക്കും ഓണക്കോടി നൽകി. പിന്നീട് അവൾ അവിടെ നിന്നില്ല. മുറിയിലേക്ക് പോന്നു. ഉറങ്ങാൻ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. ദൂരെ എവിടെയോ ഈണത്തിൽ ഓണപ്പാട്ടുകൾ പാടുന്നത് കേൾക്കാം. അർച്ചന പതിയെ എഴുനേറ്റു. ബാൽക്കണിയിലേക്ക് നടന്നു.
കുറേനേരം ഓണനിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയിൽ തണുത്ത കാറ്റേറ്റ് നിന്നപ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്ത സുഖം തോന്നി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മുൻപിൽ രാധാകൃഷ്ണൻ കയ്യിൽ ഒരു ജഗ്ഗിൽ വെള്ളം
"ചേച്ചി ഉറങ്ങിയില്ലേ "
"ഇല്ല ഉറക്കം വന്നില്ല "
"ഞാൻ നോക്കിയപ്പോൾ വെള്ളം ഇല്ല റൂമിൽ എടുക്കാൻ പോയതാ "
"എന്താ ചേച്ചി എന്തെങ്കിലും വിഷമം ഉണ്ടോ ?"
"ഒന്നുമില്ല രാധാകൃഷ്‌ണാ. "പോകാൻ തിരിഞ്ഞതും മുന്നിൽ അശ്വതി
"ആഹാ അപ്പോൾ ഇതാണല്ലേ പരിപാടി നേരത്തെ ഉറങ്ങാൻ പോന്നത് ഇതിനായിരുന്നു ല്ലേ "
മുന്നിൽ കത്തുന്ന കണ്ണുകളോടെ അശ്വതി
മുന്നിൽ കത്തുന്ന കണ്ണുകളോടെ അശ്വതി
"മോളെ ഞാൻ. .."
"വേണ്ട നിങ്ങൾ ഒന്നും പറയണ്ട. ഈ മനുഷ്യന് നിങ്ങളോട് വല്ലാത്ത ആരാധനയാ.. നാണമില്ലാത്ത മനുഷ്യൻ "
പറഞ്ഞു തീർന്നതും അശ്വതിയുടെ മുഖം അടച്ചു അടി വീണു.
"രാധാകൃഷ്‌ണാ.. "അർച്ചന വിളിച്ചു
"അടിക്ക് അടിക്ക് ഞാൻ ഇനിയുംപറയും
നിങ്ങൾക്ക് സന്തോഷമായില്ലേ.. എന്തിനിങ്ങനെ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ നടക്കുന്നു"
അശ്വതി ചീറി
നിങ്ങൾക്ക് സന്തോഷമായില്ലേ.. എന്തിനിങ്ങനെ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ നടക്കുന്നു"
അശ്വതി ചീറി
"മിണ്ടാതെ ഇരുന്നോ അല്ലെങ്കിൽ ഇനിയും കിട്ടും നിന്റെ വീടാണ് എന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം വകതിരിവില്ലാത്ത സാധനം "
രാധാകൃഷ്ണൻ മുരണ്ടു. അടിയുടെ ഒച്ചയും അശ്വതിയുടെ കരച്ചിലും കേട്ട് എല്ലാവരും ഉണർന്നു. അർച്ചന എന്തു ചെയ്യണമെന്നറിയാതെ നിന്നു. രേവതി കിട്ടിയ അവസരം പാഴാക്കിയില്ല.
"ഇതൊന്നും ഇവിടെ പറ്റില്ല. എനിക്കറിയാമായിരുന്നു ഇതൊക്കെ, ദേ അപ്പേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് രണ്ടു പെൺകുട്ടികളാ... ഇതിനു ഒരു തീരുമാനം ഉണ്ടാക്കിക്കോണം"
അതും പറഞ്ഞു രേവതി ചാടിത്തുള്ളി അകത്തേക്ക് കയറിപ്പോയി.
"അപ്പു മോനെ.. "അർച്ചന തേങ്ങി..
ആദ്യമായി അവൾ അപ്പുവിന്റെ മുഖത്തും കണ്ടു വെറുപ്പിന്റെ അനുരണനങ്ങൾ. അപ്പു ഒരു കയ്യുയർത്തി മതി നിർത്തു എന്ന് ആംഗ്യം കാട്ടി. എന്നിട്ട് മുറിയിലേക്ക് കയറിപ്പോയി. അർച്ചനക്ക് അതു താങ്ങാനായില്ല. അവൾ മുഖം പൊത്തി ഏങ്ങിക്കരഞ്ഞു. രാധാകൃഷ്ണൻ എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു.
"ഇങ്ങോട്ട് വരുന്നുണ്ടോ മനുഷ്യ, മതിയായില്ലേ നിങ്ങൾക്ക്.. അതോ ഇനി കണ്ണീരു കൂടി തുടച്ചു കൊടുക്കണോ"
അശ്വതി വീണ്ടും
അശ്വതി വീണ്ടും
"ഇവളെ ഇന്നു ഞാൻ.... "
രാധാകൃഷ്ണൻ കലിപ്പോടെ അവളുടെ അടുത്തേക്ക് നീങ്ങി. അശ്വതി വേഗം മുറിയിലേക്ക് നടന്നു. പുറകെ അയാളും. മുറിയിൽ നിന്നു കരച്ചിലും വഴക്കും എല്ലാം പൊട്ടിപ്പുറപ്പെട്ടു. എല്ലാം കണ്ടും കേട്ടും നിശ്ശബ്ദരായി നിന്ന ഗോപിയും അനിലയും അവരുടെ റൂമിലേക്ക് മടങ്ങി
എത്ര നേരം അർച്ചന അങ്ങിനെ ഇരുന്നുവെന്നറിയില്ല. മനസ്സും ശരീരവും മരവിച്ചുപോയിരുന്നു. ഒടുവിൽ അവൾ എഴുന്നേറ്റു. വാതിൽ തുറന്നു പുറത്തിറങ്ങി. നിലാവിൽ കുളിച്ചു നില്ക്കുന്നു പ്രകൃതി. പതിയെ റോഡ് മുറിച്ചു കടന്നു പാടവരമ്പത്തൂടെ നടന്നു. അവളെ കാത്തു നിൽക്കുന്നത് പോലെ തോന്നിച്ചു നിലാവിൽ ആ വീടും തൊടിയും. അവൾ ഇളം തിണ്ണയിൽ കുറെ നേരം ഇരുന്നു. പഴയ ചില ഓർമ്മചിത്രങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. ഒരമ്മയും നാലു മക്കളും ഒരുമിച്ചു ജീവിച്ച നിമിഷങ്ങൾ. അച്ഛന്റെ മരണശേഷം തങ്ങൾ കുഞ്ഞുങ്ങളെ ചേർത്തു പിടിച്ച ഒരമ്മയുടെ ചിത്രം, അന്ത്യസമയത്തു നിന്റെ ഇളയത്തുങ്ങൾക്ക് നീയേയുള്ളൂ എന്ന് പറഞ്ഞു കണ്ണടച്ച ഒരമ്മയുടെ ചിത്രം...
അർച്ചന പതിയെ എഴുനേറ്റു അമ്മയ്ക്ക് തിരി വയ്ക്കുന്നിടത്തേക്ക് നടന്നു. ഒരു കാറ്റ് അവളെ തഴുകി പതിയെ കടന്നുപോയി. അത് അമ്മയുടെ തലോടൽ പോലെ തോന്നി അവൾക്ക്. അർച്ചന നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. പെട്ടെന്ന് തോളിൽ ഒരു കരം പതിഞ്ഞു. ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി. ബാലേട്ടൻ... നീ പാടവരമ്പത്തു കൂടി പോരുന്നത് ഞാൻ കണ്ടിരുന്നു. പാടത്തിന്റെ എതിർവശത്താണ് ബാലേട്ടന്റെ വീട്.
"ഞാൻ... എനിക്ക്... "അർച്ചന തേങ്ങി.
"നീ തോറ്റുപോയി അല്ലേ മോളെ.. സാരല്യ.."
ബാലൻ അവളെ നെഞ്ചോടു ചേർത്തു. ഒരു അത്താണി കിട്ടാൻ കാത്തുനിന്നതുപോലെ അർച്ചന ഒരു കരച്ചിലോടെ ബാലന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പിറ്റേന്ന് ബാലന്റെയും മൂന്നു മക്കളുടെയും കൂടെ തിരുവോണം ഉണ്ണുമ്പോൾ ആദ്യമായി തനിക്ക് വേണ്ടി ജീവിക്കുകയാണെന്നു അർച്ചനക്ക് തോന്നി. ദൂരെയെവിടെനിന്നോ അപ്പോഴും ഓണപ്പാട്ടുകളുടെ ഈരടികൾ കാറ്റിൽ ഒഴുകിവരുന്നുണ്ടായിരുന്നു.
അഞ്ജലി മേരി
അഞ്ജലി മേരി

എം.ടി.യുടെ കഥകളിലൂടെ സഞ്ചരിച്ച പ്രതീതിയുണ്ടായി.
ReplyDeleteഇനിയും നന്നായി എഴുതുക.
-സജി വട്ടംപറമ്പിൽ.